ഇന്ത്യാസഖ്യത്തിന്റെ ആ രഹസ്യനീക്കം ബിജെപി മുൻപേ അറിഞ്ഞു; എന്തുകൊണ്ട് ‘കടിഞ്ഞാൺ’ വീണ്ടും ബിർലയുടെ കയ്യിൽ?
ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിനെതിരെ പോരാടാനുറച്ചാണ് പ്രതിപക്ഷ ഇന്ത്യാസഖ്യം സ്ഥാനാർഥിയായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ രംഗത്തിറക്കിയത്. എന്നാൽ, വോട്ടെടുപ്പ് ആവശ്യപ്പെടുന്ന കാര്യത്തിൽ വിവിധ പ്രതിപക്ഷ കക്ഷികൾക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തെത്തുടർന്ന് അവസാന നിമിഷം അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. ശബ്ദവോട്ടിൽ ബിജെപിയുടെ ഒാം ബിർല വീണ്ടും സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയായ ബിർല തുടർച്ചയായ രണ്ടാം തവണയാണ് ലോക്സഭയുടെ നാഥനാകുന്നത്. സ്പീക്കറായി 5 വർഷം പൂർത്തിയാക്കി വീണ്ടും അതേ പദവിയിലെത്തുന്ന രണ്ടാമത്തെയാളാണു ബിർല. 1980– 89 കാലഘട്ടത്തിൽ സ്പീക്കറായിരുന്ന കോൺഗ്രസ് നേതാവ് ബൽറാം ഝാക്കറാണ് ഇതിനു മുൻപ് ആ നേട്ടം സ്വന്തമാക്കിയത്. എന്തുകൊണ്ടാണ് ഓം ബിര്‍ലയെത്തന്നെ ബിജെപി വീണ്ടും സ്പീക്കർ പദവി ഏൽപിച്ചത്? പ്രതിപക്ഷത്തിന് എന്തുകൊണ്ടാണ് സ്പീക്കറിൽ ‘അവിശ്വാസം’?

ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിനെതിരെ പോരാടാനുറച്ചാണ് പ്രതിപക്ഷ ഇന്ത്യാസഖ്യം സ്ഥാനാർഥിയായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ രംഗത്തിറക്കിയത്. എന്നാൽ, വോട്ടെടുപ്പ് ആവശ്യപ്പെടുന്ന കാര്യത്തിൽ വിവിധ പ്രതിപക്ഷ കക്ഷികൾക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തെത്തുടർന്ന് അവസാന നിമിഷം അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. ശബ്ദവോട്ടിൽ ബിജെപിയുടെ ഒാം ബിർല വീണ്ടും സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയായ ബിർല തുടർച്ചയായ രണ്ടാം തവണയാണ് ലോക്സഭയുടെ നാഥനാകുന്നത്. സ്പീക്കറായി 5 വർഷം പൂർത്തിയാക്കി വീണ്ടും അതേ പദവിയിലെത്തുന്ന രണ്ടാമത്തെയാളാണു ബിർല. 1980– 89 കാലഘട്ടത്തിൽ സ്പീക്കറായിരുന്ന കോൺഗ്രസ് നേതാവ് ബൽറാം ഝാക്കറാണ് ഇതിനു മുൻപ് ആ നേട്ടം സ്വന്തമാക്കിയത്. എന്തുകൊണ്ടാണ് ഓം ബിര്‍ലയെത്തന്നെ ബിജെപി വീണ്ടും സ്പീക്കർ പദവി ഏൽപിച്ചത്? പ്രതിപക്ഷത്തിന് എന്തുകൊണ്ടാണ് സ്പീക്കറിൽ ‘അവിശ്വാസം’?
∙ ബിർലയെന്ന വിശ്വാസം
പല്ലുകാട്ടാതെയുള്ള പുഞ്ചിരിയാണ് ബിർലയുടെ മുഖമുദ്ര. സംസാരം ഹിന്ദിയിൽ മാത്രം. ലോക്സഭയുടെ കടിഞ്ഞാൺ വീണ്ടും ബിർലയെതന്നെ ഏൽപിക്കാൻ ബിജെപി തയാറായത് അദ്ദേഹത്തിലുള്ള വിശ്വാസം കൊണ്ടാണ്. സഭാനാഥൻ നിഷ്പക്ഷനായിരിക്കണമെങ്കിലും തങ്ങൾക്ക് അനുകൂലമായ തീരുമാനങ്ങളെടുക്കാനുള്ള ചായ്‌വ് അദ്ദേഹം കാട്ടുമെന്നതാണ് ബിജെപി ബിർലയിൽ കാണുന്ന വിശ്വാസമെന്നു പ്രതിപക്ഷവും ആക്ഷേപിക്കുന്നു. കഴിഞ്ഞ 5 വർഷം പ്രതിപക്ഷ നിര പലകുറി ബിർലയുമായി ഏറ്റുമുട്ടിയിട്ടുണ്ട്. ബിജെപിയുമായുള്ള പോരാട്ടങ്ങൾ ബിർലയിലേക്കും നീളുകയായിരുന്നു. സ്പീക്കറുടെ തീരുമാനങ്ങൾ ഭരണപക്ഷത്തിന് അനുകൂലമാണെന്ന ആരോപണവുമായി പലതവണ പ്രതിപക്ഷം അദ്ദേഹത്തിനെതിരെ തിരിഞ്ഞു. കൊമ്പുകോർക്കാൻ വന്ന പ്രതിപക്ഷാംഗങ്ങളെ കൂട്ടമായി സസ്പെൻഡ് ചെയ്ത് ബിർലയും പോരിനിറങ്ങി.
