ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ 2020 ൽ ലേബർ പാർട്ടിയുടെ നേതൃത്വത്തിലേക്കു വരുമ്പോൾ അത്രയൊന്നും അറിയപ്പെടുന്ന നേതാവായിരുന്നില്ല. ഇടതുപക്ഷക്കാരനായ ജെറമി കോർബിൻ സ്ഥാനമൊഴിഞ്ഞശേഷം ലേബർ പാർട്ടിയെ മാറിയ കാലത്തിന് അനുസരിച്ചു നവീകരിക്കാൻ സ്റ്റാമെറിനു കഴിഞ്ഞു. ദീർഘകാലം അധികാരത്തിലിരുന്ന് അഴിമതിയും കെടുകാര്യസ്ഥതയും മൂലം ജീർണിച്ചുപോയ കൺസർവേറ്റീവ് പാർട്ടിക്കെതിരെ ഉയർന്ന ജനവികാരം കൂടിയായപ്പോൾ ലേബർ പാർട്ടി നേടിയ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ഈ തിരഞ്ഞെടുപ്പുഫലം മാറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടനു സമീപം സറേയിൽ സാധാരണ കുടുംബത്തിലാണ് സ്റ്റാമെറിന്റെ ജനനം. അച്ഛൻ ഫാക്ടറി തൊഴിലാളിയും അമ്മ നഴ്സുമായിരുന്നു. ഓക്സ്ഫഡ് സർവകലാശാലയിൽനിന്നു നിയമബിരുദം നേടിയ സ്റ്റാമെർ, 16–ാം വയസ്സിൽ പൊതുരംഗത്തെത്തി. രാഷ്ട്രീയത്തിൽ സജീവമാകും മുൻപേ വധശിക്ഷാവിരുദ്ധ നിലപാടുകളിലൂടെ മനുഷ്യാവകാശപ്രവർത്തകനെന്ന നിലയിൽ ശ്രദ്ധേയനായി. പുരോഗമന നിലപാടുളള അഭിഭാഷകൻ എന്നു പേരെടുത്ത സ്റ്റാമെർ, 1999 ൽ ബെൽഫാസ്റ്റിൽ കൗമാരക്കാരനെ വെടിവച്ചുകൊന്ന ബ്രിട്ടിഷ് സൈനികനു വേണ്ടി ഹാജരായത് എല്ലാവരെയും ഞെട്ടിച്ചു. 2008–13 ൽ ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചു. 

ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രി കിയേർ സ്റ്റാമെർ (Photo by HENRY NICHOLLS / AFP)
ADVERTISEMENT

2003– 08 കാലത്ത് നോർത്തേൺ അയർലൻഡിലെ പൊലീസ് സേനയുടെ മനുഷ്യാവകാശ ഉപദേശകനായിരുന്നു. തോക്ക്, ജലപീരങ്കി, പ്ലാസ്റ്റിക് ബുള്ളറ്റുകൾ എന്നിവ പൊലീസ്  ഉപയോഗിക്കുന്നതിനെ അദ്ദേഹം അക്കാലത്ത് ശക്തമായി ന്യായീകരിച്ചു. ഭീകരനെന്നു മുദ്രകുത്തി ബ്രസീൽ കുടിയേറ്റ തൊഴിലാളിയെ പൊലീസ് ഏഴുവട്ടം തലയ്ക്കു വെടിവച്ചു കൊന്ന കേസിൽ ഓഫിസർമാർക്കെതിരെ നിയമനടപടി വേണ്ടെന്ന നിലപാടാണു സ്റ്റേറ്റ് പ്രോസിക്യൂട്ടറായിരുന്ന കാലത്ത് സ്വീകരിച്ചത്. 2010 ൽ ട്യൂഷൻ ഫീ വർധനയ്ക്കെതിരെ വിദ്യാർഥികൾ തെരുവിലിറങ്ങി സമരം ചെയ്തതപ്പോൾ, സമാധാനപരമായി സമരം ചെയ്യുന്നവർക്കെതിരെയും കേസെടുക്കാനുള്ള മാർഗങ്ങൾ ഉപദേശിച്ചത് സ്റ്റാമെറായിരുന്നു. 

2015 ൽ വടക്കൻ ലണ്ടനിലെ ഹോൽബൻ ആൻഡ് സെന്റ്പാൻക്രാസിൽനിന്ന് ആദ്യമായി പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഉറച്ച ഇടതുപക്ഷ നിലപാടുകാരനായ പ്രതിപക്ഷ നേതാവ് ജെറമി കോർബിനുമായി വിവിധ വിഷയങ്ങളിൽ ഭിന്നതകളുണ്ടായിരുന്നു. ക്രിമിനൽ നീതിന്യായവ്യവസ്ഥയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് എലിസബത്ത് രാജ്ഞി സ്റ്റാമെറിനു ‘സർ’ പദവി നൽകി. ചാൾസ് രാജാവുമായും നല്ല ബന്ധമാണുള്ളത്. ആരോഗ്യപ്രവർത്തകയായ വിക്ടോറിയ ആണ് ഭാര്യ. 2 കുട്ടികൾ. 

