ടി.പി കേസിലെ കുറ്റവാളികൾക്ക് 20 വർഷത്തേക്കു ശിക്ഷയിളവ് നൽകരുതെന്നു ഹൈക്കോടതി ഉത്തരവിട്ടശേഷവും ഇവരെ ശിക്ഷയിളവിനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയത് ജയിൽ ആസ്ഥാനത്തു നേരത്തേ അറി‍ഞ്ഞു. ഹൈക്കോടതി വിധി വന്നതു ഫെബ്രുവരിയിലാണ്. 2024 മേയ് 30നു കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ജയിൽ ആസ്ഥാനത്തെത്തിയ പട്ടികയിലും ടി.പി കേസിലെ കുറ്റവാളികളുണ്ടായിരുന്നു. കോടതി വിധിക്കുശേഷവും പട്ടികയിൽ ഇവർ ഉൾപ്പെട്ടതു ജയിൽ ആസ്ഥാനത്തെ ഉന്നതർ അറിഞ്ഞിട്ടും ഇടപെട്ടില്ലെന്നത് ഇക്കാര്യത്തിൽ ജയിൽവകുപ്പിന്റെയും സർക്കാരിന്റെയും ഗൂഢ താൽപര്യം വ്യക്തമാക്കുന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടി.പി കേസിലെ കുറ്റവാളികൾക്ക് 20 വർഷത്തേക്കു ശിക്ഷയിളവ് നൽകരുതെന്നു ഹൈക്കോടതി ഉത്തരവിട്ടശേഷവും ഇവരെ ശിക്ഷയിളവിനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയത് ജയിൽ ആസ്ഥാനത്തു നേരത്തേ അറി‍ഞ്ഞു. ഹൈക്കോടതി വിധി വന്നതു ഫെബ്രുവരിയിലാണ്. 2024 മേയ് 30നു കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ജയിൽ ആസ്ഥാനത്തെത്തിയ പട്ടികയിലും ടി.പി കേസിലെ കുറ്റവാളികളുണ്ടായിരുന്നു. കോടതി വിധിക്കുശേഷവും പട്ടികയിൽ ഇവർ ഉൾപ്പെട്ടതു ജയിൽ ആസ്ഥാനത്തെ ഉന്നതർ അറിഞ്ഞിട്ടും ഇടപെട്ടില്ലെന്നത് ഇക്കാര്യത്തിൽ ജയിൽവകുപ്പിന്റെയും സർക്കാരിന്റെയും ഗൂഢ താൽപര്യം വ്യക്തമാക്കുന്നു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തടവുകാർക്കു ശിക്ഷയിളവു നൽകാൻ 2022 നവംബറിൽ സർക്കാർ മാനദണ്ഡമുണ്ടാക്കിയ ശേഷം രണ്ടു തവണയാണു കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു തടവുകാരുടെ പട്ടിക ജയിൽ ആസ്ഥാനത്തേക്കു നൽകിയത്. ആദ്യത്തേതു 2023 ജനുവരി 30ന്. സർക്കാർ നിയോഗിച്ച ഉപസമിതിയുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷം ജയിൽ മോചനം അടുത്തിരിക്കുന്നവരുടെ പേരുകൾ ഒഴിവാക്കാൻ ആഭ്യന്തരവകുപ്പ് നിർദേശിച്ചു. 

കണ്ണൂർ സെൻട്രൽ ജയിൽ. (ചിത്രം: മനോരമ)
ADVERTISEMENT

ജൂൺ 30ന് അകം ജയിൽ മോചിതരാകുന്നവരുടെ പേരുകൾ ഒഴിവാക്കി പട്ടിക പുതുക്കി സമർപ്പിക്കാൻ ജയിലുകളോടു ജയിൽ ആസ്ഥാനത്തുനിന്നു മേയ് 24നു നിർദേശിച്ചു. മേയ് 30നു കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് 188 പേരുടെ പട്ടിക നൽകി. രണ്ടു പട്ടികയിലും ടി.പി കേസിലെ കുറ്റവാളികളുണ്ടായിരുന്നു. ഇതിനുശേഷമാണു പൊലീസ് റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് ജൂൺ 3നു കത്തയച്ചത്. ഇതിനായി റിപ്പോർട്ട് തേടുമ്പോഴാണു പട്ടിക പുറത്തായത്.

ശിക്ഷയിളവിനുള്ള പട്ടികയിൽ അനർഹരുണ്ടെന്നു കണ്ടതിനാൽ മാനദണ്ഡങ്ങൾ പാലിച്ചു പട്ടിക പുതുക്കാൻ സർക്കാർ നിർദേശിച്ചിരുന്നുവെന്നാണ് വിവാദത്തിൽനിന്നു തലയൂരാൻ സർക്കാർ ഇപ്പോൾ കണ്ടെത്തിയ പിടിവള്ളി. മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള വാർത്തക്കുറിപ്പിൽ മുഖ്യമന്ത്രിയുടെ ഓഫിസും നിയമസഭയിൽ മന്ത്രി എം.ബി.രാജേഷും, ജൂൺ 3ന് ആഭ്യന്തര സെക്രട്ടറി ജയിൽ ഡിജിപിക്ക് അയച്ച ഈ കത്തിനെ പരാമർശിച്ചിരുന്നു. എന്നാൽ, വിവാദമുണ്ടായതിനു പിന്നാലെ ജയിൽ ആസ്ഥാനത്തുനിന്നിറക്കിയ വിശദീകരണക്കുറിപ്പിലെയും കണ്ണൂർ സെൻട്രൽ ജയിൽ ജോയിന്റ് സൂപ്രണ്ടിന്റെ കത്തിലെയും ഉള്ളടക്കം ഇതിനു വിരുദ്ധമാണ്. 

