മറ്റൊരു ഫൈറ്റർ ജെറ്റ് ഇടപാട് നടത്താനൊരുങ്ങുകയാണ് ഇന്ത്യ. മിറാഷ് 2000 വിമാനങ്ങൾ വാങ്ങുന്ന കാര്യം സംബന്ധിച്ച് ഇന്ത്യയും ഖത്തറും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നു. ഖത്തർ ഉപയോഗിച്ച മിറാഷ് 2000 വിമാനങ്ങളാണ് ഇന്ത്യ വാങ്ങാൻ പദ്ധതിയിടുന്നത്. ഇതു സംബന്ധിച്ച ചർച്ചകൾക്കായി ഖത്തറിൽനിന്ന് വിദഗ്ധ സംഘം അടുത്തിടെ ഇന്ത്യയിലെത്തിയിരുന്നു. 12 മിറാഷ് 2000 വിമാനങ്ങൾ വാങ്ങാനാണ് ആലോചന. മിറാഷ് 2000 ആദ്യമായല്ല ഇന്ത്യയിൽ. 1980 മുതൽ ഈ ഫ്രഞ്ച് നിർമിത യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങുന്നു. കാർഗിൽ യുദ്ധത്തിൽ പാക്ക് കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിൽ ഏറെ സഹായകമായിരുന്നു ഈ വിമാനങ്ങൾ. ബലാക്കോട്ട് ആക്രമണത്തിൽ ലഷ്‌കറിന്റെ പരിശീലന സ്ഥലങ്ങളിൽ ആക്രമണം നടത്തിയതും ഈ വിമാനങ്ങൾ തന്നെയാണ്. ഉപയോഗിക്കപ്പെട്ട ഫൈറ്റർ ജെറ്റുകളും കപ്പലുകളുമൊക്കെ ലോകത്തെ പ്രതിരോധ സേനകൾ കാലാകാലങ്ങളിൽ കൈമാറ്റം ചെയ്യാറുണ്ട്. സൈന്യത്തിന്റെ ഭാഗമായതിനാൽ ഇവയെല്ലാംതന്നെ മികച്ച നിലവാരം പുലർത്തുന്നവയുമാകും. ഇന്ത്യയിലെ ആദ്യ സൂപ്പർസോണിക് ജെറ്റ് ഇടപാട് പ്രശസ്തമാണ്. 1964ൽ ആയിരുന്നു അത്. പിൽക്കാലത്ത് ഇന്ത്യൻ വ്യോമസേനയുടെ തന്നെ വലിയ ചിഹ്നങ്ങളിലൊന്നായി മാറിയ മിഗ് 21 യുദ്ധവിമാനമായിരുന്നു ഈ ഇടപാടിൽ ഇന്ത്യ വാങ്ങിയത്. സംഭവബഹുലവും നാടകീയതകൾ നിറഞ്ഞതുമായിരുന്നു ഈ വാങ്ങൽ. വർഷങ്ങൾക്കിപ്പുറം, പ്രധാനമന്തി നരേന്ദ്ര ‌മോദി റഷ്യയിലേക്കെത്തുമ്പോൾ മിഗ് 21 സംബന്ധിച്ച ചർച്ചകളും ഉണ്ടാകുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റൊരു ഫൈറ്റർ ജെറ്റ് ഇടപാട് നടത്താനൊരുങ്ങുകയാണ് ഇന്ത്യ. മിറാഷ് 2000 വിമാനങ്ങൾ വാങ്ങുന്ന കാര്യം സംബന്ധിച്ച് ഇന്ത്യയും ഖത്തറും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നു. ഖത്തർ ഉപയോഗിച്ച മിറാഷ് 2000 വിമാനങ്ങളാണ് ഇന്ത്യ വാങ്ങാൻ പദ്ധതിയിടുന്നത്. ഇതു സംബന്ധിച്ച ചർച്ചകൾക്കായി ഖത്തറിൽനിന്ന് വിദഗ്ധ സംഘം അടുത്തിടെ ഇന്ത്യയിലെത്തിയിരുന്നു. 12 മിറാഷ് 2000 വിമാനങ്ങൾ വാങ്ങാനാണ് ആലോചന. മിറാഷ് 2000 ആദ്യമായല്ല ഇന്ത്യയിൽ. 1980 മുതൽ ഈ ഫ്രഞ്ച് നിർമിത യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങുന്നു. 

