ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ ഹരി ഭോലെ ബാബ സംഘടിപ്പിച്ച പ്രാർഥനായോഗത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറുകണക്കിനു പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് ഡൽഹിയിൽനിന്ന് യാത്ര തിരിച്ചത്. ഒപ്പം സ്പെഷൽ കറസ്പോണ്ടന്റ് കെ. ജയപ്രകാശ് ബാബുവും. ഹാഥ്‌റസ് ജില്ലയിലെ ഫുൽറയിയിലായിരുന്നു അപകടം. അവിടെ എത്തിച്ചേർന്ന് ചിത്രങ്ങളെടുക്കുമ്പോൾ ആദ്യം കണ്ണിൽപ്പെട്ട കാഴ്ചകളിലൊന്ന്, ചിതറിക്കിടക്കുന്ന ഒരു കൂട്ടം വിവാഹ ക്ഷണപത്രികകളായിരുന്നു. ഒരു പ്രാർഥനായോഗത്തിൽ എങ്ങനെയാണ് ഇത്രയേറെ വിവാഹ ക്ഷണപത്രികകൾ വന്നത്? അപകടസ്ഥലത്ത് ചെരുപ്പുകളും മറ്റും കൂട്ടിയിട്ടിരിക്കുന്ന ഭാഗത്തു പോലും ക്ഷണപത്രികകൾ! പുതുജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്ന ദമ്പതികൾ, അവരുടെ ഏറ്റവും പ്രിയപ്പെട്ട ദിനത്തിൽ സന്തോഷം പങ്കിടാനായി പ്രിയപ്പെട്ടവരെ ക്ഷണിക്കാൻ തയാറാക്കിയ കത്തുകളിലെല്ലാം ചെളി പുരണ്ടിരിക്കുന്നു. അതോ ചോരത്തുള്ളികളാണോ? ഉള്ളൊന്നു പിടഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ട

ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ ഹരി ഭോലെ ബാബ സംഘടിപ്പിച്ച പ്രാർഥനായോഗത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറുകണക്കിനു പേർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് ഡൽഹിയിൽനിന്ന് യാത്ര തിരിച്ചത്. ഒപ്പം സ്പെഷൽ കറസ്പോണ്ടന്റ് കെ. ജയപ്രകാശ് ബാബുവും. ഹാഥ്‌റസ് ജില്ലയിലെ ഫുൽറയിയിലായിരുന്നു അപകടം. അവിടെ എത്തിച്ചേർന്ന് ചിത്രങ്ങളെടുക്കുമ്പോൾ ആദ്യം കണ്ണിൽപ്പെട്ട കാഴ്ചകളിലൊന്ന്, ചിതറിക്കിടക്കുന്ന ഒരു കൂട്ടം വിവാഹ ക്ഷണപത്രികകളായിരുന്നു.
ഒരു പ്രാർഥനായോഗത്തിൽ എങ്ങനെയാണ് ഇത്രയേറെ വിവാഹ ക്ഷണപത്രികകൾ വന്നത്? അപകടസ്ഥലത്ത് ചെരുപ്പുകളും മറ്റും കൂട്ടിയിട്ടിരിക്കുന്ന ഭാഗത്തു പോലും ക്ഷണപത്രികകൾ! പുതുജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്ന ദമ്പതികൾ, അവരുടെ ഏറ്റവും പ്രിയപ്പെട്ട ദിനത്തിൽ സന്തോഷം പങ്കിടാനായി പ്രിയപ്പെട്ടവരെ ക്ഷണിക്കാൻ തയാറാക്കിയ കത്തുകളിലെല്ലാം ചെളി പുരണ്ടിരിക്കുന്നു. അതോ ചോരത്തുള്ളികളാണോ? ഉള്ളൊന്നു പിടഞ്ഞു.
തങ്ങളുടെ പ്രിയപ്പെട്ട ആരാധനാപാത്രത്തെ വിവാഹത്തിന് ക്ഷണിക്കുന്ന, അവർക്ക് ആദ്യത്തെ ക്ഷണപത്രിക നൽകുന്ന ചടങ്ങ് ഉത്തരേന്ത്യയിലെ പലയിടങ്ങളിലുമുണ്ട്. അത്തരത്തിൽ ഭോലെ ബാബയെ ക്ഷണിക്കാന്‍ ഒട്ടേറെ പേരായിരുന്നു എത്തിയിരുന്നത്. ബാബയെ ക്ഷണിക്കാനും ആശീർവാദം വാങ്ങാനുമാകാം അവർ എത്തിയത്. പക്ഷേ കാത്തിരുന്നത് വലിയ ദുരന്തവും. എത്രപേരുടെ സ്വപ്നങ്ങൾക്കായിരിക്കാം ജൂലൈ 2ലെ ആ പകലിൽ ജീവൻ നഷ്ടപ്പെട്ടത്...
ഹാഥ്‌റസിൽ പ്രാർഥനായോഗത്തിനിടെയുണ്ടായ ദുരന്തത്തിനു പിന്നാലെ കൂട്ടിയിട്ടിരിക്കുന്ന വസ്തുക്കൾക്കൊപ്പം കിടക്കുന്ന വിവാഹ ക്ഷണപത്രികകൾ.
അപകടം നടന്ന സ്ഥലത്ത് എത്തുമ്പോൾ ആളും ആരവവുമെല്ലാം ഇല്ലാതായിരുന്നു. മണിക്കൂറുകൾക്ക് മുൻപ് പ്രാർഥനായോഗത്തിനായി ഒത്തുകൂടിയവർക്ക് ഒരുക്കിയ ആഹാര സാധനങ്ങൾ തണുത്ത് മരവിച്ച നിലയിലായിരുന്നു. പാത്രത്തിൽ ഇപ്പോഴും ശേഷിക്കുന്നുണ്ട് കുറച്ച് റൊട്ടികൾ. കാക്കകൾ റൊട്ടിയുമായി പറന്നു പോകുന്നു. ചിലത് നിലത്തായി ചിതറിക്കിടക്കുന്നു. ബാബയുടെ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ആഹാരം നൽകുന്ന പതിവുണ്ടെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.
അപകടം നടന്ന സ്ഥലത്ത് അന്നത്തിനുള്ള വക നോക്കുകയാണ് ഒരാൾ. ആക്രി സാധനങ്ങൾ പെറുക്കി വിൽക്കുന്നയാളാണ് അപകട സ്ഥലത്ത് ഇതിനായി എത്തിയത്. തിക്കിലും തിരക്കിലും ആളുകളുടെ ആഭരണങ്ങൾ ഉൾപ്പെടെ നഷ്ടമായിട്ടുണ്ട്. അയാൾക്ക് മുന്നിലായി നിലത്ത് ഒരു കണ്ണട. തിക്കിലും തിരക്കിലും താഴെ വീണ് നഷ്ടമായ ചില്ലുകൾ, കാലുകൾ ഒടിഞ്ഞ് കെട്ടുപിണഞ്ഞു കിടക്കുന്ന അവസ്ഥയിലാണത്. ഒരുപക്ഷേ ഈ ചിത്രമെടുത്ത് നിമിഷങ്ങൾക്കകം ആ കണ്ണടയും ആക്രി പെറുക്കുന്നയാളുടെ ചാക്കിലേക്ക് വീണിരിക്കാം
ജീവൻ രക്ഷിക്കാനുള്ള അവസാന പിടിവള്ളിയായി ശ്വാസം കിട്ടാതെ രക്ഷപ്പെടാനുള്ള പാച്ചിലിൽ ഒട്ടേറെ പേർ ഈ മരച്ചില്ലയിൽ പിടിച്ചിട്ടുണ്ടാവും. എന്നാൽ മരച്ചില്ലയ്ക്ക് ആ കൈകളെ രക്ഷിക്കാനായില്ല. ആൾക്കൂട്ടത്തിനൊപ്പം ചില്ലയും ഒടിഞ്ഞ് നിലം പതിച്ചു. താഴെ വീണ ഈ ചില്ലയിലാണ് പൊലീസ് നാട കെട്ടി ദുരന്ത സ്ഥലം തിരിച്ചിട്ടുള്ളത്. ചില്ലയിൽ സൂക്ഷിച്ച് നോക്കിയാൽ ഒരു ഓന്തിനേയും കാണാനാവും. ഒരുപക്ഷേ ഭയാനകമായ ആ ദൃശ്യങ്ങൾക്ക് ഈ ജീവി സാക്ഷിയായിട്ടുണ്ടാവുമോ ?
