ചരിത്രമാകുമോ രാഹുലിന്റെ വാക്കുകൾ? നെഹ്റു മുതൽ ഒമർ അബ്ദുല്ല വരെ; സഭയിൽ മുഴങ്ങിയ മികച്ച പ്രസംഗങ്ങൾ
18–ാം ലോക്സഭയിലെ നന്ദിപ്രമേയചർച്ചയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം സഭാചരിത്രത്തിലെ മികച്ച പ്രസംഗങ്ങൾക്കൊപ്പം സ്ഥാനം പിടിക്കുമോ? പറയാറായിട്ടില്ല. തിരഞ്ഞെടുത്ത വിഷയങ്ങൾ, വാക്കുകളുടെ മൂർച്ച, വിമർശനത്തിലെ മിതത്വം, ശബ്ദമികവ്, വാക്യങ്ങളുടെ താളം തുടങ്ങിയവ പരിഗണിച്ചാൽ പ്രസംഗം മികച്ചതായിരുന്നു. വർഷങ്ങൾ കഴിഞ്ഞും ഈ പ്രസംഗത്തെ എങ്ങനെ ഓർക്കുന്നു എന്നതനുസരിച്ചിരിക്കും ചരിത്രത്തിലെ സ്ഥാനം. ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു സ്വാതന്ത്ര്യം പിറന്ന അർധരാത്രിയിൽ ഭരണഘടനാസഭയിൽ നടത്തിയ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗമാണ് ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും...
18–ാം ലോക്സഭയിലെ നന്ദിപ്രമേയചർച്ചയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം സഭാചരിത്രത്തിലെ മികച്ച പ്രസംഗങ്ങൾക്കൊപ്പം സ്ഥാനം പിടിക്കുമോ? പറയാറായിട്ടില്ല. തിരഞ്ഞെടുത്ത വിഷയങ്ങൾ, വാക്കുകളുടെ മൂർച്ച, വിമർശനത്തിലെ മിതത്വം, ശബ്ദമികവ്, വാക്യങ്ങളുടെ താളം തുടങ്ങിയവ പരിഗണിച്ചാൽ പ്രസംഗം മികച്ചതായിരുന്നു. വർഷങ്ങൾ കഴിഞ്ഞും ഈ പ്രസംഗത്തെ എങ്ങനെ ഓർക്കുന്നു എന്നതനുസരിച്ചിരിക്കും ചരിത്രത്തിലെ സ്ഥാനം. ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു സ്വാതന്ത്ര്യം പിറന്ന അർധരാത്രിയിൽ ഭരണഘടനാസഭയിൽ നടത്തിയ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗമാണ് ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും...
18–ാം ലോക്സഭയിലെ നന്ദിപ്രമേയചർച്ചയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം സഭാചരിത്രത്തിലെ മികച്ച പ്രസംഗങ്ങൾക്കൊപ്പം സ്ഥാനം പിടിക്കുമോ? പറയാറായിട്ടില്ല. തിരഞ്ഞെടുത്ത വിഷയങ്ങൾ, വാക്കുകളുടെ മൂർച്ച, വിമർശനത്തിലെ മിതത്വം, ശബ്ദമികവ്, വാക്യങ്ങളുടെ താളം തുടങ്ങിയവ പരിഗണിച്ചാൽ പ്രസംഗം മികച്ചതായിരുന്നു. വർഷങ്ങൾ കഴിഞ്ഞും ഈ പ്രസംഗത്തെ എങ്ങനെ ഓർക്കുന്നു എന്നതനുസരിച്ചിരിക്കും ചരിത്രത്തിലെ സ്ഥാനം. ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു സ്വാതന്ത്ര്യം പിറന്ന അർധരാത്രിയിൽ ഭരണഘടനാസഭയിൽ നടത്തിയ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗമാണ് ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും...
