പ്രതിപക്ഷ നയപ്രഖ്യാപനമായി മുഴങ്ങി രാഹുൽ ഗാന്ധിയുടെ ശബ്ദം; ‘ഭയമല്ലെൻ സമരായുധം’
ജയ് സംവിധാൻ (ഭരണഘടന)! ഞങ്ങളിതു സംരക്ഷിച്ചു; രാജ്യം ഒറ്റക്കെട്ടായി ഭരണഘടനയെ സംരക്ഷിച്ചു. ഇപ്പോൾ ഓരോ 2–3 മിനിറ്റിലും ബിജെപി ഭരണഘടന, ഭരണഘടന എന്നു പറയുന്നതു കേൾക്കുമ്പോൾ സന്തോഷമുണ്ട്.കഴിഞ്ഞ 10 വർഷം ഇന്ത്യയെന്ന ആശയത്തിനെതിരെയും ഭരണഘടനയ്ക്കെതിരെയും ആസൂത്രിത ആക്രമണമാണു നടന്നത്. ബിജെപിയുടെ ആശയത്തെ ചെറുത്ത ലക്ഷക്കണക്കായ ജനങ്ങളും രാഷ്ട്രീയ പ്രവർത്തകരും ആക്രമിക്കപ്പെട്ടു. ഞങ്ങളിൽ ചില നേതാക്കൾ ഇപ്പോഴും ജയിലിലാണ്. പ്രധാനമന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഞാനും അതിക്രമത്തിന് ഇരയായി. ഇരുപതിലേറെ കേസുകൾ, 2 വർഷം തടവുശിക്ഷ, വീടുപോലും എന്നിൽ നിന്നെടുത്തു. 55 മണിക്കൂർ ഇ.ഡിയുടെ ചോദ്യം ചെയ്യൽ. ഒടുവിൽ, ക്യാമറ ഓഫ് ചെയ്തശേഷം അന്വേഷണ ഉദ്യോഗസ്ഥൻ എന്നോടു ചോദിച്ചു: ‘താങ്കൾ പാറപോലെയാണ്, കുലുക്കമില്ലല്ലോ!’

ജയ് സംവിധാൻ (ഭരണഘടന)! ഞങ്ങളിതു സംരക്ഷിച്ചു; രാജ്യം ഒറ്റക്കെട്ടായി ഭരണഘടനയെ സംരക്ഷിച്ചു. ഇപ്പോൾ ഓരോ 2–3 മിനിറ്റിലും ബിജെപി ഭരണഘടന, ഭരണഘടന എന്നു പറയുന്നതു കേൾക്കുമ്പോൾ സന്തോഷമുണ്ട്.കഴിഞ്ഞ 10 വർഷം ഇന്ത്യയെന്ന ആശയത്തിനെതിരെയും ഭരണഘടനയ്ക്കെതിരെയും ആസൂത്രിത ആക്രമണമാണു നടന്നത്. ബിജെപിയുടെ ആശയത്തെ ചെറുത്ത ലക്ഷക്കണക്കായ ജനങ്ങളും രാഷ്ട്രീയ പ്രവർത്തകരും ആക്രമിക്കപ്പെട്ടു.
ഞങ്ങളിൽ ചില നേതാക്കൾ ഇപ്പോഴും ജയിലിലാണ്. പ്രധാനമന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഞാനും അതിക്രമത്തിന് ഇരയായി. ഇരുപതിലേറെ കേസുകൾ, 2 വർഷം തടവുശിക്ഷ, വീടുപോലും എന്നിൽ നിന്നെടുത്തു. 55 മണിക്കൂർ ഇ.ഡിയുടെ ചോദ്യം ചെയ്യൽ. ഒടുവിൽ, ക്യാമറ ഓഫ് ചെയ്തശേഷം അന്വേഷണ ഉദ്യോഗസ്ഥൻ എന്നോടു ചോദിച്ചു: ‘താങ്കൾ പാറപോലെയാണ്, കുലുക്കമില്ലല്ലോ!’
∙ ഭയരാഹിത്യം എന്ന അഭയമുദ്ര
ഒരാൾ ആക്രമിക്കപ്പെടുമ്പോൾ അഭയം വേണം, അല്ലെങ്കിൽ, ചെറുത്തുനിൽപിനുള്ള ആശയങ്ങൾ. ഇന്ത്യയെന്ന ആശയത്തെ സംരക്ഷിക്കാൻ പ്രതിപക്ഷത്തിന് ആശയം ലഭിച്ചത് എവിടെനിന്നാണ്? ഒരാശയം ശിവഭഗവാനിലുണ്ട്. ഒന്നിനെയും ഭയക്കരുത്; ശിവകണ്ഡത്തിലെ സർപ്പം അതിന്റെ അടയാളമാണ്. ഒരിഞ്ച് അകലത്തിൽ മരണമുണ്ട്– ഈ തിരിച്ചറിവിലാണ് ഞങ്ങൾ പോരാടിയത്.
