നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ക്രിമിനൽ, തെളിവു നിയമങ്ങളുടെ കാര്യത്തിൽ അവ്യക്തത ബാക്കി. പ്രാബല്യത്തിലാക്കാൻ സർക്കാരിനു രാഷ്ട്രീയ തടസ്സങ്ങൾ ഇല്ലെങ്കിലും ആശയക്കുഴപ്പവും പൊലീസ്, നിയമസംവിധാനങ്ങളിലെ ഒരുക്കക്കുറവും ആശങ്കയാണ്. ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്ത നിയമങ്ങൾക്കായി പരിശീലന പരിപാടികൾ നടത്തിയെങ്കിലും നിയമ, പൊലീസ് സംവിധാനത്തിലേക്ക് അത് എത്തിയിട്ടില്ലെന്ന് വിമർശനമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ക്രിമിനൽ, തെളിവു നിയമങ്ങളുടെ കാര്യത്തിൽ അവ്യക്തത ബാക്കി. പ്രാബല്യത്തിലാക്കാൻ സർക്കാരിനു രാഷ്ട്രീയ തടസ്സങ്ങൾ ഇല്ലെങ്കിലും ആശയക്കുഴപ്പവും പൊലീസ്, നിയമസംവിധാനങ്ങളിലെ ഒരുക്കക്കുറവും ആശങ്കയാണ്.  ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്ത നിയമങ്ങൾക്കായി പരിശീലന പരിപാടികൾ നടത്തിയെങ്കിലും നിയമ, പൊലീസ് സംവിധാനത്തിലേക്ക് അത് എത്തിയിട്ടില്ലെന്ന് വിമർശനമുണ്ട്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ നിയമങ്ങൾ വീണ്ടും പാർലമെന്റിന്റെ പരിഗണനയ്ക്ക് വിട്ടു മാത്രമേ നടപ്പാക്കാവുവെന്നാണു പ്രതിപക്ഷ നിലപാട്. 

ഇതിനായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിക്കു കത്തെഴുതി. പാർലമെന്റിൽ ആഭ്യന്തര മന്ത്രാലയത്തിനു വേണ്ടിയുള്ള പുതിയ സ്ഥിരം സമിതിയുടെ പുനഃപരിശോധനയ്ക്കു ശേഷമേ ഇതു പ്രാബല്യത്തിൽ കൊണ്ടുവരാവൂവെന്ന് കോൺഗ്രസും ആവശ്യപ്പെട്ടു. എൻഡിഎയിൽ നിർണായക സ്വാധീനമുള്ള ടിഡിപിയുടെയും എൻ.ചന്ദ്രബാബു നായിഡുവിന്റെയും പിന്തുണ തേടി സാമൂഹികപ്രവർത്തകരായ 3000 പേർ തുറന്ന കത്തെഴുതിയിരുന്നു. എന്നാൽ, അവ പാസാക്കിയ ഘട്ടം മുതൽ പിന്തുണയ്ക്കുന്ന നിലപാടാണ് ടിഡിപിക്ക്.

പ്രധാന മാറ്റങ്ങൾ വിശദമായി

∙ ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ തെളിവു നിയമം എന്നിവയെ വകുപ്പുകൾ പരിഷ്ക്കരിച്ചും യഥാക്രമം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിങ്ങനെ പേരുമാറ്റിയുമാണ് സർക്കാർ വിജ്ഞാപനം ചെയ്തിരിക്കുന്നത്.

∙ ന്യായ സംഹിതയിലെ 113(1) വകുപ്പുപ്രകാരം ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവയിൽ രാജ്യത്തെ വെല്ലുവിളിക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഭീകരവാദമാകും. പൊതുസേവകരെ വധിക്കുന്നതും അതിനു ശ്രമിക്കുന്നതും  ഭീകരവാദ കുറ്റമാകും. വസ്തുവകകൾ തകർക്കൽ, നോട്ട് നിർമാണവും കടത്തലും എന്നിവയും ഭീകരപ്രവർത്തനമാകും. കുറ്റവാളികളുടെ സ്വത്തുകണ്ടുകെട്ടാൻ വ്യവസ്ഥയുണ്ട്. വധശിക്ഷയും പരോൾ ഇല്ലാത്ത തടവും ശിക്ഷയിൽപെടുന്നു.

∙ മദ്യപിച്ചു പ്രശ്നമുണ്ടാക്കുന്നതു മുതൽ അപകീർത്തി വരെ പെറ്റി കേസുകളിൽ പ്രതിഫലമില്ലാതെ സാമൂഹികസേവനം എന്നതു ശിക്ഷയാക്കി. 

