മോദി മന്ത്രിസഭയിലെ ‘യുവേൾഡ്’ കോടീശ്വരൻ: നായിഡുവിന്റെ ‘പൊൻ’സാനി’: ‘കയ്യിൽ കാശേറെ, ഇനി ജനങ്ങളെ സേവിക്കണം’
സസ്പെൻസുകളോ സർപ്രൈസുകളോ ഒന്നും അധികം എടുത്തുപറയാനില്ലാതെയായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്കെത്തിയത്. മിക്കവരും മന്ത്രിസഭയിലെ പരിചിത മുഖങ്ങൾ. എന്നാൽ സഹമന്ത്രിമാരുടെ പട്ടികയിലേക്ക് വന്നപ്പോൾ വെള്ള ഷർട്ടും കടുംനിറത്തിലുള്ള ഓവർകോട്ടും ധരിച്ച് ഘനഗംഭീര സ്വരത്തിൽ ഓക്സഫഡ് ഇംഗ്ലിഷിൽ സത്യപ്രതിജ്ഞ ചെയ്ത് ഒരാൾ. മോദിയുടെ മൂന്നാം സർക്കാരിനെ താങ്ങിനിർത്തുന്ന ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയുടെ എംപി ഡോ. പെമ്മസാനി ചന്ദ്രശേഖർ. മന്ത്രിസഭയിൽ പുതുമുഖമാണെങ്കിലും തിരഞ്ഞെടുപ്പു പ്രചാരണ സമയത്തുതന്നെ പെമ്മസാനി വാർത്തകളിൽ ഇടംനേടിയിരുന്നു. കൃത്യമായി പറഞ്ഞാൽ നാമനിർദേശ പത്രിക സമർപ്പിച്ച അന്നുമുതൽ. അതെങ്ങനെയെന്നല്ലേ? എടുത്തുപറയാൻ തക്ക രാഷ്ട്രീയ പാരമ്പര്യമോ ക്രിമിനൽ കേസുകളുടെ എണ്ണമോ കൊണ്ടല്ല, മറിച്ച് തിരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ സ്ഥാനാർഥി എന്ന ‘തലക്കന’ത്തിലാണ് പെമ്മസാനി സ്ഥാനാർഥിനിരയിൽ പേരെടുത്തത്. തന്റെ കന്നിയങ്കത്തിൽ തന്നെ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എംപിയായി ലോക്സഭയിൽ എത്തിയ അദ്ദേഹം ഇപ്പോഴിതാ മോദി മന്ത്രിസഭയിലും അംഗമായിരിക്കുന്നു. എടുത്തുപറയാൻ തക്ക രാഷ്ട്രീയ നേട്ടങ്ങൾ പോലും സ്വന്തം പേരിരില്ലാത്ത പെമ്മസാനി എങ്ങനെയാണ് ആദ്യ അവസരത്തിൽതന്നെ ലോക്സഭയിലേക്കു ജയിച്ചതും മന്ത്രിസഭയിൽ അംഗമായതും? യുഎസിൽ ഡോക്ടറായ, വിദേശത്ത് വീടും ഇട്ടുമൂടാനുള്ള സ്വത്തുവകകളുമുള്ള, ആയിരത്തോളം കമ്പനികളിൽ നിക്ഷേപമുള്ള പെമ്മസാനി എന്തിനാണ് അതെല്ലാം വിട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയത്? എന്തുകൊണ്ടാണ് ആന്ധ്ര പ്രദേശിലെ ഗുണ്ടൂരിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചത്? പണം കൊടുത്ത് സീറ്റു വാങ്ങിയവരും, പണമുള്ളതുകൊണ്ടു മാത്രം ഒറ്റരാത്രി കൊണ്ട് സ്ഥാനാർഥികളായവരുമുള്ള ഇന്ത്യൻ രാഷ്ട്രീയഭൂമികയിൽ ശതകോടികളുടെ ആസ്തിയുള്ള പെമ്മസാനി ഒരു വേറിട്ട മുഖമാണോ?

