അന്ന് ‘സേവ് കോൺഗ്രസ്’ തുണച്ച സഖാവ്; തോൽവി അറിയാത്ത ജനകീയൻ; വയനാട്ടിലെ ആദ്യ 'സിപിഎം മന്ത്രി'
തിരുനെല്ലിയിലെ മരക്കൂപ്പിലും പയ്യമ്പള്ളിയിലെ കാപ്പിത്തോട്ടത്തിലുമെല്ലാം കൂലിപ്പണിക്കു പോയിരുന്ന ഓലഞ്ചേരി രാമൻ കേളു എന്ന ഒ.ആർ. കേളു ഇനി സംസ്ഥാനത്തിന്റെ ഭരണസാരഥികളിലൊരാളാകും. മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ടെന്ന ചർച്ച സജീവമായി നടന്നപ്പോഴും കുടുംബവീട്ടിലെ കൃഷിയിടത്തിൽ പയർ കൃഷിക്കായി നിലമൊരുക്കിക്കൊണ്ടിരുന്ന കേളുവേട്ടനെയാണു മാനന്തവാടിക്കാർക്കു പരിചയം. എംഎൽഎ എന്ന നിലയിലുള്ള തിരക്കുകൾക്കിടയിലും കൃഷിപ്പണിക്കു മുടക്കം വരുത്താറില്ല. കാട്ടിക്കുളം ഗവ. ഹൈസ്കൂളിലെ 10–ാം ക്ലാസിനു ശേഷം കേളു പാർട്ടിപ്രവർത്തനത്തിൽ സജീവമായി. പാർട്ടി അംഗത്വമില്ലാതിരുന്നിട്ടും

തിരുനെല്ലിയിലെ മരക്കൂപ്പിലും പയ്യമ്പള്ളിയിലെ കാപ്പിത്തോട്ടത്തിലുമെല്ലാം കൂലിപ്പണിക്കു പോയിരുന്ന ഓലഞ്ചേരി രാമൻ കേളു എന്ന ഒ.ആർ. കേളു ഇനി സംസ്ഥാനത്തിന്റെ ഭരണസാരഥികളിലൊരാളാകും. മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ടെന്ന ചർച്ച സജീവമായി നടന്നപ്പോഴും കുടുംബവീട്ടിലെ കൃഷിയിടത്തിൽ പയർ കൃഷിക്കായി നിലമൊരുക്കിക്കൊണ്ടിരുന്ന കേളുവേട്ടനെയാണു മാനന്തവാടിക്കാർക്കു പരിചയം. എംഎൽഎ എന്ന നിലയിലുള്ള തിരക്കുകൾക്കിടയിലും കൃഷിപ്പണിക്കു മുടക്കം വരുത്താറില്ല.
കാട്ടിക്കുളം ഗവ. ഹൈസ്കൂളിലെ 10–ാം ക്ലാസിനു ശേഷം കേളു പാർട്ടിപ്രവർത്തനത്തിൽ സജീവമായി. പാർട്ടി അംഗത്വമില്ലാതിരുന്നിട്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എടയൂർകുന്ന് വാർഡിൽ കേളുവിനെ 2000 ൽ സിപിഎം സ്ഥാനാർഥിയാക്കി. അന്നേ ജനകീയനായ കേളുവിന് യുഡിഎഫും എൽഡിഎഫും തുല്യ ശക്തികളായ വാർഡിൽ വിജയിക്കാൻ കഴിയുമെന്നതായിരുന്നു കണക്കുകൂട്ടൽ. തൃശ്ശിലേരി പവർലൂമിലെ തൊഴിലാളിയായിരുന്ന കേളു 140 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. അന്നു തുടങ്ങിയ തിരഞ്ഞെടുപ്പ് ഗാഥ തോൽവിയറിയാതെ ഇന്നും തുടരുകയാണ്.
? മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നോ
∙ പാർട്ടിയുടെ കാഴ്ചപ്പാടും രീതിയും അറിയാവുന്നയാൾ എന്ന നിലയിൽ ഈ തീരുമാനമാകും വരികയെന്നു കരുതിയിരുന്നു. പട്ടികവർഗത്തിൽനിന്നുള്ള ജനപ്രതിനിധി എന്നതു മാത്രമല്ല, സിപിഎമ്മിന്റെ സംസ്ഥാന സമിതിയംഗം എന്നതും പാർട്ടി കണക്കിലെടുത്തു. പട്ടിക വിഭാഗത്തിൽനിന്നുള്ള എംഎൽഎമാരിൽ പാർട്ടിയിൽ സീനിയോറിറ്റി ഉണ്ടല്ലോ. എന്നോടു സമ്മതം ചോദിക്കുകയോ മുൻകൂട്ടി അറിയിക്കുകയോ ചെയ്തിട്ടില്ല.
