അഴിമതിക്കെതിരെ എടുത്ത ശക്തമായ നടപടികളും വികസനവുമാണ് എൻഡിഎയെ മൂന്നാമതും അധികാരത്തിലെത്തിച്ചത്. ജനസേവനമാണു ദൈവസേവനമെന്ന മുദ്രാവാക്യം ജനം അംഗീകരിച്ചു. 2014 വരെ ഒരു രൂപയിൽ 85 പൈസയും ഉദ്യോഗസ്ഥർ അടിച്ചുമാറ്റുകയായിരുന്നു. 15 പൈസ മാത്രമാണു യഥാർഥ ഗുണഭോക്താവിനു ലഭിച്ചിരുന്നത്. എൻഡിഎ സർക്കാർ അഴിമതി തീർത്തും തുടച്ചുനീക്കി. അഴിമതി കാരണം കഷ്ടപ്പെട്ടവർക്ക് അത് ആശ്വാസമായി. രാജ്യത്തിനാണ് ഒന്നാം സ്ഥാനം നൽകിയത്. പദ്ധതികളുടെ പൂർണപ്രയോജനം സാധാരണ ജനങ്ങൾക്കു ലഭിക്കുന്നു. ശക്തിപ്പെടുത്താൻ മാത്രമല്ല, ജനങ്ങളെ സംതൃപ്തരാക്കാനുമാണു ശ്രമം. നിരാശബാധിച്ച, പ്രതീക്ഷ നഷ്ടപ്പെട്ട യുവസമൂഹമായിരുന്നു 2014നു മുൻപ് ഇന്ത്യയിലുണ്ടായിരുന്നത്. ഇവിടെ ഒന്നും നടക്കില്ലെന്നായിരുന്നു അവരുടെ തോന്നൽ. അതു മാറി. ഇപ്പോഴവർക്കു രാജ്യത്തെ ഭരണത്തിൽ വിശ്വാസമുണ്ട്. അവരുടെ സത്യസന്ധതയും പരസ്പരസ്നേഹവും സൗഹൃദവുമൊക്കെ അടിസ്ഥാനമാക്കി, അവരുടെ കഴിവുപയോഗിച്ച് വികസിത ഭാരതമെന്ന സ്വപ്നം യാഥാർഥ്യമാക്കും. മൂന്നാമത്തെ ഭരണത്തിലൂടെ മൂന്നു മടങ്ങു ഗുണവും വേഗവും മാറ്റവുമുണ്ടാക്കുകയാണു ലക്ഷ്യം. മൊബൈൽ ഫോണിന്റെ ഉൽപാദനം വൻതോതിൽ വർധിച്ചു; കയറ്റുമതിത്തോതും ഉയർന്നു. അടിസ്ഥാനസൗകര്യ വികസനത്തിൽ ഇതുവരെ ഇത്രയധികം നിക്ഷേപമുണ്ടായിട്ടില്ല. ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ജി20 ഉച്ചകോടിക്കെത്തിയവർ പോലും അംഗീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഴിമതിക്കെതിരെ എടുത്ത ശക്തമായ നടപടികളും വികസനവുമാണ് എൻഡിഎയെ മൂന്നാമതും അധികാരത്തിലെത്തിച്ചത്. ജനസേവനമാണു ദൈവസേവനമെന്ന മുദ്രാവാക്യം ജനം അംഗീകരിച്ചു. 2014 വരെ ഒരു രൂപയിൽ 85 പൈസയും ഉദ്യോഗസ്ഥർ അടിച്ചുമാറ്റുകയായിരുന്നു. 15 പൈസ മാത്രമാണു യഥാർഥ ഗുണഭോക്താവിനു ലഭിച്ചിരുന്നത്. എൻഡിഎ സർക്കാർ അഴിമതി തീർത്തും തുടച്ചുനീക്കി. അഴിമതി കാരണം കഷ്ടപ്പെട്ടവർക്ക് അത് ആശ്വാസമായി. രാജ്യത്തിനാണ് ഒന്നാം സ്ഥാനം നൽകിയത്. പദ്ധതികളുടെ പൂർണപ്രയോജനം സാധാരണ ജനങ്ങൾക്കു ലഭിക്കുന്നു. ശക്തിപ്പെടുത്താൻ മാത്രമല്ല, ജനങ്ങളെ സംതൃപ്തരാക്കാനുമാണു ശ്രമം. 