ഫുൽറയിയിലെ വയലിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ് തടിച്ചു കൂടിയത്. ബാബയുമായി എത്തിയ വാഹനം താഴ്ന്ന് പോകാതിരിക്കാൻ ഇഷ്ടിക കൊണ്ട് തയാറാക്കിയതാണ് ഈ പാത. ബാബയുടെ കാൽചുവട്ടിലെ മണ്ണ് ശേഖരിക്കാനാണെന്നും, അതല്ല വാഹനം കടന്നുപോയപ്പോൾ പറന്ന പൊടിപടലങ്ങൾ ശേഖരിക്കാനും ജനം തിരക്കുകൂട്ടി എന്നാണ് പറയപ്പെടുന്നത്. ബാബയുടെ വാഹനത്തിലേക്ക് ആളുകൾ എറിഞ്ഞ പൂക്കളും കുങ്കുമവുമെല്ലാം ഇവിടെ ചിതറി കിടക്കുന്നത് കാണാം.
അപകടത്തെ തുടർന്ന്, വേദിക്ക് മുകളിൽ കെട്ടിയിരുന്ന മേൽക്കൂരയുടെ ഷീറ്റുകളെല്ലാം വേഗത്തിൽ അഴിച്ചുമാറ്റിയിരുന്നു. ശേഷിച്ചത് മേൽക്കൂരയെ താങ്ങിനിർത്തിയ കമ്പികൾ മാത്രം. വലിയൊരു അപകടത്തിന്റെ അസ്ഥികൂടം പോലെയായിരുന്നു അവ.
ഹാഥ്‌റസിൽ ദുരന്തം നടന്ന സ്ഥലത്തുനിന്ന് നേരെ എത്തിയത് ജില്ലാ ആശുപത്രിയിലെ മോർച്ചറിക്ക് മുന്നിൽ. തിരിച്ചറിഞ്ഞ മൃതദേഹങ്ങളെല്ലാം നടപടിക്രമങ്ങൾക്കു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കുന്ന കാഴ്ചയായിരുന്നു അവിടെ. ഏതാനും മണിക്കൂർ മുൻപ് സന്തോഷത്തോടെ ഒരിടത്ത് ഒത്തുകൂടിയവരുടെ ചേതനയറ്റ ശരീരങ്ങൾ ആംബുലൻസുകളിൽ പലഭാഗങ്ങളിലേക്ക് ഒന്നിന് പുറകെ ഒന്നായി യാത്രയാവുന്നു. അപ്പോഴാണ് പിന്നിലെ വാതിലുകൾ തുറന്ന നിലയിൽ ഒരു ആംബുലൻസ് കണ്ടത്. അകത്തേക്ക് നോക്കിയപ്പോൾ ഒരു സ്ത്രീയുടെ മൃതദേഹം. ദുഃഖത്തോടെ പുറത്ത് നിൽക്കുന്ന അവരുടെ പിതാവ്. ആംബുലൻസ് പുറപ്പെടാനിരിക്കെ, പെട്ടെന്നാണ് മരിച്ച സ്ത്രീയുടെ ഭർത്താവ് ഓടിയെത്തിയത്. ഭാര്യാപിതാവിനെ കെട്ടിപ്പിടിച്ച് നിർത്താതെ കരയുകയായിരുന്നു അയാൾ. പിന്നെ പതിയെ ആംബുലൻസിൽ കയറി ഭാര്യയുടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് മടക്കയാത്ര.