ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് കോളജിൽ ഹെൽപ് ഡെസ്കിട്ട എസ്എഫ്ഐ പ്രവർത്തകരുടെ നടപടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഗുരുദേവ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ.സുനിൽ ഭാസ്കരന് മർദനമേൽക്കുന്നത്. അന്ന് നടന്ന സംഭവങ്ങളും അതിന് ശേഷം നേരിടുന്ന ഭീഷണികളെയും കുറിച്ച് മനസ്സുതുറക്കുകയാണ് ഡോ.സുനിൽ ഭാസ്കരൻ.

ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് കോളജിൽ ഹെൽപ് ഡെസ്കിട്ട എസ്എഫ്ഐ പ്രവർത്തകരുടെ നടപടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഗുരുദേവ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ.സുനിൽ ഭാസ്കരന് മർദനമേൽക്കുന്നത്. അന്ന് നടന്ന സംഭവങ്ങളും അതിന് ശേഷം നേരിടുന്ന ഭീഷണികളെയും കുറിച്ച് മനസ്സുതുറക്കുകയാണ് ഡോ.സുനിൽ ഭാസ്കരൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് കോളജിൽ ഹെൽപ് ഡെസ്കിട്ട എസ്എഫ്ഐ പ്രവർത്തകരുടെ നടപടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഗുരുദേവ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ.സുനിൽ ഭാസ്കരന് മർദനമേൽക്കുന്നത്. അന്ന് നടന്ന സംഭവങ്ങളും അതിന് ശേഷം നേരിടുന്ന ഭീഷണികളെയും കുറിച്ച് മനസ്സുതുറക്കുകയാണ് ഡോ.സുനിൽ ഭാസ്കരൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് കോളജിൽ ഹെൽപ് ഡെസ്കിട്ട എസ്എഫ്ഐ പ്രവർത്തകരുടെ നടപടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഗുരുദേവ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ.സുനിൽ ഭാസ്കരന് മർദനമേൽക്കുന്നത്. അന്ന് നടന്ന സംഭവങ്ങളും അതിന് ശേഷം നേരിടുന്ന ഭീഷണികളെയും കുറിച്ച് മനസ്സുതുറക്കുകയാണ് ഡോ.സുനിൽ ഭാസ്കരൻ

ഡോ.സുനിൽ ഭാസ്കരൻ (ചിത്രം: മനോരമ)

? കോളജിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളുമായി പ്രശ്നങ്ങളില്ലെന്നു മുൻപു പറഞ്ഞിരുന്നല്ലോ. പിന്നെ എന്തിനാണ് സസ്പെൻഷൻ 

ADVERTISEMENT

∙ സംഘർഷമുണ്ടായ ദിവസം, ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് കോളജിൽ ഹെൽപ് ഡെസ്കിട്ടത് എസ്എഫ്ഐ പ്രവർത്തകരാണ്. എന്നോടു ചോദിച്ചിട്ടല്ല അത്. വിദ്യാർഥികൾ ഇരിക്കുന്നതു കണ്ട് തിരക്കിയപ്പോഴാണു ഹെൽപ് ഡെസ്ക് ആണെന്നു പറഞ്ഞത്. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇതു പറ്റില്ലെന്നു പറഞ്ഞപ്പോൾ 10 മിനിറ്റ് അവർ ആവശ്യപ്പെട്ടത് ഞാൻ സമ്മതിച്ചു. ഈ സമയം കൊണ്ട് അവർ പുറമേ നിന്ന് ഏരിയ കമ്മിറ്റിയിലുള്ളവരെ വിളിച്ചുവരുത്തി. പിന്നെ ഞാ‍ൻ കാണുന്നത് ഏരിയ കമ്മിറ്റിയിലുള്ളവർ ഹെൽപ് ഡെസ്കിൽ ഇരിക്കുന്നതാണ്. ഇനി സാർ എന്താണെന്നു വച്ചാൽ ചെയ്തോ എന്നാണ് അവർ എന്നോടു പറഞ്ഞത്. 

സംഘർഷത്തിൽ പങ്കെടുത്ത ചില വിദ്യാർഥികൾക്കെതിരെ കഴിഞ്ഞ വർഷം ഡിജെ പാർട്ടി നടത്തിയതിനു പൊലീസ് കേസെടുത്തിരുന്നു. പിന്നീട്, വിദ്യാർഥികൾ മാപ്പ് അപേക്ഷിച്ചതോടെ പ്രശ്നം തീർപ്പാക്കിയതാണ്. 

ഗുരുദേവ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (Image Credit: GURUDEVA COLLEGE OF ADVANCED STUDIES)
ADVERTISEMENT

? താങ്കൾക്കെതിരെ എസ്എഫ്ഐ ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ ഭീഷണി എങ്ങനെ കാണുന്നു 

∙ ഇനി രണ്ടുകാലിൽ ഞാൻ നടക്കില്ലെന്നു കൊലവിളി മുഴക്കിയിട്ട് 24 മണിക്കൂർ പിന്നിട്ടു. ഇതുവരെ രണ്ടുകാലിനും കുഴപ്പമില്ല. ഇത്തരത്തിൽ പ്രസംഗിച്ചയാൾക്കെതിരെ ഞാൻ പരാതി കൊടുത്തിട്ടു വേണോ നടപടിയെടുക്കാൻ ? പ്രിൻസിപ്പലിനെ കോളജിൽ കയറാൻ അനുവദിക്കില്ലെന്നാണു പറയുന്നത്. പിന്നെങ്ങനെയാണു പിടിഎ യോഗം ചേരുക? കോളജിനെ നശിപ്പിക്കുക എന്ന അജൻഡയാണ് ഇതിനു പിന്നിൽ. 

(Image Credit: Gurudeva College of Advanced Studies/ facebook)
ADVERTISEMENT

? ഉന്നതവിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഓൺലൈൻ യോഗം നടക്കുന്നതിനിടെയാണല്ലോ സംഘർഷം ഉണ്ടായത്. ഇതേക്കുറിച്ചു മന്ത്രിയോ ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ആരെങ്കിലുമോ ആരാഞ്ഞോ 

∙ ആരും തിരക്കിയിട്ടില്ല. എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളും ചോദിച്ചിട്ടില്ല. അധ്യാപക സംഘടനകൾ വിവരം തിരക്കിയിരുന്നു. 

? പ്രിൻസിപ്പലിന്റെ അടിയേറ്റ് എസ്എഫ്ഐ നേതാവിന്റെ കർണപുടം തകർന്നെന്നു പരാതിയുണ്ടല്ലോ 

∙ തെളിവായി സിസിടിവി ദൃശ്യങ്ങൾ നമ്മുടെ മുന്നിലുണ്ടല്ലോ. അതിൽ ഞാൻ ആക്രമിക്കപ്പെടുന്നതാണുള്ളത്. കൊയിലാണ്ടി പൊലീസിന് ദൃശ്യങ്ങൾ കൈമാറിയിട്ടുണ്ട്. ഞാൻ വരാന്തയിൽ നിന്ന് ആക്രമിച്ചെന്നാണു പറയുന്നത്. ആ ദൃശ്യങ്ങൾ ഉണ്ടെങ്കിൽ പൊലീസ് കണ്ടെത്തട്ടെ. 

നവതേജ് എസ്. മോഹൻ (Image Credit: navtejs.mohan/facebook)

∙ ഏരിയ സെക്രട്ടറിയുടെ ഭീഷണി, ‘രണ്ടു കാലിൽ കോളജിൽ കയറില്ല’

എസ്എഫ്ഐ കൊയിലാണ്ടി ഏരിയ പ്രസി‍ഡന്റിനെ ഗുരുദേവ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ മർദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ കൊയിലാണ്ടി ഏരിയ സെക്രട്ടറി ഭീഷണി മുഴക്കിയതു വിവാദത്തിൽ. ഏരിയ പ്രസിഡന്റ് ബി.ആർ.അഭിനവിനെ പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കരൻ കരണത്തടിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ സംഘടിപ്പിച്ച മാർച്ചിൽ നടത്തിയ പ്രസംഗത്തിലാണ് ഏരിയ സെക്രട്ടറി നവതേജ് എസ്. മോഹൻ ഭീഷണി മുഴക്കിയത്. 

പ്രസംഗത്തിൽ നിന്ന്:

ഈ അധ്യാപകനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്എഫ്ഐക്ക് അറിയാം. ക്യാംപസിൽ വിദ്യാർഥികളോട് മോശമായി പെരുമാറുന്ന അധ്യാപകൻ ഇവിടെ പഠിപ്പിക്കാൻ യോഗ്യനല്ല. ഈ അധ്യാപകനെ പുറത്താക്കണം. അതുവരെ എസ്എഫ്ഐ സമരവുമായി മുന്നോട്ടു പോകും. അതിനു തയാറായില്ലെങ്കിൽ, ഞങ്ങൾ പിടിച്ചു നിർത്തിയിരിക്കുന്ന എസ്എഫ്ഐക്കാരോടും ഡിവൈഎഫ്ഐക്കാരോടും പാർട്ടി പ്രവർത്തകരോടും പറയും – ഇനി നമുക്കു നോക്കാം. ഈ അധ്യാപകൻ രണ്ടുകാലിൽ ഈ ഇൻസ്റ്റിറ്റ്യൂഷന്റെ അകത്തു കയറില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ചെയ്യാനുള്ള കഴിവും എസ്എഫ്ഐക്ക് ഉണ്ടെന്നു മനസ്സിലാക്കിക്കോ. 

ക്യാംപസിൽ സംഘടനാ പ്രവർത്തനം നടത്തിയ സഖാവിനെ അകാരണമായി അടിക്കുകയായിരുന്നു. ഒരു ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെടുമെന്നാണ് ഡോക്ടർ പറഞ്ഞത്. കൊയിലാണ്ടിയിലെ പൊലീസിന് എസ്എഫ്ഐയെ നന്നായിട്ടറിയാം. ഞങ്ങൾ കയറാൻ തീരുമാനിച്ചത് രമേശന്റെ (സ്റ്റാഫ് സെക്രട്ടറി) മുറിക്കകത്തും പ്രിൻസിപ്പലിന്റെ മുറിക്കകത്തുമാണെങ്കിൽ തടയാൻ ഈ പൊലീസുകാർ മാത്രം മതിയാകില്ല. 2 ആംബുലൻസ് കൂടി പൊലീസ് വിളിച്ചു വരേണ്ടി വരും അവർ രണ്ടാളെയും കൊണ്ടുപോകാൻ.

English Summary:

Assault on Gurudeva College Principal by SFI Workers- Interview