പുട്ടിന്റെ ഉറപ്പ് കിട്ടിയാൽ പിടിച്ചാൽ കിട്ടില്ല മോദിയുടെ ‘മൈലേജ്’: നിർണായക ലക്ഷ്യങ്ങൾ; പെട്രോളിലും പ്രതീക്ഷ
വെറും 24 ദിവസത്തിന്റെ ഇടവേളയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്ക് കൊടുത്ത അതേ കൈ കൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കരം പിടിക്കാൻ ഈ ലോകത്തിൽ ആർക്കൊക്കെ കഴിയും? ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അത് സാധ്യമാക്കിയിരിക്കുന്നു. ജൂൺ 14ന് ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് നരേന്ദ്ര മോദി യുക്രെയ്ൻ പ്രധാനമന്ത്രിയെ കണ്ടത്. ജൂലൈ 8ന് റഷ്യയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തുമ്പോൾ പുട്ടിന്റെ ആതിഥ്യവും ഇന്ത്യൻ പ്രധാനമന്ത്രി സ്വീകരിക്കുന്നു. ഇത് രണ്ടും സംഭവിക്കുന്നത് നരേന്ദ്ര മോദി മൂന്നാമത് പ്രധാനമന്ത്രിയായതിന് ശേഷമാണ് എന്നതിനുമുണ്ട് പ്രത്യേകത. റഷ്യയ്ക്ക് പുറമേ മോദി രണ്ട് ദിവസം ഓസ്ട്രിയയിലും സന്ദർശനം നടത്തുന്നുണ്ട്. ഒട്ടേറെ മലയാളികൾ ലക്ഷ്യം വയ്ക്കുന്ന യൂറോപ്പിലെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇന്ന് ഓസ്ട്രിയ. നീണ്ട 41 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെ എത്തുന്നതെന്ന പ്രത്യേകത കൂടി ഈ സന്ദര്‍ശനത്തിനുണ്ട്. സാധാരണ അധികാരമേറ്റയുടൻ അയൽരാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന പതിവാണ് മോദിക്കുണ്ടായിരുന്നത്. 2014ൽ ഭൂട്ടാനിലും 2019ൽ മാലദ്വീപിലും സന്ദർശനം നടത്തിയ മോദി പക്ഷേ ഇക്കുറി യൂറോപ്പിലേക്കാണ് പറന്നത്. അതും അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ. ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയായിരുന്നു ലക്ഷ്യം. എന്നാൽ മുൻകൂട്ടി ഉച്ചകോടിക്കായി നിശ്ചയിച്ച ഈ യാത്രയെ ഉഭയകക്ഷി സന്ദർശന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ മോദിയുടെ ആദ്യ ഉഭയകക്ഷി സന്ദർശന യാത്ര ഏത് രാജ്യത്തിലേക്കാവുമെന്ന ആകാംക്ഷ നിലനിന്നിരുന്നു. ആദ്യം അയൽപക്കമെന്ന കീഴ്‍വഴക്കം വിട്ട് മോദി രണ്ടാമതും യൂറോപ്പിലേക്ക് പറന്നതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്?

വെറും 24 ദിവസത്തിന്റെ ഇടവേളയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്ക് കൊടുത്ത അതേ കൈ കൊണ്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കരം പിടിക്കാൻ ഈ ലോകത്തിൽ ആർക്കൊക്കെ കഴിയും? ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അത് സാധ്യമാക്കിയിരിക്കുന്നു. ജൂൺ 14ന് ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് നരേന്ദ്ര മോദി യുക്രെയ്ൻ പ്രധാനമന്ത്രിയെ കണ്ടത്. ജൂലൈ 8ന് റഷ്യയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തുമ്പോൾ പുട്ടിന്റെ ആതിഥ്യവും ഇന്ത്യൻ പ്രധാനമന്ത്രി സ്വീകരിക്കുന്നു.
