1971ല്‍ വിമോചനയുദ്ധത്തിലൂടെ ബംഗ്ലദേശ് പിറന്നതുമുതല്‍ ആ രാജ്യത്തിനൊപ്പം നിന്നതാണ് ഇന്ത്യ. എന്നാല്‍ വളര്‍ന്നു തുടങ്ങിയപ്പോഴേക്കും ബംഗ്ലദേശിന് പുതിയ സുഹൃത്തുക്കളെത്തി. വിശേഷിച്ചും ഇന്ത്യയുമായി കൊമ്പുകോര്‍ക്കാന്‍ കാത്തുനില്‍ക്കുന്ന ചൈന. വൻശക്തികളായി വളരുന്ന ഇന്ത്യയേയും ചൈനയേയും തള്ളിപ്പറയാതിരിക്കാൻ ബംഗ്ലദേശ് നിരന്തരം ശ്രമിക്കുന്നതാണ് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കണ്ടുവരുന്നത്. ഇതോടൊപ്പം, ബംഗ്ലദേശില്‍ ചൈനയുടെ സ്വാധീനം എത്രയുണ്ടോ അതിനേക്കാളും ഒരുപടി മുന്നില്‍ നില്‍ക്കാന്‍ എന്നും ഇന്ത്യയും ശ്രമിക്കുന്നുണ്ട്. ജൂണ്‍ 21ന് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ ഇന്ത്യാ സന്ദര്‍ശനവും ഇരുരാജ്യങ്ങളുടെയും ഈ ശ്രമങ്ങളുടെ ഭാഗമായിത്തന്നെ വിലയിരുത്തണം. ഒരു ഭാഗം നിലനിൽപ്പിനായും മറുഭാഗം സ്വാധീനത്തിനായും പയറ്റുന്ന തന്ത്രം. മൂന്നാം മോദി മന്ത്രിസഭ അധികാരമേറ്റതിനു ശേഷം ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ആദ്യ ലോകനേതാവായിരുന്നു ഷെയ്ഖ് ഹസീന. അതും ജൂലൈ 9 മുതല്‍ 12 വരെ നിശ്ചയിച്ചിരിക്കുന്ന ചൈനാ സന്ദര്‍ശനത്തിന് മുൻപായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥനപ്രകാരം ചൈനയ്ക്കുമുന്‍പേ ഇന്ത്യയിലേക്ക് ഹസീന വിമാനം കയറി. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണ. ഹസീനയുടെ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവച്ചു. നിലവിലെ സാഹചര്യത്തിൽ ഹസീനയുടെ സന്ദര്‍ശനത്തിന്റെ പ്രസക്തി എന്താണ്? എന്തിനാണ് ബംഗ്ലദേശിന്റെ സൗഹൃദത്തിനായി ഇന്ത്യയും ചൈനയും മത്സരിക്കുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1971ല്‍ വിമോചനയുദ്ധത്തിലൂടെ ബംഗ്ലദേശ് പിറന്നതുമുതല്‍ ആ രാജ്യത്തിനൊപ്പം നിന്നതാണ് ഇന്ത്യ. എന്നാല്‍ വളര്‍ന്നു തുടങ്ങിയപ്പോഴേക്കും ബംഗ്ലദേശിന് പുതിയ സുഹൃത്തുക്കളെത്തി. വിശേഷിച്ചും ഇന്ത്യയുമായി കൊമ്പുകോര്‍ക്കാന്‍ കാത്തുനില്‍ക്കുന്ന ചൈന. വൻശക്തികളായി വളരുന്ന ഇന്ത്യയേയും ചൈനയേയും തള്ളിപ്പറയാതിരിക്കാൻ ബംഗ്ലദേശ് നിരന്തരം ശ്രമിക്കുന്നതാണ് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കണ്ടുവരുന്നത്. ഇതോടൊപ്പം, ബംഗ്ലദേശില്‍ ചൈനയുടെ സ്വാധീനം എത്രയുണ്ടോ അതിനേക്കാളും ഒരുപടി മുന്നില്‍ നില്‍ക്കാന്‍ എന്നും ഇന്ത്യയും ശ്രമിക്കുന്നുണ്ട്.  ജൂണ്‍ 21ന് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ ഇന്ത്യാ സന്ദര്‍ശനവും ഇരുരാജ്യങ്ങളുടെയും ഈ ശ്രമങ്ങളുടെ ഭാഗമായിത്തന്നെ വിലയിരുത്തണം. ഒരു ഭാഗം നിലനിൽപ്പിനായും മറുഭാഗം സ്വാധീനത്തിനായും പയറ്റുന്ന തന്ത്രം.

