ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിനു കളമൊരുക്കി സ്ഥാനാർഥിയെ ഇറക്കിയ ഇന്ത്യാസഖ്യം വ്യക്തമാക്കുന്ന നയം ഇതാണ് – ബിജെപിയും ഭരണപക്ഷവും തീരുമാനിക്കുന്ന വഴിയേ ഇനി കാര്യങ്ങൾ നടക്കില്ല. പാർലമെന്റിൽ വരാനിരിക്കുന്ന പോരാട്ടങ്ങളുടെ സാംപിളാണ് ഇതെന്നായിരുന്നു കോൺഗ്രസ് നേതാക്കളിലൊരാളുടെ പ്രതികരണം. ഭൂരിപക്ഷമില്ലാത്തതിനാൽ കൊടിക്കുന്നിൽ സുരേഷിനെ വിജയിപ്പിക്കാനാകില്ലെങ്കിലും ബിജെപിക്കെതിരായ നിരന്തര പോരാട്ടത്തിലൂടെ പ്രതിപക്ഷത്തിന്റെ വീര്യമുയർത്തുകയാണ് ഇന്ത്യാസഖ്യത്തിന്റെ ലക്ഷ്യം. കഴിഞ്ഞ 10 വർഷം ഇങ്ങനെയൊരു മത്സരത്തെക്കുറിച്ചു ചിന്തിക്കാൻപോലും പ്രതിപക്ഷത്തിനാകുമായിരുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അണിയറനീക്കം ഇങ്ങനെ

∙ രാജ്നാഥിന്റെ വിളി: ഭരണപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർഥി ഓം ബിർലയാണെന്നും തിരഞ്ഞെടുപ്പ് ഒഴിവാക്കി അഭിപ്രായ ഐക്യമുണ്ടാക്കാൻ സഹകരിക്കണമെന്നുമാവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് തിങ്കളാഴ്ച രാത്രി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ ഫോണിൽ വിളിച്ചു. സ്പീക്കറെ പിന്തുണയ്ക്കാമെന്നും പകരം ഡപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു നൽകണമെന്നും ഖർഗെ പറഞ്ഞു. കീഴ്‌വഴക്കമനുസരിച്ച് പ്രതിപക്ഷത്തിനുള്ള പദവിയാണിതെന്നും ഓർമിപ്പിച്ചു. പാർട്ടിയിൽ ആലോചിച്ച് രാവിലെ 10 മണിയോടെ മറുപടി നൽകാമെന്നു രാജ്നാഥ് അറിയിച്ചു.

∙ നീണ്ട കാത്തിരിപ്പ്: മറുപടിക്കായി പ്രതിപക്ഷം കാത്തിരുന്നെങ്കിലും ബിജെപി മൗനം പാലിച്ചു. 11.30 ആയിട്ടും മറുപടി ലഭിക്കാതായതോടെ പ്രതിപക്ഷം അപകടം മണത്തു. ഡപ്യൂട്ടി സ്പീക്കർ പദം നൽകാതിരിക്കാനാണു ബിജെപിയുടെ നീക്കമെന്നു വിലയിരുത്തിയ പ്രതിപക്ഷം സ്പീക്കർ പദത്തിൽ അവർക്കു വെല്ലുവിളിയുയർത്തി മത്സരിക്കാൻ തീരുമാനിച്ചു. സ്പീക്കർ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുടെ പേര് നിർദേശിച്ചുള്ള പ്രമേയത്തിൽ നോട്ടിസ് സമർപ്പിക്കാനുള്ള സമയം ഉച്ചയ്ക്ക് 12ന് അവസാനിക്കുമെന്നതിനാൽ രേഖകൾ ഉടൻ തയാറാക്കാൻ കോൺഗ്രസ് നേതൃത്വം കൊടിക്കുന്നിൽ സുരേഷിനു നിർദേശം നൽകി.