ഭഗവാന്റെ തോളിനു പിന്നിലൊരു ത്രിശൂലമുണ്ട്. എന്നാലതു വലതുകൈകൊണ്ട് അനായാസമെടുക്കാവുന്ന തരത്തിലല്ല. അക്രമത്തിന്റെയല്ല, അഹിംസയുടെ ചിഹ്നമാണത്. ബിജെപിയെ എതിരിട്ടപ്പോൾ ഞങ്ങൾ അക്രമവഴി സ്വീകരിച്ചില്ല. സത്യത്തിനായി നിലകൊണ്ടപ്പോൾ അക്രമം ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായില്ല. സത്യത്തിന്റെയും അഹിംസയുടെയും അടിത്തറയിൽനിന്നുയരുന്ന ശക്തമായ മറ്റൊരാശയമാണ് അഭയമുദ്ര. കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി. ഭഗവാൻ ശിവനിലും ഇതേമുദ്ര കാണാം.
ഭയപ്പെടാതിരുന്നാലും ആരെയും ആക്രമിക്കാതിരുന്നാലും പോരാ, മറ്റുള്ളവരെ ഭയപ്പെടുത്തുകയുമരുത്, ഭയപ്പെടാതിരിക്കാൻ, അക്രമികളാവാതിരിക്കാൻ അവരെ സഹായിക്കണം.
ധൈര്യത്തെക്കുറിച്ച് എല്ലാ മതവും പറയുന്നു. മുഹമ്മദ് നബി പറഞ്ഞതു നിർഭയരായി പ്രാർഥിക്കാനാണ്. ഭയക്കരുതെന്നും ആരെയും ഭയപ്പെടുത്തരുതെന്നും ഗുരു നാനാക്. ഒരു ചെകിട്ടത്തടിച്ചാൽ മറുചെകിടുകൂടി കാണിച്ചു കൊടുക്കണമെന്ന് യേശുക്രിസ്തു. ബുദ്ധനിലും നിർഭയത്തിന്റെ ഇതേ അഭയമുദ്ര കാണാം; മഹാവീരനിലും ഈ മുദ്രയുണ്ട്. ഭയക്കരുത്, ഭയപ്പെടുത്തരുത്, അക്രമമരുത് –ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളാണ് ഇവ മൂന്നും.
∙ അയോധ്യയുടെ സന്ദേശം
ഹിന്ദുവെന്നു സ്വയം വിശേഷിപ്പിക്കുന്ന ബിജെപിക്കാർ നിരന്തരം അക്രമത്തിന് ആഹ്വാനം ചെയ്യുന്നു; നിങ്ങൾ ഹിന്ദുക്കളല്ല. സത്യത്തിനൊപ്പം നിൽക്കണമെന്നു ഹിന്ദുധർമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്; അഹിംസയാണു പ്രതീകം.
ശ്രീരാമ ജന്മസ്ഥലമായ അയോധ്യ ബിജെപിക്കു ശക്തമായ സന്ദേശം നൽകി. അയോധ്യയിൽനിന്നു ശക്തമായ സന്ദേശം നൽകിയ ആൾ (ഫൈസാബാദിൽ ജയിച്ച എസ്പിയുടെ അവധേഷ് പ്രസാദ്) ഇപ്പോൾ നിങ്ങൾക്കു മുന്നിലുണ്ട്. ഇതെങ്ങനെ സംഭവിച്ചെന്നു ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു: അയോധ്യയിൽ വിമാനത്താവളം നിർമിച്ചപ്പോൾ അധികൃതർ പ്രദേശവാസികളിൽനിന്നു ഭൂമി തട്ടിയെടുത്തു. അവർക്കു നഷ്ടപരിഹാരം നൽകിയില്ല. കടകളും കെട്ടിടങ്ങളും തകർത്തു. ഉടമകൾ തെരുവിലായി. രാമക്ഷേത്ര ഉദ്ഘാടനത്തിന് അദാനിയെയും അംബാനിയെയും ക്ഷണിച്ചു; അയോധ്യയിലുള്ളവർക്ക് ഇടം ലഭിച്ചില്ല.