സസ്പെൻസുകളോ സർപ്രൈസുകളോ ഒന്നും അധികം എടുത്തുപറയാനില്ലാതെയായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്കെത്തിയത്. മിക്കവരും മന്ത്രിസഭയിലെ പരിചിത മുഖങ്ങൾ. എന്നാൽ സഹമന്ത്രിമാരുടെ പട്ടികയിലേക്ക് വന്നപ്പോൾ വെള്ള ഷർട്ടും കടുംനിറത്തിലുള്ള ഓവർകോട്ടും ധരിച്ച് ഘനഗംഭീര സ്വരത്തിൽ ഓക്സഫഡ് ഇംഗ്ലിഷിൽ സത്യപ്രതിജ്ഞ ചെയ്ത് ഒരാൾ. മോദിയുടെ മൂന്നാം സർക്കാരിനെ താങ്ങിനിർത്തുന്ന ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിയുടെ എംപി ഡോ. പെമ്മസാനി ചന്ദ്രശേഖർ. മന്ത്രിസഭയിൽ പുതുമുഖമാണെങ്കിലും തിരഞ്ഞെടുപ്പു പ്രചാരണ സമയത്തുതന്നെ പെമ്മസാനി വാർത്തകളിൽ ഇടംനേടിയിരുന്നു. കൃത്യമായി പറഞ്ഞാൽ നാമനിർദേശ പത്രിക സമർപ്പിച്ച അന്നുമുതൽ. അതെങ്ങനെയെന്നല്ലേ?
എടുത്തുപറയാൻ തക്ക രാഷ്ട്രീയ പാരമ്പര്യമോ ക്രിമിനൽ കേസുകളുടെ എണ്ണമോ കൊണ്ടല്ല, മറിച്ച് തിരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ സ്ഥാനാർഥി എന്ന ‘തലക്കന’ത്തിലാണ് പെമ്മസാനി സ്ഥാനാർഥിനിരയിൽ പേരെടുത്തത്. തന്റെ കന്നിയങ്കത്തിൽ തന്നെ ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എംപിയായി ലോക്സഭയിൽ എത്തിയ അദ്ദേഹം ഇപ്പോഴിതാ മോദി മന്ത്രിസഭയിലും അംഗമായിരിക്കുന്നു. എടുത്തുപറയാൻ തക്ക രാഷ്ട്രീയ നേട്ടങ്ങൾ പോലും സ്വന്തം പേരിരില്ലാത്ത പെമ്മസാനി എങ്ങനെയാണ് ആദ്യ അവസരത്തിൽതന്നെ ലോക്സഭയിലേക്കു ജയിച്ചതും മന്ത്രിസഭയിൽ അംഗമായതും?
യുഎസിൽ ഡോക്ടറായ, വിദേശത്ത് വീടും ഇട്ടുമൂടാനുള്ള സ്വത്തുവകകളുമുള്ള, ആയിരത്തോളം കമ്പനികളിൽ നിക്ഷേപമുള്ള പെമ്മസാനി എന്തിനാണ് അതെല്ലാം വിട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയത്? എന്തുകൊണ്ടാണ് ആന്ധ്ര പ്രദേശിലെ ഗുണ്ടൂരിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചത്? പണം കൊടുത്ത് സീറ്റു വാങ്ങിയവരും, പണമുള്ളതുകൊണ്ടു മാത്രം ഒറ്റരാത്രി കൊണ്ട് സ്ഥാനാർഥികളായവരുമുള്ള ഇന്ത്യൻ രാഷ്ട്രീയഭൂമികയിൽ ശതകോടികളുടെ ആസ്തിയുള്ള പെമ്മസാനി ഒരു വേറിട്ട മുഖമാണോ?
