താറാവിനെ മാത്രമല്ല, കാക്കകളെയും പേടിക്കണം; വില്ലൻ ‘ആന്റിബയോട്ടി’ക്കും? മനുഷ്യരിൽ നിപ്പ പോലെ മാരകം!
പടരുകയാണോ പക്ഷിപ്പനി? നിപ്പ പോലെ മാരകമാകുമോ ഈ പനിയും. ഇങ്ങനെ സംശയം തോന്നാൻ കാരണമുണ്ട്. കേരളത്തിൽ ഈ വർഷം പക്ഷിപ്പനി (എച്ച്5എൻ2) റിപ്പോർട്ട് ചെയ്തത് ഇരുപതോളം സ്ഥലങ്ങളിൽ. അതിൽ പതിനാലും ആലപ്പുഴ ജില്ലയിൽ. മുൻ വർഷങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലാത്ത ചേർത്തല മേഖലയിൽ ഈ വർഷം ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. അവിടെത്തന്നെ സംസ്ഥാനത്ത് ആദ്യമായി കാക്കകളിലും രോഗം സ്ഥിരീകരിച്ചു. പിന്നാലെ കൊറ്റിയിലും പരുന്തിലും സ്ഥിരീകരണമുണ്ടായി. ഒരാഴ്ചയിൽ നാലും അഞ്ചും സ്ഥലത്തു രോഗ സ്ഥിരീകരണം വരുന്ന ദിവസങ്ങളാണിത്. പക്ഷിപ്പനി മനുഷ്യരിലേക്കു പകരുന്നതു വിദൂരഭാവിയിൽ പോലും സംഭവിക്കില്ലെന്നു കരുതിയ മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും പ്രതിരോധ നടപടികളും മുന്നറിയിപ്പുകളും നിരീക്ഷണവും ശക്തമാക്കി. നിപ്പയ്ക്കു സമാനമായി മറ്റൊരു രോഗഭീതിയിലൂടെയാണു ചേർത്തല മേഖല കടന്നുപോകുന്നത്. മേയിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ യോഗം ചേർന്നപ്പോൾ പ്രധാന ചർച്ചാ വിഷയം കേരളത്തിലെ പക്ഷിപ്പനിയായിരുന്നു. രാജ്യത്ത് ഇതുവരെ പക്ഷിപ്പനി മനുഷ്യരിൽ റിപ്പോർട്ട് ചെയ്തിട്ടില്ല, പക്ഷേ അതുണ്ടായേക്കുമെന്നു കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ആശങ്കപ്പെടുന്നു

പടരുകയാണോ പക്ഷിപ്പനി? നിപ്പ പോലെ മാരകമാകുമോ ഈ പനിയും. ഇങ്ങനെ സംശയം തോന്നാൻ കാരണമുണ്ട്. കേരളത്തിൽ ഈ വർഷം പക്ഷിപ്പനി (എച്ച്5എൻ2) റിപ്പോർട്ട് ചെയ്തത് ഇരുപതോളം സ്ഥലങ്ങളിൽ. അതിൽ പതിനാലും ആലപ്പുഴ ജില്ലയിൽ. മുൻ വർഷങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലാത്ത ചേർത്തല മേഖലയിൽ ഈ വർഷം ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചു. അവിടെത്തന്നെ സംസ്ഥാനത്ത് ആദ്യമായി കാക്കകളിലും രോഗം സ്ഥിരീകരിച്ചു. പിന്നാലെ കൊറ്റിയിലും പരുന്തിലും സ്ഥിരീകരണമുണ്ടായി. ഒരാഴ്ചയിൽ നാലും അഞ്ചും സ്ഥലത്തു രോഗ സ്ഥിരീകരണം വരുന്ന ദിവസങ്ങളാണിത്. പക്ഷിപ്പനി മനുഷ്യരിലേക്കു പകരുന്നതു വിദൂരഭാവിയിൽ പോലും സംഭവിക്കില്ലെന്നു കരുതിയ മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും പ്രതിരോധ നടപടികളും മുന്നറിയിപ്പുകളും നിരീക്ഷണവും ശക്തമാക്കി. നിപ്പയ്ക്കു സമാനമായി മറ്റൊരു രോഗഭീതിയിലൂടെയാണു ചേർത്തല മേഖല കടന്നുപോകുന്നത്.
മേയിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ യോഗം ചേർന്നപ്പോൾ പ്രധാന ചർച്ചാ വിഷയം കേരളത്തിലെ പക്ഷിപ്പനിയായിരുന്നു. രാജ്യത്ത് ഇതുവരെ പക്ഷിപ്പനി മനുഷ്യരിൽ റിപ്പോർട്ട് ചെയ്തിട്ടില്ല, പക്ഷേ അതുണ്ടായേക്കുമെന്നു കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ആശങ്കപ്പെടുന്നു. ആദ്യ കേസ് കേരളത്തിലാകുമോയെന്ന ഭീതിയും ആ യോഗത്തിൽ പങ്കുവച്ചു. ലോകത്തിന്റെ പല ഭാഗത്തും പക്ഷിപ്പനി മനുഷ്യരിലേക്കു പടർന്നപ്പോൾ രോഗം ഗുരുതരമാകുന്നതാണു കണ്ടത് എന്നതാണു ഭയത്തിനു കാരണം. മെക്സിക്കോയിൽ ഒരാൾ പക്ഷിപ്പനി ബാധിച്ചു മരിക്കുകയും ചെയ്തു. ഏവിയൻ ഇൻഫ്ലുവൻസ എന്ന വൈറസാണു പക്ഷിപ്പനിക്കു കാരണമാകുന്നത്. പക്ഷിപ്പനിയുടെ സ്വഭാവം മാറുകയാണോ? അതേ സമയം പക്ഷിപ്പനി നിയന്ത്രണം സംബന്ധിച്ച് നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?
∙ താറാവുകളിൽ നിന്ന് കാക്കകളിലേക്ക്, അടുത്തതാര്
ചേർത്തല താലൂക്കിലെ മുഹമ്മയിലാണു സംസ്ഥാനത്ത് ആദ്യമായി കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ചത്ത നിലയിൽ കണ്ടെത്തിയ കാക്കയെ പരിശോധിച്ചതിൽ നിന്നാണു രോഗസ്ഥിരീകരണം വന്നത്. പിന്നീടുള്ള ദിവസങ്ങളിൽ സമീപ പഞ്ചായത്തുകളിലും ചേർത്തല നഗരസഭയിലും കാക്കകൾ കൂട്ടമായി ചത്തുവീണു. മാരാരിക്കുളം ഭാഗത്താണു പരുന്തിനെ ചത്തനിലയിൽ കണ്ടെത്തിയത്. കൊറ്റി വർഗത്തിൽപെട്ട പക്ഷികളെ പലയിടത്തും ചത്തുവീണ നിലയിൽ കണ്ടെത്തി. കൂട്ടിലിട്ടു വളർത്തുന്ന ബ്രോയ്‌ലർ കോഴികൾക്കും പാടശേഖരങ്ങളിൽ കൂട്ടമായി വളർത്തുന്ന താറാവുകൾക്കും പക്ഷിപ്പനി ബാധിക്കുന്നതിനെക്കാൾ പതിന്മടങ്ങ് വ്യാപ്തിയാണു കാക്ക ഉൾപ്പെടെയുള്ള സ്വതന്ത്രമായി പറന്നു നടക്കുന്ന പക്ഷികൾക്കു രോഗം ബാധിച്ചാൽ. വളർത്തുപക്ഷികൾക്കു രോഗബാധ ഉണ്ടായാൽ കൂടുതൽ പടരാതിരിക്കാൻ ആ പ്രദേശത്തെ വളർത്തുപക്ഷികളെയാകെ കൊന്നു മറവു ചെയ്യുകയാണു ചെയ്യുന്നത്.
