ജനങ്ങളിൽനിന്നും മത–സാമുദായിക സംഘടനകളിൽനിന്നും അകന്നതു ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ‌ തിരിച്ചടിയായെന്നു സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ വിരോധമില്ലാതാക്കി വിശ്വാസം തിരിച്ചുപിടിക്കാൻ സംസ്ഥാന നേതൃത്വത്തോടു കേന്ദ്രകമ്മിറ്റി നിർദേശിച്ചു. നിയമസഭയിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള നടപടികൾ അനിവാര്യമാണ്. അകന്നുപോയ മത–സാമുദായിക സംഘടനകളുടെ പിന്തുണയും ഉറപ്പാക്കണം. പാർട്ടിയുടെ നയങ്ങൾക്കനുസരിച്ചായിരിക്കണം സർക്കാരിന്റെ പ്രവർത്തനങ്ങളെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. വിട്ടുവീഴ്ചയില്ലാത്ത തിരുത്തൽ നടപടികൾതന്നെ വേണം. കമ്യൂണിസ്റ്റ് ആശയങ്ങൾ തിരികെപ്പിടിച്ചാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനങ്ങളിൽനിന്നും മത–സാമുദായിക സംഘടനകളിൽനിന്നും അകന്നതു ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ‌ തിരിച്ചടിയായെന്നു സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ വിരോധമില്ലാതാക്കി വിശ്വാസം തിരിച്ചുപിടിക്കാൻ സംസ്ഥാന നേതൃത്വത്തോടു കേന്ദ്രകമ്മിറ്റി നിർദേശിച്ചു. നിയമസഭയിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള നടപടികൾ അനിവാര്യമാണ്. 

അകന്നുപോയ മത–സാമുദായിക സംഘടനകളുടെ പിന്തുണയും ഉറപ്പാക്കണം. പാർട്ടിയുടെ നയങ്ങൾക്കനുസരിച്ചായിരിക്കണം സർക്കാരിന്റെ പ്രവർത്തനങ്ങളെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. വിട്ടുവീഴ്ചയില്ലാത്ത തിരുത്തൽ നടപടികൾതന്നെ വേണം. കമ്യൂണിസ്റ്റ് ആശയങ്ങൾ തിരികെപ്പിടിച്ചാൽ ജനങ്ങൾ തിരികെവരും. താഴെത്തട്ടിലുള്ള പാർട്ടിഘടകങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ടുള്ള ഊർജിത നടപടികൾ ആവശ്യമാണെന്നു കമ്മിറ്റി വിലയിരുത്തി.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രകാശ് കാരാട്ട്. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

തുടർച്ചയായി രണ്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കേരളത്തിൽ തിരിച്ചടി നേരിട്ടതു ദേശീയതലത്തിൽ പോലും പാർട്ടിയുടെ പ്രതിഛായയ്ക്കു മങ്ങലേൽപ്പിച്ചു. തിരിച്ചുവരവിനു കേരളത്തിലെ മുന്നേറ്റം പാർട്ടിക്ക് അനിവാര്യമാണ്. കേരളത്തിൽ മത–സാമുദായിക സംഘടനകളുടെ എതിർപ്പ്, ക്ഷേമപെൻഷനുകളുടെ മുടക്കം, സപ്ലൈകോയിലെ പ്രതിസന്ധി അടക്കമുള്ള കാരണങ്ങളും സിപിഎമ്മിന്റെ തോൽവിക്കു പിന്നിലുണ്ട്. ഇന്ത്യാസഖ്യത്തിന്റെ ഭാഗമായതു കേരളത്തിൽ തിരിച്ചടിയുണ്ടാക്കിയെങ്കിലും ദേശീയ തലത്തിൽ നേട്ടമുണ്ടാക്കിയെന്നാണു പാർട്ടി വിലയിരുത്തൽ.

ലോക്സഭാ തിരഞ്ഞെടുപ്പുഫലത്തിന്റെ അവലോകനത്തിനായി ഡൽഹിയിൽ 3 ദിവസമായി ചേർന്ന കേന്ദ്രകമ്മിറ്റി യോഗം ജൂൺ 30നാണ് അവസാനിച്ചത്. തീരുമാനങ്ങൾ വിശദീകരിക്കാനായി വരുംദിവസങ്ങളിൽ സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും കണ്ണൂർ, കോഴിക്കോട്, കൊച്ചി, കൊല്ലം എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും.

