മലമുകളിലെ ടാങ്ക് വിന്യാസം സാഹസം; ആ നീക്കം ചൈനയ്ക്കെതിരെ; അപകടം പറയുന്നത്...
മലമുകളിൽ ടാങ്ക് വിന്യാസം നടത്തുന്നതു വൻ സാഹസമാണ്. ലോകത്തു ചുരുക്കം സൈന്യങ്ങളേ അതിന് ഒരുമ്പെട്ടിട്ടുള്ളു. അവരിലാരും തന്നെ ഇന്ത്യൻ സൈന്യം വിന്യസിച്ചത്ര ഉയരത്തിൽ (16,500 അടി) ടാങ്ക് എത്തിച്ചിട്ടില്ല. ഒരു ദശകത്തോളമായി ടാങ്ക് വ്യൂഹങ്ങൾ ലഡാക്കിലെ മലമുകളിൽ സ്ഥിരമായി നിലയുറപ്പിച്ചിരിക്കയാണ്. നദിയുടെ അടിത്തട്ട് ഉറപ്പുള്ള പ്രതലമാണെങ്കിൽ മുകളിലെ ഹാച്ച് (ടാങ്കിലേക്ക് ഇറങ്ങാനുള്ള വാതിൽ) അടച്ചശേഷം വെള്ളത്തിലൂടെ ചെറിയ ദൂരം പോകാൻ ടാങ്കുകൾക്കു സാധിക്കും. അപ്രതീക്ഷിത പ്രളയത്തിൽ ഹാച്ച് അടയ്ക്കാൻ സമയം ലഭിച്ചിരിക്കില്ല എന്നാണു കരുതുന്നത്. മാത്രമല്ല, ഉയർന്ന പ്രദേശങ്ങളിൽ ടാങ്കിനുപോലും പിടിച്ചുനിൽക്കാൻ കഴിയാത്തത്ര ശക്തമായ ഒഴുക്കുണ്ടാവും.

പൊതുവേ സമതലത്തിലെ യുദ്ധത്തിനുപയോഗിക്കാനാണു ടാങ്കുകൾ. 1947–48 ലെ കശ്മീർ യുദ്ധക്കാലത്തു കാർഗിൽ, ദ്രാസ് പ്രദേശത്തെ ശത്രുവിനെ തുരത്താൻ മേജർ ജനറൽ തിമ്മയ്യ ടാങ്കുകളെത്തിച്ചതാണു ലോകത്തിൽ ആദ്യത്തെ മലമുകളിലെ ടാങ്ക് ഓപ്പറേഷനായി കരുതുന്നത്. 2012–13 കാലത്തു ചൈനീസ് സൈന്യം നടത്തിയ നീക്കങ്ങൾക്കെതിരെയാണ് ലേ ആസ്ഥാനമായ 14–ാം കോർ കിഴക്കൻ ലഡാക്കിൽ ടാങ്കുകൾ എത്തിച്ചത്. ദൗലത് ബേഗ് ഓൾഡി ഉൾപ്പെടുന്ന ദേപ്സാങ് പ്രദേശം ഏതാണ്ടു പീഠഭൂമിപോലെയായതിനാലാണ് ഇവിടെ ടാങ്കുകളെത്തിച്ചത്.
ഇന്നിപ്പോൾ എത്ര റെജിമെന്റുകളുണ്ടെന്നു വെളിപ്പെടുത്തുന്നില്ലെങ്കിലും ടാങ്കുകൾക്ക് അറ്റകുറ്റപ്പണികൾ നടത്താൻ 3 ഡിപ്പോകൾ ഈ പ്രദേശത്തു പ്രവർത്തിക്കുന്നുണ്ടെന്നു സൈന്യം അറിയിച്ചിട്ടുള്ളതിൽനിന്നു വിപുലമായ വിന്യാസമുള്ളതായി കരുതാവുന്നതാണ്. മൈനസ് 40 ഡിഗ്രിവരെ താഴുന്ന താപനില ടാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ ആനുപാതികമായി സമതലത്തിലുള്ളതിലധികം ആറ്റകുറ്റപ്പണി ഡിപ്പോകൾ ആവശ്യമാണ്.
∙ ആദ്യ ടാങ്ക് 2013ൽ
എ.കെ.ആന്റണി പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് 2013 ൽ ആണ് ദൗലത് ബേഗ് ഓൾഡിയിലെ പഴയൊരു ലാൻഡിങ് ഗ്രൗണ്ട് വിപുലമാക്കി ടാങ്കുകളുമായെത്തുന്ന സൂപ്പർ ഹെർക്കുലിസ് വിമാനങ്ങൾക്ക് ഇറങ്ങാവുന്ന വിധമാക്കിയത്. ഇവിടെനിന്നു ചൈനീസ് നിയന്ത്രിതഭൂമിയായ അക്സായ് ചിൻ അതിർത്തിയിലേക്കു വെറും 5 കിലോമീറ്ററേയുള്ളു. അപകടം നടന്ന ഷ്യോക്ക് നദി കടന്നു യഥാർഥ നിയന്ത്രണരേഖയ്ക്കു സമാന്തരമായി ടാങ്കുകൾക്കു പോകാവുന്ന റോഡ് രാജ്നാഥ് സിങ് പ്രതിരോധമന്ത്രിയായ ശേഷം നിർമിച്ചതാണ്.
റോഡിനോടൊപ്പം ഷ്യോക്ക് നദിയിൽ ചൈനീസ് അതിർത്തിയിൽനിന്ന് 45 കിലോമീറ്റർ അകലെ നിർമിച്ച കേണൽ ചെവാങ് റെൻചെൻ സേതുവാണ് ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള ഏതു കാലാവസ്ഥയിലും തുറന്നിരിക്കുന്ന പാലം. ഒരു ദശകത്തോളമായി ഇത്രയും വിപുലമായ വിന്യാസത്തിനിടയിൽ ആദ്യത്തെ വലിയ അപകടമാണെങ്കിലും സംഭവം ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്. പരിശീലന ഡ്രില്ലുകളിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്നാവും ആദ്യം പരിശോധിക്കുക.