എന്നാൽ കാക്കയെയും കൊക്കിനെയും കൂട്ടത്തോടെ കൊന്നൊടുക്കാൻ കഴിയില്ലെന്നതും അവ കൂടുതൽ ദൂരം സഞ്ചരിക്കുമെന്നതിനാൽ അവിടങ്ങളിലെല്ലാം രോഗാണുക്കൾ എത്താൻ സാധ്യതയുണ്ടെന്നതും ആശങ്കയ്ക്കിടയാക്കുന്നു. കാക്കകളിൽ കൂടുതലായി പക്ഷിപ്പനി സാധ്യത കണ്ടെത്തിയതോടെ കാക്കകളുമായി സമ്പർക്ക സാധ്യതകൾ ഒഴിവാക്കണമെന്നു മൃഗസംരക്ഷണ വകുപ്പ് നിർദേശിച്ചു. പൊതുസ്ഥലങ്ങളിലെ മാലിന്യം അടിയന്തരമായി നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകി. ഫാമുകൾക്കു സമീപത്തു കാക്കകളും മറ്റു പക്ഷികളും എത്താനുള്ള സാധ്യത ഇല്ലാതാക്കണം. മാലിന്യവും ഭക്ഷണ സാധനങ്ങളും കൂടിക്കിടക്കുന്ന സ്ഥലങ്ങളിൽ രോഗം വ്യാപിക്കാൻ സാധ്യതയേറെയെന്നാണു വിലയിരുത്തൽ. വീടുകൾക്കു സമീപത്തും മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നു നിർദേശമുണ്ട്.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പത്തനംതിട്ട നിരണം താറാവു വളർത്തൽ കേന്ദ്രത്തിലും കോട്ടയം മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലും ഈ വർഷം പക്ഷിപ്പനി സ്ഥിരീകരിച്ചു. പുറത്തു നിന്നുള്ള പക്ഷികളെയോ മറ്റു ജീവികളെയോ പ്രവേശിപ്പിക്കാത്ത, തികച്ചും ബയോ സെക്യൂരിറ്റി പാലിക്കുന്ന ഈ കേന്ദ്രങ്ങളിൽ എങ്ങനെയാണു പക്ഷിപ്പനി വന്നതെന്നു മൃഗസംരക്ഷണ വകുപ്പിനു കണ്ടെത്താനായിട്ടില്ല. കാക്കകളിൽ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കാക്കകളുടെ കാഷ്ഠം ഫാമിലെത്താനും അതിലൂടെ രോഗം പടരാനും ഇടയാക്കിയതാകാമെന്നാണു സൂചന. സർക്കാരിനു കീഴിലെ ഫാമിൽ പോലും പക്ഷിപ്പനി വരുമ്പോൾ എങ്ങനെ സാധാരണ കർഷകർ രോഗത്തെ പിടിച്ചുകെട്ടും എന്നതും ചോദ്യചിഹ്നമാണ്.
∙ താറാവുകളെ കൊല്ലുന്നത് ആന്റിബയോട്ടിക്കുകളോ?
എന്തുകൊണ്ടു താറാവുകൾ കൂടുതലായി ചാകുന്നു എന്ന സംശയം വർഷങ്ങളായി ഉന്നയിക്കപ്പെടുന്നതാണ്. മൃഗസംരക്ഷണ മേഖലയിലെ വിദഗ്ധർ അനൗദ്യോഗികമായി നൽകുന്ന ഉത്തരം ഇതാണ്; കർഷകർ താറാവുകൾക്ക് ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ടെന്നാണു സൂചന. മരുന്നുകളുടെ പാർശ്വഫലമായി അവയുടെ രോഗപ്രതിരോധ ശേഷി കുറയുന്നു. അതിനാൽ പക്ഷിപ്പനിക്കു കാരണമാകുന്ന ഇൻഫ്ലുവൻസ വൈറസുകൾ വളരെക്കുറച്ച് അളവിൽ മാത്രം ഉള്ളിലെത്തിയാലും താറാവുകൾ ചാകുന്നു. ഈ വർഷം താറാവുകൾക്കു പുറമേ വളർത്തു കോഴികളിലും രോഗം കൂടുതലായി സഥിരീകരിച്ചു. ദേശാടനപക്ഷികളാണു പക്ഷിപ്പനിക്കു കാരണമാകുന്ന വൈറസുകളുടെ വാഹകരെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ നിഗമനം.
ദേശാടനപക്ഷികൾ കൂടുതലായി കേരളത്തിലെത്തുന്ന ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിലാണു സാധാരണ പക്ഷിപ്പനി ബാധ ഉണ്ടാകാറുള്ളത്. എന്നാൽ ഈ വർഷം ദേശാടനപക്ഷികളുടെ വരവു കുറഞ്ഞ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലാണു പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതു മാത്രമല്ല രോഗബാധിതരായ പക്ഷികളുടെ കാഷ്ഠത്തിൽ നിന്നു പക്ഷിപ്പനി പടരും. താറാവുകളെ പാർപ്പിച്ച പാടശേഖരത്തിൽ അവയുടെ കാഷ്ഠം കിടക്കുന്നതു പിന്നീട് ഇവിടെയെത്തുന്ന പക്ഷികളിൽ രോഗബാധയുണ്ടാക്കാൻ കാരണമാകും. ഇതിനു പുറമേ, പാടശേഖരങ്ങളിൽ നിന്നു വെള്ളം ഒഴുകിയെത്തുന്ന ഇടത്തോടുകളിലും ഇൻഫ്ലുവൻസ വൈറസ് എത്തും.