18–ാം ലോക്സഭയിലെ നന്ദിപ്രമേയചർച്ചയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം സഭാചരിത്രത്തിലെ മികച്ച പ്രസംഗങ്ങൾക്കൊപ്പം സ്ഥാനം പിടിക്കുമോ? പറയാറായിട്ടില്ല. തിരഞ്ഞെടുത്ത വിഷയങ്ങൾ, വാക്കുകളുടെ മൂർച്ച, വിമർശനത്തിലെ മിതത്വം, ശബ്ദമികവ്, വാക്യങ്ങളുടെ താളം തുടങ്ങിയവ പരിഗണിച്ചാൽ പ്രസംഗം മികച്ചതായിരുന്നു. വർഷങ്ങൾ കഴിഞ്ഞും ഈ പ്രസംഗത്തെ എങ്ങനെ ഓർക്കുന്നു എന്നതനുസരിച്ചിരിക്കും ചരിത്രത്തിലെ സ്ഥാനം.
ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു സ്വാതന്ത്ര്യം പിറന്ന അർധരാത്രിയിൽ ഭരണഘടനാസഭയിൽ നടത്തിയ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗമാണ് ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും ഓർമിക്കപ്പെടുന്ന പ്രസംഗം. സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദവും വിഭജനത്തിന്റെ വേദനയും ചരിത്രമുഹൂർത്തത്തിന്റെ പവിത്രതയും ഗരിമയും അതിൽ നിറഞ്ഞുനിന്നു.
അതേസഭയിൽ 1949 നവംബർ 25ന് ഭരണഘടന അംഗീകരിക്കുന്നതിന്റെ തലേന്ന് ഡോ. ബി.ആർ.അംബേദ്കർ നടത്തിയ, ‘അരാജകത്വത്തിന്റെ വ്യാകരണം’ എന്ന പേരിൽ അറിയപ്പെട്ട പ്രസംഗമാണ് മറ്റൊന്ന്. സാമ്പത്തിക, സാമൂഹിക ലക്ഷ്യങ്ങൾ നേടാൻ ഭരണഘടനാപരമായ വഴികൾ ഇല്ലാത്ത കാലത്തെ നിസ്സഹകരണവും സിവിൽ നിയമലംഘനവും സത്യഗ്രഹവുമൊന്നും ഇനി വേണ്ടിവരില്ലെന്ന സ്വപ്നമാണ് അതിന്റെ ഉള്ളടക്കം.
1962 ൽ നെഹ്‌റുവിനെതിരെ മത്സരിച്ചു തോറ്റശേഷം ഉപതിരഞ്ഞെടുപ്പിലൂടെ ലോക്സഭയിലെത്തിയ റാം മനോഹർ ലോഹ്യയുടെ ‘മൂന്നണ – പന്ത്രണ്ടണ’ പ്രസംഗമാണ് മറ്റൊന്ന്. ശരാശരി ഇന്ത്യക്കാരൻ ദിവസം 3 അണകൊണ്ടാണ് കഴിയുന്നതെന്ന് ലോഹ്യ ആരോപിച്ചു; ആസൂത്രണ കമ്മിഷന്റെ കണക്കുകളുദ്ധരിച്ച് 12 അണയെന്ന് നെഹ്റു വാദിച്ചു. തുടർന്ന്, കമ്മിഷന്റെ ഓരോ കണക്കും വെട്ടിനിരത്തിയുള്ള ലോഹ്യയുടെ പ്രസംഗം ചരിത്രത്തിൽ സ്ഥാനം പിടിച്ചു.