? പുതിയ ചുമതലയെ എങ്ങനെ കാണുന്നു
∙ ഏറ്റവും അടിസ്ഥാന വിഭാഗത്തിൽപെട്ട ആളുകളുടെ ക്ഷേമം ഉറപ്പാക്കേണ്ട വകുപ്പുകളാണ്. കുറഞ്ഞ സമയമേ മുൻപിലുള്ളൂവെങ്കിലും അവർക്കു വേണ്ടി പരമാവധി പ്രവർത്തിക്കാൻ ശ്രമിക്കും. പല മുതിർന്ന നേതാക്കളും ഈ വകുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കൂടുതൽ സൂക്ഷ്മതയും കരുതലും ദീർഘവീക്ഷണവും പുലർത്തേണ്ടത് എന്റെ കടമയാണ്.
? വയനാട്ടിൽനിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയാണ്. നാടിനു വേണ്ടി എന്തു ചെയ്യാനാകും
∙ ആദിവാസികൾക്കു വേണ്ടി കഴിയുന്നതെല്ലാം ചെയ്യണമെന്നുണ്ട്. വന്യമൃഗശല്യം പരിഹരിക്കുന്നതിനു മുൻഗണന നൽകും. പഞ്ചായത്ത് അംഗവും പ്രസിഡന്റുമായിരുന്നയാളെന്ന നിലയിൽ വളരെ പ്രാദേശികമായിത്തന്നെ ജനങ്ങളോടൊപ്പം പ്രവർത്തിച്ചു പരിചയമുണ്ട്.
? കെ.രാധാകൃഷ്ണനു പകരക്കാരനായിട്ടും അദ്ദേഹം വഹിച്ചിരുന്ന ദേവസ്വം, പാർലമെന്ററി കാര്യ വകുപ്പുകൾ ഏൽപിച്ചില്ലല്ലോ
∙ ആദ്യമായി മന്ത്രിയാവുകയാണ്. പാർലമെന്ററികാര്യ വകുപ്പു പരിചയമുള്ളവർ വഹിക്കുന്നതാണു ശരി. പാർട്ടി ഏൽപിക്കുന്ന ചുമതലകൾ ഏറ്റെടുക്കുകയാണ് എന്റെ രീതി.
2005 ലും 2010 ലും ആയി 10 വർഷം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റായി. ആദ്യ ടേമിൽ പ്രസിഡന്റ് സ്ഥാനം പട്ടികവർഗ സംവരണത്തിലൂടെയാണു കേളുവിനെത്തേടിയെത്തിയതെങ്കിൽ രണ്ടാംവട്ടം സംവരണത്തിലൂടെയല്ലാതെ തന്നെ പ്രസിഡന്റായി. 2015 ൽ തിരുനെല്ലി ഡിവിഷനിൽനിന്നു മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായി.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ‘സേവ് കോൺഗ്രസ്’ വിമതരുടെ കൂടി സഹായത്തോടെ 1307 വോട്ടിനു വിജയിച്ച കേളു 2021 ൽ ഭൂരിപക്ഷം 9,282 വോട്ടുകളായി ഉയർത്തി. കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ വയനാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി. വയനാട്ടിൽനിന്നു സിപിഎം സംസ്ഥാന സമിതിയിലെത്തുന്ന പട്ടികവർഗത്തിൽപെട്ട ആദ്യനേതാവാണ്.
നിലവിൽ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ അധ്യക്ഷനും കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ്. ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റാണ്. തിരുനെല്ലി കാട്ടിക്കുളത്തിനടുത്ത് മുള്ളൻകൊല്ലി ഓലഞ്ചേരി തറവാട്ടിലെ രാമൻ-അമ്മു ദമ്പതികളുടെ മകൻ. ഭാര്യ പി.കെ.ശാന്ത. മക്കൾ: സി.കെ.മിഥുന (ബീറ്റ് ഫോറസ്റ്റ് ഓഫിസർ, ബേഗൂർ), സി.കെ.ഭാവന (വിദ്യാർഥി).