ലോക്സഭയിലും പുറത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന മന്ത്രിമാരും നടത്തിയ പ്രതികരണം വ്യക്തമാക്കുന്നതു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം എത്രത്തോളം ബിജെപിയെ പ്രതിരോധത്തിലാക്കിയെന്നാണ്. രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയും മോദിയെയും ബിജെപിയെയും കടന്നാക്രമിച്ചു; ഭരണപക്ഷത്തുനിന്നുണ്ടായതിനെക്കാൾ ശക്തമായ ഇടപെടലുണ്ടായത് അധ്യക്ഷന്റെ ഭാഗത്തുനിന്നാണ്. ലോക്സഭയിൽ അംഗബലത്തിനൊപ്പം ആത്മവിശ്വാസവും വർധിച്ചതിന്റെ പ്രകടനമാണ് ഇരുസഭകളിലും നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിന്റെ മറ്റു പ്രസംഗകരും പ്രകടിപ്പിച്ചത്. ബിജെപിക്കു തനിച്ചു ഭരണഭൂരിപക്ഷമില്ലെന്നതിലും അതിന്റെ കാരണങ്ങളിലും ഊന്നിയാണ് പ്രതിപക്ഷം സ്വരം കടുപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനിയങ്ങോട്ട് പാർലമെന്റ് സമ്മേളനങ്ങൾ സമാധാനപരമായിരിക്കില്ലെന്നതിന്റെ സൂചന അതിലുണ്ട്. പ്രതിപക്ഷം ഒരേ സ്വരത്തിൽ വിമർശിക്കുമ്പോൾ, ബിജെപിയെ സഹായിക്കാൻ സഭകളിൽ സഖ്യകക്ഷികൾ തയാറായില്ലെന്നതും ശ്രദ്ധേയമാണ്. ഹിന്ദു സമുദായത്തെ രാഹുൽ അപമാനിച്ചുവെന്നതാണു മുഖ്യവിമർശനം. മോദിയാണു തുടങ്ങിവച്ചത്; അമിത് ഷാ മുതലുള്ളവർ ഏറ്റുപിടിച്ചു. രാഹുൽ മാപ്പു പറയണമെന്ന് അമിത് ഷായും നിഷികാന്ത് ദുബെയും ആവശ്യപ്പെട്ടു. അപ്പോൾ, പരാമർശം ഗൗരവത്തോടെ പരിശോധിക്കാമെന്നു മാത്രമാണ് ഓം ബിർല പറഞ്ഞത്. അധിക്ഷേപകരമായ പരാമർശങ്ങളുണ്ടായാൽ, അവ സഭാരേഖകളിൽനിന്ന് ഒഴിവാക്കുന്നുവെന്ന് അധ്യക്ഷൻ ഉടനടി വ്യക്തമാക്കുകയാണ് ഇരുസഭകളിലെയും രീതി.

ലോക്സഭയിൽ പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടി പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി. (Videograb:Sansad TV)
ADVERTISEMENT

അങ്ങനെയുണ്ടായില്ലെന്നു മാത്രമല്ല, പ്രസംഗത്തിൽ സഭാചട്ടങ്ങളും മര്യാദകളും പാലിക്കണമെന്ന് രാഹുലിനോടു നിർദേശിക്കാൻ സ്പീക്കറോടു 2 മന്ത്രിമാർ കർശന സ്വരത്തിൽ ആവശ്യപ്പെടുകയും ചെയ്തു. അതിനിടെ, മന്ത്രിമാരും അംഗങ്ങളും പ്രസംഗങ്ങൾ തടസ്സപ്പെടുത്തരുതെന്ന ചട്ടം ഹൈബി ഈഡൻ സ്പീക്കറുടെ ശ്രദ്ധയിൽപെടുത്തി.

ആർഎസ്എസിനെതിരായ പരാമർശങ്ങൾ എന്റെ അഭിപ്രായമാണ്. രാജ്യത്തു ജാതീയതയും തൊട്ടുകൂടായ്മയും ഉള്ളിടത്തോളം കാലം അതിൽ മാറ്റമില്ല.

മല്ലികാർജുൻ ഖർഗെ

ഹിന്ദു സമുദായത്തെ സംബന്ധിച്ചതിനു പുറമേ, അഗ്നിവീർ പദ്ധതിക്കും കാർഷിക പ്രതിസന്ധിക്കും മോദിയെ സ്പീക്കർ വണങ്ങിയതിനുമെതിരെ രാഹുൽ പറഞ്ഞപ്പോഴാണു ഭരണപക്ഷം ശക്തമായി ശബ്ദമുയർത്തിയത്. അയോധ്യയുൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബിജെപിക്കുണ്ടായ പരാജയത്തിന്റെ കാരണങ്ങൾ, മണിപ്പുർ പ്രശ്നം, നീറ്റ്, ബിജെപിയിലെ നേതാക്കളുടെ ഏകാധിപത്യ രീതി തുടങ്ങിയവയെക്കുറിച്ചു പറഞ്ഞപ്പോൾ ഭരണപക്ഷം നിശ്ശബ്ദമായിരുന്നു. ഈ വിഷയങ്ങളിൽ രാഹുലിന്റെ അഭിപ്രായംതന്നെ ബിജെപിയിലെ പലർക്കുമുണ്ടെന്നതാവാം കാരണം.