മികച്ച പ്രസംഗകയെന്നു പേരെടുത്തില്ലെങ്കിലും 1971 ലെ യുദ്ധവിജയത്തെത്തുടർന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗം സഭാചരിത്രത്തിലുണ്ട്. യുദ്ധവിജയത്തിൽ മതിമറക്കാതെ, സേനാവിഭാഗങ്ങളെയും ബംഗ്ലദേശ് ജനതയെയും പ്രകീർത്തിച്ചശേഷം, എത്രയും വേഗം സൈന്യത്തെ ബംഗ്ലഭൂമിയിൽനിന്നു പിൻവലിക്കുമെന്നു വ്യക്തമാക്കിയുള്ള പ്രസംഗത്തെ ഇന്ത്യയുടെ സംയമനത്തിന്റെ പ്രഖ്യാപനമായി ലോകം ശ്രദ്ധിച്ചു.
ലോക്സഭയുടെ ചരിത്രത്തിൽ ഒരു സുപ്രീം കോടതി ജഡ്ജി കുറ്റവിചാരണ ചെയ്യപ്പെട്ടത് നരസിംഹറാവു സർക്കാരിന്റെ കാലത്താണ്– 1993 ൽ. അന്ന് ജോർജ് ഫെർണാണ്ടസ് നടത്തിയ പ്രസംഗം യുക്തിയുടെ മികവും വാദങ്ങളുടെ മൂർച്ചയുംകൊണ്ട് ഓർമിക്കപ്പെടുന്നു. ജസ്റ്റിസ് വി.രാമസ്വാമിക്കുവേണ്ടി, സഭാംഗമല്ലാത്ത അഭിഭാഷകൻ കപിൽ സിബൽ സഭയുടെ കവാടത്തിൽനിന്നുകൊണ്ട് നടത്തിയ ശക്തമായ പ്രതിരോധത്തിലെ ഓരോ യുക്തിയും ഹിന്ദിയിലും ഇംഗ്ലിഷിലുമായി ഫെർണാണ്ടസ് ഖണ്ഡിച്ചു.
1996 ലെ തിരഞ്ഞെടുപ്പിനുശേഷം ഏറ്റവും വലിയ കക്ഷിയുടെ നേതാവെന്ന നിലയിൽ മന്ത്രിസഭ രൂപീകരിച്ച് 13 ദിവസം കഴിഞ്ഞിട്ടും ഭൂരിപക്ഷമുണ്ടാക്കാൻ എ.ബി.വാജ്പേയിക്കു സാധിച്ചില്ല. രാജിക്കത്തുമായി രാഷ്ട്രപതിയുടെ അടുത്തേക്കു പോകുന്നുവെന്നു പറഞ്ഞാണ് വിശ്വാസപ്രമേയ ചർച്ചയ്ക്കുള്ള മറുപടി വാജ്പേയി അവസാനിപ്പിച്ചത്. വാജ്പേയിയുടെ സ്വതസിദ്ധമായ കാവ്യാത്മകത മാത്രമല്ല, ഉള്ളിൽ തിങ്ങിനിറഞ്ഞ വികാരങ്ങളും ചേർത്തുള്ള പ്രസംഗം ശ്രദ്ധേയമായി.
2008 ൽ ഇന്ത്യ – യുഎസ് ആണവക്കരാറിന്റെ പേരിൽ ഇടതുപാർട്ടികളുടെ പിന്തുണ നഷ്ടമായപ്പോൾ മൻമോഹൻ സിങ് സർക്കാർ വിശ്വാസപ്രമേയം കൊണ്ടുവന്നു.
പ്രമേയ ചർച്ചയിൽ നാഷനൽ കോൺഫറൻസ് അംഗം ഒമർ അബ്ദുല്ല നടത്തിയതാണ് ഈ നൂറ്റാണ്ടിൽ ലോക്സഭ കേട്ട ഏറ്റവും ശ്രദ്ധേയമായ പ്രസംഗങ്ങളിലൊന്ന്. ‘ഞാനൊരു മുസ്‌ലിമാണ്, ഞാനൊരു ഇന്ത്യക്കാരനാണ് – ഇവ തമ്മിൽ ഞാൻ വ്യത്യാസം കാണുന്നില്ല. ഇന്ത്യൻ മുസ്‌ലിമിന്റെ ശത്രു തന്നെയാണ് എല്ലാ ഇന്ത്യക്കാരന്റെയും ശത്രു – ദാരിദ്ര്യം, വിശപ്പ്, തൊഴിലില്ലായ്മ, വികസനത്തിന്റെ അഭാവം, കേൾക്കാതെ പോകുന്ന തങ്ങളുടെ ശബ്ദം തുടങ്ങിയവ’ എന്ന് പറഞ്ഞു ഒമർ മുന്നേറി.