∙ ഗുണ്ടൂരിൽനിന്ന് ലോക്സഭയിലേക്ക്
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെയാണ് ഈ നാൽപത്തിയെട്ടുകാരനായ ഡോക്ടർ തന്റെ ഔദ്യോഗിക രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എന്നാൽ തെലുങ്ക് രാഷ്ട്രീയത്തിലെ അതികായനായ എൻ.ടി.രാമറാവുവിന്റെ അനുഭാവിയായ സാംബശിവറാവു എന്ന പിതാവിൽനിന്ന് തുടങ്ങുന്നുണ്ട് പെമ്മസാനിയുടെ ടിഡിപി ബന്ധം. നരസാരപേട്ട് നഗരത്തിന്റെ ഡപ്യൂട്ടി ചെയർമാനായിരുന്നു സാംബശിവറാവു. പിതാവിന്റെ രാഷ്ട്രീയം പിന്തുടർന്ന പെമ്മസാനി പിന്നീട് സ്വഭാവികമായും ടിഡിപിയുടെ അനുഭാവിയായി മാറി. വർഷങ്ങളോളം വിദേശത്ത് താമസമാക്കിയെങ്കിലും, ടിഡിപിയുമായും ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു പെമ്മസാനി.
നായിഡു ആദ്യവട്ടം മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ യുഎസ് സന്ദർശന വേളയിൽ പരിപാടികളുടെയെല്ലാം മേൽനോട്ടച്ചുമതല വഹിച്ചിരുന്നത് പെമ്മസാനിയായിരുന്നു. 2014ലും 2019ലും നരസാരപേട്ടിൽനിന്ന് ടിഡിപി ടിക്കറ്റിൽ ലോക്സഭയിലേക്ക് മത്സരിക്കാൻ ശ്രമം നടത്തിയെങ്കിലും കോൺഗ്രസിൽനിന്നെത്തിയ മുതിർന്ന നേതാവ് രായപതി സാംബശിവ റാവുവിന് സീറ്റു നൽകാൻ പാർട്ടി നിർബന്ധിതരായതിനാൽ പെമ്മസാനി അതിൽനിന്ന് പിന്മാറുകയായിരുന്നു. എന്നാൽ 2024ൽ കാറ്റ് പെമ്മസാനിക്ക് അനുകൂലമായി വീശി– അത് നരസാരപേട്ടിലല്ല, പെമ്മസാനിയുടെ ജന്മനാടായ ഗുണ്ടൂരിൽ. കഴിഞ്ഞ രണ്ടു തവണ ഗുണ്ടൂരിൽനിന്നു വിജയിച്ച ഗല്ലാ ജയദേവ് ഈ വർഷമാദ്യം രാഷ്ട്രീയത്തിൽനിന്ന് ഇടവേളയെടുക്കുന്നു എന്നു പ്രഖ്യാപിച്ചതോടെയാണ് പെമ്മസാനിക്ക് നറുക്കു വീണത്.
2019ലെ തിരഞ്ഞെടുപ്പിൽ ‘വിലയേറിയ’ സ്ഥാനാർഥികളിൽ ഒരാളായിരുന്നു അമാരാ രാജ് ഗ്രൂപ്പിന്റെ എംഡികൂടിയായ ഗല്ലാ ജയദേവ്. തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലം പ്രകാരം അദ്ദേഹത്തിനുണ്ടായിരുന്നത് 680 കോടി രൂപയുടെ ആസ്തി. ജയദേവ് മാറിയപ്പോൾ അതേ സ്ഥാനത്ത് എത്തിയതാകട്ടെ അതിന്റെ എട്ടിരട്ടിയോളം വരുന്ന സമ്പത്തിന്റെ ഉടമ. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ വെങ്കട റോസയ്യയ്ക്കെതിരെ 3,44,695 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചന്ദ്രശേഖർ പെമ്മസാനി വിജയിച്ചത്. കന്നിവിജയത്തിൽ തന്നെ പെമ്മസാനിയെ കാത്തിരുന്നത് പാർലമെന്റിലേക്ക് മാത്രമുള്ള ടിക്കറ്റല്ല, മോദിയുടെ കാബിനറ്റിലേക്കുമാണ്. ജൂൺ 9ന് മന്ത്രിയായ സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം ഇപ്പോൾ നഗരവികസന– കമ്യുണിക്കേഷൻ സഹമന്ത്രിയാണ്.