ഇത് രണ്ടും സംഭവിക്കുന്നത് നരേന്ദ്ര മോദി മൂന്നാമത് പ്രധാനമന്ത്രിയായതിന് ശേഷമാണ് എന്നതിനുമുണ്ട് പ്രത്യേകത. റഷ്യയ്ക്ക് പുറമേ മോദി രണ്ട് ദിവസം ഓസ്ട്രിയയിലും സന്ദർശനം നടത്തുന്നുണ്ട്. ഒട്ടേറെ മലയാളികൾ ലക്ഷ്യം വയ്ക്കുന്ന യൂറോപ്പിലെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇന്ന് ഓസ്ട്രിയ. നീണ്ട 41 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെ എത്തുന്നതെന്ന പ്രത്യേകത കൂടി ഈ സന്ദര്‍ശനത്തിനുണ്ട്.
സാധാരണ അധികാരമേറ്റയുടൻ അയൽരാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന പതിവാണ് മോദിക്കുണ്ടായിരുന്നത്. 2014ൽ ഭൂട്ടാനിലും 2019ൽ മാലദ്വീപിലും സന്ദർശനം നടത്തിയ മോദി പക്ഷേ ഇക്കുറി യൂറോപ്പിലേക്കാണ് പറന്നത്. അതും അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ. ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയായിരുന്നു ലക്ഷ്യം. എന്നാൽ മുൻകൂട്ടി ഉച്ചകോടിക്കായി നിശ്ചയിച്ച ഈ യാത്രയെ ഉഭയകക്ഷി സന്ദർശന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ മോദിയുടെ ആദ്യ ഉഭയകക്ഷി സന്ദർശന യാത്ര ഏത് രാജ്യത്തിലേക്കാവുമെന്ന ആകാംക്ഷ നിലനിന്നിരുന്നു. ആദ്യം അയൽപക്കമെന്ന കീഴ്‍വഴക്കം വിട്ട് മോദി രണ്ടാമതും യൂറോപ്പിലേക്ക് പറന്നതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്?
∙ റഷ്യയിൽ ആറാമത് ഓസ്ട്രിയയിൽ ആദ്യം
പത്ത് വർഷം തുടർച്ചയായി പ്രധാനമന്ത്രിപദത്തിൽ തുടർന്ന നരേന്ദ്ര മോദി മൂന്നാം ജയത്തിന് പിന്നാലെയാണ് ഉഭയകക്ഷി സന്ദർശനത്തിനായി റഷ്യയിലേക്ക് എത്തുന്നത്. ഇത് മോദിയുടെ ആറാമത്തെ റഷ്യൻ സന്ദർശനമാണ്. അതേസമയം റഷ്യൻ സന്ദർശനം കഴിഞ്ഞ് നേരെ വന്നിറങ്ങുന്ന ഓസ്ട്രിയയിൽ ആദ്യമായിട്ടാണ് മോദിയുടെ സന്ദർശനമെന്ന പ്രത്യേകതയുമുണ്ട്. വിദേശ സന്ദർശനത്തിന്റെ പേരിൽ സ്വന്തം രാജ്യത്ത് ഒട്ടേറെ പരിഹാസവും ആരോപണവും നേരിട്ട പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഈ സന്ദർശനങ്ങളുടെ ഫലങ്ങൾ നിരത്തി ഭരണപക്ഷം പ്രതിരോധക്കോട്ട തീർത്തതോടെയാണ് ആരോപണങ്ങൾ മയപ്പെട്ടു തുടങ്ങിയത്.
ജൂലൈ 10ന് ഓസ്ട്രിയയുടെ മണ്ണിൽ നരേന്ദ്ര മോദി കാലുകുത്തുമ്പോൾ അത് അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രിയായ ശേഷം സന്ദർശിക്കുന്ന 66–ാമത്തെ രാജ്യമായിരിക്കും. യുഎൻ അംഗീകരിച്ച 193 രാജ്യങ്ങളാണുള്ളത്. അതായത് ലോകരാജ്യങ്ങളിൽ ഇനിയും മോദിക്ക് മുന്നിൽ സഞ്ചരിക്കാൻ ഒട്ടേറെ രാജ്യങ്ങൾ അവശേഷിക്കുന്നു. 66 രാജ്യങ്ങളിലാണ് മോദി സഞ്ചരിച്ചിട്ടുള്ളതെങ്കിലും ഇതിൽ പലതിലും ഒട്ടേറെ തവണ അദ്ദേഹം എത്തിയിട്ടുണ്ട്. 'മോദി യാത്ര'യിൽ ഒന്നാം സ്ഥാനം യുഎസിനാണ്. എട്ടുതവണയാണ് മോദി ഇവിടെ എത്തിയത്. ഫ്രാൻസ്, ജപ്പാൻ, യുഎഇ എന്നീ രാജ്യങ്ങളിൽ ഏഴു തവണ മോദി സന്ദർശനം നടത്തി. റഷ്യ, ജർമനി എന്നീ രാജ്യങ്ങളിൽ ആറുതവണയും ചൈന നേപ്പാൾ എന്നിവിടങ്ങളിൽ 5 തവണ വീതവും മോദി എത്തി. സിംഗപ്പൂരിലേക്ക് നാല് പ്രാവശ്യമാണ് മോദി യാത്ര ചെയ്തിട്ടുള്ളത്.