മൂന്നാം മോദി മന്ത്രിസഭ അധികാരമേറ്റതിനു ശേഷം ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ആദ്യ ലോകനേതാവായിരുന്നു ഷെയ്ഖ് ഹസീന. അതും ജൂലൈ 9 മുതല്‍ 12 വരെ നിശ്ചയിച്ചിരിക്കുന്ന ചൈനാ സന്ദര്‍ശനത്തിന് മുൻപായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥനപ്രകാരം ചൈനയ്ക്കുമുന്‍പേ ഇന്ത്യയിലേക്ക് ഹസീന വിമാനം കയറി. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണ. ഹസീനയുടെ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവച്ചു. നിലവിലെ സാഹചര്യത്തിൽ ഹസീനയുടെ സന്ദര്‍ശനത്തിന്റെ പ്രസക്തി എന്താണ്? എന്തിനാണ് ബംഗ്ലദേശിന്റെ സൗഹൃദത്തിനായി ഇന്ത്യയും ചൈനയും മത്സരിക്കുന്നത്?

ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. (Photo by INDRANIL MUKHERJEE / AFP)
ADVERTISEMENT

∙ തീസ്തയില്‍ തീരുമാനമുണ്ട്, പക്ഷേ..

തീസ്ത നദിയുടെ സംരക്ഷണവും പുനരുദ്ധാരണവും പദ്ധതി പരിശോധിക്കാന്‍ ബംഗ്ലദേശിലേക്ക് സാങ്കേതികവിദഗ്ധരുടെ സംഘത്തെ അയയ്ക്കുമെന്നതാണ് മോദി-ഹസീന കൂടിക്കാഴ്ചയിലെ പ്രധാന തീരുമാനങ്ങളിലൊന്ന്. നദീതട വികസനത്തിനായി 100 കോടി ഡോളര്‍ വായ്പയായി നല്‍കാമെന്ന ചൈനീസ് വാഗ്ദാനം നിലനില്‍ക്കെയാണ് സംഘത്തെ അയയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം. ജലക്ഷാമം, വെള്ളപ്പൊക്കം, മലിനീകരണം തുടങ്ങിയ വിഷയങ്ങള്‍ പരിഹരിക്കാനുള്ള തീസ്ത നദി സമഗ്ര സംരക്ഷണ പുനരുദ്ധാരണ പദ്ധതി (ടിആര്‍സിഎംആര്‍പി) ബംഗ്ലദേശാണ് മുന്നോട്ടുവച്ചത്. തീസ്തയിലെ ജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബംഗാളില്‍ മമത സര്‍ക്കാര്‍ എതിര്‍പ്പുന്നയിച്ചതോടെ കരാറൊപ്പിടാനാകാതെ ഇന്ത്യ പിന്മാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് ടിആര്‍സിഎംആര്‍പിയുമായി ബംഗ്ലദേശ് മുന്നോട്ടുവന്നത്.

തുടർന്ന് 2016ൽ നദീ വികസനവുമായി ബന്ധപ്പെട്ട് സഹകരണമുറപ്പിച്ച് ബംഗ്ലദേശ് ജല വികസന ബോര്‍ഡും ചൈനയുടെ പവര്‍ കോര്‍പറേഷനും ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇത് പ്രകാരം തീസ്ത നദിയില്‍ ഡ്രജിങ് നടത്തി ആഴം കൂട്ടണമെന്നും നദീതടത്തില്‍ റിസര്‍വോയര്‍ നിര്‍മിക്കണമെന്നും ചൈനീസ് പവര്‍ കോര്‍പറേഷന്‍ റിപ്പോര്‍ട്ട് നല്‍കി. ഈ പദ്ധതിയ്ക്കായാണ് 100 കോടി ഡോളറിന്റെ സഹായം ചൈന വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇക്കാര്യത്തില്‍ ബംഗ്ലദേശ് ഇതുവരെ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. അതിനിടെയാണ് പദ്ധതിയില്‍ സഹകരിക്കാന്‍ ഇന്ത്യ താല്‍പര്യം അറിയിച്ചത്.