ഇനിയുമുണ്ട് മികച്ച പ്രസംഗങ്ങൾ. കടുത്ത വലതുപക്ഷക്കാരനായ പിലൂ മോദി മുതൽ സോഷ്യലിസ്റ്റ് ചിന്തകൻ നാഥ് പൈ, കമ്യൂണിസ്റ്റ് നിരയിലെ ഹിരെൻ മുഖർജി, ഇന്ദ്രജിത് ഗുപ്ത, സോമനാഥ് ചാറ്റർജി, ബിജെപി നേതാവ് പ്രമോദ് മഹാജൻ, സുഷമ സ്വരാജ് തുടങ്ങിയ പ്രഗല്ഭരെയും ശ്രവിച്ച സഭയാണിത്.
∙ കന്നിപ്രസംഗം: തയാറെടുപ്പ് ഒരാഴ്ച
പ്രതിപക്ഷനേതാവെന്ന നിലയിൽ ലോക്സഭയിലെ കന്നിപ്രസംഗത്തിനായി രാഹുൽ ഗാന്ധി ഒരാഴ്ചയോളം നീണ്ട തയാറെടുപ്പാണു നടത്തിയത്. പ്രതിപക്ഷ നേതൃസ്ഥാനമേറ്റെടുത്ത ശേഷമുള്ള രാഹുലിന്റെ സഭയിലെ പ്രകടനം ഭരണപക്ഷത്തിനു പുറമേ ഇന്ത്യാസഖ്യത്തിലെ കക്ഷികളും ഉറ്റുനോക്കിയിരുന്നു. ഭരണപക്ഷത്തെ രൂക്ഷഭാഷയിൽ കടന്നാക്രമിച്ച രാഹുൽ, പ്രതിപക്ഷനേതാവെന്ന നിലയിൽ തുടക്കം ഗംഭീരമാക്കിയെന്ന് ഇന്ത്യാസഖ്യം ഏകസ്വരത്തിൽ വ്യക്തമാക്കിയത് കോൺഗ്രസിന് ആവേശമായി.
പ്രസംഗത്തിനാവശ്യമായ വിവരങ്ങൾ ഒരാഴ്ചയായി രാഹുൽ ശേഖരിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ഇതിനായി പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി. ഈ ദിവസങ്ങളിൽ സന്ദർശകരെ പരമാവധി കുറച്ചു. പ്രസംഗത്തിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കണക്കുകളും മറ്റും രാഹുലിന്റെ ഓഫിസ് ടീം ശേഖരിച്ചു. ഭഗവാൻ ശിവന്റെ ചിത്രം സഭയിൽ ഉയർത്താമെന്ന ആശയം രാഹുലിന്റേതായിരുന്നു. ഉത്തരേന്ത്യയിലെ പട്ടിക വിഭാഗങ്ങൾ, ദലിതർ, മറ്റു പിന്നാക്ക വിഭാഗങ്ങൾ, ഗോത്ര വിഭാഗങ്ങൾ എന്നിവരിൽ ഭൂരിഭാഗവും ശിവഭക്തരാണ്. ബിജെപിക്കെതിരായ പ്രതിപക്ഷ പോരാട്ടത്തിൽ ഭഗവാനെ പ്രതീകമാക്കാമെന്നായിരുന്നു തീരുമാനം. അഹിംസയുടെയും സത്യത്തിന്റെയും പ്രതീകമായി മറ്റു ദൈവങ്ങളെയും പ്രസംഗത്തിലുൾപ്പെടുത്താൻ പിന്നീടു തീരുമാനിച്ചു.