∙ നാലു ദശാബ്ദങ്ങൾക്കിപ്പുറം ഗുണ്ടൂരിൽനിന്നൊരു മന്ത്രി
ആന്ധ്ര പ്രദേശിലെ 25 ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് ഗുണ്ടൂർ. ഇവിടെനിന്ന് നാലു ദശാബ്ദങ്ങൾക്കു ശേഷമാണ് കേന്ദ്രമന്ത്രിസഭയിലേക്ക് ഒരു മന്ത്രിയെത്തുന്നത്. 1957, 1962, 1967, 1971, 1977 വർഷങ്ങളിൽ തുടർച്ചയായി ലോക്സഭയിലേക്ക് ജയിച്ച കോൺഗ്രസിന്റെ കൊത്ത രഘുറാമയ്യ ആണ് ഇതിനു മുൻപ് കേന്ദ്രമന്ത്രിസഭയിൽ ഇടംപിടിച്ചത്. 1962 മുതൽ 1977 വരെ ഇന്ദിര ഗാന്ധി മന്ത്രിസഭയിൽ പ്രതിരോധം, വ്യോമയാനം, പെട്രോളിയം, ടൂറിസം, പാർലമെന്ററികാര്യം എന്നീ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.
ഗുണ്ടൂരിന്റെ വികസനം മാത്രമാണ് തന്റെ ലക്ഷ്യമെന്നും റോഡ് നിർമാണം, കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉൾപ്പെടെ നിരവധി കാര്യങ്ങൾ തന്റെ മനസ്സിലുണ്ടെന്നുമാണ് പെമ്മസാനി തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പറഞ്ഞത്. ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർക്കായി വിവിധ ജനക്ഷേമ പദ്ധതികളും കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ലോകത്തിന്റെ ഏതു കോണിലായാലും തെലുങ്ക് പാരമ്പര്യം ഉയർത്തി പിടിക്കുന്ന താൻ, ജനങ്ങളെ സേവിക്കുക എന്ന ഉദ്ദേശത്തോടു കൂടി മാത്രം രാഷ്ട്രീയത്തിൽ എത്തിയതാണെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
യുദ്ധകാലാടിസ്ഥാനത്തിൽ ഭൂഗർഭ ഡ്രെയിനേജ് പദ്ധതി പൂർത്തിയാക്കുക, തൊഴിലില്ലായ്മ, ഗതാഗതപ്രശ്നം തുടങ്ങിയവ പരിഹരിച്ച് സ്ത്രീകളെയും യുവാക്കളെയും സ്വയം തൊഴിലിന് പ്രാപ്തമാക്കുക തുടങ്ങിയവയാണ് പെമ്മസാനിയുടെ മനസ്സിലെ പദ്ധതികൾ.
∙ കർഷക കുടുംബത്തിൽനിന്നൊരു എൻആർഐ ഡോക്ടർ
ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ ബുറിപാലം ഗ്രാമത്തിൽ (ശ്രീമന്തുടു എന്ന സിനിമയ്ക്കു ശേഷം നടൻ മഹേഷ് ബാബു ദത്തെടുത്ത ഗ്രാമം) 1976 മാർച്ച് ഏഴിന് പെമ്മസാനി സാംബശിവ റാവുവിന്റെയും സുവർചലെയുടെയും മകനായാണ് ചന്ദ്രശേഖറിന്റെ ജനനം. ബുറിപാലത്തെ കർഷക കുടുംബത്തിൽ ജനച്ച ചന്ദ്രശേഖർ പക്ഷേ ബാല്യകാലം ചെലവഴിച്ചത് പിതാവ് ഹോട്ടൽ നടത്തിയിരുന്ന നരസാരോപേട്ടിലാണ്. 1993ൽ ഇന്റർമീഡിയേറ്റ് പാസായ പെമ്മസാനിക്ക് ഡോക്ടർ ആകാനായിരുന്നു ആഗ്രഹം. സംസ്ഥാന സർക്കാരിന്റെ എൻജിനീയറിങ്– മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ (ഇഎഎംസിഇടി) ഇരുപത്തിയേഴാം റാങ്ക് നേടി ഹൈദരാബാദിലെ ഒസ്മാനിയ മെഡിക്കൽ കോളജിൽ പ്രവേശനം നേടി.
ഡോ.എൻടിആർ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽനിന്ന് 1999ൽ എംബിബിഎസ് പാസായ അദ്ദേഹം യുഎസിലെ പെൻസിൽവാനിയയിലേക്ക് പറന്നു. പെൻസിൽവാനിയയിലെ ഡൻവില്ലെയിലെ ജയ്സിഞ്ചർ മെഡിക്കൽ സെന്ററിലാണ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. ബിരുദാനന്തര ബിരുദ സമയത്ത്, തുടർച്ചയായി രണ്ട് വർഷം ദേശീയ മെഡിക്കൽ വിജ്ഞാന മത്സരത്തിൽ പെൻസിൽവാനിയ സ്റ്റേറ്റിനെ പ്രതിനിധീകരിച്ചു. ജോൺ ഹോപിൻസ് സർവകലാശാല, ബാൾട്ടിമോറിലെ സിനായ് സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ ഡോക്ടറായി അഞ്ചു വർഷത്തോളം ജോലി ചെയ്തു. ഇതിനിടെ അവിടെയുള്ള മെഡിക്കൽ വിദ്യാർഥികളുടെയും റസിഡന്റ് ഡോക്ടർമാരുടെയും ഇൻസ്ട്രക്ടർ ആയും പ്രവർത്തിച്ചു.
∙ ‘യുവേൾഡ്’ കോടീശ്വരൻ
ജോൺ ഹോപിൻസിൽ ഇൻസ്ട്രക്ടറായി സേവനമനുഷ്ഠിക്കവെയാണ് വിവിധ മത്സര പരീക്ഷകൾക്കായി വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി ഓൺലൈൻ കോച്ചിങ് ആരംഭിക്കാമെന്ന ചിന്ത പെമ്മസാനിയിൽ ഉരുത്തിരിയുന്നത്. അത് അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ച തീരുമാനമായിരുന്നു. അങ്ങനെ 2010, തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ അദ്ദേഹം യുഎസ്എംഎൽഇ വേൾഡ് (യുഎസ് മെഡിക്കൽ ലൈസൻസിങ് എക്സാമിനേഷൻ) എന്ന ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോം ആരംഭിച്ചു. 2014ലാണ് ഇത് ‘യുവേൾഡ്’ എന്ന രീതിയിൽ റീബ്രാൻഡ് ചെയ്യുന്നത്.
താൻ യുഎസ്എംഎൽഎ പാസാകാൻ നേരിട്ട ബുദ്ധിമുട്ടുകളാണ് ഇത്തരത്തിൽ ഒരു പ്രസ്ഥാനം തുടങ്ങാൻ ചാലകശക്തിയായതെന്ന് പെമ്മസാനി പിന്നീട് പറഞ്ഞിട്ടുണ്ട്. ‘‘ഞാൻ മെഡിക്കൽ ലൈസൻസിങ് പരീക്ഷയ്ക്കായി തയാറെടുക്കുമ്പോൾ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടുണ്ട്. അത് വളരെ ചെലവേറിയതായിരുന്നു. ബന്ധപ്പെട്ട പുസ്തകങ്ങളോ മറ്റോ ഓൺലൈനിൽ ലഭ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസിൽ ഇരുന്ന് പഠിക്കണമായിരുന്നു. ഞാൻ പരീക്ഷകളെല്ലാം പാസായി. എന്നാൽ ക്ലാസിൽ പഠിപ്പിച്ചതൊന്നുമല്ല ചോദ്യപ്പേപ്പറിൽ വന്നത്. അതുകൊണ്ടുതന്നെ, ഇനി വരുന്ന വിദ്യാർഥികൾക്കായി എന്തെങ്കിലും ചെയ്യണമെന്ന് എനിക്ക് തോന്നി. ഞാൻ ഇതുമായി ബന്ധപ്പെട്ട ഒരു പുസ്തകം എഴുതാൻ തീരുമാനിച്ചു.