നിരാശബാധിച്ച, പ്രതീക്ഷ നഷ്ടപ്പെട്ട യുവസമൂഹമായിരുന്നു 2014നു മുൻപ് ഇന്ത്യയിലുണ്ടായിരുന്നത്. ഇവിടെ ഒന്നും നടക്കില്ലെന്നായിരുന്നു അവരുടെ തോന്നൽ. അതു മാറി. ഇപ്പോഴവർക്കു രാജ്യത്തെ ഭരണത്തിൽ വിശ്വാസമുണ്ട്. അവരുടെ സത്യസന്ധതയും പരസ്പരസ്നേഹവും സൗഹൃദവുമൊക്കെ അടിസ്ഥാനമാക്കി, അവരുടെ കഴിവുപയോഗിച്ച് വികസിത ഭാരതമെന്ന സ്വപ്നം യാഥാർഥ്യമാക്കും. മൂന്നാമത്തെ ഭരണത്തിലൂടെ മൂന്നു മടങ്ങു ഗുണവും വേഗവും മാറ്റവുമുണ്ടാക്കുകയാണു ലക്ഷ്യം. മൊബൈൽ ഫോണിന്റെ ഉൽപാദനം വൻതോതിൽ വർധിച്ചു; കയറ്റുമതിത്തോതും ഉയർന്നു. അടിസ്ഥാനസൗകര്യ വികസനത്തിൽ ഇതുവരെ ഇത്രയധികം നിക്ഷേപമുണ്ടായിട്ടില്ല. ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ജി20 ഉച്ചകോടിക്കെത്തിയവർ പോലും അംഗീകരിച്ചു. 

ലോക്സഭയിലേക്ക് വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. (PTI Photo)
ADVERTISEMENT

കൽക്കരി ഖനനത്തിലും ബാങ്കിങ്ങിലുമൊക്കെ അഴിമതിയായിരുന്നു മുൻപ്. ഇന്നതു മാറി. ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച ബാങ്കുകളിൽ ഇന്ത്യയിൽ നിന്നുള്ള ബാങ്കുകളുണ്ട്. ഭീകരവാദികൾക്ക് എവിടെയും ആക്രമിക്കാം, ആരെയും കൊല്ലാം എന്ന സ്ഥിതിയായിരുന്നു. അന്നത്തെ സർക്കാർ വെറുതേയിരിക്കുകയായിരുന്നു. സർജിക്കൽ സ്ട്രൈക്ക് അടക്കമുള്ള നടപടികളിലൂടെ ഭീകരവാദികളെ ഒതുക്കി. സുരക്ഷയ്ക്കായി ഇന്ത്യ ഏതറ്റം വരെയും പോകുമെന്ന നിലവന്നു. ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ ഇന്ത്യ ഇന്നു മുന്നിലാണ്. സാമ്പത്തികശേഷിയിൽ, ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. വൈകാതെ, മൂന്നാമതെത്തും. 