തീസ്ത നദിക്കു കുറുകെ ഇന്ത്യ നിർമിച്ചിരിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ദൃശ്യം. (Photo by DIPTENDU DUTTA / AFP)

പ്രധാനമായും ചൈന നിര്‍ദേശിച്ച റിസര്‍വോയര്‍ ആവശ്യമുള്ളതാണോ എന്നാകും സംഘം പരിശോധിക്കുക. അതേസമയം തീസ്ത നദീജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മോദി-ഹസീന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടായില്ലെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പരിശോധനയ്ക്ക് മാത്രമായി സംഘത്തെ അയയ്ക്കുന്നത് ചൈനീസ് നടപടി വൈകിക്കാന്‍ വേണ്ടി മാത്രമുള്ള മാര്‍ഗമാണ് എന്നാണ് വിമര്‍ശനം. ഇതുമായി വെറുതേ സമയം കളയാതെ ചൈനയ്‌ക്കൊപ്പം പദ്ധതിയുമായി മുന്നോട്ടുനീങ്ങാന്‍ ബംഗ്ലദേശ് സർക്കാരിന് ആഭ്യന്തര സമ്മര്‍ദമുണ്ടായേക്കും. പ്രത്യേകിച്ചും നദീജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന് ഷെയ്ഖ് ഹസീന തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയിട്ടുള്ള സാഹചര്യത്തില്‍.

ADVERTISEMENT

എന്തായാലും തീസ്തയില്‍ ചൈനയെ പങ്കെടുപ്പിക്കാന്‍ ബംഗ്ലദേശ് തീരുമാനിച്ചാല്‍ അത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുക. ഇന്ത്യയുടെ മറ്റ് മേഖലകളെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴിയ്ക്ക് സമീപമാണ് തീസ്താ നദീതടം വീതികൂട്ടാനുള്ള പദ്ധതിക്കായി ചൈന നിര്‍ദേശിച്ചിട്ടുള്ളയിടം. ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമായ സിലിഗുരിക്ക് സമീപം ചൈനയുടെ സാന്നിധ്യമുണ്ടാകുന്നത് വലിയ സുരക്ഷാ ഭീഷണിയാകും ഉയര്‍ത്തുക. അതുകൊണ്ടുതന്നെ തീസ്തയില്‍ ഇന്ത്യ വളരെ വേഗം തീരുമാനമെടുക്കേണ്ടത് അത്യാവശ്യമാണ്. 

Manorama Online Creative/ Jain David M

ഇൻഡോ–പസഫിക് മേഖലയിൽ ഇന്ത്യ മുൻകൈയെടുത്ത് നടപ്പിലാക്കുന്ന ഇൻഡോ–പസഫിക് ഇനിഷ്യേറ്റീവിൽ ബംഗ്ലദേശ് അംഗമായതും മോദി–ഹസീന കൂടിക്കാഴ്ചയുടെ വിജയമാണ്. ഇൻഡോ–പസഫിക് സമുദ്ര മേഖലയുടെ സുരക്ഷ, സമുദ്ര വിഭവങ്ങൾ, ആവാസവ്യവസ്ഥ, വിഭവ–വിവര കൈമാറ്റം തുടങ്ങിയ വിഷയങ്ങളിലെ സഹകരണം വിഭാവനം ചെയ്യുന്ന ഇനിഷ്യേറ്റീവിലേക്ക് ബംഗ്ലദേശ് വരുന്നതോടെ അവരുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടും. അംഗരാജ്യങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ പരസ്പരം കൈക്കൊള്ളരുതെന്നും ഇനിഷ്യേറ്റീവിൽ ധാരണയുണ്ട്. ഇതുപ്രകാരം ബംഗ്ലദേശിനെ ഉപയോഗിച്ചുള്ള ചൈനീസ് ഇടപെടലുകളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ഇന്ത്യയ്ക്കാകും.

∙ ഷെയ്ഖ് ഹസീനയുടെ 'ബാലന്‍സിങ്ങും' ഇന്ത്യയുടെ തലവേദനയും

ബംഗ്ലദേശില്‍ ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബിഎന്‍പി പാര്‍ട്ടി ചൈനയോട് കൃത്യമായ ചായ്‌വ് പുലര്‍ത്തിയിരുന്നെങ്കില്‍, ഇരുരാജ്യങ്ങളെയും ഒരുപോലെ തങ്ങള്‍ക്കൊപ്പം നിര്‍ത്തി മുന്നോട്ടുപോകാനാണ് 2009 മുതല്‍ അധികാരത്തിലുള്ള ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ ശ്രമം. ഇന്ത്യയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ബംഗ്ലദേശിലെത്തിയ ഹസീന തൊട്ടുപിന്നാലെ കൂടിക്കാഴ്ച നടത്തിയത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും രാജ്യാന്തര വിഭാഗം മന്ത്രിയുമായ ലിയു ജിയാന്‍ചാവോയുമായിട്ടാണ്. 2041ല്‍ ബംഗ്ലദേശിനെ വികസിത രാഷ്ട്രമാക്കുകയെന്ന ഹസീനയുടെ സ്വപ്നത്തെ ചൈനയുടെ ‘ബെല്‍റ്റ് റോഡ് ഇനിഷ്യേറ്റീവി’ന്റെ ഭാഗമാക്കി മാറ്റാമെന്ന് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ജിയാന്‍ചാവോ ഹസീനയ്ക്ക് വാഗ്ദാനം നൽകിക്കഴിഞ്ഞു.

ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചൈനീസ് രാജ്യാന്തര വിഭാഗം മന്ത്രി ലിയു ജിയാന്‍ചാവോയും. (Photo credit:X/StayWithHasina)
ADVERTISEMENT

ഹസീനയുടെ ചൈന സന്ദര്‍ശനത്തില്‍ ഇതുമായി ബന്ധപ്പെട്ട പല പ്രധാന കരാറുകളിലും ബംഗ്ലദേശും ചൈനയും ഒപ്പുവച്ചേക്കും. തീസ്ത നദീസംരക്ഷണവുമായി ബന്ധപ്പെട്ട ചൈനയുടെ വാഗ്ദാനവും ചര്‍ച്ചയാകാതെ പോകില്ല. ബംഗ്ലദേശുമായി സ്വതന്ത്ര വ്യാപാരകരാറില്‍ ഒപ്പുവയ്ക്കാനും ചൈന താല്‍പര്യം അറിയിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയായി തുടരുകയും ചെയ്യുന്നുണ്ട് ബംഗ്ലദേശ്. ചൈന കഴിഞ്ഞാൽ ആ രാജ്യത്തിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2022–23 സാമ്പത്തിക വർഷം 159 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായത്.

 പാക്കിസ്ഥാനുശേഷം ചൈനയില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ബംഗ്ലദേശ്. 2019 മുതല്‍ 2023 വരെ ബംഗ്ലദേശ് ഇറക്കുമതി ചെയ്തിട്ടുള്ള ആയുധങ്ങളില്‍ 72 ശതമാനവും ചൈനയില്‍നിന്നാണ്. 

കഴിഞ്ഞ 8 വർഷത്തിനിടെ 4 പദ്ധതികളിലായി 800 കോടി ഡോളർ ബംഗ്ലദേശിന് ഇന്ത്യ വായ്പയായി നൽകിയിട്ടുണ്ട്. ഇത് കൂടാതെ റോഡ്, റെയിൽ, തുറമുഖ പദ്ധതികളുടെ വികസനത്തിനും ഇന്ത്യ സഹകരിക്കുന്നു. ചൈനയുടെ സഹായത്താൽ ബംഗ്ലദേശ് വികസിപ്പിച്ച മോംഗ്ല തുറമുഖത്തേക്ക് ഖുൽനയിൽനിന്ന് റെയിൽപ്പാത നിർമിക്കാൻ സഹായം നൽകിയത് ഇന്ത്യയാണ്. ബംഗ്ലദേശ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളും രോഗികൾക്ക് ചികിത്സായിളവും ഇന്ത്യ നൽകിവരുന്നുണ്ട്. ചുരുക്കത്തിൽ ചൈനീസ് നിക്ഷേപവും ഇന്ത്യയുമായി പരമ്പരാഗത ബന്ധവും എന്ന നയമാണ് ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് ബംഗ്ലദേശ് പൊതുവേ പുലർത്തിവരുന്നത്.

∙ ബംഗ്ലദേശില്‍ പിടിമുറുക്കുന്ന ചൈന

ബംഗ്ലദേശിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. 2016ല്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ബംഗ്ലദേശ് സന്ദര്‍ശനത്തോടെയാണ് ചൈനീസ് സാന്നിധ്യം വളരാന്‍ തുടങ്ങുന്നത്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് (ബിആര്‍ഐ) പദ്ധതിയില്‍ അംഗമായ അക്കൊല്ലം 26 കരാറുകളില്‍ ചൈനയും ബംഗ്ലദേശും ഒപ്പുവച്ചു. ബിആര്‍ഐ പദ്ധതിയുടെ ഭാഗമായി  ചൈനീസ് സര്‍ക്കാര്‍-സ്വകാര്യ കമ്പനികള്‍ 2016 മുതല്‍ 2023 വരെ 3,097 കോടി ഡോളറിന്റെ നിക്ഷേപം ബംഗ്ലദേശില്‍ നടത്തിയിട്ടുള്ളതായി അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എഇഐ) കണക്കുകള്‍ വ്യക്തമാക്കുന്നു. എഴുപതോളം വരുന്ന പദ്ധതികളില്‍ 21 പാലങ്ങള്‍, 27 ഊര്‍ജ പ്ലാന്റുകള്‍, 11 ദേശീയപാതകള്‍, 7 റെയില്‍പ്പാതകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ബംഗ്ലദേശില്‍ നിര്‍മാണത്തിലുള്ള ഊര്‍ജ പദ്ധതികളില്‍ 90 ശതമാനവും ഫണ്ട് ചെയ്യുന്നത് ചൈനീസ് കമ്പനികളാണ്. 670 ലേറെ ചൈനീസ് കമ്പനികള്‍ വഴി ആറുലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് ബംഗ്ലദേശില്‍ സൃഷ്ടിക്കപ്പെട്ടത്.

സാമ്പത്തികമായി മാത്രമല്ല, യുഎസ് അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളുടെ സമ്മര്‍ദത്തില്‍നിന്ന് ബംഗ്ലദേശിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട് ചൈന. 2024ല്‍ ഷെയ്ഖ് ഹസീന നാലാമതും തുടര്‍ച്ചയായി പ്രധാനമന്ത്രിയായപ്പോൾ തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ലെന്നും ബംഗ്ലദേശില്‍ ജനാധിപത്യ വിരുദ്ധത കൊടികുത്തി വാഴുന്നെന്നും ഐക്യരാഷ്ട്രസഭയും യുഎസും ബ്രിട്ടനുമെല്ലാം ആരോപിച്ചിരുന്നു. അന്ന് ബംഗ്ലദേശിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ പാശ്ചാത്യശക്തികള്‍ ശ്രമിക്കേണ്ടെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. പദ്മ മള്‍ട്ടി പര്‍പ്പസ് റെയില്‍-റോഡ് പാലം പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് കണ്ട് ലോകബാങ്ക് പിന്മാറിയപ്പോള്‍ ബംഗ്ലദേശിന്റെ രക്ഷയ്‌ക്കെത്തി പദ്ധതി പൂർത്തിയാക്കി നല്‍കിയതും ചൈനയാണ്.

ഇതുകൂടാതെ ബംഗ്ലദേശിന്റെ സൈനിക, തുറമുഖ മേഖലകളിലും ചൈനയ്ക്ക് വലിയ സ്വാധീനമുണ്ടാകുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാകുന്നു. 2002ല്‍ സമഗ്ര പ്രതിരോധ സഹകരണ കരാര്‍ ഒപ്പുവച്ചതോടെയാണ് ബംഗ്ലദേശ്-ചൈന സൈനിക സഹകരണം ശക്തമായത്. പാക്കിസ്ഥാനുശേഷം ചൈനയില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ബംഗ്ലദേശ്. 2019 മുതല്‍ 2023 വരെ ബംഗ്ലദേശ് ഇറക്കുമതി ചെയ്തിട്ടുള്ള ആയുധങ്ങളില്‍ 72 ശതമാനവും ചൈനയില്‍നിന്നാണ്. യുദ്ധവിമാനങ്ങള്‍, മുങ്ങിക്കപ്പലുകള്‍, ടാങ്കുകള്‍, മിസൈല്‍ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും.

ഇതില്‍ ഇന്ത്യയെ ഏറ്റവും ആശങ്കപ്പെടുത്തുന്നത് ‘ചൈന-ബംഗ്ലദേശ് ഗോള്‍ഡന്‍ ഫ്രണ്ട്ഷിപ്പ് 2024’ എന്ന് പേരിട്ട സംയുക്ത സൈനികാഭ്യാസമാണ്. ബംഗ്ലദേശില്‍ ഇന്ത്യയോടു ചേർന്ന് ചൈനീസ് സാന്നിധ്യം ഇന്ത്യയ്ക്ക് ആശങ്കയല്ലാതെ മറ്റൊന്നുമുണ്ടാക്കാന്‍ വഴിയില്ലല്ലോ. 

