സിപിഎമ്മിൽനിന്നു പുറത്തുപോയ മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് സംസ്ഥാനസമിതി അംഗം പി.ജയരാജനെതിരെ ഉന്നയിച്ച ഗൗരവമേറിയ ആരോപണങ്ങൾ നിയമസഭ വരെ എത്തിയിട്ടും പാർട്ടി നേതൃത്വം മൗനം പാലിക്കുന്നു. വിവാദം പാർട്ടിയെ പിടിച്ചുലയ്ക്കുമ്പോഴും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കം ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ്. ക്വട്ടേഷൻ മാഫിയയെന്ന് മനു വിശേഷിപ്പിക്കുന്ന സംഘം മാത്രമേ പി.ജയരാജന്റെ വാദം ഏറ്റുപിടിക്കുന്നുള്ളൂ. മനു ജില്ലാ കമ്മിറ്റിയിൽനിന്നു പുറത്തായതിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നടത്തിയ ഔദ്യോഗിക വിശദീകരണത്തിനു വിരുദ്ധമായി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎമ്മിൽനിന്നു പുറത്തുപോയ മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് സംസ്ഥാനസമിതി അംഗം പി.ജയരാജനെതിരെ ഉന്നയിച്ച ഗൗരവമേറിയ ആരോപണങ്ങൾ നിയമസഭ വരെ എത്തിയിട്ടും പാർട്ടി നേതൃത്വം മൗനം പാലിക്കുന്നു. വിവാദം പാർട്ടിയെ പിടിച്ചുലയ്ക്കുമ്പോഴും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കം ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ്. ക്വട്ടേഷൻ മാഫിയയെന്ന് മനു വിശേഷിപ്പിക്കുന്ന സംഘം മാത്രമേ പി.ജയരാജന്റെ വാദം ഏറ്റുപിടിക്കുന്നുള്ളൂ.

മനു ജില്ലാ കമ്മിറ്റിയിൽനിന്നു പുറത്തായതിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നടത്തിയ ഔദ്യോഗിക വിശദീകരണത്തിനു വിരുദ്ധമായി പി.ജയരാജൻ മറ്റൊരു നിലപാടുമായി രംഗത്തെത്തിയതാണു വിഷയം വഷളാക്കിയതെന്നു നേതൃത്വം കരുതുന്നു. അംഗത്വം പുതുക്കാത്തതിനാലാണ് മനു പുറത്തായതെന്നും അദ്ദേഹത്തിനെതിരെ പാർട്ടിയിൽ പരാതിയില്ലെന്നും എം.വി.ജയരാജൻ വ്യക്തമാക്കിയിരുന്നു.

പിണറായി വിജയനൊപ്പം ഇ.പി.ജയരാജൻ ( ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

എന്നാൽ, മനുവിനെ കുറ്റപ്പെടുത്തിയും പ്രകോപിപ്പിച്ചും പി.ജയരാജൻ രംഗത്തുവന്നു. മനുവിന് ബിസിനസ് ബന്ധമുണ്ടെന്ന ഉള്ളടക്കത്തോടെ പി.ജയരാജൻ ഇട്ട ഫെയ്സ്ബുക് പോസ്റ്റ് അദ്ദേഹത്തിന്റെ ഫാൻസ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാക്കി. പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ പി.ജയരാജൻ ശ്രമം നടത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളുമായി മനു തിരിച്ചടിച്ചു. ഇതിനെതിരെ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയടക്കം  സമൂഹമാധ്യമത്തിൽ ഭീഷണിയുമായി രംഗത്തുവന്നു.

ഇതോടെ പി.ജയരാജന്റെ മകനെതിരെയും സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധപ്പെടുത്തി മനു ആരോപണം ഉന്നയിച്ചു. മകൻ ഇതു നിഷേധിച്ച് വക്കീൽ നോട്ടിസ് അയച്ചെങ്കിലും പി.ജയരാജൻ മൗനത്തിലാണ്. 

പാർട്ടിക്കകത്തു സംഭവിക്കാൻ പാടില്ലാത്തത് എന്തോ നടക്കുന്നുവെന്നു പ്രചരിക്കപ്പെട്ടിട്ടും പി.ജയരാജനെ അനുകൂലിച്ചോ പ്രതികൂലിച്ചോ നേതാക്കളാരും ഇറങ്ങിയില്ല. ഇങ്ങനെയൊരു അവസ്ഥ അടുത്തകാലത്തു സിപിഎം നേരിട്ടിട്ടില്ല. വിഷയം പ്രതിപക്ഷം ആയുധമാക്കിയിട്ടും സിപിഎം നേതൃത്വം പ്രതികരിക്കുന്നില്ലെന്നതാണു വിചിത്രം. സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘത്തിന്റെ സംരക്ഷകർ പാർട്ടിയിലുണ്ടെന്ന പരാതിയിൽ നേതൃത്വം ആരോപണവിധേയരെ സംരക്ഷിക്കുന്ന നിലപാടെടുത്തതിൽ പ്രതിഷേധിച്ചാണ് സിപിഎമ്മിൽനിന്ന് ഒഴിവായതെന്നു മനു വെളിപ്പെടുത്തിയിരുന്നു.

മനു തോമസ്. ( ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ മനുവിന് സംരക്ഷണം ഒരുക്കാൻ പൊലീസ്

പി.ജയരാജനെതിരെ ആരോപണം ഉന്നയിച്ച മനു തോമസിനു ഭീഷണിയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്ന് പൊലീസ് സംരക്ഷണം നൽകും. മനുവിന്റെ വീടും വ്യാപാരസ്ഥാപനങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. നിലവിൽ കാവൽ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ആവശ്യമെന്നു കണ്ടാൽ സുരക്ഷയൊരുക്കും. കോൺഗ്രസും ബിജെപിയും സ്വാഗതം ചെയ്തെങ്കിലും കമ്യൂണിസ്റ്റായി തുടരുമെന്നാണു മനു പറയുന്നത്.

ADVERTISEMENT

അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചു മാനഹാനിയുണ്ടാക്കിയെന്നു കാണിച്ച് മനുവിനും വാർത്ത നൽകിയ ചാനലിനുമെതിരെ പി.ജയരാജന്റെ മകൻ ജെയിൻ പി.രാജ് വക്കീൽ നോട്ടിസയച്ചു. വാർത്ത പിൻവലിച്ചു ക്ഷമാപണം നടത്തിയില്ലെങ്കിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നു നോട്ടിസിലുണ്ട്. സ്വർണം പൊട്ടിക്കൽ സംഘവുമായോ റെഡ് ആർമിയെന്ന ഫെയ്സ്ബുക് പേജുമായോ ബന്ധമില്ലെന്ന് നോട്ടിസിൽ ജെയിൻ വ്യക്തമാക്കി.

English Summary:

Manu Thomas's Allegations Ignite Major CPM Controversy