എന്നാൽ പുസ്തകം പ്രസിദ്ധീകരിക്കാൻ പല പ്രസാധകരെയും സമീപിച്ചെങ്കിലും ഒരാളൊഴികെ ആരും തന്നെ പ്രതികരിക്കാൻ തയാറായില്ല. അദ്ദേഹം പറഞ്ഞതാകട്ടെ നിങ്ങൾ യുഎസിൽ വന്നിട്ട് അധികനാളായില്ല. മതിയായ അധ്യാപന പരിചയവുമില്ലാത്തതിനാൽ ഇപ്പോൾ ഇത് പ്രസിദ്ധീകരിക്കാൻ ബുദ്ധിമുട്ടാണ് എന്നാണ്.
അങ്ങനെയിരിക്കെ ഒരു ദിവസം വിർജീനിയ ടെക് സർവകലാശാലയുടെ ഗ്രന്ഥശാലയിൽ ഇരിക്കവേ അവിടെയുള്ള കംപ്യുട്ടറുകൾ ശ്രദ്ധിച്ചു. അപ്പോഴാണ് ഭാവി ഇതാണെന്ന ചിന്ത മനസ്സിൽ വരുന്നത്. തുടർന്ന് ഒരു വെബ്സൈറ്റ് നിർമിക്കുകയും അതിലേക്ക് എന്റെ കൈവശമുണ്ടായിരുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. എനിക്ക് അറിയുന്ന കുറച്ച് വിദ്യാർഥികളോട് വെബ്സൈറ്റിന്റെ കാര്യം പറഞ്ഞപ്പോൾ അവർ അതിലെ പഠനസാമഗ്രികൾ വാങ്ങാൻ തയാറാകുകയും ചെയ്തു. ഇങ്ങനെയാണ് ‘യുവേൾഡ്’ ആരംഭിക്കുന്നത്’.
തുടർന്നങ്ങോട്ട് പെമ്മസാനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആദ്യം യുഎസ്എംഎൽഇ പരീക്ഷയ്ക്കു മാത്രം പരിശീലനം നൽകിയ യുവേൾഡ് പിന്നീട് കോളജ് പ്രവേശനത്തിനായുള്ള സ്കോളസ്റ്റിക് അസസ്മെന്റ് ടെസ്റ്റ് (സാറ്റ്), എസിടി, മെഡിക്കൽ കോളജ് അഡ്മിഷൻ ടെസ്റ്റ് (എംസിഎടി) എന്നിങ്ങനെ വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചു. യുവേൾഡ് വളർന്നതോടെ പെമ്മസാനിയും യുഎസിലെ പേരുകേട്ട സംരംഭകനായി വളർന്നു. അത് കോടികളുടെ ആസ്തി മാത്രമല്ല പേരും പ്രശസ്തിയും അദ്ദേഹത്തിന് നേടിക്കൊടുത്തു. 2020ൽ യുവേൾഡിലെ സ്ഥാപകനും സിഇഒയുമായ പെമ്മസാനിയെ സൗത്ത് വെസ്റ്റ് മേഖലയിലെ മികച്ച യുവ സംരംഭകനായും തിരഞ്ഞെടുത്തു.