ഈ വെള്ളം കുടിക്കാനും പാചകത്തിനും ഉപയോഗിക്കുന്നവർ ഉണ്ടാകുമെന്നതാണ് ആശങ്കപ്പെടുത്തുന്നത്. എന്നാൽ രോഗാണുക്കൾ കൂടുതൽ വെള്ളത്തിൽ കലരുമ്പോൾ രോഗബാധയ്ക്കുള്ള സാധ്യത കുറയുമെന്നാണു വിദഗ്ധർ പറയുന്നത്. പാടശേഖരങ്ങളിൽ താറാവു വളർത്തലിനു നിയന്ത്രണമേർപ്പെടുത്തിയതാണു കഴിഞ്ഞ വർഷം പക്ഷിപ്പനി കുറയാൻ കാരണമെന്നാണു വിലയിരുത്തൽ. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിലായിരുന്നു നിയന്ത്രണം. എന്നാൽ നിയന്ത്രണങ്ങൾ കുറഞ്ഞതോടെ ഈ വർഷം ഏപ്രിൽ മുതൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു.
∙ പക്ഷിപ്പനി സ്ഥിരീകരിക്കാൻ ഹിന്ദി പഠിക്കണം
ലോക മൃഗ ആരോഗ്യ സംഘടന ഓരോ രാജ്യത്തും ഓരോ ലാബുകളെയാണു പക്ഷിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ സ്ഥിരീകരിക്കുന്നതിനു ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിൽ അത് ഭോപ്പാലിലെ ലാബാണ്. ബയോ സേഫ്റ്റി ലെവൽ 3 ഉള്ളതാണ് ഈ ലാബ്. ഇവിടെ പിസിആർ പരിശോധന നടത്തിയാണു പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ഹിന്ദി നന്നായി അറിയുന്ന ആളെ വേണം സാംപിളിനൊപ്പം ഭോപ്പാലിലേക്ക് അയയ്ക്കാൻ. യാത്രയിൽ പലപ്പോഴും വിമാനത്താവളങ്ങളിൽ നിന്നു മോശം അനുഭവം ഉണ്ടാകും. അതിനാൽ മിക്ക ഉദ്യോഗസ്ഥരും സാംപിളുമായുള്ള യാത്രയ്ക്കു തയാറാകില്ല. വളർത്തുപക്ഷികൾ ചത്തുവീഴുന്നെന്നു സൂചന ലഭിച്ചാൽ പക്ഷിപ്പനി സ്ഥിരീകരിക്കാൻ വേണ്ടി വരുന്നതു നാലു ദിവസത്തിലധികമാണ്. ചിലപ്പോൾ ഒരാഴ്ചയോളം വൈകിയാണു പരിശോധനാഫലം വരുന്നത്.
ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിൽ പക്ഷിരോഗ നിർണയത്തിനായി വൈറോളജി ലാബ് സ്ഥാപിക്കുന്ന പ്രഖ്യാപനം നടപ്പായില്ല. 2014 നവംബർ 24നു കേരളത്തിൽ ആദ്യമായി കുട്ടനാട്ടിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണു കുട്ടനാട്ടിൽ വൈറോളജി ലാബ് സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചത്. ഒന്നും നടന്നില്ല. തിരുവല്ല മഞ്ഞാടിയിൽ ലാബ് ഉണ്ടെങ്കിലും പക്ഷിപ്പനി സ്ഥിരീകരിക്കണമെങ്കിൽ ഭോപ്പാലിലെ പരിശോധനാഫലം വരണം. അതിനു പിന്നെയും മൂന്നു ദിവസത്തോളം സമയമെടുക്കും. ബയോ സേഫ്റ്റി ലെവൽ 2 പ്ലസ് നിലവാരമുള്ളതാണു മഞ്ഞാടിയിലെ ലാബ്. ഈ വർഷം ഇവിടെ പരിശോധിച്ച സാംപിളുകളിൽ ഒരെണ്ണത്തിൽ മാത്രമാണു ഭോപ്പാലിലെ പരിശോധനാഫലം വ്യത്യസ്തമായത്. 99% കൃത്യത. മഞ്ഞാടിയിലെ ലാബിൽ ലാറ്ററൽ ഫ്ലോ പരിശോധനയിലൂടെ ഒരു മണിക്കൂർ കൊണ്ടു പരിശോധനാഫലം ലഭിക്കും.