ADVERTISEMENT

∙ ഒന്നരമണിക്കൂർ വിറപ്പിച്ച് ഖർഗെ

അഹങ്കാരികളെ കൈകാര്യം ചെയ്യാൻ ഭരണഘടനയും ജനങ്ങളും മതിയെന്ന സന്ദേശമാണു തിരഞ്ഞെടുപ്പു ഫലം നൽകുന്നതെന്നു മല്ലികാർജുൻ ഖർഗെ രാജ്യസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തെ നേരിടാൻ ഒരൊറ്റ മോദി മതിയെന്നു മുൻപു പ്രധാനമന്ത്രി പറഞ്ഞതിനെ പരാമർശിച്ചായിരുന്നു ഖർഗെയുടെ വാക്കുകൾ. ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിൽ ആർഎസ്എസിനെ ഖർഗെ കടന്നാക്രമിച്ചു. നന്ദിപ്രമേയ ചർച്ചയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി. ആർഎസ്എസിനെതിരായ പരാമർശങ്ങൾ അധ്യക്ഷൻ ജഗ്ദീപ് ധൻകർ സഭാ രേഖകളിൽനിന്നു നീക്കം ചെയ്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു.

മല്ലികാർജുൻ ഖർഗെ. (ചിത്രം∙മനോരമ)
ADVERTISEMENT

രാജ്യത്തെ സേവിക്കുന്ന സംഘടനയാണ് ആർഎസ്എസ് എന്നും ഒരാൾ അതിൽ പ്രവർത്തിക്കുന്നതിൽ എന്താണു തെറ്റെന്നും ധൻകർ ചോദിച്ചു. ആർഎസ്എസിനെതിരായ പരാമർശങ്ങൾ തന്റെ അഭിപ്രായമാണെന്നും രാജ്യത്തു ജാതീയതയും തൊട്ടുകൂടായ്മയും ഉള്ളിടത്തോളം കാലം അതിൽ മാറ്റമില്ലെന്നും ഖർഗെ തിരിച്ചടിച്ചു. അടുത്തിടെയുണ്ടായ പരീക്ഷാചോദ്യച്ചോർച്ച 30 ലക്ഷം വിദ്യാർഥികളെ ബാധിച്ചതായി അദ്ദേഹം പറഞ്ഞു. ‘ഇങ്ങനെ പോയാൽ കുട്ടികൾക്കു പഠനം നിർത്തേണ്ടി വരും. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ 70 തവണ ചോദ്യച്ചോർച്ചയുണ്ടായി. 2 കോടി വിദ്യാർഥികളുടെ ഭാവി അവതാളത്തിലായി. അതെക്കുറിച്ച് ഒന്നും ചെയ്യാത്ത സർക്കാർ, വിഷയം പാർലമെന്റിൽ ഉന്നയിക്കുന്ന പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നു.

രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും (Photo by Arun SANKAR / AFP)

സൈന്യത്തിൽ നടപ്പാക്കിയ തുഗ്ലക്ക് പരിഷ്കാരമായ അഗ്നിപഥ് പദ്ധതി എത്രയുംവേഗം റദ്ദാക്കണം. മുദ്രാവാക്യങ്ങൾ മുഴക്കുന്നതിൽ മാത്രമാണു നരേന്ദ്ര മോദിക്കു മിടുക്കുള്ളത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വിവാദ പരാമർശങ്ങളിലൂടെ രാജ്യത്തു ഭിന്നിപ്പുണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചു. കഴിഞ്ഞ വർഷം മേയ് മുതൽ കത്തിയെരിയുന്ന മണിപ്പുരിലേക്ക് ഒരുതവണ പോലും അദ്ദേഹം പോയില്ല. പ്രതിപക്ഷത്തിന്റെ ആവശ്യം പോലുമില്ലെന്ന തരത്തിലാണു കഴിഞ്ഞ 10 വർഷം പാർലമെന്റിൽ ബിജെപി പെരുമാറിയത്. ലോക്സഭയിൽ ഡപ്യൂട്ടി സ്പീക്കറെ നിയമിക്കാൻ പോലും തയാറായില്ല.

പ്രചാരണവേളയിൽ ഇന്ത്യാസഖ്യത്തെ നിരന്തരം അധിക്ഷേപിച്ചു. സാധാരണക്കാരെയും നിർധനരെയും കുറിച്ച് പറഞ്ഞപ്പോൾ മൻ കീ ബാത്ത് പ്രഭാഷണം മാത്രമാണു മോദി നടത്തിയത്. ഭരണഘടനയ്ക്കു മുന്നിൽ ബിജെപി തലതാഴ്ത്തുന്നുവെന്നു തിരഞ്ഞെടുപ്പ് ഫലം ഉറപ്പാക്കി. ഭരണഘടന സംരക്ഷിക്കാൻ ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിന്നു. പാർലമെന്റ് അങ്കണത്തിൽ മഹാത്മാ ഗാന്ധി, ബി.ആർ.അംബേദ്കർ എന്നിവരുടെ പ്രതിമകൾ മാറ്റിസ്ഥാപിച്ച നടപടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary:

Parliament on Edge: How the Opposition United to Challenge BJP’s Majority