ഒരു ബിജെപി എംപിയെ 1998ൽ സ്പീക്കറാക്കിയിരുന്നെങ്കിൽ ഒരു വർഷം കഴിഞ്ഞുള്ള വിശ്വാസവോട്ടെടുപ്പിൽ വാജ്പേയി സർക്കാർ വീഴില്ലായിരുന്നു! ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിയായ ടിഡിപിയിലെ എംപി ജിഎംസി ബാലയോഗിയായിരുന്നു അന്ന് ലോക്സഭാ സ്പീക്കർ. ഇപ്പോൾ എൻഡിഎയിൽ സ്പീക്കർ പദവി ആഗ്രഹിച്ചിരിക്കുന്നതും അതേ ചന്ദ്രബാബു നായിഡു! 1999 ഓർമയിലുള്ള നരേന്ദ്ര മോദി വീണ്ടും സ്പീക്കർ കസേര ടിഡിപിക്കോ ഏതെങ്കിലും സഖ്യകക്ഷിക്കോ വിട്ടു നൽകുമോ? ഒരിക്കലുമില്ല. സഭയിലെ സ്പീക്കർ എന്നാൽ ക്രിക്കറ്റിലെ അംപയറുടെ ജോലിപോലെ നിഷ്പക്ഷനായി സഭാനടപടികൾ നിയന്ത്രിക്കുന്നയാൾ എന്നാണ് പറയപ്പെടുന്നത്.

ഒരു ബിജെപി എംപിയെ 1998ൽ സ്പീക്കറാക്കിയിരുന്നെങ്കിൽ ഒരു വർഷം കഴിഞ്ഞുള്ള വിശ്വാസവോട്ടെടുപ്പിൽ വാജ്പേയി സർക്കാർ വീഴില്ലായിരുന്നു! ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിയായ ടിഡിപിയിലെ എംപി ജിഎംസി ബാലയോഗിയായിരുന്നു അന്ന് ലോക്സഭാ സ്പീക്കർ. ഇപ്പോൾ എൻഡിഎയിൽ സ്പീക്കർ പദവി ആഗ്രഹിച്ചിരിക്കുന്നതും അതേ ചന്ദ്രബാബു നായിഡു! 1999 ഓർമയിലുള്ള നരേന്ദ്ര മോദി വീണ്ടും സ്പീക്കർ കസേര ടിഡിപിക്കോ ഏതെങ്കിലും സഖ്യകക്ഷിക്കോ വിട്ടു നൽകുമോ? ഒരിക്കലുമില്ല. സഭയിലെ സ്പീക്കർ എന്നാൽ ക്രിക്കറ്റിലെ അംപയറുടെ ജോലിപോലെ നിഷ്പക്ഷനായി സഭാനടപടികൾ നിയന്ത്രിക്കുന്നയാൾ എന്നാണ് പറയപ്പെടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ബിജെപി എംപിയെ 1998ൽ സ്പീക്കറാക്കിയിരുന്നെങ്കിൽ ഒരു വർഷം കഴിഞ്ഞുള്ള വിശ്വാസവോട്ടെടുപ്പിൽ വാജ്പേയി സർക്കാർ വീഴില്ലായിരുന്നു! ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിയായ ടിഡിപിയിലെ എംപി ജിഎംസി ബാലയോഗിയായിരുന്നു അന്ന് ലോക്സഭാ സ്പീക്കർ. ഇപ്പോൾ എൻഡിഎയിൽ സ്പീക്കർ പദവി ആഗ്രഹിച്ചിരിക്കുന്നതും അതേ ചന്ദ്രബാബു നായിഡു! 1999 ഓർമയിലുള്ള നരേന്ദ്ര മോദി വീണ്ടും സ്പീക്കർ കസേര ടിഡിപിക്കോ ഏതെങ്കിലും സഖ്യകക്ഷിക്കോ വിട്ടു നൽകുമോ? ഒരിക്കലുമില്ല. സഭയിലെ സ്പീക്കർ എന്നാൽ ക്രിക്കറ്റിലെ അംപയറുടെ ജോലിപോലെ നിഷ്പക്ഷനായി സഭാനടപടികൾ നിയന്ത്രിക്കുന്നയാൾ എന്നാണ് പറയപ്പെടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ബിജെപി എംപിയെ 1998ൽ  സ്പീക്കറാക്കിയിരുന്നെങ്കിൽ ഒരു വർഷം കഴിഞ്ഞുള്ള വിശ്വാസവോട്ടെടുപ്പിൽ വാജ്പേയി സർക്കാർ വീഴില്ലായിരുന്നു! ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിയായ ടിഡിപിയിലെ എംപി ജിഎംസി ബാലയോഗിയായിരുന്നു അന്ന് ലോക്സഭാ സ്പീക്കർ. ഇപ്പോൾ എൻഡിഎയിൽ സ്പീക്കർ പദവി ആഗ്രഹിച്ചിരിക്കുന്നതും അതേ ചന്ദ്രബാബു നായിഡു! 1999 ഓർമയിലുള്ള  നരേന്ദ്ര മോദി വീണ്ടും സ്പീക്കർ കസേര ടിഡിപിക്കോ ഏതെങ്കിലും സഖ്യകക്ഷിക്കോ വിട്ടു നൽകുമോ? ഒരിക്കലുമില്ല. സഭയിലെ സ്പീക്കർ എന്നാൽ ക്രിക്കറ്റിലെ അംപയറുടെ ജോലിപോലെ നിഷ്പക്ഷനായി സഭാനടപടികൾ നിയന്ത്രിക്കുന്നയാൾ എന്നാണ് പറയപ്പെടുന്നത്. പക്ഷേ സർക്കാരിന്റെ ഗോൾപോസ്റ്റിലേക്ക് പ്രതിപക്ഷം കൊണ്ടുവരുന്ന പന്ത് മെയ്‌വഴക്കത്തോടെ തടഞ്ഞിടുന്ന ഗോളിയോടാണ് സ്പീക്കറിന് ഏറെ ചേർച്ച. കേട്ടിട്ടില്ലേ ‘ആരുടെ സ്പീക്കർ, അവരുടെ സർക്കാർ’ (ജിസ്‌കാ സ്പീക്കർ, ഉസ്‌കി സർക്കാർ) എന്ന രാഷ്ട്രീയ പഴമൊഴി. 

സഭാംഗങ്ങൾ തങ്ങളിൽ നിന്നും കേവല ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കുന്നയാളാണ് സ്പീക്കർ. അതുവരെ അവർക്ക് ഒപ്പമിരുന്ന എംപി! പക്ഷേ തിരഞ്ഞെടുത്തു കഴിഞ്ഞാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. കാരണം കോടതി പോലും ഇടപെടാൻ മടിക്കുന്ന അധികാരങ്ങൾ കൈവശം വച്ചിട്ടുള്ള പദവിയാണ് സ്പീക്കറുടേത്. അതിനാൽ തന്നെ നിതീഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും എൻഡിഎയിൽ കിങ്മേക്കർ ആയി ഡൽഹിയിൽ നിറഞ്ഞു നിൽക്കണമെങ്കിൽ അവശ്യം വേണ്ട അധികാരമായിരുന്നു സ്വന്തമായി ഒരു സ്പീക്കർ പദം. നായിഡുവിന് ഇത് പണ്ടേ അറിയാമായിരുന്നു.

നരേന്ദ്ര മോദിയും ചന്ദ്രബാബു നായിഡുവും (image credit: tdp.ncbn.official/facebook)
ADVERTISEMENT

അതിനാലാണ് 1999ൽ കാബിനറ്റ് മന്ത്രി വേണ്ട പകരം തനിക്കൊരു സ്പീക്കർ മതിയെന്ന് പറഞ്ഞ് എൻഎഡിഎ സർക്കാരിനെ പുറത്ത് നിന്ന് പിന്താങ്ങി  നായിഡു നിന്നത്. സർക്കാർ രൂപീകരണ സമയത്ത് മന്ത്രിസ്ഥാനത്തിന് കച്ചകെട്ടി ഇറങ്ങിയവർ അത് സമ്മതിക്കുകയും ചെയ്തു. എന്നാൽ 'സ്പീക്കർ എന്നാ സുമ്മാവാ' എന്ന കാര്യം ജനത്തിന് മനസ്സിലായതോ അടുത്തിടെ കർണാടകയിലും മഹാരാഷ്ട്രയിലും നിയമസഭയിലുണ്ടായ കൂറുമാറ്റ സംഭവങ്ങളിലും വിശ്വാസവോട്ടെടുപ്പുകളിലും. വിശദമായി അറിയാം മനസ്സിലാക്കാം ലോക്സഭാ സ്പീക്കറുടെ അധികാരങ്ങൾ, സർക്കാരിനെ സംരക്ഷിക്കാൻ സ്പീക്കർ പയറ്റുന്ന തന്ത്രങ്ങൾ, ഒപ്പം സ്പീക്കർ പദവിയുടെ വില ബിജെപിയെ മനസ്സിലാക്കിയ 1999ലെ സംഭവവും. 

∙ സഖ്യകക്ഷികൾക്ക് വേണ്ടത് സ്വയരക്ഷ

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ കേവല ഭൂരിപക്ഷം നേടുന്നതിനാവശ്യമായ സീറ്റുകളിൽ 32 എണ്ണത്തിന്റെ കുറവാണ് ബിജെപിക്കുണ്ടായത്. 240 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സഹായിക്കാൻ എൻഡിഎ ഒരു മനസ്സോടെ നിന്നപ്പോള്‍ നരേന്ദ്രമോദി മൂന്നാമതും അധികാരമേറ്റു. എന്നാൽ അധികാരം വീതം വച്ചപ്പോൾ കൂട്ടുകക്ഷികൾക്ക് വലിയ പങ്കൊന്നും നൽകാതെയാണ് മോദി മന്ത്രിസഭ രൂപീകരിച്ചത്. ഇതോടെയാണ് കണ്ണുകൾ സ്പീക്കർ പദവിയിലേക്ക് തിര‍ിഞ്ഞത്. ടിഡിപിയും ജനതാദൾ യുണൈറ്റഡും സ്പീക്കർ പദവിയിൽ ആഗ്രഹം പുലർത്തുന്നുണ്ടെന്ന വാദവും ഉയർന്നു. കേന്ദ്രമന്ത്രിസഭയിലെ പദവിയെക്കാളും സ്പീക്കർ പദവിക്ക് എന്താണ് ഇത്ര വലിയ പ്രാധാന്യം എന്ന് ചിന്തിച്ചവരും ഒട്ടേറെ. എന്നാൽ ഭാവി മുൻകൂട്ടി കണ്ടുള്ള ഒരു ലൈഫ് ഇൻഷുറൻസാണ് എൻഡിഎ ഘടകകക്ഷികളെ സംബന്ധിച്ചിടത്തോളം ഈ സ്പീക്കർ പദവി. 

എൻഡിഎ യോഗത്തിലേക്ക് പ്രധാന സഖ്യ കക്ഷികളുടെ നേതാക്കളായ ചന്ദ്രബാബു നായിഡുവിനേയും നിതീഷ് കുമാറിനേയും സ്വീകരിക്കുന്ന നരേന്ദ്ര മോദി (image credit: tdp.ncbn.official/facebook)

കൂട്ടുകക്ഷി സർക്കാരാകുമ്പോൾ ഭാവിയിൽ എന്തെങ്കിലും വിള്ളലുകൾ ഉണ്ടാവാൻ സാധ്യതയേറെയാണ്. അപ്പോൾ കേവല ഭൂരിപക്ഷം തികയ്ക്കാനാവാത്ത അവസ്ഥയിൽ മുഖ്യപാർട്ടിയായ ബിജെപി തങ്ങളുടെ എംപിമാരെ അടര്‍ത്തിയെടുക്കുമോ? സഖ്യകക്ഷികളുടെ ഈ ഭയമാണ് സ്പീക്കർ കൊതിക്ക് പിന്നിലെ അടിസ്ഥാനം. കൂറുമാറ്റ പരാതികളിൽ സ്പീക്കറുടെ നിലപാടുകൾ അന്തിമമാണ്. ലളിതമായി പറഞ്ഞാൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ടിക്കറ്റിൽ ജയിച്ച് എംപിയായ ആൾ നല്‍കുന്ന നിർദേശം വകവയ്ക്കാതെ സഭയിൽ പ്രവർത്തിച്ചാൽ ആ അംഗത്തെ അയോഗ്യനാക്കാൻ പാർട്ടിക്ക് സ്പീക്കറോട് ആവശ്യപ്പെടാനാവും. എന്നാൽ ഈ ആവശ്യം പരിഗണിക്കണോ വേണ്ടെയോ എന്ന് തീരുമാനിക്കുന്നതിനുള്ള ഉത്തരവാദിത്തം സ്പീക്കർക്കാണ്. ഈ തീരുമാനത്തിന് എത്ര സമയം എടുക്കാം എന്നതും സ്പീക്കറിൽ മാത്രം നിക്ഷിപ്തം. (പ്രത്യേക സാഹചര്യമൊഴികെ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്) അതിനാൽ കൂറുമാറ്റം സംബന്ധിച്ച തീരുമാനങ്ങളിൽ ഒരു അർധ ജുഡീഷ്യൽ അതോറിറ്റിയാണ് സ്പീക്കറെന്ന് പറയാം.

ADVERTISEMENT

പാര്‍ട്ടികളിൽ നിന്നും എംഎൽഎമാരെ അടർത്തിയെടുത്ത് സർ‍ക്കാർ വീഴാതെ ഇഷ്ടാനുസരണം താങ്ങിനിർത്തുന്ന 'ഓപറേഷൻ താമര' പ്രയോഗിക്കുന്നവർക്കൊപ്പം നിൽക്കുമ്പോൾ സ്പീക്കറെന്ന മരുന്ന് കയ്യിലുണ്ടെങ്കിൽ നല്ലതല്ലേ എന്ന് എൻ‍ഡിഎ സഖ്യകക്ഷികൾ ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ? 

രാഷ്ട്രപതി കെ. ആർ. നാരായണനെ അനുഗമിക്കുന്ന പ്രധാനമന്ത്രി എ.ബി. വാജ്പേയി, ലോക്സഭാ സ്പീക്കർ ജിഎംസി ബാലയോഗി തുടങ്ങിയവർ (ഫയൽ ചിത്രം: മനോരമ)

∙ മറക്കില്ല 1999; ബിജെപിക്കു വേണം സ്പീക്കർ

1998ലെ പൊതുതിരഞ്ഞെടുപ്പിലും ഇപ്പോഴത്തേതിന് സമാനമായ ഫലമാണുണ്ടായത്. ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള സീറ്റുകൾ ലഭിച്ചില്ല. 182 സീറ്റുകളുമായി ലോക്‌സഭയിലെ വലിയ കക്ഷിയായ ബിജെപി, എൻഡിഎ രൂപീകരിച്ച് കൂട്ടുമുന്നണി സർക്കാർ രൂപീകരിച്ചു. ഘടകക്ഷികൾ മസിലുകാട്ടി മന്ത്രിസ്ഥാനം വീതം വച്ചെടുത്തപ്പോൾ ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയാവട്ടെ സ്പീക്കർ പദവി മാത്രം ആവശ്യപ്പെട്ടു. അങ്ങനെയാണ് ഗന്തി മോഹന ചന്ദ്ര ബാലയോഗി സ്പീക്കറായിമാറിയത്. രാജ്യത്തെ  ദലിത് വിഭാഗത്തിൽപ്പെട്ട ആദ്യത്തെ ലോക്സഭാ സ്പീക്കറായിരുന്നു ജി.എം.സി. ബാലയോഗി, ഒപ്പം, പ്രായം കുറഞ്ഞ സ്പീക്കറെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. 

മുന്നണിബന്ധങ്ങളിലെ ഉലച്ചിൽ കാരണം കേവലം 14 മാസം തികഞ്ഞപ്പോഴേക്കും രണ്ടാം വാജ്പേയി സർക്കാർ താഴെ വീണു. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഒരു വോട്ടിന്റെ കുറവിലാണ് സർക്കാർ നിലംപൊത്തിയത്. എന്നാൽ ആ ഒരുവോട്ട് സ്പീക്കറിന് വേണമെങ്കിൽ തടയാമായിരുന്നു. കാരണം അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ ഒഡീഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഗിരിധർ ഗമാങ് എന്ന കോൺഗ്രസ് എംപിയും വോട്ട് രേഖപ്പെടുത്തിയിരുന്നു. എംപി സ്ഥാനം രാജിവയ്ക്കുന്നതിന് മുൻപേ സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതോടെയാണ് അദ്ദേഹത്തിന് വോട്ട് ചെയ്യാൻ അവസരം കൈവന്നത്. പാർലമെൻ്ററികാര്യ മന്ത്രി പി. ആർ. കുമാരമംഗലം ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങൾ ബാലയോഗിയുടെ നടപടിയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ എതിർക്കാതെ വാജ്പേയി സഭയിൽ മൗനം പാലിച്ചു. 60 ദിവസത്തിലേറെയായി സഭയിൽ ഹാജരാകാത്ത, ഒഡീഷയിൽ മുഖ്യമന്ത്രിയായ ഗിരിധർ ഗമാങ്ങിനെ വിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യാൻ അനുവദിച്ച നടപടി അങ്ങനെ വിവാദമായി. 

ലോക്സഭാ സ്പീക്കർ ജിഎംസി ബാലയോഗി, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി എന്നിവർക്കൊപ്പം പ്രധാനമന്ത്രി എ.ബി. വാജ്പേയി (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

വിശ്വാസ പ്രമേയത്തില്‍ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണിയപ്പോൾ അവിശ്വാസ പ്രമേയത്തിനെ അനുകൂലിച്ച് 270 ഉം എതിർത്ത് 269ഉം വോട്ടുകളാണ് ലഭിച്ചത്. ഗിരിധർ ഗമാങ്ങിന് വോട്ട് ചെയ്യാൻ അവസരം നൽകിയിരുന്നില്ലെങ്കിൽ 269–269 എന്ന നിലയിലേക്ക് വോട്ടുനില എത്തിയേനെ. ഇരുപക്ഷത്തെയും  വോട്ടുകൾ തുല്യം ആയാൽ സ്പീക്കർക്ക് തന്റെ വോട്ട് േരഖപ്പെടുത്താനാവും. എൻഡിഎയുടെ സ്പീക്കറിന് അപ്രകാരം സർക്കാരിനെ രക്ഷിക്കാനും കഴിയുമായിരുന്നു. എന്നാൽ ബാലയോഗി സ്പീക്കർ പദവിയുടെ ധാർമികത ഉയർത്തിയതോടെ വാജ്പേയി സർക്കാർ നിലം പൊത്തി. ഒരുപക്ഷേ ബാലയോഗിക്ക് പകരം ബിജെപി സ്വന്തം എംപിയെ സ്പീക്കറായി തിരഞ്ഞെടുത്തെങ്കിൽ ഫലം മറ്റൊന്നാവുമായിരുന്നു. വിശ്വാസ വോട്ടിൽ പരാജയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി എന്ന നാണക്കേടും വാജ്പേയി അങ്ങനെ സ്വന്തമാക്കി.  

സഭ നിയന്ത്രിക്കുന്ന മുൻ ലോക്സഭാ സ്പീക്കർ ഓം ബിർല ( Photo by PTI)

ലോക്സഭയിലായാലും നിയമസഭയിലായാലും സ്പീക്കറുടെ വോട്ടിനേക്കാൾ വിലമതിക്കുന്നത് ആ കസേരയിൽനിന്നു വരുന്ന തീരുമാനങ്ങളും അദ്ദേഹത്തിന്റെ വിവേചനാധികാരങ്ങളുമാണ്. അത് എന്തൊക്കെയാണെന്ന് ഇനി വിശദമായി അറിയാം. 

∙ സഭാ നടത്തിപ്പ്

ലോക്സഭാ സ്പീക്കറാണ് സഭയുടെ പ്രവർത്തനം പൂര്‍ണമായും നിയന്ത്രിക്കുന്നത്. സഭ പ്രവർത്തിക്കുന്നതും, നിർത്തിവയ്ക്കുന്നതും അദ്ദേഹത്തിന്റെ തീരുമാനപ്രകാരമാണ്. സഭ സുഗമമായി നടത്തുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും നിഷ്പക്ഷനായ സ്പീക്കറിന് കഴിയും. ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനങ്ങളിലും അധ്യക്ഷത വഹിക്കേണ്ടത് ലോക്സഭാ സ്പീക്കറാണ്. സഭയിൽ അവതരിപ്പിക്കുന്ന ബിൽ ധനകാര്യ ബില്ലാണോ എന്ന് തീരുമാനിക്കുന്നതും സ്പീക്കറാണ്. പാർലമെന്ററി കമ്മിറ്റികളിലെ അംഗങ്ങളെയും അധ്യക്ഷന്മാരെയും നോമിനേറ്റ് ചെയ്യേണ്ടതും സ്പീക്കറാണ്.

∙ കട്ടിങ്ങും ഡിലീറ്റും 

യോഗങ്ങളുടെ അജൻഡ തീരുമാനിക്കുന്നത് സ്പീക്കറാണ്. അടിയന്തര പ്രമേയങ്ങൾ അനുവദിക്കണമോ എന്ന അന്തിമ തീർപ്പും ഇദ്ദേഹത്തിന്റേതായിട്ടാണ് പുറത്ത് വരുന്നത്. ലോക്സഭയിൽ അംഗങ്ങൾക്ക് ചോദ്യം ചോദിക്കുവാനുള്ള അവസരം നൽകുന്നതും സ്പീക്കറാണ്. അംഗങ്ങളുടെ ചോദ്യങ്ങളിൽ നിന്നും അപ്രസക്തമായതോ, സഭ്യതയ്ക്ക് നിരക്കാത്തതോ ആയ ഭാഗമുണ്ടെങ്കിൽ അത് നീക്കം ചെയ്യുവാനും, രേഖകളിൽ നിന്നും മൊത്തമായോ ഭാഗികമായോ മാറ്റുവാനുമുള്ള നിർദേശവും സ്പീക്കർ നൽകുന്നു. 

∙ വോട്ടുകളുടെ വിധികർത്താവ്

സഭയിൽ ബില്ലുകൾ അവതരിപ്പിച്ച് ചർച്ച ചെയ്തു കഴിഞ്ഞാൽ അത് പാസാക്കുന്നതിനായി ഏത് രീതി സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നത് സ്പീക്കറാണ്. ശബ്ദവോട്ടുകളോടെ പാസാക്കാൻ സ്പീക്കർ അനുവാദം നൽകിയാൽ ആ ബിൽ പാസായി എന്ന് പറയുന്നതും സ്പീക്കറാണ്. ശബ്ദവോട്ടുകള്‍ റിക്കോർഡായി കണക്കാക്കാറില്ല. അതിനാൽ പിന്നീട് ഇത് പുനഃപരിശോധന ചെയ്യാനും കഴിയാറില്ല. പലപ്പോഴും സഭ നടക്കുമ്പോൾ ഭരണപക്ഷത്ത് അംഗസംഖ്യ കുറയുമ്പോഴും സഭ പ്രക്ഷുബ്ദമാകുന്ന സമയത്തും  ഈ വിധത്തിലാണ് ഭരണപക്ഷം ബില്ലുകൾ വേഗത്തിൽ പാസാക്കിയെടുക്കുന്നത്. 

∙ ടൈ ബ്രേക്കർ

ബില്ലുകൾ പാസാക്കാൻ വോട്ടെടുപ്പ് നടക്കുമ്പോൾ സഭയുടെ നാഥനായ സ്പീക്കർക്ക് വോട്ട് രേഖപ്പെടുത്താൻ കഴിയാറില്ല. ഇരു പക്ഷത്തുമായുള്ള വോട്ടെടുപ്പ് കഴിയുമ്പോൾ ടൈ രൂപപ്പെട്ടാൽ മാത്രമേ സ്പീക്കറിന് വോട്ടവകാശമുള്ളു. കാസ്റ്റിങ് വോട്ട് എന്ന് അറിയപ്പെടുന്ന ഇത് എല്ലായിപ്പോഴും സർക്കാരിന് അനുകൂലമായിരിക്കും. (അനുച്ഛേദം 100)

∙ ‘കടക്ക് പുറത്ത്’

സഭാനടപടികൾ തടസ്സപ്പെടുത്തുന്ന അംഗങ്ങളെ സസ്പെൻഡ് ചെയ്യുവാനുള്ള അവകാശവും സ്പീക്കറിനുണ്ട്. ഭരണഘടനയുടെ 10ാം ഷെഡ്യൂളിലാണ് ഇത് സംബന്ധിച്ചുള്ള സ്പീക്കറുടെ അധികാരങ്ങളെ കുറിച്ച് പറയുന്നത്. ഇക്കഴിഞ്ഞ 17–ാമത് ലോക്സഭയിൽ പ്രതിപക്ഷത്തെ 100 എംപിമാരെ പല സമയങ്ങളിലായി സ്പീക്കർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതിൽ  41 പേരും കോൺഗ്രസ് എംപിമാരായിരുന്നു. മുകളിൽ പറഞ്ഞതു പോലെ കൂറുമാറ്റ പരാതികളിലും സ്പീക്കറുടെ നിലപാട് ശ്രദ്ധേയമാണ്. 

∙ സഭയുടെ വാക്ക്

സ്പീക്കറുടെ അഭിപ്രായങ്ങൾ സഭയുടെ ശബ്ദമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എംപിമാരുടെ സംരക്ഷകൻ കൂടിയാണ് സ്പീക്കർ. രാജ്യത്ത് എവിടെ വച്ച് എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവിച്ചാലും അംഗങ്ങൾ പരാതി നൽകുന്നതും, നടപടി എടുക്കാൻ അഭ്യർഥിക്കുന്നതും സ്പീക്കറോടാണ്. 

വനിതാ ജനപ്രതിനിധികൾക്കായി നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ഓം ബിർല ( Photo by PTI)

∙ സ്പീക്കറെ തിരഞ്ഞെടുക്കുന്നതെങ്ങനെ?

പുതിയ സഭ തുടങ്ങിയാൽ എത്രയും വേഗം സ്പീക്കറെയും ഡപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കണമെന്നാണ് ഭരണഘടനയിലെ 93ാമത്തെ അനുച്ഛേദം പറയുന്നത്. എന്നാൽ സമയപരിധിയെ കുറിച്ച് പറഞ്ഞിട്ടുമില്ല. അതിനാലാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിജയിച്ച അംഗങ്ങൾ ലോക്സഭയിൽ മുതിർന്ന അംഗത്തിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞാൽ അടുത്ത പ്രവൃത്തി സ്പീക്കറെയും ഡപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുക എന്നതാവുന്നത്. സാധാരണ, സ്പീക്കർ സ്ഥാനത്തേക്ക് ഭരിക്കുന്ന പാർട്ടിയിലെ ഒരു എംപിയേയും ഡപ്യൂട്ടി സ്പീക്കറായി പ്രതിപക്ഷത്തെ ഒരു അംഗത്തെയുമാണ് തിരഞ്ഞെടുക്കുക. എന്നാൽ കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്ത് ഈ കീഴ്‌വഴക്കം പാലിക്കപ്പെട്ടില്ല. 

സഭയിലെ ഒരു അംഗത്തിന് സ്പീക്കറായി മാറാൻ കേവല ഭൂരിപക്ഷം മാത്രം മതി. പക്ഷേ സ്പീക്കർ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് ലോക്സഭ അധികം സാക്ഷ്യം വഹിച്ചിട്ടില്ല. സഭയുടെ നാഥന്റെ പേര് ഭരണപക്ഷം മുന്നോട്ടു വയ്ക്കുമ്പോൾ പ്രതിപക്ഷം എതിർ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന പതിവില്ല. എന്നാൽ ഇക്കുറി പ്രത്യേക സാഹചര്യത്തിൽ പ്രതിപക്ഷം സ്പീക്കർ സ്ഥാനാര്‍ഥിയെ നിർത്തിയിരിക്കുകയാണ്. മലയാളിയും മാവേലിക്കര മണ്ഡലത്തിൽ നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത കൊടിക്കുന്നിൽ സുരേഷാണ് ഇന്ത്യാമുന്നണിയുടെ സ്പീക്കർ സ്ഥാനാർഥി. ഇതോടെ 18ാം ലോക്സഭയിലെ സ്പീക്കർ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടംപിടിക്കുന്നതായി മാറി. 

പഴയ പാർലമെന്റ് മന്ദിരത്തിലെ സഭാനടപടികളുടെ കാഴ്ച (File Photo by PTI)

സ്പീക്കറെ 5 വർഷത്തേക്കാണ് തിരഞ്ഞെടുക്കുന്നത്. അതായത് സഭയുടെ കാലാവധി തീരുമ്പോൾ സ്പീക്കറുടെ കാലാവധിയും തീരും. അതേസമയം സ്പീക്കറെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കാനും കഴിയും. അനുച്ഛേദം 94ലാണ് ഇതിനെ കുറിച്ച് വിവരിക്കുന്നത്. മറ്റ് അംഗങ്ങളില്‍ നിന്നും വ്യത്യസ്തമായി കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നുമാണ് സ്പീക്കർക്ക് ശമ്പളം ലഭിക്കുന്നത്. പ്രോട്ടോക്കോൾ പ്രകാരം രാജ്യത്തെ ആറാമത്തെ ഉയർന്ന സ്ഥാനമാണ് സ്പീക്കറുടേത്.

∙ മോദി 3.0യിൽ സ്പീക്കർക്കും 'തുടർഭരണം'

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ 3 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ സ്പീക്കർ തിരഞ്ഞെടുപ്പ് ജൂൺ 26നാണ് നടക്കുന്നത്. സ്പീക്കർ പദവി എൻഡിഎ സഖ്യകക്ഷികളായ ടിഡിപിക്കോ ജനതാദളിനോ കൊടുക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. സ്പീക്കർ പദവി ലക്ഷ്യമിട്ട് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും കരുക്കൾ നീക്കിയെങ്കിലും അവസാന ഘട്ടത്തിൽ ഇരുവരും അയഞ്ഞു. ഇതിൽ സ്പീക്കറായി ബിജെപി നാമനിർദേശം ചെയ്യുന്ന എംപിയെ പിന്തുണയ്ക്കുമെന്ന് ജെഡിയു നേതാവ് കെ.സി ത്യാഗി ആദ്യമേ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ സ്പീക്കർ എൻഡിഎയെ പ്രതിനിധാനം ചെയ്യുന്നയാളാവണം എന്ന അഭിപ്രായമാണ് ടിഡിപിക്കുള്ളിൽ ഉണ്ടായിരുന്നത്. 