അയോധ്യയുൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തിലെ പ്രതിപക്ഷ വിജയം, പരീക്ഷാ ക്രമക്കേട്, മണിപ്പുർ കലാപം, അഗ്നിപഥ് പദ്ധതി എന്നിവയാണു കേന്ദ്രത്തെ കടന്നാക്രമിക്കാനുള്ള മുഖ്യ വിഷയങ്ങളായി തീരുമാനിച്ചത്. രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്താനും നിരന്തരം ക്രമപ്രശ്നങ്ങളുന്നയിക്കാനും ഭരണപക്ഷം ശ്രമിക്കുമെന്ന നിഗമനത്തിൽ അതിനെ നേരിടാൻ പാർട്ടി എംപിമാരെ സജ്ജരാക്കി.
∙ മഹുവ, രാജ എന്നിവരുടെ പരാമർശങ്ങളും നീക്കി
തൃണമൂൽ എംപി മഹുവ മൊയ്ത്ര, ഡിഎംകെ എംപി എ.രാജ എന്നിവരുടെ പ്രസംഗങ്ങളിൽനിന്നുള്ള ചില ഭാഗങ്ങളും ലോക്സഭാ സ്പീക്കർ ഓം ബിർല രേഖകളിൽനിന്ന് ഒഴിവാക്കി. ജഡ്ജിമാരെ വിലയ്ക്കെടുക്കാൻ ശ്രമിച്ചെന്ന് അർഥം വരുന്ന ഭാഗമാണ് മഹുവയുടെ പ്രസംഗത്തിൽനിന്നു നീക്കിയത്.
മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) വിനോദ് റായിക്കെതിരെ രാജ നടത്തിയ പരാമർശവും രേഖകളിലുണ്ടാകില്ല. റായ് സിഎജി ആയിരിക്കെയാണ് 2ജി സ്പെക്ട്രം ലേലം വിവാദമായി രാജ ഉൾപ്പെടെയുള്ളവർ ജയിലിലായത്.
∙ ചോദ്യച്ചോർച്ചയിൽ യുദ്ധസമാന നടപടി: മോദി
മത്സരപ്പരീക്ഷകളിലെ ചോദ്യച്ചോർച്ച തടയാൻ കേന്ദ്രസർക്കാർ യുദ്ധസമാന നടപടികൾ സ്വീകരിക്കുകയാണെന്നും യുവതലമുറയുടെ ഭാവി പന്താടുന്നവരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പറഞ്ഞു.
കോൺഗ്രസ് ഭരണകാലത്ത് സേന ഒരിക്കലും ശക്തിയായിരുന്നില്ലെന്നും ജവാഹർലാൽ നെഹ്റുവിന്റെ കാലത്തു വല്ലാതെ ദുർബലരായിരുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. ‘‘അഗ്നീവീറിനെക്കുറിച്ചും മിനിമം താങ്ങുവിലയെക്കുറിച്ചും അസത്യം പ്രചരിപ്പിക്കാൻ കഴിഞ്ഞദിവസം ചിലർ സഭയിൽ ശ്രമിച്ചു. ഇടക്കാലത്തു മാത്രം നേതാവാകുന്ന ചിലർ ഇത്തരം അരാജക രീതികൾ പിന്തുടരുകയാണ്’’– അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം എല്ലാമൊരു ചിരിയോടെ നിങ്ങൾ അനുവദിച്ചെന്നും എന്നാൽ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യണമെന്നും രാഹുൽ ഗാന്ധിയുടെ പ്രസംഗം സംബന്ധിച്ച് അദ്ദേഹം സ്പീക്കറോടു പറഞ്ഞു.