സുരക്ഷ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കാലാവസ്ഥ വ്യതിയാനം എന്നിങ്ങനെ വിവിധ മേഖലകളിൽ ഇന്ത്യയുമായി തന്ത്രപരമായ സഹകരണം ഉറപ്പാക്കുമെന്നും സ്വതന്ത്ര വ്യാപാരകരാർ നടപ്പിലാക്കുമെന്നും ലേബർ തിരഞ്ഞെടുപ്പു പത്രികയിൽ പറയുന്നുണ്ട്. ഇതു പുതിയ പ്രധാനമന്ത്രിയുടെ ഇന്ത്യയോടുള്ള സമീപനം സൂചിപ്പിക്കുന്നു. 

തരംപോലെ നിലപാടു മാറ്റുന്നുവെന്നാണു സ്റ്റാമെറിനെതിരായ മുഖ്യവിമർശനം. പത്തിന സോഷ്യലിസ്റ്റ് നയങ്ങളാണു പാർട്ടി നടപ്പാക്കാൻ പോകുന്നതെന്നു പറഞ്ഞാണു 2020 ൽ അദ്ദേഹം ലേബർ നേതാവാകുന്നത്.  പണക്കാർക്ക് 5 % അധിക നികുതി, ആയുധവ്യാപാര നിയന്ത്രണം, റെയിൽവേ, തപാൽ, ഊർജ, ജലവിതരണ മേഖലകളുടെ ദേശസാൽക്കരണം, പുതിയ പരിസ്ഥിതി നയം, തൊഴിലാളി അവകാശങ്ങൾ ശക്തിപ്പെടുത്തൽ എന്നിങ്ങനെയായിരുന്നു ഈ വാഗ്ദാനങ്ങൾ.

എന്നാൽ പിന്നീട് ഇതിലേറെയും അദ്ദേഹം ഉപേക്ഷിച്ചു. തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ റെയിൽവേ ദേശസാൽക്കരണം മാത്രമേ നിലനിർത്തിയുള്ളു. സാഹചര്യം വ്യത്യസ്തമായതിനാൽ പണക്കാർക്കു നികുതി കൂട്ടില്ലെന്നും നിലപാടെടുത്തു.

ADVERTISEMENT

പാർട്ടിയിലെ ഉറച്ച ഇടതുപക്ഷക്കാർ പലർക്കും ഇത്തവണ സീറ്റ് നൽകിയില്ല. പല മണ്ഡലങ്ങളിലും പലസ്തീൻ പ്രശ്നം സജീവ ചർച്ചാവിഷയമായിരുന്നു. ഇസ്രയേലിനൊപ്പമാണു താനെന്നു സ്റ്റാമെർ പ്രഖ്യാപിച്ചുവെങ്കിലും പാർട്ടിയുടെ നിലപാട് കൃത്യമായി പ്രഖ്യാപിക്കാൻ വൈകി. സ്റ്റാമെറിന് ഒരു പ്രത്യയശാസ്ത്രമില്ലെന്നാണു ചില നിരീക്ഷകരുടെ വിലയിരുത്തൽ. എങ്കിലും സ്വതന്ത്ര വിപണിയുടെ ആധിപത്യത്തിന് എതിരായ അദ്ദേഹം തൊഴിലാളി യൂണിയനുകളുടെ അവകാശങ്ങൾക്കുവേണ്ടിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ വികാസത്തിനുവേണ്ടിയും ഉറച്ച നിലപാടാണു സ്വീകരിച്ചത്. ‌

ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രി കിയേർ സ്റ്റാമെർ (image credit : KeirStarmerLabour/facebook)

രോഗ അവധി പോലെയുള്ള അടിസ്ഥാന അവകാശങ്ങൾ ഉറപ്പാക്കാനും രംഗത്തിറങ്ങി. ആദർശവാദിയല്ല പ്രായോഗികവാദിയായ രാഷ്ട്രീയ നേതാവായാണ് അദ്ദേഹം ലേബറിനെ നയിച്ചത്. കടുത്ത ഇടതുപക്ഷ നിലപാടും കടുത്ത വലതുപക്ഷ നിലപാടും മാറ്റിവച്ചു സാമ്പത്തിക സ്ഥിരത, തൊഴിലാളിഅവകാശങ്ങൾ എന്നിവ അടിസ്ഥാനമാക്കിയ അദ്ദേഹത്തിന്റെ നിലപാടുകളെ ചിലർ സ്റ്റാമെറിസം എന്നു വിളിച്ചുതുടങ്ങിയിട്ടുണ്ട്.