അയോധ്യാവാസികളിൽ മോദി ഭയം വിതച്ചു. അതിനാൽ, ശരിയായ സന്ദേശം അയോധ്യയിലെ ജനം നൽകി. അവധേഷ് ഒരുകാര്യം കൂടി പറഞ്ഞു: അയോധ്യയിൽ മത്സരിക്കുന്നതിന്റെ സാധ്യതകൾ മോദി രണ്ടു തവണ പരിശോധിച്ചു. അയോധ്യയിലെ ജനം മോദിയെ തോൽപിക്കുമെന്ന് സർവേ നടത്തിയവർ റിപ്പോർട്ട് നൽകി. അങ്ങനെയാണ് അയോധ്യയിൽനിന്നു രക്ഷപ്പെട്ടു മോദി വാരാണസിയിൽ മത്സരിച്ചത്. മോദി രാജ്യത്തെയാകെ ഭയപ്പെടുത്തി. ബിജെപിക്കാരെയും മോദി ഭയപ്പെടുത്തുന്നു.
ഭയം പരത്തുന്നതിനു പ്രതിപക്ഷം നൽകിയ മറുപടിയായിരുന്നു ഭാരത് ജോഡോ യാത്ര. നിങ്ങൾ (ബിജെപി) പ്രചരിപ്പിക്കുന്ന ഭയത്തെക്കുറിച്ചു യാത്രയിൽ ഞാൻ പലരിൽനിന്നു കേട്ടു. ഒരു ദിവസം രാവിലെ ഒരു സ്ത്രീ വന്ന് എന്റെ കയ്യിൽ പിടിച്ചു. ഭർത്താവ് തന്നെ അടിക്കുന്നുവെന്നു പറഞ്ഞു. എന്തിനാണ് അടിക്കുന്നതെന്നു ഞാൻ. പ്രഭാതഭക്ഷണം ഉണ്ടാക്കിക്കൊടുക്കാത്തതിനാലെന്നു മറുപടി. വിലക്കയറ്റം കാരണം നമ്മുടെ രാജ്യത്ത് ആയിരക്കണക്കിനു സ്ത്രീകൾ മർദനമേൽക്കുന്നുവെന്നതു മറക്കരുതെന്ന് അവർ പറഞ്ഞു. വിലക്കയറ്റത്തിലൂടെ രാജ്യത്തെ സ്ത്രീകളെയും നിങ്ങൾ ഭയപ്പെടുത്തി.
∙ സൈനികർക്കിടയിൽ ഭിന്നിപ്പുണ്ടാക്കി
കുഴിബോംബ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ച അഗ്നിവീർ സേനാംഗത്തിന്റെ കുടുംബത്തെ ഞാൻ പഞ്ചാബിൽ കണ്ടു. ഞാൻ അദ്ദേഹത്തെ രക്തസാക്ഷിയെന്നു വിളിക്കും. പക്ഷേ, സർക്കാർ അങ്ങനെ വിശേഷിപ്പിക്കുന്നില്ല. അദ്ദേഹത്തെ അഗ്നിവീർ എന്നു മോദി വിളിക്കുന്നു. കുടുംബത്തിനു പെൻഷനോ നഷ്ടപരിഹാരമോ ഇല്ല. മൂന്നു സഹോദരിമാരടക്കമുള്ള നിർധനകുടുംബം എന്റെ മുന്നിലിരുന്നു കരഞ്ഞു.
സ്പീക്കർ സർ, അഗ്നിവീർ ആർമിയുടെ പദ്ധതിയല്ലെന്നതു നമ്മുടെ സേനയ്ക്കും മുഴുവൻ രാജ്യത്തിനും അറിയാം. അതു പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പദ്ധതിയാണ്. മുഴുവൻ സേനയ്ക്കുമറിയാം, ആ പദ്ധതി പ്രധാനമന്ത്രിയുടെ തലയിൽനിന്നു വന്നതാണെന്ന്; നോട്ടു നിരോധനംപോലെ. അഗ്നിവീർ നിങ്ങൾ കയ്യിൽ വച്ചോളൂ, ഞങ്ങളുടെ സർക്കാർ വരും, ഞങ്ങൾ അഗ്നിവീർ എടുത്തുകളയും. കാരണം അത് സൈന്യത്തിനും ദേശസ്നേഹികൾക്കും എതിരാണ്.
∙ മണിപ്പുരിന്റെ കണ്ണീർ കാണാത്തതെന്തേ?