∙ ഉറപ്പിൽ തട്ടി: അവസാനശ്രമമെന്ന നിലയിൽ കെ.സി.വേണുഗോപാൽ (കോൺഗ്രസ്), ടി.ആർ.ബാലു (ഡിഎംകെ) എന്നിവർ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജെ.പി.നഡ്ഡ, പീയൂഷ് ഗോയൽ എന്നിവരെ കണ്ടു. സ്പീക്കർ തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തെ പിന്തുണയ്ക്കൂ, ഡപ്യൂട്ടി സ്പീക്കറുടെ കാര്യം പിന്നീട് ആലോചിക്കാമെന്ന് മന്ത്രിമാർ അറിയിച്ചു. ഡപ്യൂട്ടി സ്പീക്കർ പദം പ്രതിപക്ഷത്തിനെന്ന് ഉറപ്പു നൽകണമെന്ന് വേണുഗോപാലും ബാലുവും ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം വഴങ്ങിയില്ല. എങ്കിൽ മത്സരമാകാമെന്ന് ഇരുവരും അറിയിച്ചു.

∙ ഒപ്പ് ഒപ്പിക്കാൻ: ഈ സമയം, തന്റെ സ്ഥാനാർഥിത്വ നോട്ടിസിൽ ഇന്ത്യാസഖ്യത്തിലെ കക്ഷിനേതാക്കളുടെ ഒപ്പു ശേഖരിക്കാനുള്ള ഓട്ടത്തിലായിരുന്നു കൊടിക്കുന്നിൽ. താരിഖ് അൻവർ (കോൺഗ്രസ്), കനിമൊഴി (ഡിഎംകെ), അരവിന്ദ് സാവന്ത് (ശിവസേന – ഉദ്ധവ്), സുപ്രിയ സുളെ (എൻസിപി – ശരദ് പവാർ), ആനന്ദ് കുമാർ (സമാജ്‌വാദി പാർട്ടി), എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്പി) എന്നിവർ 3 സെറ്റ് നോട്ടിസുകളിൽ ഒപ്പിട്ടു. തൃണമൂലിന്റെ ഒപ്പിനായി സുദീപ് ബന്ദോപാധ്യായയെ തേടി കൊടിക്കുന്നിൽ ലോക്സഭയിലെത്തിയെങ്കിലും അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. ഫോണിൽ വിളിച്ച കൊടിക്കുന്നിലിനോട്, മമത ബാനർജിയുമായി ചർച്ച ചെയ്യാതെ ഒപ്പിടില്ലെന്നു സുദീപ് അറിയിച്ചു. തൃണമൂലിന്റെ ഒപ്പിനായി കാത്തുനിന്നാൽ വൈകുമെന്നതിനാൽ അതു വേണ്ടെന്നുവയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചു. അനുവദനീയ സമയം അവസാനിക്കാൻ 5 മിനിറ്റ് ബാക്കിനിൽക്കെ 11.55നു കൊടിക്കുന്നിൽ നോട്ടിസ് സമർപ്പിച്ചു.

∙ തൃണമൂലിന്റെ നീരസം: തങ്ങളോട് ആലോചിക്കാതെ സ്ഥാനാർഥിയെ നിർത്തിയതിൽ നീരസമറിയിച്ച് പിന്നാലെ തൃണമൂൽ രംഗത്തുവന്നു. തൃണമൂലിന്റെ അഭിഷേക് ബാനർജി എംപിയെ ലോക്സഭയിൽ തനിക്കരികിൽ വിളിച്ചിരുത്തി രാഹുൽ ഗാന്ധി അനുനയ ചർച്ച നടത്തി. തീരുമാനം വളരെ പെട്ടെന്നാണ് എടുത്തതെന്നും നോട്ടിസ് സമർപ്പണ സമയം അവസാനിക്കാറായതിനാലാണു ചർച്ച നടത്താൻ സാധിക്കാതിരുന്നതെന്നും രാഹുൽ വ്യക്തമാക്കി. എസ്പി നേതാവ് അഖിലേഷ് യാദവും അഭിഷേകുമായി ചർച്ച നടത്തി.

∙  ഡപ്യൂട്ടി സ്പീക്കർ: ധാരണകൾ മുൻപും ലംഘിക്കപ്പട്ടു

ADVERTISEMENT

ഡപ്യൂട്ടി സ്പീക്കർ പ്രതിപക്ഷത്തിനെന്ന ആവശ്യം കോൺഗ്രസ് അംഗീകരിക്കാതിരുന്നതിനാലാണ് ആദ്യ ലോക്സഭയിൽ സ്പീക്കർ സ്ഥാനത്തേക്കു 2 സ്ഥാനാർഥികളുണ്ടായത്: ജി.വി.മാവ്‌ലങ്കറും ശങ്കർ ശാന്താറാം മൊറെയും.