∙ നഷ്ടപരിഹാരത്തിന് ഒരു വർഷം
രോഗം സ്ഥിരീകരിച്ചാൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദ്രുതകർമസേനകൾ വളർത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. എന്നാൽ രോഗസ്ഥിരീകരണം വരുന്നതു വരെ മൃഗസംരക്ഷണവകുപ്പ് പക്ഷികളെ സംസ്കരിക്കാൻ സഹായിക്കില്ലെന്ന് ആക്ഷേപമുണ്ട്. രോഗബാധ സംശയിക്കുന്ന താറാവുകൾ ചത്താൽ ഡോക്ടറുടെ നിർദേശ പ്രകാരം പാടത്തെ ബണ്ടുകളിലും മറ്റും കുഴിച്ചിടുകയാണു ചെയ്യുന്നത്. താറാവുകൾ കിടക്കുന്ന സ്ഥലങ്ങൾ ബ്ലീച്ചിങ് പൗഡർ വിതറി അണുവിമുക്തമാക്കുന്നു എന്നത് ഒഴിച്ചാൽ മറ്റു പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്നില്ല. കോഴിഫാമുകളിലും സമാന സ്ഥിതിയാണ്. വേണ്ടത്ര മുൻകരുതലില്ലാതെയാണു കർഷകർ ഈ താറാവുകളെ കൈകാര്യം ചെയ്യുന്നതും. രോഗം സ്ഥിരീകരിക്കുന്ന സ്ഥലങ്ങളിൽ വളർത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നു മറവു ചെയ്യാൻ (കള്ളിങ്) ദ്രുതകർമ സേനകളെ കിട്ടാത്ത സ്ഥിതിയുമുണ്ട്.
കന്നുകാലികൾക്കും കാർഷിക വിളകൾക്കും ഇൻഷുറൻസ് നൽകുന്നതു പോലെ വളർത്തുപക്ഷികൾക്കും ഇൻഷുറൻസ് നൽകണമെന്നാണ് കർഷകരുടെ ആവശ്യം. ഇൻഷുറൻസ് ഉണ്ടെങ്കിൽ എത്ര പക്ഷികളുണ്ടെന്നു കൃത്യമായ എണ്ണം കിട്ടും. അവയ്ക്കു മാത്രം നഷ്ടപരിഹാരം നൽകിയാൽ മതിയെന്നതും നഷ്ടപരിഹാരം നൽകുന്നതു കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്നതും ഗുണങ്ങളായി എടുത്തുകാട്ടുന്നു.
പക്ഷിപ്പനിയെ തുടർന്നു കള്ളിങ് നടത്തി ഒരാഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നാണെങ്കിലും ഇതു കൃത്യമായി പാലിക്കാറില്ല. ഈ വർഷം പക്ഷിപ്പനിയെ തുടർന്നു വളർത്തുപക്ഷികളെ നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം എന്നെത്തുമെന്നു വ്യക്തമല്ല. 2023 തുടക്കത്തിൽ താറാവുകളെ നഷ്ടപ്പെട്ടവർക്ക് ഒരു വർഷം വൈകിയാണു നഷ്ടപരിഹാരം ലഭിച്ചത്.
പക്ഷിപ്പനി രൂക്ഷമായ പഞ്ചായത്തുകളിൽ രണ്ട് വർഷത്തേക്ക് ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ താറാവ് വളർത്തൽ നിരോധിക്കണമെന്നാണ് ഉന്നത തല സമിതിയുടെ നിർദേശം. മാത്രമല്ല ആയിരത്തിൽ കൂടുതൽ താറാവുകൾ വളർത്തുന്ന കർഷകർക്ക് നിലവിൽ ഉള്ള ലൈസൻസ് നിർബന്ധമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. വടക്കൻ കേരളത്തിൽ താറാവു വളർത്തലിനു സാറ്റലൈറ്റ് യൂണിറ്റ് തുടങ്ങണം. താറാവു വളർത്തലിന്റെ കൃത്യമായ എണ്ണം അറിയാനായി ജിഎസ്ടി ബില്ല് ഏർപ്പെടുത്തണം. കൂടാതെ ദേശാടനപ്പക്ഷികളുടെ സഞ്ചാരപ്പാത കണ്ടെത്തി പാറ്റേൺ മനസ്സിലാക്കുന്നതും നിയന്ത്രണത്തിന് സഹായിക്കുമെന്നാണ് നിർദേശം.