ആകെ സഞ്ചരിച്ച 66 ലോകരാജ്യങ്ങളിൽ 36 രാജ്യങ്ങളിൽ ഒരു പ്രാവശ്യം മാത്രമാണ് മോദി എത്തിയത്.15 രാജ്യങ്ങളിൽ അദ്ദേഹം 2 തവണ വീതം യാത്ര നടത്തിയപ്പോൾ ആറ് രാജ്യങ്ങളിൽ മൂന്ന് തവണ വീതവും എത്തി. അയൽരാജ്യങ്ങളിൽ യാത്ര ചെയ്തതിനേക്കാൾ പലകുറി സന്ദർശനം നടത്തിയത് യുഎസിലും യൂറോപ്യൻ രാജ്യങ്ങളിലുമാണ് എന്ന പ്രത്യേകതയുമുണ്ട്. അതേസമയം അറബ് രാജ്യങ്ങളിലും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും മോദി ഒട്ടേറെ തവണ സന്ദർശനം നടത്തിയിട്ടുണ്ട്. 2019ൽ ചൈനയിൽ ആരംഭിച്ച് ലോകമാകെ പടർന്ന കോവിഡ് രോഗകാലത്ത് വിദേശ യാത്രകൾ പോകാത്ത വർഷങ്ങളും മോദിക്കുണ്ടായിട്ടുണ്ട്. 2020ൽ ഒരു വിദേശയാത്ര പോലും മോദി നടത്തിയിട്ടില്ല. 2019ൽ പത്ത് തവണയും 2022ൽ അഞ്ചുതവണയും മോദിയേയും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഇന്ത്യയിൽനിന്നും വിദേശത്തേക്ക് പറന്നു. വിശ്രമം ഒഴിവാക്കി ഒരു യാത്രയിൽ പരമാവധി രാജ്യങ്ങളിൽ സന്ദര്‍ശനം നടത്തുന്ന പതിവും മോദിക്ക് സ്വന്തം.
∙ റഷ്യയിലെ ലക്ഷ്യങ്ങൾ
അധികാരമേറ്റ ശേഷമുള്ള ഒരു ഭരണാധികാരിയുടെ ആദ്യ വിദേശയാത്ര ആതിഥേയ രാജ്യത്തിന് ലഭിക്കുന്ന പരിഗണനയാണ് കാണിക്കുന്നത്. അതായത് മോദിയുടെ ഈ യാത്ര മറ്റ് രാജ്യങ്ങൾക്കു നൽകുന്ന സന്ദേശം എന്തെന്നാൽ, റഷ്യയ്ക്കാണ് ഇന്ത്യ മുന്തിയ പരിഗണന നൽകുന്നത് എന്നതാണ്. ഇത് മൂന്നാം തവണയാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി അധികാരമേറ്റയുടൻ ആദ്യ വിദേശയാത്ര റഷ്യയിലേക്ക് നടത്തുന്നത്. മുൻപ് പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും ആദ്യ വിദേശയാത്ര റഷ്യയിലേക്കായിരുന്നു.
എന്നാൽ അടുത്തകാലത്തായി ഇന്ത്യ യുഎസ് അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളുമായി അടുക്കുകയാണ്. പ്രത്യേകിച്ച് പ്രതിരോധ ഇടപാടുകളിൽ. പുറത്തു കാണിക്കുന്നില്ലെങ്കിലും ഇന്ത്യയുടെ ഈ നീക്കത്തിൽ അസ്വസ്ഥതയുള്ള രാജ്യമാണ് റഷ്യ. അതേസമയം യുക്രെയ്ൻ വിഷയത്തിൽ റഷ്യയെ പിണക്കാതെയും, യുഎസ് പിന്തുണയ്ക്കുന്ന ഉപരോധങ്ങളിൽ പങ്കുചേരാതെ എണ്ണ വാങ്ങിയും ഇന്ത്യ റഷ്യയോട് അടുപ്പം പുലർത്തുന്നു. ഈ പശ്ചാത്തലത്തിൽ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനം നോക്കിയാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം മനസ്സിലാക്കാനാവും.
റഷ്യ യുക്രെയ്നിൽ സൈനിക നടപടികൾ ആരംഭിച്ച ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനം കൂടിയാണിത്. സൗഹൃദ രാജ്യങ്ങളുടെ പിന്തുണ റഷ്യ ഏറ്റവും ആഗ്രഹിക്കുന്ന സമയത്താണ് ഇന്ത്യൻ പ്രധാനമന്ത്രി എത്തുന്നത്. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി മുഖ്യ അജൻഡയാക്കി ജൂലൈ എട്ടിന് റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയ നരേന്ദ്ര മോദിക്ക് പുട്ടിൻ പ്രത്യേക അത്താഴ വിരുന്നും ഒരുക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും വ്യാപാര വാണിജ്യ മേഖലകളിൽ കൂടുതൽ പുരോഗതി കൈവരിക്കുന്നതിനുമുള്ള തീരുമാനങ്ങളും ഉൾക്കൊള്ളുന്നതാകും ചർച്ച.
ഇറാനിൽ ഇന്ത്യ നിർമാണ പങ്കാളിയായ ഛബഹാർ തുറമുഖത്തിന്റെ വാണിജ്യ സാധ്യതകളെ കുറിച്ചും ചർച്ചയുണ്ടാവും. റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യമാണ് ഇറാൻ. പ്രതിരോധം, നിക്ഷേപം തുടങ്ങിയ മേഖലയിലും ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണം ഉണ്ടാവും. അതേസമയം പുട്ടിനുമായുള്ള കൂടിക്കാഴ്ചയിൽ മോദി, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുമോ എന്നറിയുന്നതിലാണ് ലോകരാജ്യങ്ങളുടെ താൽപര്യം.
∙ ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി
1971ൽ ഇന്ത്യയും സോവിയറ്റ് യൂണിയനും സൗഹൃദ, സഹകരണ കരാറിൽ ഒപ്പിട്ടശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രതിരോധ പങ്കാളിത്തത്തിലടക്കം ദൃഢമായിരുന്നു. 2000 മുതൽക്കാണ് റഷ്യയും ഇന്ത്യയും തമ്മിൽ വാർഷിക ഉച്ചകോടി ആരംഭിച്ചത്. റഷ്യയുടെ രൂപീകരണത്തിന് ശേഷമുള്ള പ്രധാന സഹകരണ നടപടിയും ഇതായിരുന്നു. എന്നാൽ കുറച്ച് വർഷങ്ങളിലായി ഉച്ചകോടിയുടെ ഇടവേളകളുടെ ദൈർഘ്യം കൂടിയിട്ടുണ്ട്. നീണ്ട 5 വർഷത്തിന് ശേഷമാണ് മോദി റഷ്യയിലേക്ക് എത്തുന്നത്. 1971ലെ സൗഹൃദ, സഹകരണ കരാറിന്റെ 50-ാം വാർഷികമായ 2021ല്‍ പുട്ടിൻ ന്യൂഡൽഹിയിലെത്തിയെങ്കിലും മോദിയുടെ മറുപടി യാത്ര നീളുകയായിരുന്നു.
പക്ഷേ ഇരുവരും 2022ൽ ഉസ്‌ബെക്കിസ്ഥാനിൽ വച്ചുനടന്ന എസ്‌സിഒ (Shanghai Cooperation Organization) യോഗത്തിൽ കണ്ടുമുട്ടുകയും പരസ്പരം ചർച്ച നടത്തുകയും ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചയിൽ മോദി സധൈര്യം പറഞ്ഞ വാക്കുകളിലാണ് ലോകം ഇന്ത്യൻ പ്രധാനമന്ത്രിയുടെ റഷ്യൻ യാത്രയെ പ്രതീക്ഷയോടെ നോക്കിക്കാണുന്നത്. 'ഇത് യുദ്ധകാലമല്ലെന്നു' പറഞ്ഞാണ് യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന അഭ്യർഥനയുമായി മോദി പുട്ടിനെ നേരിട്ടത്. എങ്കിലും യുദ്ധവുമായി മുന്നോട്ടുപോയ റഷ്യ ഇനിയും യുക്രെയ്നിലെ അധിനിവേശത്തിൽ നിന്നും പിന്മാറാൻ തയാറായിട്ടില്ല. ഇക്കുറി മോദി റഷ്യയിലേക്ക് എത്തിയത് വ്യക്തമായ സന്ദേശങ്ങൾ കൈമാറാനാണ് എന്നുകരുതുന്നവരും ധാരാളമുണ്ട്.
∙ മാറുന്ന റഷ്യ–ചൈന ഭായി ഭായി
യൂറാപ്യൻ രാജ്യങ്ങളുമായും യുഎസുമായും പ്രതിരോധ ബന്ധങ്ങളിൽ പരസ്യമായി ബന്ധം മെച്ചപ്പെടുത്തുമ്പോഴും ഇന്ത്യയുടെ പ്രതിരോധ പങ്കാളിത്തത്തിന്റെ ആണിക്കല്ല് റഷ്യയാണ്. എന്നാൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യ–ചൈന ബന്ധത്തിന് കൈവന്ന ദൃഢത ഇന്ത്യയെ അലോസരപ്പെടുത്തുന്നു. ദശാബ്ദങ്ങളായി ആഴത്തിൽ ബന്ധമുള്ള സുഹൃത്ത് എതിരാളികളിലേക്ക് അടുക്കുന്നത് നോക്കിനില്‍ക്കാൻ ഇന്ത്യയ്ക്ക് കഴിയുകയുമില്ല. ചൈനയോടുള്ള റഷ്യയുടെ ബന്ധം ശത്രുരാജ്യത്തെ നിലയ്ക്ക് നിർത്താൻ സഹായിക്കും എന്ന വിശ്വാസമായിരുന്നു ഇന്നലെ വരെ ഇന്ത്യയ്ക്ക്. എന്നാൽ റഷ്യയ്ക്കും മീതെ ചൈന വളരുന്ന അവസ്ഥയാണ് ഇന്നുള്ളത്. ചൈന തെളിക്കുന്ന വഴിയേ റഷ്യ പോകുമോ എന്നതായി ആശങ്ക.
യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസ് നേതൃത്വം നൽകുന്ന ഉപരോധങ്ങളെ ചെറുക്കാൻ റഷ്യ ഒരു പരിധിവരെ ആശ്രയിച്ചതും ചൈനയെയാണ്. അടുത്തിടെ പുട്ടിൻ ഉത്തര കൊറിയയിൽ നടത്തിയ സന്ദർശനം ലോകം ഏറെ ചർച്ചചെയ്തിരുന്നു. ചൈനയുമായും പാക്കിസ്ഥാനുമായും അടുപ്പം സൂക്ഷിക്കുന്ന രാജ്യമാണ് ഉത്തരകൊറിയ. നയതന്ത്ര കണ്ണുകളിലൂടെ നോക്കുമ്പോൾ ഇതെല്ലാം ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികളാണ്. യുഎസും യൂറോപ്യൻ രാജ്യങ്ങളുമായുമുള്ള ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ റഷ്യയുമായി ഒരു സന്തുലിത ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇതിനുളള കരുക്കൾ നീക്കിയശേഷമാണ് മോദി മോസ്കോയിൽ എത്തുന്നത്.
ജി7 ഉച്ചകോടിയിലെ പ്രത്യേക സമ്മേളനത്തിൽ അതിഥിയായി പങ്കെടുത്ത് രണ്ട് ദിവസങ്ങൾക്കകം ഇന്ത്യ എടുത്ത നിലപാടും ശ്രദ്ധേയമാണ്. ജൂൺ 16ന് സ്വിറ്റ്സർലൻഡിൽ നടന്ന നൂറോളം രാജ്യങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യ റഷ്യയ്ക്കെതിരായ പ്രമേയത്തിൽ ഒപ്പിടാതെ മാറി നിന്നു. റഷ്യയ്‌ക്കെതിരായ യുഎൻ പ്രമേയങ്ങളിലും ഇന്ത്യ തന്ത്രപരമായ അകലം പാലിക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്. ഔദ്യോഗിക പ്രസ്താവനകളിലും, യുക്രെയ്നെതിരായ റഷ്യൻ യുദ്ധത്തെ ഒരു സംഘർഷമായി മാത്രം അവതരിപ്പിക്കാനാണ് ഇന്ത്യ താൽപര്യപ്പെടുന്നതും.
∙ 'സംഘർഷം' തീർത്ത് കയ്യടി വാങ്ങുമോ മോദി?
രാജ്യാന്തരതലത്തിൽ പ്രതിച്ഛായ വർധിപ്പിക്കാൻ മോദിക്ക് കൈവന്നിരിക്കുന്ന അവസരം കൂടിയാണ് ഈ റഷ്യൻ യാത്ര. റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ക്രിയാത്മകമായി ഇടപെടാൻ ഇന്ത്യയ്ക്ക് മാത്രമേ ഇപ്പോഴത്തെ അവസ്ഥയിൽ കഴിയുകയുള്ളൂ. ഒരിക്കൽ ചൈന ശ്രമിച്ച് പരാജയപ്പെട്ടിടത്തേക്കാണ് മോദി എത്തിയിരിക്കുന്നത്. അവസാനിക്കാത്ത യുദ്ധത്തിൽ യുക്രെയ്നിനെ കൈയയച്ച് സഹായിച്ച് യൂറോപ്യൻ രാജ്യങ്ങളും സാമ്പത്തികമായി തളർച്ചയിലാണ്. ഇതിനൊപ്പം പ്രചാരണം പാതിവഴിയിലെത്തിയ യുഎസ് തിരഞ്ഞെടുപ്പ് ഫലവും യുദ്ധത്തിൽ നിർണായകം.
ജൂൺ 28നു നടന്ന പ്രസിഡന്റ് സ്ഥാനാർഥികളുടെ ആദ്യ സംവാദത്തിൽ ട്രംപിന്റെ പ്രകടനം ബൈഡനെ കവച്ചുവയ്ക്കുന്നതായിരുന്നു. ഡോണൾഡ് ട്രംപ് വീണ്ടും വൈറ്റ്ഹൗസിൽ താമസമാക്കിയാൽ റഷ്യയുമായുള്ള ശത്രുത വാക്കുകളിൽ മാത്രമാവും. ഇതോടെ യുദ്ധത്തിനായുള്ള യുഎസ് പണമൊഴുക്ക് നിലയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. യൂറോപ്യൻ രാജ്യങ്ങൾ മാത്രമായി ഈ ഭാരം ചുമക്കുവാനും സാധ്യത കുറവാണ്.
റഷ്യ– യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം ഇറ്റലിയിലും ജപ്പാനിലും നടന്ന ജി7 ഉച്ചകോടിയിൽ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുമായി മോദി നേരിട്ട് ആശയവിനിമയം നടത്തിയിരുന്നു. റഷ്യയിലെത്തി പുട്ടിനെ നേരിട്ടുകാണുമ്പോൾ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ മുൻകൈ എടുക്കുമോ? എങ്കിൽ നരേന്ദ്ര മോദിക്ക് രാജ്യാന്തരതലത്തിൽ ലഭിക്കുന്ന ‘മൈലേജ്’ ചെറുതായിരിക്കില്ല.
∙ വ്യാപാരത്തിലെ അസമത്വവും ചർച്ച
2025ൽ ഉഭയകക്ഷി വ്യാപാരം നിലവിലെ 1000 കോടി ഡോളറിൽനിന്നും 3000 കോടി ഡോളറാക്കി ഉയർത്തണം; 2019ൽ ഇന്ത്യയും റഷ്യയും തമ്മിലെടുത്ത ഈ തീരുമാനത്തിന് ഒരു യുദ്ധം വന്നപ്പോൾ സംഭവിച്ച മാറ്റം വലുതാണ്. ഇന്ത്യ–റഷ്യ ബന്ധത്തിന്റെ ആണിക്കല്ല് പരമ്പരാഗതമായി പ്രതിരോധ ഇടപാടുകളായിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് വർഷമായി ഇതിൽ വലിയൊരു മാറ്റം സംഭവിച്ചു. റഷ്യയിൽ നിന്ന് വിലക്കുറവിൽ പെട്രോൾ ഉൾപ്പെടെയുള്ള ഇന്ധനം വാങ്ങുന്ന ശീലം ഇന്ത്യൻ കമ്പനികൾ ആരംഭിച്ചതോടെയാണ് മാറ്റമുണ്ടായത്. 'താങ്ക്സ് ടു റഷ്യൻ ഓയിൽ' എന്നുതന്നെ പറയേണ്ട അവസ്ഥ. ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്തു പോലും ഇന്ധന വില വർധിപ്പിക്കാതെ പിടിച്ചു നിൽക്കാനായത് കുറഞ്ഞ വിലയ്ക്ക് റഷ്യയിൽനിന്ന് വാങ്ങിയതിനാലാണെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും മോദി– പുട്ടിൻ കൂടിക്കാഴ്ചയിൽ പ്രതീക്ഷിക്കുന്നുണ്ട്; അതിന്റെ നേട്ടം ഇന്ധന വിലയിൽ പ്രതിഫലിക്കുമോയെന്നും.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകൾ 2023–24 കാലയളവിൽ 6500 കോടി ഡോളർ കവിഞ്ഞിരുന്നു. നിലവിൽ റഷ്യ ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. ചൈന, യുഎസ്, യുഎഇ തുടങ്ങിയവയാണ് മുന്നിലുള്ള രാജ്യങ്ങൾ. റഷ്യയുമായുള്ള വ്യാപാരബന്ധം കണക്കുകളുടെ കളങ്ങളിൽ പുതിയ ഉയരം തേടുമ്പോഴും അതിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയുടെ ഗ്രാഫിൽ കുതിപ്പില്ലെന്ന പരാതി ഇന്ത്യയ്ക്കുണ്ട്. 6500 കോടി ഡോളർ വരെ വ്യാപാര ബന്ധം ഉയർന്നപ്പോൾ അതിൽ കേവലം 400 കോടി ഡോളർ മാത്രമായിരുന്നു ഇന്ത്യയിൽനിന്നുള്ള കയറ്റുമതി. ഈ അസമത്വത്തിനുള്ള പരിഹാരമാവും റഷ്യയിൽ മോദി ഉയർത്തുന്ന പ്രധാന ആവശ്യം. തെക്കു– വടക്ക് ഗതാഗത ഇടനാഴിയിലൂടെയും സമുദ്ര മാർഗത്തിലൂടെയും വാണിജ്യബന്ധം വിപുലീകരിക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടക്കുമെന്നാണ് സൂചന.
∙ ഓസ്ട്രിയ വഴി മടക്കം; അവസാനിക്കുന്നത് 41 വർഷത്ത ഇടവേള
ലോകചരിത്രത്തിന്റെ താളുകളിൽ ഓസ്ട്രിയയുടെ സ്ഥാനം വളരെ വലുതാണ്. ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡ് എന്ന, ഒരായിരം വട്ടം മനസ്സിൽ ഉരുവിട്ട് ഉറപ്പിച്ച പേര് ഓർമയില്ലേ? 1914ൽ ഓസ്ട്രിയൻ കിരീടാവകാശിയായ ഫെർഡിനാൻഡും ഭാര്യയും വെടിയേറ്റുമരിച്ചതായിരുന്നു നാല് വർഷം നീണ്ടുനിന്ന ഒന്നാം ലോകമഹായുദ്ധത്തിന് കാരണമായത്. ലോകയുദ്ധത്തിൽ വൻശക്തികൾ അണിചേർന്നതോടെ ഓസ്ട്രിയയിൽനിന്നും യുദ്ധക്കളം വിശാലമായി. അതിനു ശേഷം യൂറോപ്യൻ രാജ്യമായ ഓസ്ട്രിയ വീണ്ടും ഇന്ത്യന്‍ മാധ്യമങ്ങളിൽ നിറയുകയാണ്.