പ്രതിരോധസേനയിൽ നല്ല മാറ്റങ്ങളാണിപ്പോൾ. വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പാക്കി. 1.23 ലക്ഷം കോടി രൂപ വിതരണം ചെയ്തു. സേനയെ സ്വയംപര്യാപ്തമാക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി

∙ സഖ്യകക്ഷികളില്ലെങ്കിൽ കോൺഗ്രസില്ല

ADVERTISEMENT

കോൺഗ്രസ് ഇത്തിൾക്കണ്ണിയാണ്. സഖ്യക്ഷികളുടെ വോട്ടുകൊണ്ടുമാത്രമാണ് അവർ ജയിക്കുന്നത്. ബിജെപിയും കോൺഗ്രസും നേരിട്ടു മത്സരിച്ച മണ്ഡലങ്ങളിൽ 26% ആണ് കോൺഗ്രസിന്റെ സ്ട്രൈക് റേറ്റ്. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ കോൺഗ്രസ് ഒറ്റയ്ക്കു മത്സരിച്ച 64 സീറ്റുകളിൽ രണ്ടിടത്തു മാത്രമാണവർ ജയിച്ചത്. 13 സംസ്ഥാനങ്ങളിൽ ഒരു സീറ്റ് പോലുമില്ല. കോൺഗ്രസ് ഇപ്പോഴും ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുകയാണ്. കോൺഗ്രസ് ജാതികളെ തമ്മിലടിപ്പിക്കുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ചിലരുടെ വിഷമം മനസ്സിലാകും. 10 വർഷത്തെ ഭരണം വിലയിരുത്തിയാണു ജനം എൻഡിഎയെ വോട്ടുചെയ്തു ജയിപ്പിച്ചത്. 4 സംസ്ഥാനങ്ങളിലും ഇതിനൊപ്പം എൻഡിഎ ജയിച്ചു. 

കേരളത്തിലും ബിജെപി അക്കൗണ്ട് തുറന്നു. പുതിയ കേന്ദ്രങ്ങളിൽ ബിജെപിക്കു ജനപിന്തുണയും സ്നേഹവും വർധിക്കുകയാണ്. കോൺഗ്രസിന്റേത് അവരുടെ മൂന്നാമത്തെ വലിയ തോൽവിയാണ്. തുടർച്ചയായി മൂന്നാം തവണ അവർക്ക് 100 കടക്കാനായില്ല. തോൽവി അംഗീകരിച്ച്, അവർ സ്വയം നിയന്ത്രിക്കുമെന്നാണു കരുതിയത്. കോൺഗ്രസ് ഭരണഘടനയെയും സംവരണത്തെയും കുറിച്ച് കളവു പറഞ്ഞു. അതിനു മുൻപ് റഫാൽ ഇടപാടിനെയും എൽഐസിയെയും എച്ച്എഎലിനെയും കുറിച്ചു കളവു പറഞ്ഞു. അഗ്നിവീറിനെയും മിനിമം താങ്ങുവിലയെയും കുറിച്ച്... കളവിന്റെ പരമ്പര.  എല്ലാ വിഷയത്തിലും അവർ കള്ളം മാത്രമാണു പറയുന്നത്. 60 വർഷംകൊണ്ടു കോൺഗ്രസ് കെട്ടിപ്പൊക്കിയതെല്ലാം ചോദ്യം ചെയ്യപ്പെടും.  

ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേൾക്കുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. (PTI Photo)
ADVERTISEMENT

താഴ്ന്ന ജാതിക്കാരോടു കോൺഗ്രസ് കാണിച്ച വിവേചനം കാരണമാണു ബി.ആർ.അംബേദ്കർ ആദ്യ മന്ത്രിസഭയിൽനിന്നു രാജിവച്ചത്. അംബേദ്കറുടെ രാഷ്ട്രീയജീവിതം തകർക്കാൻ നെഹ്റു ശ്രമിച്ചു. ജഗ്ജീവൻ റാം, സീതാറാം കേസരി എന്നിവരും കോൺഗ്രസിൽ ഇരകളായവരാണ്. ‘കുട്ടിബുദ്ധി’യെ ഉപദേശിക്കുന്ന ചടങ്ങാണിവിടെ നടക്കുന്നത്. വലിയ സൈക്കിൾ ഓടിക്കാൻ ശ്രമിക്കുമ്പോൾ താഴെ വീണ കുട്ടിയെ ഉപദേശിക്കുന്നതു പോലെ. 99 മാർക്ക് കിട്ടിയെന്നു വീമ്പുപറയുമ്പോൾ  എല്ലാവരും കുട്ടിയെ അഭിനന്ദിക്കുന്നു; ഒടുവിൽ ടീച്ചർ പറയും 100ൽ അല്ല 543ൽ ആണ് 99 മാർക്ക് എന്ന്.  