ടി.പി കേസ് പ്രതികളെ പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്നു. (ചിത്രം: മനോരമ)
ADVERTISEMENT

പൊലീസ് റിപ്പോർട്ട്, പ്രബേഷനറി റിപ്പോർട്ട്, വിധിന്യായത്തിന്റെ പകർപ്പ്, സൂപ്രണ്ടന്റുമാരുടെയും ഹെഡ്ക്വാർട്ടേഴ്സ് ഡിഐജിയുടെയും അഭിപ്രായം എന്നീ രേഖകൾ സഹിതം പട്ടിക അയയ്ക്കണമെന്നുള്ള നിർദേശമാണ് ആഭ്യന്തരവകുപ്പിന്റെ കത്തിലുണ്ടായിരുന്നതെന്നാണു ജയിൽ വകുപ്പിന്റെ കുറിപ്പിൽ സൂചിപ്പിക്കുന്നത്. ഇക്കാര്യം തന്നെയാണു തടവുകാരുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ടു ജോയിന്റ് സൂപ്രണ്ട് കമ്മിഷണർക്കു നൽകിയ കത്തിലും പരാമർശിക്കുന്നത്.

∙ പട്ടിക തയാറാക്കുമ്പോൾ ശ്രീജിത്തായിരുന്നില്ല: സൂപ്രണ്ട്

ADVERTISEMENT

ശിക്ഷയിളവിനു ടി.പി കേസ് പ്രതികളുടെ പേരുൾപ്പെടുത്തിയുള്ള പട്ടിക തയാറാക്കിയതിനും പൊലീസ് റിപ്പോർട്ടിനുവേണ്ടി അയച്ചതിനുമാണു കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതല വഹിച്ചിരുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്തിനെതിരെ നടപടി. 20 വർഷത്തേക്കു പരോൾ നൽകരുതെന്ന കോടതി വിധിക്കു വിരുദ്ധമായി പട്ടിക തയാറാക്കിയെന്നതാണു ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം. എന്നാൽ, കോടതിവിധിക്കുശേഷം മേയ് 30നു 188 പേരുടെ പട്ടിക തയാറാക്കി ജയിൽ ആസ്ഥാനത്തേക്ക് അയയ്ക്കുമ്പോൾ ശ്രീജിത്തായിരുന്നില്ല സൂപ്രണ്ട്. 

മേയ് 31നു സൂപ്രണ്ട് വിരമിച്ചശേഷം ജൂൺ 1നാണ് ശ്രീജിത്തിനു ചുമതല ലഭിക്കുന്നത്. പൊലീസ് റിപ്പോർട്ട് ഉൾപ്പെടെ രേഖകൾ തേടി ജയിൽ ആസ്ഥാനത്തുനിന്നു തിരിച്ചുവന്ന പട്ടിക അതേപടി പൊലീസ് റിപ്പോർട്ടിന് അയച്ചുവെന്നതാണു ശ്രീജിത്ത് ചെയ്തത്. പട്ടിക തയാറാക്കിയതു ശ്രീജിത്തിന്റെ താൽപര്യപ്രകാരമായിരുന്നില്ലെന്ന് ഇതിൽനിന്നു വ്യക്തം. 

ടി.പിയുടെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ. രമ ഹൈക്കോടതിയിൽ (ഫയൽ ചിത്രം: മനോരമ)

സിപിഎമ്മിനു താൽപര്യമില്ലാത്ത ഉദ്യോഗസ്ഥനാണു ശ്രീജിത്ത്. എറണാകുളം സ്വദേശിയായ ഇദ്ദേഹത്തെ കണ്ണൂരിലേക്കു സ്ഥലംമാറ്റിയതും ഈ താൽപര്യക്കുറവിന്റെ പേരിലാണ്. വിവാദമുണ്ടായ ഉടൻ നടപടി എടുത്തു മുഖം രക്ഷിക്കാൻ ഈ ഉദ്യോഗസ്ഥനെ കരുവാക്കിയതും നിഷ്കളങ്കമല്ല.

 ജയിലുകളിൽ ശിക്ഷയിളവിനു വേണ്ടിയുള്ള തടവുകാരുടെ പട്ടിക തയാറാക്കുന്നത് 25 ചോദ്യങ്ങൾ അടങ്ങിയ ഫോം പൂരിപ്പിച്ചുകൊണ്ടാണ്. ഇതിൽ പതിനേഴാമത്തെ ചോദ്യം ഇങ്ങനെയാണ്– ശിക്ഷയിളവോ, പരോളോ കോടതിയോ സർക്കാരോ തടഞ്ഞിട്ടുണ്ടോ? ഈ ചോദ്യത്തിനുള്ള ഉത്തരം മേയിൽ പട്ടിക അയച്ചപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ കൃത്യമായി പൂരിപ്പിച്ചിരുന്നെങ്കിൽ ടി.പി കേസ് പ്രതികളുടെ പേരുകൾ ശിക്ഷയിളവിനുള്ള പട്ടികയിൽ ഉൾപ്പെടില്ലായിരുന്നു. 

English Summary:

Controversy Over Concession TP Case Convicts on Parole List Despite Court Order