ഇക്കുറി ബിജെപി വീണ്ടും അധികാരത്തിലെത്തിയപ്പോൾ സ്പീക്കർ സ്ഥാനത്ത് ബിർലയുണ്ടാവരുതെന്ന് പ്രതിപക്ഷം ആഗ്രഹിച്ചിരുന്നു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് പ്രതിപക്ഷാംഗങ്ങൾ ആശംസകൾ നേർന്നെങ്കിലും മനസ്സുകൊണ്ട് അവർ ആഗ്രഹിച്ചയാളല്ല ബിർല. ആശംസകൾ നേർന്നുള്ള പ്രസംഗങ്ങളിൽ പലയിടത്തും ബിർലയ്ക്കിട്ടൊരു ‘കുത്ത്’ കൊടുത്തുള്ള പരാമർശങ്ങൾ പ്രതിപക്ഷാംഗങ്ങൾ നടത്തുകയും ചെയ്തു. സ്പീക്കർ നിഷ്പക്ഷനായിരിക്കണമെന്നും എല്ലാവരെയും ചേർത്തുപിടിക്കണമെന്നും പ്രതിപക്ഷ നേതാക്കൾ നിരന്തരം ഒാർമിപ്പിച്ചു. കൂട്ട സസ്പെൻഷൻ പോലുള്ള നടപടികൾ ഇനിയുണ്ടാവരുതെന്നും ചൂണ്ടിക്കാട്ടി.
∙ കേവല ഭൂരിപക്ഷമില്ലാതെ ബിജെപി; അവസരം കാത്ത് പ്രതിപക്ഷ നിര
ബിർലയെപ്പോലെ വിശ്വസ്തനും വിധേയനുമായ വ്യക്തി ലോക്സഭാ സ്പീക്കറാകേണ്ടത് ബിജെപിക്ക് അനിവാര്യമാണ്. ബിജെപിക്ക് കേവല ഭൂരിപക്ഷമില്ല എന്നതാണ് അതിനു കാരണം. 240 അംഗങ്ങളുള്ള ബിജെപി കേവല ഭൂരിപക്ഷത്തിൽ നിന്ന് 32 സീറ്റ് അകലെയാണ്. ഭരണമുന്നണിയായ എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷമുണ്ടെങ്കിലും അതുറപ്പാക്കുന്ന കക്ഷികളെ ബിജെപിക്കു വിശ്വാസം പോര. നിതീഷ് കുമാർ (ജെഡിയു), എൻ.ചന്ദ്രബാബു നായിഡു (ടിഡിപി) എന്നിവരുടെ പിന്തുണയോടെ നിലനിൽക്കുന്ന എൻഡിഎ ഏതുനിമിഷവും വീഴാമെന്നാണ് ഇന്ത്യാസഖ്യത്തിന്റെ പ്രവചനം. അവസരവാദത്തിൽ ഇരുവരെയും വെല്ലാൻ മറ്റാരുമില്ലെന്നും പ്രതിപക്ഷ നിര പരിഹസിക്കുന്നു.
കേവല ഭൂരിപക്ഷമുണ്ടെങ്കിലും പൂർണ സുരക്ഷിതമല്ലാത്ത നിലയിൽ എൻഡിഎ ഭരണ മുന്നണി നിൽക്കുമ്പോൾ, ലോക്സഭയിൽ ‘ഇനി കളികൾ കാണാനിരിക്കുന്നതേയുള്ളൂ’വെന്നാണ് പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്. അവസരം കിട്ടിയാൽ അവിശ്വാസ പ്രമേയമടക്കം കൊണ്ടുവരാൻ മടിക്കില്ലെന്നും അവർ രഹസ്യമായി പറയുന്നു. പ്രതിപക്ഷത്തിന്റെ മനസ്സിലിരുപ്പ് നന്നായി അറിയാവുന്നതിനാലാണ് തങ്ങളുടെ ഏറ്റവും വിശ്വസ്തരിലൊരാളെ തന്നെ സഭ നിയന്ത്രിക്കാൻ ബിജെപി രംഗത്തിറക്കിയത്. പ്രതിപക്ഷ പ്രതിഷേധങ്ങൾ കൈകാര്യം ചെയ്ത് തഴക്കവും പഴക്കവും വന്ന ബിർല വീണ്ടും സ്പീക്കറായതോടെ, സഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആദ്യ പോരാട്ടത്തിൽ ബിജെപി ജയിച്ചുകയറി. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ബിർല നടത്തിയ ആദ്യ പ്രസംഗം ബഹളത്തിൽ കലാശിച്ചത് വരാനിരിക്കുന്ന പോരാട്ടദിനങ്ങളിലേക്കുള്ള സൂചനയുമായി.