സഹാനുഭൂതി പിടിച്ചുപറ്റാനാണു ‘കുട്ടിബുദ്ധിയു’ടെ ശ്രമം. ചോറ്റുപാത്രം മോഷ്ടിച്ചതും ടീച്ചറെ തല്ലിയതും മറച്ചുവച്ച് എന്നെ അവിടെത്തല്ലി, ഇവിടെത്തല്ലി, അവൻ തല്ലി, ഇവൻ‍ തല്ലിയെന്നൊക്കെ പറ‍ഞ്ഞുനടക്കുന്നു. എന്തിനാണ് തല്ലിയതെന്നു പറയുന്നില്ല. 131 വർഷം മുൻപു ഷിക്കാഗോയിൽ സ്വാമി വിവേകാനന്ദൻ പറഞ്ഞത് എല്ലാവരോടും സഹിഷ്ണുതയോടെ പെരുമാറുകയെന്നു പഠിപ്പിച്ച മതമാണ് തന്റേതെന്നും അതിൽ താൻ അഭിമാനിക്കുന്നുവെന്നുമാണ്. ഇപ്പോൾ രാജ്യത്തെ ഹിന്ദുക്കൾക്കെതിരെ അക്രമത്തിന്റെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നു. ഹിന്ദുവിനെതിരെ ഇങ്ങനെ പറയുന്ന നിങ്ങൾക്കു രാജ്യം മാപ്പു നൽകില്ല. കോൺഗ്രസിന് അവരുടെതന്നെ ഭാഷയിൽ മറുപടി ലഭിക്കും. ദേശവിരുദ്ധരെ രാജ്യം അംഗീകരിക്കുകയില്ല. കുട്ടിബുദ്ധിക്ക് സദ്ബുദ്ധി നൽകണം. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പ്രസംഗിക്കുന്നു. (PTI Photo)

∙ പ്രതിരോധസേനയെ സ്വയംപര്യാപ്തമാക്കും

പ്രതിരോധസേനയിൽ നല്ല മാറ്റങ്ങളാണിപ്പോൾ. വൺ റാങ്ക് വൺ പെൻഷൻ പദ്ധതി നടപ്പാക്കി. 1.23 ലക്ഷം കോടി രൂപ വിതരണം ചെയ്തു. സേനയെ സ്വയംപര്യാപ്തമാക്കും. യുവാക്കൾ സേനകളിലെത്തുന്നതു തടയാനാണു കോൺഗ്രസിന്റെ ശ്രമം. പ്രതിരോധ സേനയുടെ വികസനവും ആധുനികീകരണവും ആർക്കുവേണ്ടിയാണു കോൺഗ്രസ് വൈകിപ്പിച്ചത്?

ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും പ്രതിരോധ സേനകൾക്കെതിരായിരുന്നു എന്നും കോൺഗ്രസ്. സേനാംഗങ്ങൾക്കു മാന്യമായി ജീവിക്കാൻ വേണ്ടതു നൽകാത്തവരാണ്, അവരുടെ പേരിൽ ബൊഫോഴ്സ് അടക്കമുള്ള തട്ടിപ്പുകൾ നടത്തിയത്. ജമ്മു കശ്മീരിൽ കേന്ദ്ര സർക്കാരിന് ഒരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയായിരുന്നു. അതു മാറിയിരിക്കുന്നു. ജമ്മു കശ്മീർ ഇന്ത്യയുടെ ഭരണത്തിനു കീഴിൽവന്നു.

English Summary:

Narendra Modi Calls Out Congress: Modi's Speech in Lok Sabha about NDA's Triumph and Future Vision