∙ ‘പൊൻ’സാനി
ഇന്ത്യയിലും വിദേശത്തുമായി നൂറോളം കമ്പനികളിലും വസ്തുവകകളിലും ചിതറിക്കിടക്കുന്നതാണ് പെമ്മസാനിയുടെ ആസ്തി. തിരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം പെമ്മസാനിക്കും കുടുംബത്തിനും ആകെ 5785 കോടി (57,05,47,27,538) രൂപയുടെ സ്ഥാവര–ജംഗമ വസ്തുവകകളുണ്ട്. ഇതിൽ 5598 കോടി (55,98,64,80,786) രൂപയുടെ ജംഗമ വസ്തുക്കളും 106 കോടി(1,06,82,46,752) രൂപ വില വരുന്ന സ്ഥാവര വസ്തുക്കളുമാണുള്ളത്. ഇതിൽ 2316 കോടി രൂപയുടെ ജംഗമ വസ്തുക്കളാണ് പെമ്മസാനിയുടെ പേരിലുള്ളത്. ഇതിൽ വിവിധ ബാങ്കുകളിലുള്ള ഫിക്സഡ് ഡെപ്പോസിറ്റുകൾ, മറ്റു നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടും.
ഇദ്ദേഹത്തിന്റെ ഭാര്യ കൊനേരു ശ്രീരത്നത്തിന്റെ പേരിലുള്ളത് 2289 കോടിയുടെ ജംഗമ വസ്തുക്കളാണ്. ഇരുവരുടെയും ജംഗമ വസ്തുക്കളിൽ രണ്ടു മേഴ്സിഡീസ് ബെൻസ്, ടെസ്‍ല, റോൾസ് റോയ്സ് കാറുകളും ഉൾപ്പെടും. പെമ്മസാനിയുടെ പേരിൽ 72 കോടി രൂപയുടെയും കൊനേരുവിന്റെ പേരിൽ 34 കോടി രൂപയുടെയും സ്ഥാവര വസ്തുക്കളുമുണ്ട്. സാമ്പത്തികമായ വിജയത്തിനിടയിലും 1038 കോടി രൂപയുടെ ബാധ്യതയും പെമ്മസാനിക്കുണ്ട്. യുഎസിലെ ജെപി മോർഗൻ ചെയ്സ് ബാങ്കിലെ വായ്പയുമായി ബന്ധപ്പെട്ടാണിത്. അക്കാദമികപരമായും പ്രഫഷനലായും വലിയ വിജയങ്ങൾ കരസ്ഥമാക്കിയ പെമ്മസാനിയുടെ പേരിൽ പക്ഷേ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു കൈക്കൂലി കേസിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, കുമിഞ്ഞുകൂടുന്ന തന്റെ സമ്പത്തിനെ കുറിച്ച് ചോദിച്ചപ്പോൾ ‘‘നിർഭാഗ്യവശാൽ ഇക്കാലത്ത് രാഷ്ട്രീയം ഏറെ ചെലവേറിയ ഒന്നായി മാറിയിരിക്കുന്നു’’ എന്നാണ് അദ്ദേഹം പറഞ്ഞത്. സാധാരണക്കാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബുദ്ധിമുട്ടുകൾ ഏറി വരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘പണവും സമ്പത്തും എനിക്ക് ഏറെയുണ്ട് അതിനാൽ ജനങ്ങളെ സേവിക്കുകയാണ് എന്റെ ലക്ഷ്യം’ എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പെമ്മസാനി പറഞ്ഞത്.
എന്നാൽ ഈ ‘അതിസമ്പന്ന’ പട്ടമാണ് സ്ഥാനാർഥിത്വത്തിലേക്കും മന്ത്രിസഭയിലേക്കും എത്തിച്ചതെന്ന പ്രതിപക്ഷ വാദവും ഉയരുന്നുണ്ട്. എന്തായാലും, ആന്ധ്രയിലെ സാധാരണ കർഷക കുടുംബത്തിൽനിന്ന് മികച്ച അക്കാദമിക നിലവാരത്തിലേക്ക് ഉയർന്നു വന്ന്, യുഎസ് പോലൊരു വികസിത രാജ്യത്ത് പ്രതിസന്ധികളെ മറികടന്ന് മികച്ച സംരംഭകനായി പേരെടുത്ത പെമ്മസാനിക്ക് ഇന്ത്യൻ രാഷ്ട്രീയം എന്തൊക്കെയാണ് കാത്തുവച്ചിരിക്കുന്നതെന്ന് കാത്തിരുന്നുതന്നെ കാണാം.