പിന്നീട് ഇതു പല തവണ പാലിക്കപ്പെട്ടു; എന്നാൽ ചിലപ്പോൾ ലംഘിക്കപ്പെട്ടു. കഴിഞ്ഞ ലോക്സഭയിൽ, ആരെയും ഡപ്യൂട്ടി സ്പീക്കറാക്കാതെ പുതിയൊരു കീഴ്‌വഴക്കവും സൃഷ്ടിച്ചു. 

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് സഭയ്ക്കുള്ളിലേക്ക് വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കർ ഓം ബിർലയും (File Photo by PTI)
ADVERTISEMENT

ഒരു സ്ഥാനാർഥി മാത്രമുള്ളപ്പോഴും ലോക്സഭയിൽ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് പ്രമേയം വോട്ടിനിട്ടാണ്. സ്ഥാനാർഥികളുടെ പേരു നിർദേശിച്ചുള്ള പ്രമേയങ്ങൾ അവ ലോക്സഭാ സെക്രട്ടറി ജനറലിനു നൽകിയതിന്റെ മുൻഗണനയനുസരിച്ച് സഭയിൽ വോട്ടിനിടും. ഒരു പ്രമേയം പാസാകും വരെ വോട്ടിങ് നടക്കും. ഒരേ സമയത്ത് സമർപ്പിച്ച പ്രമേയങ്ങളുടെ മുൻഗണന നറുക്കിട്ടാണു നിർദേശിക്കുന്നത്.

13-ാം ലോക്സഭയിൽ ബാലയോഗി മാത്രമായിരുന്നു സ്ഥാനാർഥി. അദ്ദേഹത്തിനു പ്രതിപക്ഷ പിന്തുണ ലഭിച്ചത്, ഡപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിനെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ്. അന്ന്, തിരഞ്ഞെടുപ്പിനുശേഷം ബാലയോഗിയെ അഭിനന്ദിച്ചുള്ള പ്രസംഗത്തിൽ പ്രധാനമന്ത്രി എ.ബി.വാജ്പേയി പറഞ്ഞു: ‘ജനാധിപത്യം പ്രവർത്തിക്കുന്നത് പാരമ്പര്യങ്ങളുടെയും രീതികളുടെയും അടിസ്ഥാനത്തിലാണ്. നിർജീവമെങ്കിലും ചട്ടങ്ങൾക്കും നിർദേശങ്ങൾക്കും അവയുടേതായ പ്രസക്തിയുണ്ട്;

മുൻ രാഷ്ട്രപതി കെ. ആർ. നാരായണനെ അനുഗമിക്കുന്ന മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയി, അന്നത്തെ ലോക്സഭാ സ്പീക്കർ ജിഎംസി ബാലയോഗി തുടങ്ങിയവർ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

ഐക്യത്തിന്റെയും സദുദ്ദേശ്യങ്ങളുടെയും മനോഭാവത്തോടെ അവയെ ചലിപ്പിച്ചില്ലെങ്കിൽ ജനാധിപത്യം ഫലപ്രദമാവില്ല. സ്പീക്കർ ഭരണപക്ഷത്തുനിന്ന്, ഡപ്യൂട്ടി സ്പീക്കർ മുഖ്യപ്രതിപക്ഷ പാർട്ടിയിൽനിന്ന്    എന്നൊരു രീതി നേരത്തെയുണ്ടായിരുന്നു. അത് വീണ്ടെടുക്കാൻ‍ സാധിക്കുന്നത് എനിക്കു സന്തോഷം നൽകുന്നു. ഈ രീതി പാലിക്കപ്പെടുകയും അതു വളരുകയും ചെയ്താൽ അതു ജനാധിപത്യത്തെ സംബന്ധിച്ച് ആരോഗ്യകരമായ ശീലവും നല്ല ലക്ഷണവുമാവും.’ വാജ്പേയി ആഗ്രഹിച്ച രീതി പാലിക്കപ്പെടാതെ ഇന്ന് സ്പീക്കർ തിരഞ്ഞെടുപ്പ്.

English Summary:

Opposition's Strategy in Lok Sabha Speaker Election

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT