വൃത്തത്തിൽ പണിത ഇരുമ്പു കുഴലുകൾ, താങ്ങിനിർത്താൻ ഭീമൻ തൂണുകൾ. കോട്ടയം വഴി വാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ മറുനാട്ടുകാർക്ക് കൗതുകമാണ് പട്ടണത്തിലെ ഈ കാഴ്ച. ചിലർക്കാവട്ടെ കോട്ടയമെത്തി എന്ന അടയാളവും. അതേസമയം ഈ അസ്ഥികൂടത്തിന്റെ ഭാവിയെ കുറിച്ച് സംസാരിച്ചാവും ഇതിന് ചുവട്ടിലൂടെ കോട്ടയത്തുകാർ സഞ്ചരിക്കുക. പലതവണ രാജ്യത്തിനകത്തും പുറത്തും യാത്ര നടത്തിയപ്പോഴാണ് വൻ നഗരങ്ങളിലെ ആകാശപ്പാതകൾ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കണ്ണിൽ പതിഞ്ഞത്. ഇതുപോലൊരണ്ണം തന്റെ നാട്ടിലും വേണ്ടേ എന്ന് ആ ജനപ്രതിനിധിയുടെ മനസ്സിൽ പതിഞ്ഞത് തീർത്തും സ്വാഭാവികമായിരുന്നു. അങ്ങനെയാണ് കോട്ടയത്തെ ആകാശപ്പാതയ്ക്ക് ചിറകുമുളയ്ക്കുന്നത്.

വൃത്തത്തിൽ പണിത ഇരുമ്പു കുഴലുകൾ, താങ്ങിനിർത്താൻ ഭീമൻ തൂണുകൾ. കോട്ടയം വഴി വാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ മറുനാട്ടുകാർക്ക് കൗതുകമാണ് പട്ടണത്തിലെ ഈ കാഴ്ച. ചിലർക്കാവട്ടെ കോട്ടയമെത്തി എന്ന അടയാളവും. അതേസമയം ഈ അസ്ഥികൂടത്തിന്റെ ഭാവിയെ കുറിച്ച് സംസാരിച്ചാവും ഇതിന് ചുവട്ടിലൂടെ കോട്ടയത്തുകാർ സഞ്ചരിക്കുക. പലതവണ രാജ്യത്തിനകത്തും പുറത്തും യാത്ര നടത്തിയപ്പോഴാണ് വൻ നഗരങ്ങളിലെ ആകാശപ്പാതകൾ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കണ്ണിൽ പതിഞ്ഞത്. ഇതുപോലൊരണ്ണം തന്റെ നാട്ടിലും വേണ്ടേ എന്ന് ആ ജനപ്രതിനിധിയുടെ മനസ്സിൽ പതിഞ്ഞത് തീർത്തും സ്വാഭാവികമായിരുന്നു. അങ്ങനെയാണ് കോട്ടയത്തെ ആകാശപ്പാതയ്ക്ക് ചിറകുമുളയ്ക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൃത്തത്തിൽ പണിത ഇരുമ്പു കുഴലുകൾ, താങ്ങിനിർത്താൻ ഭീമൻ തൂണുകൾ. കോട്ടയം വഴി വാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ മറുനാട്ടുകാർക്ക് കൗതുകമാണ് പട്ടണത്തിലെ ഈ കാഴ്ച. ചിലർക്കാവട്ടെ കോട്ടയമെത്തി എന്ന അടയാളവും. അതേസമയം ഈ അസ്ഥികൂടത്തിന്റെ ഭാവിയെ കുറിച്ച് സംസാരിച്ചാവും ഇതിന് ചുവട്ടിലൂടെ കോട്ടയത്തുകാർ സഞ്ചരിക്കുക. പലതവണ രാജ്യത്തിനകത്തും പുറത്തും യാത്ര നടത്തിയപ്പോഴാണ് വൻ നഗരങ്ങളിലെ ആകാശപ്പാതകൾ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കണ്ണിൽ പതിഞ്ഞത്. ഇതുപോലൊരണ്ണം തന്റെ നാട്ടിലും വേണ്ടേ എന്ന് ആ ജനപ്രതിനിധിയുടെ മനസ്സിൽ പതിഞ്ഞത് തീർത്തും സ്വാഭാവികമായിരുന്നു. അങ്ങനെയാണ് കോട്ടയത്തെ ആകാശപ്പാതയ്ക്ക് ചിറകുമുളയ്ക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവഞ്ചൂരിന്റെ തലയിൽ 10 വർഷങ്ങൾക്ക് മുൻപ് ഉദിച്ചൊരു ചിന്തയാണ് കോട്ടയം പട്ടണത്തിൽ ഒരു കാലത്ത് ഗജരാജ പ്രൗഢിയോടെയും ഇപ്പോൾ തുരുമ്പെടുത്തും നിൽക്കുന്ന ആകാശപ്പാതയുടെ എല്ലിൻകൂടം. അപ്രായോഗിക ആകാശപ്പാതയെ പൊളിച്ചുമാറ്റണമെന്ന് മന്ത്രി ഗണേഷ് കുമാർ മുന്നും പിന്നും നോക്കാതെ പറയുമ്പോൾ ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാനാകില്ല എന്ന നിലപാടിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഭാവിയെന്തെന്ന് അറിയാതെ നിൽക്കുന്ന ആകാശപ്പാതയുടെ ഗതിയെന്താകുമെന്ന് പരസ്പരം ചോദിക്കുകയാണ് കോട്ടയത്തുകാർ‌.

പൊതുപ്രവർത്തകൻ എന്ന നിലയിൽ വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ പലതവണ യാത്ര നടത്തിയിട്ടുണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇത്തരം യാത്രകളിലാണ് വൻ നഗരങ്ങളിലെ ആകാശപ്പാതകൾ തിരുവഞ്ചൂരിന്റെ ശ്രദ്ധയിൽപെടുന്നത്. നഗരത്തിന്റെ കുരുക്കഴിയാൻ തന്റെ മണ്ഡലത്തിലും ഇങ്ങനെയൊന്നു വേണമെന്ന് അദ്ദേഹം മനസ്സിലുറപ്പിക്കുന്നതോടെയാണ് കോട്ടയത്തെ ആകാശപ്പാതയ്ക്ക് ചിറകുമുളയ്ക്കുന്നത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ. (ചിത്രം∙മനോരമ)
ADVERTISEMENT

ആകാശപ്പാത വേണമെന്നും ഇതിനുവേണ്ടിയൊരു പഠനം നടത്തണമെന്നും ആവശ്യപ്പെട്ട് തിരുവ‍ഞ്ചൂർ നാറ്റ്പാക്കിനു (നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ) കത്തയച്ചതോടെ പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് തുടക്കമായി. നഗരത്തിലെ കാൽനടയാത്രക്കാരെ അപകടങ്ങളിൽനിന്നു രക്ഷിക്കാനുള്ള പദ്ധതി എന്ന നിലയിലാണ് അവതരിപ്പിച്ചത്. കോട്ടയത്തിന്റെ മുഖഛായ മാറ്റുന്ന വൻപദ്ധതിയായി ഉമ്മൻചാണ്ടി സർക്കാരും എംഎൽഎയും മാത്രമല്ല, സ്ഥലംവിട്ടു കൊടുത്ത നഗരസഭയും ആകാശപ്പാതയെ കണ്ടു.

∙ കോട്ടയത്തിന്റെ കുരുക്കഴിക്കാൻ

ശാസ്ത്രി റോഡും എംസി റോഡും ചേരുന്ന ജംക്‌ഷനിലാണ് നിർദിഷ്ട ആകാശപ്പാത. ബേക്കർ ജംക്‌ഷനും നഗരസഭാ ആസ്ഥാനത്തിനും ഇടയിലായി അഞ്ചു റോഡുകൾ ചേരുന്ന തിരക്കുള്ള ജംക്‌ഷനാണ് ഇത്. തലങ്ങും വിലങ്ങും വാഹനങ്ങൾ. റോഡ് സുരക്ഷിതമായി മുറിച്ചുകടക്കാൻ മാർഗം അത്യാവശ്യം. വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിനു പരിഹാരമുണ്ടാക്കാൻ കോട്ടയം ഉൾപ്പെടെ അഞ്ചിടത്തു റിങ് റോഡുകൾ നിർമിക്കും എന്നായിരുന്നു അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റിൽ പറഞ്ഞത്. നഗരത്തിലെ അഞ്ച് റോഡുകളുടെ സംഗമ കേന്ദ്രം തന്നെയാണ് ആകാശപ്പാതയ്ക്ക് ഏറ്റവും അനുയോജ്യം എന്നതിനു നാറ്റ്പാക് പഠനത്തിന്റെ പിന്തുണയും ഉണ്ടായിരുന്നു.

പോസ്റ്റ് ഓഫിസിന്റെ പിന്നിലെ ഗേറ്റിനും പ്രൈവറ്റ് ബസ് സ്റ്റാൻഡ് കവാടത്തിനും മുന്നിലൂടെ എത്തിച്ചേരുന്നതും ഇവിടെത്തന്നെ. നഗരത്തിന്റെ മർമസ്ഥാനമെന്നു തന്നെ പറയാം. ഓരോ റോഡും മുറിച്ചു കടക്കാൻ വീതി കുറവ്. അഞ്ചു സ്ഥലത്തേക്കും വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട സ്ഥലമായതുകൊണ്ട് അവിടെ ഒന്നു നിർത്തിയിട്ടു മാത്രമേ പോകാനാകൂ. തിരക്കൊഴിയില്ല, കാൽനടക്കാർ പെട്ടുപോകും. ദിവസവും ഏകദേശം ഒരു ലക്ഷം വാഹനങ്ങളും 11,000 കാൽനടക്കാരും ഇവിടെക്കൂടി കടന്നുപോകുന്നു എന്നായിരുന്നു വസ്തുതാപരമായ കണ്ടെത്തൽ. വളരെ തിരക്കുള്ള സമയങ്ങളിൽ കാൽനടക്കാരുടെ എണ്ണം ഇതിലും കൂടും.

ADVERTISEMENT

∙ അങ്ങനെയാണ് ഇങ്ങനെയായത്!

ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിക്കുന്ന ആകാശപ്പാതയിൽ കയറാനും ഇറങ്ങാനും യന്ത്രപ്പടികളും ലിഫ്റ്റുകളും ഇവ പ്രവർത്തിപ്പിക്കാൻ മുഴുവൻസമയ ചുമതലയുള്ളവരും ഉണ്ടാകുമെന്നുമായിരുന്നു പ്രഖ്യാപനം. പരിപാലനത്തിന് എൽഇഡി പരസ്യ ബോർഡുകളിൽ നിന്നുള്ള വരുമാനം മാത്രം മതിയാകും. ആളുകൾക്ക് ഉപകരിക്കുന്ന കിയോസ്‌ക്കുകളും ഇരിപ്പിടങ്ങളുമുണ്ടാകും. റോഡ് സുരക്ഷ അതോറിറ്റിയുടെ കീഴിലായിരിക്കും ആകാശപ്പാതയെന്നും റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനായിരിക്കും നിർമാണച്ചുമതല എന്നും തീരുമാനിച്ചു.

യു.വി.ജോസ് ആയിരുന്നു അന്നത്തെ കോട്ടയം കലക്ടർ. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. കലക്ടർ, ഗതാഗത കമ്മിഷണർ, നഗരസഭാ ചെയർമാനായിരുന്ന കെ.ആർ.ജി. വാര്യർ, നാറ്റ്പാക് ഡയറക്ടറായിരുന്ന ബി.ശ്രീദേവി തുടങ്ങിയവർ പങ്കെടുത്ത ഉന്നതതല യോഗം മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്നു. പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ ഗതാഗത കമ്മിഷണർ അധ്യക്ഷയും കലക്ടർ കൺവീനറുമായി സമിതി രൂപീകരിച്ചു. വ്യവസായ വകുപ്പിനു കീഴിലുള്ള കിറ്റ്കോ (കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൽട്ടൻസി ഓർഗനൈസേഷൻ) ആണ് നിർമാണ കരാർ എടുത്തത്.

∙ യുഡിഎഫിന്റെ അഭിമാന പദ്ധതി

ADVERTISEMENT

വളരെ വേഗത്തിലാണ് പിന്നീടു കാര്യങ്ങൾ നീങ്ങിയത്. ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കും എന്നായിരുന്നു പ്രഖ്യാപനം. ഫെബ്രുവരിയിൽ തറക്കല്ലിടുമ്പോഴും നിർമാണം തുടങ്ങുമ്പോഴും ഇത് തങ്ങൾക്കുതന്നെ പൂർത്തീകരിക്കാൻ കഴിയും എന്ന പ്രതീക്ഷയിലായിരുന്നു എംഎൽഎയും സർക്കാരും. മൂന്നു മാസം കഴിഞ്ഞു ഭരണമാറ്റമല്ല, ഭരണത്തുടർച്ചയാണ് ഉണ്ടാവുക എന്ന് തിരുവഞ്ചൂർ മാത്രമല്ല, കോട്ടയം ജില്ലക്കാരനായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ യുഡിഎഫ് നേതൃത്വം പ്രതീക്ഷിച്ചിരുന്നുതാനും.

∙ കയറാനും ഇറങ്ങാനും എസ്കലേറ്റർ

നാറ്റ്പാക് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആകാശപ്പാതയുടെ വിസ്താരം ശാസ്ത്രീയമായി തീരുമാനിച്ചത്. എസ്‌കലേറ്ററിൽ മുകളിൽച്ചെന്ന് എസ്‌കലേറ്ററിലൂടെ തന്നെ ഇറങ്ങുന്ന വിധമായിരുന്നു രൂപരേഖ. നാലു സ്ഥലത്ത് ലിഫ്റ്റുണ്ടാകുമെന്നും പറഞ്ഞിരുന്നു. ട്രാഫിക് സിഗ്‌നൽ സംവിധാനം കാര്യക്ഷമമാക്കിയാൽ ആളുകൾക്ക് രണ്ടു മിനിറ്റുകൊണ്ട് മുറിച്ചുകടക്കാവുന്ന സ്ഥലത്ത് എസ്‌കലേറ്ററിലോ ലിഫ്റ്റിലോ കയറി മുകളിലെത്തി താഴേയ്ക്ക് ചുറ്റി ഇറങ്ങാം. പദ്ധതി നടപ്പാക്കുമ്പോൾ പ്രദേശവാസികളുടെ അഭിപ്രായം തേടുന്ന പഠനം ആവശ്യമായിരുന്നു. എന്നാൽ, അതുണ്ടായില്ല. എൽഡിഎഫ് സർക്കാർ വന്നതോടെ പദ്ധതി ഒറ്റയടിക്ക് ഉപേക്ഷിച്ചില്ല. എന്നാൽ നിർമാണം പതിയെ നിലയ്ക്കുന്നതിനാണ് കോട്ടയം സാക്ഷ്യം വഹിച്ചത്.

കോട്ടയത്തെ ആകാശപ്പാതയുടെ രൂപരേഖ (Photo Arranged)

∙ ആകാശപ്പാതയിൽ നിന്ന് ഗാന്ധി സ്മൃതിമണ്ഡപത്തിലേക്ക്

നിലച്ചുപോയ പദ്ധതി വീണ്ടും തുടങ്ങിയത് 2019 ജൂണിൽ. ഗാന്ധി സ്മൃതിമണ്ഡപം കൂടി ഉൾപ്പെടുത്തിയ മാറ്റം സർക്കാർ അംഗീകരിച്ചതോടെ ആയിരുന്നു ഇത്. ആകാശപ്പാതയുടെ നടപ്പാതയിൽ സെമിനാറുകളും സമ്മേളനങ്ങളും നടത്താനാകും എന്ന നിലയിൽ പദ്ധതി പരിഷ്കരിച്ചായിരുന്നു പുനഃക്രമീകരണം. അതിനാണ് ഗാന്ധി സ്മൃതിമണ്ഡപം എന്നു പേരിട്ടത്. രൂപരേഖയിലെ മാറ്റം സംബന്ധിച്ച തിരുവഞ്ചൂരിന്റെ നിർദേശം സർക്കാർ ആദ്യം അംഗീകരിച്ചിരുന്നില്ല. തൂണുകളുടെ നിർമാണമല്ലാതെ പണി കാര്യമായി മുന്നോട്ട് പോയിരുന്നുമില്ല. എന്നാൽ, രൂപമാറ്റത്തിനു നഗരസഭയുടെ നിർമാണവിഭാഗം അന്തിമ അനുമതി നൽകിയപ്പോൾ സർക്കാരും പച്ചക്കൊടി കാട്ടി.

ആകാശപ്പാതയുടെ തൂണുകളിലൊന്ന് വൃത്താകൃതിയിലെ നിർമാണത്തിന് പുറത്തായ നിലയിൽ. (ചിത്രം∙മനോരമ)

പുതുക്കിയ രൂപരേഖ അനുസരിച്ച് 14 തൂണുകൾക്കു മുകളിൽ 24 മീറ്ററുള്ള ഇരുമ്പ് പ്ലാറ്റ്ഫോമും വീതികൂടിയ ഭാഗത്ത് 200 പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ചെറിയ കടകൾക്കുള്ള സ്ഥലവുമുണ്ടാകും. നേരത്തെ തീരുമാനിച്ച 4 ലിഫ്റ്റുകളിൽ ഒരെണ്ണം ഒഴിവാക്കി മൂന്നിടങ്ങളിൽ സ്ഥാപിക്കാനാണ് രണ്ടാമതു നിർമാണം തുടങ്ങിയപ്പോൾ തീരുമാനിച്ചത്. നഗരസഭയ്ക്കു മുന്നിലും ബേക്കർ ജംക്‌ഷനിലേക്കും ശാസ്ത്രി റോഡിലേക്കും ടെംപിൾ റോഡിലേക്കും പോകുന്നയിടങ്ങളിലാണ് ലിഫ്റ്റുകൾ.

∙ ആകാശപ്പാത കോടതിയിൽ, 17 കോടി വേണോ

കോടിക്കണക്കിന് രൂപ മുടക്കി നിർമിച്ച ഇരുമ്പ് ചട്ടക്കൂടിനപ്പുറം നിർമാണം പുരോഗമിച്ചില്ല. ഇതിനിടയിൽ ശാസ്ത്രി റോഡിന്റെ തുടക്കത്തിൽ സ്ഥാപിച്ച തൂണ് സ്ഥാനം മാറിപ്പോയതിനാൽ ആകാശപ്പാത തൂണിലേക്ക് എത്താതെ വന്നു. തൂണിലേക്ക് മറ്റൊരു പൈപ്പ് ഉപയോഗിച്ച് വെൽഡ് ചെയ്ത് പ്രധാന ഭാഗമായ വൃത്തത്തിലുള്ള സ്ട്രക്ചറിലേക്ക് ഘടിപ്പിച്ചിരിക്കുകയാണിപ്പോൾ. ഇതിനിടയിൽ ആകാശപ്പാത പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതിയിലുമെത്തി. ഐഐടി റിപ്പോർട്ട് കോടതിയിലും എത്തിയിട്ടുണ്ട്.

ഇനി പദ്ധതി പൂർത്തിയാക്കണമെങ്കിൽ സ്ഥലമേറ്റെടുപ്പിന് അടക്കം 17.82 കോടി രൂപ ചെലവ് വരുമെന്ന് ഗണേഷ് പറയുമ്പോൾ മന്ത്രി പറയുന്നത് കള്ളക്കണക്കാണെന്നും അത്രയും പണം ആവശ്യമായി വരില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. അപകടങ്ങൾ കുറയ്ക്കാൻ വേണ്ടിയാണ് ആകാശപ്പാത നിർമിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.  ‘‘മന്ത്രി നിയമസഭയിൽ പറഞ്ഞത് ശരിയല്ല. ആവശ്യമായ അനുമതികൾ പദ്ധതിക്കു ലഭിച്ചിട്ടുണ്ട്. മേൽപ്പാലം ഇവിടെ നിർമിക്കാൻ കഴിയില്ല, സ്ഥലവുമില്ല. രണ്ടു ലിഫ്റ്റ് നിർമിച്ചാൽ പാതയുടെ ആദ്യഘട്ടം പൂർത്തിയാക്കാം. രണ്ടാം ഘട്ടത്തിൽ പദ്ധതി പൂർണമായും നടപ്പാക്കും’’. തിരുവ‍ഞ്ചൂർ പറഞ്ഞു.

∙ ഇനിയെന്ത് ?

ആകാശപ്പാത അശാസ്ത്രീയമാണെന്ന് കുറ്റപ്പെടുത്തുന്ന എൽഡിഎഫ് കോട്ടയം മണ്ഡലം കമ്മിറ്റി ഇതിനെ കപടവികസനത്തിന്റെ നിത്യസ്മാരകമെന്നാണ് പറയുന്നത്. പ്രതീകാത്മകമായി ഒരുഘട്ടത്തിൽ റീത്തും വച്ചു. ആ എതിർപ്പിന്റെ ബാക്കിപത്രമാണ് മന്ത്രി ഗണേഷ് കുമാർ നിയമസഭയിലും രേഖപ്പെടുത്തിയത്. എന്നാൽ ഇതു ബിനാലെ മോഡലല്ല നാടിന്റെ അഴിയാക്കുരുക്ക് അഴിക്കാനുള്ള മികച്ച പദ്ധതിയെന്ന് ബോധ്യപ്പെടുത്തേണ്ടത് തിരുവ‍ഞ്ചൂരിന്റെ അഭിമാനപ്രശ്നമാണ്. ഉപവാസം ഇരുന്നായാലും അതു നേടിയെടുക്കുമെന്നാണ് തിരുവഞ്ചൂർ പറയുന്നത്. ഉപവാസ സമരത്തിനൊപ്പം ആകാശപ്പാതയ്ക്കു വേണ്ടി മുഖ്യമന്ത്രിയുടെ ഇടപെടലും തേടുകയാണ് തിരുവഞ്ചൂർ. ജൂലൈ 6ന് യുഡിഎഫ് ഉപവാസ  സമരം നടത്തുകയും ചെയ്തു.

English Summary:

Kottayam Skyway Controversy: Can This Embattled Project Be Saved?