∙ ഋഷി സുനകിന്റെ മടക്കം അവസാനംവരെ പൊരുതി

ഡിസംബർ വരെ കാലാവധി ഉണ്ടായിരുന്നിട്ടും ഋഷി സുനക് മേയ് അവസാനം നേരത്തേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. ചില പാർട്ടിനേതാക്കളും ഈ നടപടിയെ വിമർശിച്ചിരുന്നു. ബ്രിട്ടന്റെ സാമ്പത്തികരംഗം വർഷാവസാനം ആകുമ്പോഴേക്കും കൂടുതൽ മോശമാകാനാണു സാധ്യത എന്നു കണ്ടാണു നേരത്തേ വോട്ടെടുപ്പു പ്രഖ്യാപിച്ചതെന്നാണു ചിലർ വിലയിരുത്തിയത്. ഇംഗ്ലിഷ് ചാനൽ വഴി അനുദിനം വർധിക്കുന്ന അനധികൃത കുടിയേറ്റമാണു മറ്റൊരു മുഖ്യപ്രശ്നം. അഭയാർഥികളെ റുവാണ്ടയിലേക്കു നാടുകടത്താനുള്ള സുനകിന്റെ പദ്ധതി ഫലപ്രദമാണെന്ന് ആരും കണക്കിലെടുത്തില്ല. 

ADVERTISEMENT

അഭിപ്രായ സർവേകളെല്ലാം എതിരായിരുന്നു. അതിനാൽ പരാജയം ആരെയും അമ്പരപ്പിച്ചില്ല. വെള്ളിയാഴ്ച രാവിലെ ചാൾസ് രാജാവിനെ കണ്ടു രാജി സമർപ്പിക്കാൻ പോകും മുൻപ് പ്രധാനമന്ത്രിയെന്ന നിലയിൽ സുനക് നടത്തിയ വിടവാങ്ങൽ പ്രസംഗം 4 മിനിറ്റ് നീണ്ടു.  ഭാര്യ അക്ഷത മൂർത്തി ഒപ്പമുണ്ടായിരുന്നു. 

ബ്രിട്ടിഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന വെള്ളക്കാരനല്ലാത്ത ആദ്യത്തെയാളും ആദ്യത്തെ ഇന്ത്യൻ വംശജനുമാണു ഋഷി സുനക്. 2 നൂറ്റാണ്ടിനിടയിലെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോർഡും സ്വന്തം. (അധികാരത്തിലേറുമ്പോൾ 42 വയസ്സ്. ബ്രിട്ടന്റെ പ്രധാനമന്ത്രിമാരിൽ ഏറ്റവും ധനികനും സുനകാണ്.) 

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഭാര്യ അക്ഷത മൂർത്തിക്കൊപ്പം ഡൽഹിയിൽ ക്ഷേത്രദർശനത്തിനെത്തുന്നു (File Photo by PTI)

ഋഷിയുടെ ഭാര്യ അക്ഷത മൂർത്തി ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണമൂർത്തിയുടെയും ഇൻഫോസിസ് ഫൗണ്ടേഷൻ അധ്യക്ഷ സുധ മൂർത്തിയുടെയും മകളാണ്. അവിഭക്ത ഇന്ത്യയിലെ ഗുജ്‌റൻവാലയിൽ നിന്നാണു (ഇപ്പോൾ പാക്കിസ്ഥാനിൽ) സുനകിന്റെ മുത്തച്ഛൻ 1930 കളിൽ കെനിയയിലേക്കു കുടിയേറിയത്. അച്ഛൻ കെനിയയിൽ ജനിച്ചു. അമ്മ ടാൻസനിയയിലും. അവർ പിന്നീടു ബ്രിട്ടനിലേക്കു കുടിയേറി. 1980 ൽ ബ്രിട്ടനിലെ സതാംപ്ടനിലാണു സുനക് ജനിച്ചത്. പിതാവ് അവിടെ ഡോക്ടറായിരുന്നു. അമ്മ ഫാർമസി നടത്തിയിരുന്നു. 

ഇൻവെസ്റ്റ് ബാങ്കിങ് രംഗത്തുനിന്നാണു സുനക് രാഷ്ട്രീയത്തിലേക്കു വന്നത്. 2015 ൽ വെള്ളക്കാർക്കു ഭൂരിപക്ഷമുള്ള മണ്ഡലമായ നോർത്ത് യോർക്‌ഷറിലെ റിച്ച്മണ്ടിൽ നിന്ന് ആദ്യം എംപിയായി. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ 2019 ൽ ധനകാര്യ സഹമന്ത്രിയായി. മാസങ്ങൾക്കകം 2020 ഫെബ്രുവരിയിൽ 39-ാം വയസ്സിൽ ധനമന്ത്രിയും. ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി കഴിഞ്ഞാൽ രണ്ടാമൻ ധനമന്ത്രിയാണ്. ലോക്ഡൗൺ കാലത്തു നടപ്പാക്കിയ സാമ്പത്തിക ഉത്തേജക നടപടികൾ അദ്ദേഹത്തിനു പ്രശംസ നേടിക്കൊടുത്തു.

English Summary:

Understanding Kier Stammer's Leadership: Policies and Controversies

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT