നിങ്ങളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ ഈ 3 കാരണം മാത്രം: കെഎസ്ഇബിക്ക് കിട്ടാൻ 2310 കോടി; ഫ്യൂസ് ഊരുന്നത് പാവങ്ങളുടെ!
സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ വൻതുക കുടിശിക പിരിച്ചെടുക്കാൻ മടിക്കുന്ന കെഎസ്ഇബി ബലം പിടിക്കുന്നതു സാധാരണക്കാരായ ഉപയോക്താക്കളോട്. 2023 മാർച്ച് 1നു ശേഷം വയനാടു ജില്ലയിൽ മാത്രം 3113 പട്ടിക വർഗ കുടുംബങ്ങളുടെ വൈദ്യുതിയാണു ബിൽ കുടിശികയെത്തുടർന്ന് കെഎസ്ഇബി വിച്ഛേദിച്ചത്. ഇതിൽ 1514 കുടുംബങ്ങൾക്കു വൈദ്യുതി പുനഃസ്ഥാപിച്ചു നൽകിയിട്ടുമില്ല. 2024 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 2310.70 കോടി രൂപയാണു സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു പിരിഞ്ഞു കിട്ടാനുള്ളത്. പലിശ കൂടാതെയാണ് ഈ തുക.

സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ വൻതുക കുടിശിക പിരിച്ചെടുക്കാൻ മടിക്കുന്ന കെഎസ്ഇബി ബലം പിടിക്കുന്നതു സാധാരണക്കാരായ ഉപയോക്താക്കളോട്. 2023 മാർച്ച് 1നു ശേഷം വയനാടു ജില്ലയിൽ മാത്രം 3113 പട്ടിക വർഗ കുടുംബങ്ങളുടെ വൈദ്യുതിയാണു ബിൽ കുടിശികയെത്തുടർന്ന് കെഎസ്ഇബി വിച്ഛേദിച്ചത്. ഇതിൽ 1514 കുടുംബങ്ങൾക്കു വൈദ്യുതി പുനഃസ്ഥാപിച്ചു നൽകിയിട്ടുമില്ല.
2024 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 2310.70 കോടി രൂപയാണു സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു പിരിഞ്ഞു കിട്ടാനുള്ളത്. പലിശ കൂടാതെയാണ് ഈ തുക. ജല അതോറിറ്റി പമ്പ് ഹൗസുകൾ, പൊലീസ്, .ആശുപത്രികൾ, കൃഷിഭവൻ എന്നിവർക്ക് ഒഴികെ എല്ലാവർക്കും കുടിശിക നോട്ടിസ് നൽകുകയും അടയ്ക്കാത്തവരുടെ വൈദ്യുതി വിച്ഛേദിച്ച് റവന്യു റിക്കവറി നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നാണു കെഎസ്ഇബി വിശദീകരണം.
∙ ചെയർമാന്റെ ഉത്തരവിന് നിയമ സാധുതയില്ല
തടസ്സമില്ലാതെ വൈദ്യുതി ലഭിക്കേണ്ടത് ഉപയോക്താക്കളുടെ അവകാശമാണെന്നു നിയമത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. കെഎസ്ഇബി ഓഫിസിൽ അക്രമം കാണിക്കുന്ന ആളിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ നിയമപരമായി കെഎസ്ഇബിക്ക് അധികാരമില്ല. അക്രമത്തിൽ നഷ്ടമുണ്ടായാൽ അത് ഈടാക്കാൻ നിയമ നടപടി സ്വീകരിക്കാം. ഒരാൾ ചെയ്ത പ്രവൃത്തിയുടെ പേരിൽ കുടുംബത്തിലെ എല്ലാവരെയും ബുദ്ധിമുട്ടിച്ചു വൈദ്യുതി വിച്ഛേദിക്കുന്നത് വൈദ്യുതി മൗലികാവകാശമാക്കിയ നിയമത്തിന് എതിരാണ്.
2003ലെ വൈദ്യുതി നിയമം പറയുന്നത് ഇങ്ങനെ
1. വൈദ്യുതി ബിൽ അടച്ചില്ലെങ്കിൽ
ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി വിഛേദിക്കുമെന്നു ബില്ലിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി ബിൽ പിഴയില്ലാതെയും പിഴയോടു കൂടിയും അടയ്ക്കാനുള്ള സാവകാശം നൽകുന്നുണ്ട്. ബില്ലിൽ പ്രത്യേകം പറയുന്നതിനാൽ ഇതിനു നോട്ടിസ് നൽകേണ്ടതില്ല. വീടുകളിലെ വൈദ്യുതി ബന്ധം വിഛേദിക്കുമ്പോൾ എസ്എംഎസ്, ഫോൺ മുഖേന നേരത്തേ അറിയിപ്പു നൽകണം.
2.വൈദ്യുതി മോഷണം നടന്നാൽ
മോഷണം തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടാൽ വൈദ്യുതി വിഛേദിച്ചു നിയമ നടപടികൾ സ്വീകരിക്കാം.
3. കണക്‌ഷൻ അപകട സ്ഥിതിയിലെങ്കിൽ
വീട്ടുകാരെ അറിയിച്ച് തുടർനടപടികൾക്കായി വൈദ്യുതി വിഛേദിക്കാം. ഉച്ചയ്ക്ക് ഒരു മണി വരെയാണു വിഛേദിക്കാനുള്ള സമയമെന്നു നിയമത്തിൽ പറയുന്നു. തുക അടച്ചാൽ കണക്‌ഷൻ പുനഃസ്ഥാപിക്കണം.