നീണ്ട 41 വർഷങ്ങൾക്ക് ശേഷം രാജ്യത്തെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാനും ഒരുങ്ങുകയാണ് ഓസ്ട്രിയ. 1983ൽ ഇന്ദിരാഗാന്ധിയാണ് ഓസ്ട്രിയയിലേക്ക് അവസാനമായി സന്ദർശനം നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി. ഇന്ദിര 1971ലും ഓസ്ട്രിയയിൽ എത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75ാം വാർഷികത്തിലാണ് മോദിയുടെ സന്ദർശനമെന്ന പ്രത്യേകത കൂടിയുണ്ട്. മൂന്നാമതും അധികാരമേറ്റ നരേന്ദ്ര മോദി ഈ കുഞ്ഞ് യൂറോപ്യൻ രാജ്യത്തിൽ സന്ദർശനം നടത്തുന്നത് യുഎൻ സ്ഥിരാംഗത്വം ഉൾപ്പെടെയുള്ള രാജ്യാന്തര തലത്തിലുള്ള ഇന്ത്യയുടെ വലിയ ലക്ഷ്യങ്ങൾക്കുള്ള പിന്തുണ മുന്നിൽ കണ്ടുകൊണ്ട് കൂടിയാണ്.
മോദിയുടെ ഓസ്ട്രിയൻ പര്യടനം
∙ ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലനുമായി കൂടിക്കാഴ്ച
∙ ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമ്മെറുമായി കൂടിക്കാഴ്ച
∙ ഇന്ത്യ–ഓസ്ട്രിയ വ്യാപാര സമൂഹവുമായി കൂടിക്കാഴ്ച
∙ ഓസ്ട്രിയയിലെ ഇന്ത്യൻ വംശജരുമായി കൂടിക്കാഴ്ച
ഇന്ത്യയിൽ നിന്നും യൂറോപ്പിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ ഇഷ്ടരാജ്യം കൂടിയാണ് ഓസ്ട്രിയ. കോവിഡ്കാലത്തെ കണക്ക് പ്രകാരം പ്രവാസികളടക്കം 32,500 ഇന്ത്യൻ വംശജർ ഓസ്ട്രിയയിലുണ്ട്. ഇതിൽ നല്ലൊരു പങ്കും മലയാളികളാണ്. നഴ്സിങ് മേഖലയിലാണ് ഭൂരിഭാഗം പേരും ജോലിചെയ്യുന്നത്. പഠനാവശ്യത്തിനായും എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. യൂറോപ്പിൽ നാറ്റോയുടെ ഭാഗമല്ലാത്ത രാജ്യമാണ് മലനിരകളാൽ ചുറ്റപ്പെട്ട ഓസ്ട്രിയ. അതേസമയം റഷ്യയ്ക്കൊപ്പവും നിലയുറപ്പിച്ചിട്ടില്ല.
ഓസ്ട്രിയയും ഇന്ത്യയും തമ്മിൽ സാംസ്കാരികമായും ബന്ധപ്പെട്ടിട്ടുണ്ട്. 1845 മുതൽ വിയന്ന സർവകലാശാലയിൽ സംസ്കൃതം പഠനവിഷയമാണ്. ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന വ്യാപാര ബന്ധം ഇന്നും ശക്തമായി തുടരുന്നു. 2024ൽ ഇന്ത്യ-ഓസ്ട്രിയ ഉഭയകക്ഷി വ്യാപാരം 293 കോടി ഡോളറായിരുന്നു. വസ്ത്രങ്ങൾ, റബർ ഉൽപന്നങ്ങൾ, വാഹനങ്ങൾ എന്നിവയാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി സാധനങ്ങൾ. സ്റ്റാർട്ടപ് മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണ പാത തുറന്നിട്ടുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സംഘം 2024 ജൂണിൽ ഓസ്ട്രിയയിൽ സന്ദർശനവും നടത്തിയിരുന്നു.