ADVERTISEMENT

∙ സിപിഎമ്മിനെതിരെ വീണ്ടും ബിനോയ് വിശ്വം

സിപിഎമ്മിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വീണ്ടും. ചെങ്കൊടിത്തണലിൽ അധോലോകസംസ്കാരം വളരാൻ പാടില്ലെന്ന നിലപാട് സിപിഐക്കുണ്ടെന്നും ഇതു സിപിഎമ്മിനും വേണമെന്നും അദ്ദേഹം ഇന്നലെ പറഞ്ഞു. പാർട്ടി വിട്ട ഡിവൈഎഫ്ഐ നേതാവ് മനു തോമസ് സിപിഎം നേതാവ് പി.ജയരാജനും മകനുമെതിരെ ഉയർത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ടാണു ബിനോയ് വിശ്വം പരസ്യവിമർശനം തുടർന്നത്. എൽഡിഎഫ് ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തു വളരണം. ഇടതു മൂല്യത്തകർച്ചയിൽ തിരുത്തൽ വേണമെന്ന നിലപാടിൽ ഉറച്ചുനിന്നാണ് സിപിഐയുടെ പ്രതികരണം.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുഖ്യമന്ത്രി പിണറായി വിജയൻ. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

ജനവിധി എൽഡിഎഫ് ആഴത്തിൽ പഠിക്കണം. ഇക്കാര്യത്തിൽ സിപിഐക്കും ഉത്തരവാദിത്തമുണ്ട്. തിരുത്തേണ്ടതു തിരുത്തണം. വ്യക്തിക്കെതിരായല്ല, കമ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി പറയാൻ ആഗ്രഹിച്ചതാണു പറഞ്ഞത്. മാധ്യമപ്രവർത്തകർ മനു തോമസിന്റെ പേര് പരാമർശിച്ചപ്പോൾ 'ഏത് മനു? അതൊക്കെ നിങ്ങളുടെ കാര്യം. എന്റെ കാര്യം കമ്യൂണിസ്റ്റ് പ്രസ്ഥാനം' മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പി.ജയരാജന്റെയോ മകന്റെയോ പേര് പറയാനും തയാറായില്ല. സിപിഐ ഇടതുമുന്നണി വിടണമെന്ന എം.എം.ഹസന്റെ പ്രസ്താവനയെ ചിരിച്ചുതള്ളുന്നതായും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ (ഫയൽ ചിത്രം: മനോരമ)

∙ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ചോദ്യം: മുഖ്യമന്ത്രി ഏകാധിപതിയോ?

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും പാർട്ടി നേതൃത്വത്തിനും എതിരെ മറയില്ലാത്ത വിമർശനമുണ്ടായ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ‘മുഖ്യമന്ത്രി ഏകാധിപതിയാണോ’ എന്ന ചോദ്യമുയർന്നു. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ കണ്ട കാഴ്ച ഒരു അംഗം വിവരിച്ചു. കാത്തുനിന്ന സ്ത്രീകളടക്കമുള്ളവരെ മുഖ്യമന്ത്രി എത്തുന്നതിനു തൊട്ടുമുൻപ് സുരക്ഷാ ഉദ്യോഗസ്ഥർ ഒരരികിലേക്കു ബലമായി മാറ്റുന്നു. ഇതു വിവരിച്ചുകൊണ്ടാണ് ‘ഏകാധിപതിയോ’ എന്ന ചോദ്യം ഉയർത്തിയത്.

ജനങ്ങളോട് അകലം പാലിക്കുന്ന മുഖ്യമന്ത്രിയുടെ ശൈലി തിരഞ്ഞെടുപ്പിൽ ദോഷകരമായെന്നും മന്ത്രിസഭയുടെ പ്രവർത്തനം തൃപ്തികരമല്ലെന്നും വിമർശനമുയർന്നു. എക്സാലോജിക് വിവാദം ജനങ്ങളിലുണ്ടാക്കിയ ആശയക്കുഴപ്പം വലുതാണ്; വാർത്താസമ്മേളനം വിളിച്ച് വ്യക്തത വരുത്താൻ എന്തുകൊണ്ടു മുഖ്യമന്ത്രി തയാറാകുന്നില്ല?

ചില പ്രമാണിമാർ മുഖ്യമന്ത്രിയുടെ അടുപ്പക്കാരുമായി പുലർത്തുന്ന ബന്ധം ആരോപണവിധേയമായി. ബിജെപിയുമായി ബന്ധമുള്ള ഇങ്ങനെ ഒരാൾ ക്ലിഫ് ഹൗസിലെ സന്ദർശകനാണെന്ന തരത്തിൽ ഒരു അംഗം പരാമർശിച്ചത് ജില്ലാ സെക്രട്ടറി വി.ജോയിയെ പ്രകോപിപ്പിച്ചു. 

വകുപ്പുകളിൽ കൂടുതൽ ആരോപണത്തിനു വിധേയമായത് ആഭ്യന്തര വകുപ്പാണ്. ധന, ആരോഗ്യ, തദ്ദേശഭരണ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ നടത്തിപ്പിനെയും അംഗങ്ങൾ വിമർശിച്ചു. മന്ത്രിമാരെക്കാൾ മന്ത്രിമാരുടെ ഓഫിസിന്റെ പ്രവർത്തനത്തെക്കുറിച്ചായിരുന്നു പഴി. മന്ത്രിമാരുടെ ഓഫിസിൽ പാർട്ടിക്കാർ കയറിയിറങ്ങേണ്ട എന്നായിരുന്നു സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത എം.സ്വരാജിന്റെ മറുപടി.

English Summary:

CPM Central Committee Stresses Need for Reconnecting with Kerala Voters