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് സഭയ്ക്കുള്ളിലേക്ക് വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ ലോക്സഭാ സ്പീക്കർ ഓം ബിർലയും (Photo by PIB / AFP)

മുൻ അനുഭവം മനസ്സിലുള്ളതിനാലാണ് സ്പീക്കറെ സ്വന്തം എംപിമാരിൽനിന്ന് കണ്ടെത്താൻ ബിജെപി ബലംപിടിച്ചത്. ഇതിനായി സഖ്യകക്ഷികളുമായി സംസാരിക്കാൻ മുതിർന്ന അംഗം രാജ്നാഥ് സിങ്ങിനെയാണ് പാർട്ടി ചുമതലപ്പെടുത്തിയത്.  ബിജെപി സ്പീക്കർ പദവി സ്വന്തമാക്കിയാൽ രണ്ടാം മോദി സർക്കാരിൽ സ്പീക്കറായ ഓം ബിർല വീണ്ടും തുടർന്നേക്കും എന്നത് ഉറപ്പായിരുന്നു. രാജസ്ഥാനിൽനിന്നുള്ള എംപിയാണ് ഇദ്ദേഹം. കഴിഞ്ഞ ലോക്സഭയിൽ പ്രതിപക്ഷ ആരോപണങ്ങളേയും ബഹളങ്ങളേയും ശക്തമായി നേരിടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സസ്പെൻഷൻ ഉൾപ്പെടെയുള്ള അധികാരങ്ങളും അദ്ദേഹം ഇതിനായി ഉപയോഗിച്ചു. 

∙ പ്രതിപക്ഷം കാത്തിരിക്കുന്ന സമയം

മൂന്നാം മോദി സർക്കാരിൽ ലോക്സഭയിലെ കാഴ്ച വളരെ വ്യത്യസ്തമാണ്. കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയും, മസിൽ പവർ കൂട്ടിയ പ്രതിപക്ഷവുമാണ് ഇക്കുറി സഭയിൽ ഏറ്റുമുട്ടുക. അവസരം ഒത്തുകിട്ടിയാൽ സർക്കാരിനെ മറിച്ചിടാം എന്ന പ്രതീക്ഷയിലാണ് ഇന്ത്യാമുന്നണിയിലെ ഓരോ പാർട്ടിയും. ജയമല്ല സ്പീക്കർ തിരഞ്ഞെടുപ്പിൽ സ്വന്തം കരുത്ത് കാട്ടാനാവും ഇന്ത്യ മുന്നണി ശ്രമിക്കുക. ഇരുപക്ഷത്തും നിൽക്കാത്ത എംപിമാർ ആർക്കൊപ്പം കൂടും എന്നതും സ്പീക്കർ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വ്യക്തമാവും. 

കൊടിക്കുന്നിൽ സുരേഷ് എംപി (ഫയൽ ചിത്രം : മനോരമ)

സഭചേരും മുൻപേ എൻഡിഎ സഖ്യകക്ഷികളെ പുറത്തെത്തിക്കാൻ ഇന്ത്യാമുന്നണിയിലെ ചെറു പാർട്ടികൾ ശ്രമം ‌തുടങ്ങിയിട്ടുണ്ട്. സ്പീക്കർ തിരഞ്ഞെടുപ്പ് പോലും ഇതിനുള്ള അവസരമാക്കാനാണ് ശിവസേന (താക്കറെ പക്ഷം) ശ്രമിച്ചത്. അധികാരത്തിലേറിയാൽ കൂടെ നിൽക്കുന്ന സഖ്യകക്ഷികളെ തുരങ്കം വയ്ക്കുന്ന രീതി ബിജെപിക്കുണ്ടെന്ന് എൻഡിഎ കക്ഷികൾക്ക് മുന്നറിയിപ്പ് നൽകിയാണ് ശിവസേന നേതാവ് ആദിത്യ താക്കറെ ശ്രമങ്ങൾക്ക് തുടക്കമിട്ടത്. സ്വന്തം പാർട്ടി സംരക്ഷിക്കുന്നതിനായി സ്പീക്കർ സ്ഥാനം ഉറപ്പാക്കാനായിരുന്നു ടിഡിപിയോടും ജെഡിയുവിനോടും അദ്ദേഹത്തിന്റെ  ഉപദേശം. പാർട്ടിയിലെ മറ്റൊരു നേതാവായ സഞ്ജയ് റാവുത്ത് ടിഡിപി സ്പീക്കർ സ്ഥാനാർഥിയെ നിർത്തിയാൽ ഇന്ത്യാ മുന്നണി പിന്തുണയ്ക്കുമെന്നും വെളിപ്പെടുത്തിയിരുന്നു. 

English Summary:

Why BJP Allies Hold the Speaker's Chair: The Powers of the Lok Sabha Speaker Explained