∙ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം സംബന്ധിച്ച പുതിയ അധ്യായം ഉൾപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ കൂട്ടപീഡനത്തിൽ വധശിക്ഷയോ ജീവപര്യന്തമോ ആണ് ശിക്ഷ. പീഡനക്കേസുകളിൽ 10 വർഷത്തിൽ കുറയാതെ കഠിനതടവും പിഴയുമായിരിക്കും ശിക്ഷ. വിവാഹം, തൊഴിൽ വാഗ്ദാനം, സ്ഥാനക്കയറ്റം എന്നിവയുടെ പേരിൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും കുറ്റകരമാണ്.

∙ സായുധ വിമതപ്രവർത്തനം, വിധ്വംസക, വിഘടനവാദ പ്രവർത്തനങ്ങൾ, ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങൾ എന്നിവ ‍സംഘടിത കുറ്റകൃത്യം 111(1) എന്ന വകുപ്പിൽ പെടും. ഇതിന് 7 വർഷം തടവുശിക്ഷ മുതൽ വധശിക്ഷ വരെ ലഭിക്കാം.

∙ ആൾക്കൂട്ട കൊലപാതകം, വിദ്വേഷ കുറ്റകൃത്യങ്ങൾ എന്നിവയെ കൊലപാതകക്കേസുകളിലെ പ്രത്യേക വിഭാഗമാക്കി. ആൾക്കൂട്ട കൊലപാതകശിക്ഷയ്ക്കുള്ള കുറഞ്ഞ ശിക്ഷ വർധിപ്പിച്ചു.

∙ എഴുത്തിലൂടെയോ സംസാരത്തിലൂടെയോ ആംഗ്യത്തിലൂടെയോ ഇലക്ട്രോണിക് മാധ്യമത്തിലൂടെയോ ഉള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കും. 

∙ കുറ്റപത്രം 90 ദിവസത്തിനകം സമർപ്പിക്കണം. എല്ലാ കേസുകളിലും അന്വേഷണം 6 മാസത്തിനകം തീർക്കണം. വിചാരണ പൂർത്തിയായാൽ 30 ദിവസത്തിനകം വിധി പറയണം. 

3 വർഷത്തിൽ താഴെ മാത്രം ശിക്ഷയുള്ള കേസുകളിൽ ഹ്രസ്വകാലവിചാരണ മതിയാകും. രാജ്യത്തെവിടെയും എഫ്ഐആർ റജിസ്റ്റർ ചെയ്യാം. 

∙ സാമ്പത്തിക കുറ്റകൃത്യ കേസുകളിൽ കൈവിലങ്ങു പാടില്ല. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടയാൾക്ക് നൽകാവുന്ന പരമാവധി ഇളവ് ശിക്ഷ ജീവപര്യന്തമാക്കും. ജീവപര്യന്തം ശിക്ഷയെ 7 വർഷം വരെ തടവുശിക്ഷയാക്കി കുറയ്ക്കാം.

ലോക്സഭാ തിരഞ്ഞെടുപ്പ് സുരക്ഷാ ഡ്യൂട്ടിക്കെത്തിയ കേന്ദ്ര സേനാംഗങ്ങളും കേരള പൊലീസും ചേർന്ന് കണ്ണൂർ നഗരത്തിൽ നടത്തിയ റൂട്ട് മാർച്ചിൽ നിന്ന്. (ഫയൽ: ഫോട്ടോ മനോരമ)

വിമർശകർ ഉന്നയിക്കുന്ന ആശങ്കകൾ

∙ രാജ്യദ്രോഹ കുറ്റം (124എ) ഒഴിവാക്കിയെന്ന സർക്കാർ അവകാശപ്പെടുന്നുണ്ടങ്കിലും അതിനു സമാനമോ കൂടുതൽ ശക്തമോ ആയ 152 അടക്കം വകുപ്പുകൾ ഭാരതീയ ന്യായ സംഹിതയിലുണ്ട്. സർക്കാരിന് ഇതു ദുരുപയോഗം ചെയ്യാനും ദുർവ്യാഖ്യാനിക്കാനും കഴിയും.

∙ രാജ്യദ്രോഹകുറ്റം പോലെ തീവ്രവാദ കുറ്റവും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

∙ ഡിജിറ്റൽ തെളിവായി ലാപ്ടോപ്, ഫോൺ എന്നിവ വിളിച്ചുവരുത്താനും പരിശോധിക്കാനും ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നത് സ്വകാര്യതാലംഘത്തിന് വഴിയൊരുക്കും.

∙ ക്രിമിനൽ നിയമങ്ങൾക്കു മുൻകാല പ്രാബല്യം ഇല്ലാതാക്കുന്നത് വിചാരണ കോടതികളിലും മറ്റും ആശയക്കുഴപ്പത്തിനു വഴിവയ്ക്കും.

English Summary:

Bharatiya Nyaya Samhita : Understanding the Changes in India's Criminal and Evidence Laws