തനിക്ക് ആശംസകൾ നേർന്നുള്ള കക്ഷി നേതാക്കളുടെ പ്രസംഗം പൂർത്തിയാകും മുൻപേ ബിർല മറുപടി പ്രസംഗം നടത്തിയതാണ് ബഹളത്തിൽ കലാശിച്ചത്. പ്രസംഗിക്കാൻ അവസരം ലഭിക്കാത്ത ചെറു കക്ഷികളുടെ എംപിമാരാണ് പ്രതിഷേധിച്ചത്. തുടർന്ന് എല്ലാവർക്കും ഒരു മിനിറ്റ് വീതം സമയമനുവദിച്ചു. സഭാ നടപടികൾ പൂർത്തിയായെന്നു കരുതിയ ഘട്ടത്തിൽ അപ്രതീക്ഷിതമായി അടിയന്തരാവസ്ഥയെക്കുറിച്ച് ബിർല സംസാരിച്ചതും ബഹളത്തിൽ കലാശിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയടക്കം വിമർശിച്ചുള്ള ദീർഘ പ്രസംഗം നടത്തിയ അദ്ദേഹം, ബിജെപിയുടെ ഇഷ്ടങ്ങൾക്കു വഴങ്ങിയാണു പ്രവർത്തിക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തുവന്നു. വരുംനാളുകൾ സഭ പ്രക്ഷുബ്ധമായിരിക്കുമെന്നും പ്രതിപക്ഷവും സ്പീക്കറും തമ്മിലുള്ള കൊമ്പുകോർക്കൽ തുടരുമെന്നുമുള്ള വ്യക്തമായ സൂചനയാണ് ബിർലയുടെ രണ്ടാം ടേമിലെ ആദ്യ ദിനംതന്നെ നൽകുന്നത്.
∙ ഇനി ഡപ്യൂട്ടി സ്പീക്കർ പോര്
പ്രതിപക്ഷത്തിന്റെ അടുത്ത പോരാട്ടം ഡപ്യൂട്ടി സ്പീക്കർ പദവിക്കു വേണ്ടിയായിരിക്കും. കീഴ്‌വഴക്കമനുസരിച്ച് ഡപ്യൂട്ടി സ്പീക്കർ പദം പ്രതിപക്ഷത്തിനുള്ളതാണ്. ഇത് ഭരണപക്ഷം നൽകുമെന്ന പ്രതീക്ഷ പക്ഷേ ഇന്ത്യാസഖ്യത്തിനില്ല. ലോക്സഭയുടെ പൂർണ നിയന്ത്രണമുറപ്പിക്കാൻ സ്പീക്കർക്കു പുറമെ ഡപ്യൂട്ടി സ്പീക്കർ പദവും ഭരണപക്ഷം കയ്യിൽവയ്ക്കുമെന്നാണു പ്രതിപക്ഷ നിരയുടെ വിലയിരുത്തൽ. ബിജെപി അത് സ്വന്തമാക്കിയില്ലെങ്കിൽ പോലും ഭരണമുന്നണിയിലെ ഘടകകക്ഷികളിലൊന്നിന് ഡപ്യൂട്ടി സ്പീക്കർ പദം നൽകിയേക്കും. ഘടകകക്ഷികളെ ചേർത്തുപിടിക്കാൻ ഇത്തരം പദവികൾ ബിജെപിക്ക് ഉപകരിക്കും.
ഡപ്യൂട്ടി സ്പീക്കർ പദവിക്കായി സഭയ്ക്കുള്ളിൽ ഒറ്റക്കെട്ടായി ആവശ്യമുന്നയിക്കാനാണ് ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. പ്രതിപക്ഷ നിരയ്ക്ക് കരുത്തില്ലാത്തതിനാൽ കഴിഞ്ഞ 5 വർഷം ഡപ്യൂട്ടി സ്പീക്കർ പദം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ദുർബല പ്രതിപക്ഷം പദവിക്കായി ആവശ്യമുന്നയിച്ചെങ്കിലും 300 സീറ്റിനു മേൽ കരുത്തുള്ള ബിജെപി നിര അതു ചെവിക്കൊണ്ടില്ല. ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. പ്രതിപക്ഷ സഖ്യത്തിന് 236 എംപിമാരുടെ കരുത്തുണ്ട്. അതുകൊണ്ടുതന്നെ അവകാശങ്ങൾക്കായി ശക്തമായി പോരാടാനാണു പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിരോധം തീർക്കാൻ കച്ചമുറുക്കി ബിജെപിയും രംഗത്തിറങ്ങും. ഇരു പക്ഷത്തിനുമിടയിൽ ‘റഫറി’യായി നിൽക്കുന്ന ഒാം ബിർലയ്ക്ക് ഇനി തിരക്കിന്റെ നാളുകളാണെന്നു ചുരുക്കം.