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാനങ്ങളെ ജനങ്ങളിൽനിന്നു കവർന്നെടുത്തതും നാം കണ്ടു. ജമ്മു കശ്മീരെയും ലഡാക്കിനെയും നിങ്ങൾ കവർന്നെടുത്തു. മണിപ്പുരിനെ കലാപത്തിലേക്കു തള്ളിയിട്ടു. ഈ ദിവസംവരെ പ്രധാനമന്ത്രി മണിപ്പുർ സന്ദർശിച്ചിട്ടില്ല. പ്രധാനമന്ത്രിക്കു മണിപ്പുർ സംസ്ഥാനം അവിടെയില്ല. പ്രധാനമന്ത്രി പറഞ്ഞതു തനിക്കു ദൈവമായി നേരിട്ടു കണക്‌ഷനുണ്ടെന്നാണ്. അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞത് താൻ ബയളോജിക്കൽ അല്ലെന്നാണ്.
സംശയമുണ്ടെങ്കിൽ ചെറുകിട കച്ചവടക്കാരോടു ചോദിച്ചുനോക്കൂ, അവർ കാര്യം പറയും. ഞാൻ ഗുജറാത്തിൽ പോയി. ടെക്സ്റ്റൈൽ ഉടമകളോടു സംസാരിച്ചു. ഞാൻ ചോദിച്ചു, എന്തുകൊണ്ടാണു നോട്ടുനിരോധനം വന്നത്? എന്തുകൊണ്ടാണു ജിഎസ്ടി? അവർ പറഞ്ഞു: ജിഎസ്ടിയും നോട്ടുനിരോധനവും കോടീശ്വരന്മാരെ സഹായിക്കാനാണ്. നരേന്ദ്ര മോദി പണിയെടുക്കുന്നതു ശതകോടീശ്വരന്മാർക്കുവേണ്ടിയാണ്.
പ്രധാനമന്ത്രി മൂന്നു കൃഷിനിയമങ്ങൾ കൊണ്ടുവന്നു. കൃഷിക്കാരുടെ നേട്ടത്തിനാണ് അതെന്നും പറഞ്ഞു. പക്ഷേ, ആ നിയമങ്ങൾ അദാനിയുടെയും അംബാനിയുടെയും നേട്ടത്തിനു വേണ്ടിയായിരുന്നുവെന്നതാണു സത്യം. ഇന്ത്യയിലെ കർഷകർ ഒറ്റക്കെട്ടായി നിന്നു. കർഷകരെ തടയാൻ നിങ്ങൾ റോഡ് അടച്ചു. ആ റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. നിങ്ങൾ കർഷകരെ ഭീകരവാദികൾ എന്നാണു വിളിച്ചത്. 700 കർഷകരാണു രക്തസാക്ഷികളായത്. അവർക്കുവേണ്ടി സഭയിൽ മൗനം ആചരിക്കണമെന്നു ഞങ്ങൾ പറഞ്ഞു. നിങ്ങൾ അനുവദിച്ചില്ല.
നോട്ടുനിരോധനം തൊഴിലില്ലാതാക്കി. ജിഎസ്ടിയിലൂടെ കച്ചവടക്കാരെ തകർത്തു. ചെറുപ്പക്കാർക്കു സേനയിൽ അവസരം കിട്ടിയിരുന്നു. നിങ്ങൾ അഗ്നിവീർ കൊണ്ടുവന്നു. ആ വഴിയും അടച്ചു. നീറ്റ് കൊണ്ടുവന്നു. പ്രഫഷനൽ പരീക്ഷകളെ നിങ്ങൾ കച്ചവടപ്പരീക്ഷകളാക്കി മാറ്റി. ഏഴു വർഷത്തിനിടെ 70 തവണയാണു ചോദ്യക്കടലാസ് ചോർന്നത്. നിങ്ങൾ ഭയമാണു രാജ്യത്തു പടർത്തിയത്: സൈന്യത്തിൽ, ചെറുപ്പക്കാരിൽ, കർഷകരിൽ, തൊഴിലാളികളിൽ, സ്ത്രീകളിൽ... എവിടെയും ഭയമാണ്. നിങ്ങളുടെ പാർട്ടിയിൽ തന്നെയും ഭയമുണ്ട്. നിങ്ങളെത്തന്നെ ഒന്നു നോക്കൂ. നിങ്ങൾ ഒച്ചവയ്ക്കുന്നില്ല. നിങ്ങൾ ഇപ്പോൾ മിണ്ടുന്നേയില്ല.