ബംഗ്ലദേശുമായി നേരിട്ട് കര അതിർത്തി പങ്കുവയ്ക്കുന്നില്ലെങ്കിലും ബംഗ്ലദേശ് തുറമുഖങ്ങളുടെ നിയന്ത്രണം കൈവശപ്പെടുത്തി ഇന്ത്യയുടെ ശക്തികേന്ദ്രമായ ബംഗാൾ ഉൾക്കടലിൽ സ്വാധീനം ശക്തിപ്പെടുത്താനും ചൈന ശ്രമം തുടങ്ങിക്കഴിഞ്ഞു. ബംഗ്ലദേശിന്റെ പ്രധാന തുറമുഖങ്ങളായ മോംഗ്ല, ചിറ്റഗോങ്, പയ്റ എന്നിവിടങ്ങളിലെ വികസന പദ്ധതികളിൽ ചൈന നിക്ഷേപം നടത്തുകയോ അതിന് സന്നദ്ധത അറിയിക്കുകയോ ചെയ്തിട്ടുണ്ട്.

∙ ബംഗ്ലദേശ് സൗഹൃദത്തിനായി പിടിവലിയെന്തിന്?

ഇന്ത്യയുമായി നാലായിരത്തിലേറെ കിലോമീറ്റർ അതിർത്തി പങ്കുവയ്ക്കുന്ന ബംഗ്ലദേശിനെ പൊതുവേ ചൈനീസ് സ്വാധീനം കുറവുള്ള അയൽരാജ്യമായാണ് ഇന്ത്യ വിലയിരുത്തുന്നത്. ശ്രീലങ്ക, മാലദ്വീപ്, പാക്കിസ്ഥാൻ, മ്യാൻമർ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളെല്ലാം ചൈനയോട് ചാഞ്ഞുകഴിഞ്ഞു. സ്ട്രിങ് ഓഫ് പേൾസിലൂടെ  ഇന്ത്യയെ വളയാനുള്ള ചൈനീസ് തന്ത്രത്തിൽ ബംഗ്ലദേശ് കൂടി ഭാഗമാകരുതെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. സിലിഗുരി ഇടനാഴിയിലൂടെയുള്ള ഗതാഗതം സാധ്യമാകാതെ വന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ഇന്ത്യയുടെ ഇതര ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന സമാന്തര മാർഗമായിക്കൂടി ഇന്ത്യ ബംഗ്ലദേശിനെ കാണുന്നുണ്ട്.

ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തുന്നു (Photo by PIB / AFP)

ബംഗ്ലദേശിലെ ചൈനീസ് സ്വാധീനവും സാന്നിധ്യവും വർധിക്കുന്നത് ഇന്ത്യയ്ക്ക് ഉയർത്തുന്ന ഭീഷണി ചെറുതല്ല. 2025ൽ ചൈന-ബംഗ്ലദേശ് സൗഹൃദത്തിന്റെ 50-ാം വാർഷികാഘോഷമാണ്. അതുമുൻനിർത്തി വലിയ പ്രഖ്യാപനങ്ങളും സഹകരണങ്ങളും ഇരുരാജ്യങ്ങളും ആസൂത്രണം ചെയ്യുമെന്ന് തീർച്ചയാണ്. നിക്ഷേപങ്ങളുടെ വലുപ്പം കണ്ടോ അല്ലെങ്കിൽ ഭയപ്പെടുന്നതുപോലെ കടക്കെണി തന്ത്രത്തിൽ കുടുങ്ങിയോ അയൽരാജ്യങ്ങളിലെ അവസാന കച്ചിത്തുരുമ്പിലൊന്നായ ബംഗ്ലദേശും ചൈനയോട് കീഴ്പ്പെടുന്നതിനു മുമ്പേ ഇന്ത്യയും വേണ്ട നടപടികളെടുക്കണം. അതുകൊണ്ടുതന്നെ ബംഗ്ലദേശിനെ പിണക്കാതെ നിർത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിർണായകമാകുന്നു.

English Summary:

Why Bangladesh's Growing Ties with China Pose a Strategic Challenge to India