കാർഗിൽ യുദ്ധത്തിൽ പാക്ക് കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതിൽ ഏറെ സഹായകമായിരുന്നു ഈ വിമാനങ്ങൾ. ബലാക്കോട്ട് ആക്രമണത്തിൽ ലഷ്‌കറിന്റെ പരിശീലന സ്ഥലങ്ങളിൽ ആക്രമണം നടത്തിയതും ഈ വിമാനങ്ങൾ തന്നെയാണ്. ഉപയോഗിക്കപ്പെട്ട ഫൈറ്റർ ജെറ്റുകളും കപ്പലുകളുമൊക്കെ ലോകത്തെ പ്രതിരോധ സേനകൾ കാലാകാലങ്ങളിൽ കൈമാറ്റം ചെയ്യാറുണ്ട്. സൈന്യത്തിന്റെ ഭാഗമായതിനാൽ ഇവയെല്ലാംതന്നെ മികച്ച നിലവാരം പുലർത്തുന്നവയുമാകും. 

ADVERTISEMENT

ഇന്ത്യയിലെ ആദ്യ സൂപ്പർസോണിക് ജെറ്റ് ഇടപാട് പ്രശസ്തമാണ്. 1964ൽ ആയിരുന്നു അത്. പിൽക്കാലത്ത് ഇന്ത്യൻ വ്യോമസേനയുടെ തന്നെ വലിയ ചിഹ്നങ്ങളിലൊന്നായി മാറിയ മിഗ് 21 യുദ്ധവിമാനമായിരുന്നു ഈ ഇടപാടിൽ ഇന്ത്യ വാങ്ങിയത്. സംഭവബഹുലവും നാടകീയതകൾ നിറഞ്ഞതുമായിരുന്നു ഈ വാങ്ങൽ. വർഷങ്ങൾക്കിപ്പുറം, പ്രധാനമന്തി നരേന്ദ്ര ‌മോദി റഷ്യയിലേക്കെത്തുമ്പോൾ മിഗ് 21 സംബന്ധിച്ച ചർച്ചകളും ഉണ്ടാകുമോ?

∙ ശബ്ദവേഗം മറികടക്കാൻ ഇന്ത്യ 

അറുപതുകളിലാണ് ഇന്ത്യ വ്യോമസേനയിൽ വലിയ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നത്. ശീതയുദ്ധത്തിന്റെ അലകൾ ലോകരാഷ്ട്രീയവേദിയിൽ നിറഞ്ഞുനിന്ന സമയം. യുഎസും സോവിയറ്റ് യൂണിയനും ലോകത്തെല്ലായിടത്തും തങ്ങളുടെ പക്ഷക്കാരെ തേടാൻ തുടങ്ങി. ഇന്ത്യയ്ക്ക് തലവേദനായി പാക്കിസ്ഥാനും ചൈനയുമായുള്ള മത്സരവും ഉണ്ടായിരുന്നു. അക്കാലത്ത് പാക്കിസ്ഥാൻ യുഎസിനോട് ചേർന്നു നിന്നു. അതിനാൽ തന്നെ എഫ്-86 സേബർ, ലോക്ഹീഡ് എഫ് 104 സ്റ്റാർഫൈറ്റർ തുടങ്ങിയ വിമാനങ്ങൾ യുഎസ് പാക്കിസ്ഥാനു നൽകി. 

മിഗ് 21 വിമാനങ്ങൾ (Photo by Daniel MIHAILESCU / AFP)

ഇന്ത്യൻ വ്യോമസേന അന്ന് പ്രധാനമായും ആശ്രയിച്ചിരുന്നത് കാലഹരണപ്പെട്ട ബ്രിട്ടിഷ് വിമാനങ്ങളും മറ്റുമാണ്. ഹാവിൽ ലാൻഡ് വാംപയർ, ഹോക്കർ ഹണ്ടർ, ഫോലാൻഡ് നാറ്റ് തുടങ്ങിയ വിമാനങ്ങളായിരുന്നു അന്ന് ഇന്ത്യയുടെ പക്കൽ ഉണ്ടായിരുന്നത്. അക്കാലത്തുണ്ടായിരുന്ന കടുത്ത രാഷ്ട്രീയ സമ്മർദങ്ങളും അസ്വസ്ഥതകളും പുതിയ സൂപ്പർസോണിക് ഫൈറ്റർ ജെറ്റുകൾ വേണമെന്ന ആവശ്യത്തിലേക്ക് ഇന്ത്യയെ നയിച്ചു. അന്നത്തെ കാലത്ത് ശബ്ദവേഗം മറികടക്കുന്ന സൂപ്പർസോണിക് ഫൈറ്റർ ജെറ്റ് യുദ്ധവിമാനങ്ങൾ സ്വന്തമായുണ്ടെന്നു പറയുന്നത് അത്രയേറെ ആഡംബരമാണ്. ഒരു രാജ്യത്തിന്റെ പ്രതിരോധനിരയുടെ കരുത്ത് വിളിച്ചുപറയുന്നവയായിരുന്നു ഈ യുദ്ധവിമാനങ്ങൾ.

ADVERTISEMENT

∙ ആശയക്കുഴപ്പങ്ങളുടെ കാലം

യുദ്ധവിമാനങ്ങൾ എന്തായാലും വാങ്ങണം. എന്നാൽ ഏതു രാജ്യത്തുനിന്ന് വാങ്ങുമെന്നതു സംബന്ധിച്ച് അക്കാലത്ത് കടുത്ത ആശയക്കുഴപ്പമുണ്ടായിരുന്നു. ബ്രിട്ടിഷ് ജെറ്റുകൾ വാങ്ങുന്നതിനോടായിരുന്നു ഇന്ത്യൻ ഉന്നത സൈനികോദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിനു താൽപര്യം. ബ്രിട്ടിഷ് നിർമിതമായ ഒട്ടേറെ യുദ്ധോപകരണങ്ങൾ അന്നത്തെ സൈന്യത്തിലുണ്ടായിരുന്നു. എന്നാൽ മറ്റൊരു വിഭാഗം യുഎസിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നതിനെ അനുകൂലിച്ചു. യുഎസും ഇന്ത്യയും തമ്മിൽ മികച്ചൊരു ബന്ധം യാഥാർഥ്യമാക്കുന്നതിന് ഇതു വഴിവയ്ക്കുമെന്ന വിചാരവും ഈ താൽപര്യത്തിനു പിന്നിലുണ്ടായിരുന്നു. അമേരിക്കയിലെ അന്നത്തെ ഇന്ത്യൻ അംബാസഡറായ ബി.കെ.നെഹ്‌റുവും മറ്റും ഈ ചിന്താഗതി പുലർത്തിയവരാണ്.

വി.കെ. കൃഷ്ണമേനോൻ (Photo from Archive)

എന്നാൽ അന്നത്തെ പ്രതിരോധമന്ത്രി വി.കെ.കൃഷ്ണമേനോൻ സോവിയറ്റ് യൂണിയനിൽനിന്ന് ജെറ്റുകൾ വാങ്ങാമെന്ന നിലപാടാണ് എടുത്തത്. ഇന്ത്യ ഇരുചേരികളിലും പങ്കെടുത്തിരുന്നില്ലെങ്കിലും ചായ്‌വ് കൂടുതൽ സോവിയറ്റ് യൂണിയനോട് ആയിരുന്നു. ഇതുകൊണ്ടുമാകാം, സോവിയറ്റ് യൂണിയനുമായി കരാർ ഉറപ്പിക്കാനുള്ള സാധ്യതയാണ് ഏറ്റവും കൂടുതൽ തെളിഞ്ഞുവന്നത്. അന്നത്തെ കാലത്തെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നായിരുന്നു മികോയൻ-ഗുരോവിച്ച് എന്ന പൂർണ നാമമുള്ള മിഗ് 21. 

മിഗ് 21 വിമാനത്തിനു സമീപം കാവൽ നിൽക്കുന്ന ക്രൊയേഷ്യന്‍ സൈനികൻ (Photo by Denis LOVROVIC/ AFP)

ലോകപ്രശസ്തമായ ഈ യുദ്ധവിമാനം അക്കാലത്തെ ഏറ്റവും നിലവാരവും ശേഷിയുമുള്ള വിമാനങ്ങളിൽ ഒന്നായി ലോക പ്രതിരോധ മേഖലയിൽ അറിയപ്പെട്ടു തുടങ്ങിയ സമയം കൂടിയായിരുന്നു. സഖ്യരാഷ്ട്രങ്ങൾക്കു നൽകുന്നതുകൂടി കണക്കിലെടുത്ത് വലിയതോതിൽ ഈ വിമാനം റഷ്യ ഉൽപാദിപ്പിക്കുന്നുമുണ്ടായിരുന്നു. മിഗ് കരാറിനൊപ്പം സാങ്കേതിക വിദ്യാ കൈമാറ്റത്തിനും സോവിയറ്റ് യൂണിയൻ ഒരുക്കമായിരുന്നു. മിഗ് 21 ഇന്ത്യയിൽ തന്നെ നിർമിക്കാവുന്ന ഉൽപാദന പ്ലാന്റുകൾ സ്ഥാപിക്കാനും അവർക്ക് സമ്മതമായിരുന്നു. ഇതോടു കൂടി ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിൽ കരാറാകുമെന്ന വാർത്തയും പരന്നു.

ADVERTISEMENT

∙ യുഎസ് പിണങ്ങുമോ?

എന്നാൽ ഇതു സംഭവിച്ചാൽ യുഎസ് പിണങ്ങുമെന്ന് അക്കാലത്തെ നയതന്ത്ര നേതാക്കൾക്കറിയാമായിരുന്നു. അതിനാൽ തന്നെ നടപടികൾ രഹസ്യമായി തുടർന്നു. ഇതിനിടെ ബ്രിട്ടനിലേക്ക് ഉൾപ്പെടെ യുദ്ധ വിമാനങ്ങൾ തേടി ഇന്ത്യൻ വിദഗ്ധർ പോയി. ലോകത്തിന്റെ കണ്ണിൽ പൊടിയിടാനായിരുന്നു അത്. ഇന്ത്യയ്ക്ക് വിദേശസഹായം നല്‍ന്നതു സംബന്ധിച്ച ഒരു ബില്ലിന്റെ ചർച്ചകൾ നടക്കുന്ന സമയം കൂടിയായിരുന്നു അത്. അതിനാൽ തന്നെ ഇന്ത്യൻ സർക്കാർ ഒരു കരാറിലും ഉടനടി ഒപ്പുവച്ചില്ല. പുകമറകൾ തുടർന്നുകൊണ്ടേയിരുന്നു. 

മിഗ് 21 വിമാനം ലാൻഡ് ചെയ്യുന്നു (Photo by Ed Jones / AFP)

ഇതിനിടെ ഇന്ത്യ- ചൈന യുദ്ധം വന്നു. യുദ്ധവിമാനങ്ങൾക്കായി ഇന്ത്യ സമ്മർദം ചെലുത്തിയെങ്കിലും അന്ന് റഷ്യ സഹായിച്ചില്ല. യുഎസും സോവിയറ്റ് യൂണിയനും തമ്മിലുള്ള സംഘർഷം മൂർധന്യാവസ്ഥയിലെത്തിയ സമയം കൂടിയായിരുന്നു അത്. ക്യൂബയില്‍ സോവിയറ്റ് യൂണിയൻ മിസൈൽ വിന്യസിക്കുമെന്ന വാർത്തയ്ക്കു പിന്നാലെ മേഖലയിലെ പ്രതിസന്ധി ശക്തമാകുകയും ചെയ്തു. അതോടെ വിമാനങ്ങളെത്താൻ വീണ്ടും കാലതാമസം വന്നു. എന്തായാലും, ഇന്ത്യ- ചൈന യുദ്ധത്തിൽ വ്യോമസേനാ പോരാട്ടങ്ങൾ തീരെ ഇല്ലായിരുന്നു.

∙ മിഗ് എത്തുന്നു

നയതന്ത്രതലത്തിലെ പലഘട്ട ചർച്ചകൾക്കൊടുവിൽ 1964ൽ ഇന്ത്യയിലേക്ക് മിഗ് 21 വിമാനങ്ങൾ എത്തി. പുതിയ വിമാനങ്ങളിൽ ഇന്ത്യയിലെ പൈലറ്റുമാർക്ക് പരിശീലനം നൽകാൻ പിന്നെയും സമയമെടുത്തു. അതിനാൽതന്നെ 1965ൽ പാക്കിസ്ഥാനുമായി നടന്ന യുദ്ധത്തിൽ മിഗ് 21 വിമാനങ്ങൾ ഫലപ്രദമായി അണിനിരത്താൻ ഇന്ത്യൻ വ്യോമസേനയ്ക്ക് സാധിച്ചില്ല. പാക്കിസ്ഥാന്റെഎഫ് 86 സേബർ വിമാനങ്ങൾ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ഇന്ത്യൻ സൈന്യം യുദ്ധത്തിൽപുലർത്തിയ ബുദ്ധികൂർമതയും പ്രായോഗികതയും രക്ഷയ്‌ക്കെത്തി. 

അറബ് ആയുധപ്പുരയിൽ ഇസ്രയേൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചതും ആശങ്കപ്പെട്ടതും മിഗ് 21 ഉണ്ടെന്നത് സംബന്ധിച്ചായിരിക്കും. മിഗിനെപ്പറ്റി അറിയാനായി അക്കാലത്ത് ഇറാഖിലെ ഒരു വ്യോമസേനാ പൈലറ്റ് വഴി ഒരു മിഗ് 21 ഇസ്രയേലിലേക്ക് ഒളിച്ചുകടത്തിയ സംഭവം വരെയുണ്ടായി. 

മിഗ് 21 തൽക്കാലം ഇറക്കാനാകാത്ത സ്ഥിതിയായതോടെ, സേബർ വിമാനങ്ങളെ നേരിടാൻ ഫോലൻഡ് നാറ്റ് (Folland Gnat) എന്ന ചെറുവിമാനങ്ങളെ ഇന്ത്യ ഇറക്കി. പതിയെ പോകുന്നവയും ഭാരമേറിയവയുമായ സേബറുകളെ മിന്നലാക്രമണങ്ങളിലൂടെ നാറ്റ് എതിരിട്ടു. ബ്രിട്ടിഷ് നിർമിത സബ്‌സോണിക് യുദ്ധ വിമാനമായിരുന്നു നാറ്റ്. നൂതന യന്ത്രങ്ങളിലല്ല മറിച്ച് അവ എങ്ങനെ ഉപയോഗിക്കണമെന്ന തന്ത്രത്തിലാണ് യുദ്ധവിജയമെന്ന വലിയ പാഠം ഇന്ത്യൻ വ്യോമസേന അന്നു പാക്കിസ്ഥാനെ ശരിക്കും പഠിപ്പിച്ചു.

മിഗ് 29 വിമാനങ്ങളും സുഖോയ് 30 വിമാനങ്ങളും റഷ്യയുടെ വിക്ടറി ഡേ പരേഡിൽ (Photo by Yuri KADOBNOV / AFP)

പിൽക്കാലത്ത് മിഗ് 21 ഇന്ത്യൻ വ്യോമസേനയുടെ നെടുംതൂണായി മാറി. എണ്ണൂറിലധികം മിഗ് 21 വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കപ്പെടുകയും ചെയ്തു.  മഹാരാഷ്ട്രയിലെ നാസിക്കിലും ഒഡീഷയിലെ കൊരാപുട്ടിലും അന്ന് ആന്ധ്രയുടെ ഭാഗമായിരുന്ന ഹൈദരാബാദിലും ഇതിന്റെ നിർമാണ ഫാക്ടറികളും ആരംഭിച്ചു. ഉയർന്ന അപകട തോതിന്റെ പേരിൽ മിഗ് 21 യുദ്ധവിമാനങ്ങൾ വിവാദനിഴലിലും ആയിട്ടുണ്ട്. 2000ൽ മിഗ് വിമാനങ്ങൾ ബൈസൺ എന്ന വകഭേദത്തിലേക്ക് പരിഷ്‌കരിച്ച് ഇറക്കുകയും ചെയ്തു. 

∙ ഇന്ത്യൻ ആകാശത്തെ ശക്തൻ

ശക്തിമത്തായ പുതിയ വിൻഡ്‌സ്‌ക്രീനുകൾ, ഫയർ ആൻഡ് ഫൊർഗറ്റ് മിസൈൽ ശേഷി, കൂടുതൽ ശേഷിയുള്ള റഡാർ, നിരീക്ഷണശേഷി എന്നിവ ഈ വിമാനങ്ങൾക്കുണ്ടായിരുന്നു.1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിലാണ് മിഗ് 21 അരങ്ങുതകർത്തത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ സൂപ്പർസോണിക് ജെറ്റ് പോരാട്ടത്തിനും രാജ്യം സാക്ഷ്യം വഹിച്ചു.

പാക്കിസ്ഥാന്റെ എഫ് 104 എ സ്റ്റാർഫൈറ്ററും മിഗ് 21ഉം നേർക്കുനേർ വന്നു. തന്റെ 23 എംഎം ഷെൽ ഉപയോഗിച്ച് പാക്ക് വിമാനത്തെ മിഗ് തകർത്തു തരിപ്പണമാക്കിയ നിമിഷം 1971 യുദ്ധത്തിലെ ഏറ്റവും ത്രസിപ്പിക്കുന്ന ഏടുകളിലൊന്നാണ്.

യുദ്ധം അവസാനിച്ചപ്പോഴേക്കും 4 സ്റ്റാർഫൈറ്ററുകൾ, 2 ഷെങ്യാങ് എഫ്6എസ്, ഒരു ലോക്ഹീഡ് സി130 ഹെർകുലീസ് യുദ്ധവിമാനങ്ങൾ മിഗുകളുടെ കരുത്തിനു മുന്നിൽ തകർന്നടിഞ്ഞിരുന്നു. ബംഗ്ലാ വിമോചനത്തിന്റെ അന്ത്യഘട്ടങ്ങളിലൊന്നായ ധാക്ക റൺവേ ആക്രമണത്തിനും ഗവർണർ ഹൗസിലെ അന്തിമ ആക്രമണത്തിനും പിന്നിൽ മിഗ് 21 തന്നെയായിരുന്നു. 1999 ഓഗസ്റ്റ് 10ന്, ഇന്ത്യൻ വ്യോമമേഖലയിലേക്ക് അതിക്രമിച്ചു കയറിയ പാക്കിസ്ഥാന്റെ നേവൽ ആംസ് പട്രോൾ എയർക്രാഫ്റ്റിനെ ആർ60 മിസൈൽ ഉപയോഗിച്ച് തകർത്തുവിട്ടതും മിഗ് തന്നെ. 

ശ്രീനഗറിൽ 2014ൽ തകർന്നുവീണ മിഗ് 21 വിമാനത്തിനു സമീപം ഇന്ത്യൻ സൈനികൻ (Photo by TAUSEEF MUSTAFA / AFP)

അതേസമയം, 2025 ആകുന്നതോടെ മിഗ് 21 വിമാനങ്ങളെ വ്യോമസേനാ ഫ്‌ളീറ്റുകളിൽനിന്ന് പൂർണമായി ഒഴിവാക്കാനും ഇന്ത്യ തീരുമാനമെടുത്തിട്ടുണ്ട്. 18 മാസത്തിനിടെ ആറ് മിഗ് 21 വിമാനങ്ങൾ തകർന്നുവീണ സാഹചര്യത്തിലായിരുന്നു തീരുമാനം. മിഗ് 21നു പകരമായി മിഗ് 29, സുഖോയ് 30 വിമാനങ്ങൾ വാങ്ങാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ റഷ്യ– യുക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ചർച്ചകൾ മുടങ്ങിക്കിടക്കുകയായിരുന്നു. മോദിയുടെ സന്ദർശനത്തിനിടെ ഈ വിഷയത്തിലും ചർച്ചകൾ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 

സുഖോയ് 30 വിമാനങ്ങൾക്ക് സമീപത്തുകൂടെ പോകുന്ന മിഗ് 21 യുദ്ധ വിമാനം. കൊൽക്കത്തയില്‍നിന്നുള്ള ദൃശ്യം (Photo by DIBYANGSHU SARKAR / AFP)

12 സുഖോയ്–30 വിമാനങ്ങൾ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിന്റെ ബെംഗളൂരുവിലെ കേന്ദ്രത്തിൽ നിർമിക്കാനാണു നീക്കം. മിഗ്–29 വിമാനങ്ങൾ റഷ്യയിലും. 21 എണ്ണമായിരിക്കും നിർമിക്കുക. അതിർത്തിയിൽ ചൈനയിൽനിന്നുള്ള ഭീഷണി ശക്തമാകുന്ന സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യയുടെ നീക്കം. ഇരു രാജ്യങ്ങളുടെയും സർക്കാരുകൾ തമ്മിലായിരിക്കും കരാർ ഒപ്പിടുക. 6000 കോടി ഡോളർ മതിപ്പുള്ള കരാറിന്മേലുള്ള ചർച്ചകളും റഷ്യയിൽ മോദിയും പുട്ടിനും തമ്മിൽ നടക്കുമോയെന്നും ഉറ്റുനോക്കപ്പെടുകയാണ്.

∙ ‘മിഗ്’ വീരഗാഥകൾ

1955 ജൂൺ 16ന് ആയിരുന്നു ഈ വിമാനം ലോകത്താദ്യമായി ആകാശത്തേക്കു പറന്നത്. നാലു ഭൂഖണ്ഡങ്ങളിലായി 60ൽ അധികം രാജ്യങ്ങൾ റഷ്യയുടെ ഈ ഐതിഹാസിക വിമാനം ഉപയോഗിച്ചിട്ടുണ്ട്. ഇന്നും പല രാജ്യങ്ങളുടെയും വ്യോമസേനയുടെ ഭാഗമാണ് മിഗ് 21. വേറെയുമുണ്ട് പെരുമ. മിഗ് 21 ഗണത്തിൽപ്പെട്ട 11,496 വിമാനങ്ങൾ ലോകത്ത് ഇതുവരെ നിർമിക്കപ്പെട്ടു. ആ എണ്ണം കൂടിക്കൊണ്ടിരിക്കുകയുമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ഉൽപാദനം നടന്ന സൂപ്പർസോണിക് ജെറ്റ് യുദ്ധവിമാനമെന്നുതന്നെ ഇതിനെ വിളിക്കാം. 

Graphics: AFP
Graphics: AFP

മിഗ് 21ന് ശേഷി അൽപം കുറവുള്ള ഒരു ‘സഹോദരനു’മുണ്ട്. ട്രാൻസോണിക് ഗണത്തിൽപെടുന്ന മിഗ് 15. ഇതാണ് ലോകത്ത് ഏറ്റവും കൂടുതൽ നിർമിക്കപ്പെട്ട യുദ്ധവിമാനം. ഏകദേശം 18,000 യൂണിറ്റുകൾ ഇതിനോടകം നിർമിക്കപ്പെട്ടു. തനത് സോവിയറ്റ് ഡിസൈൻ എന്ന് എടുത്തുപറയാവുന്ന ഒന്നായിരുന്നു മിഗ് 21ന്റേത്. അതായിരുന്നു അതിന്റെ പ്രധാന സവിശേഷതയും. ഉൽപാ‌ദനച്ചെലവും അറ്റകുറ്റപ്പണികൾക്കുള്ള ചെലവും കുറവായതും ഈ വിമാനത്തെ ലോകരാഷ്ട്രങ്ങളുടെ പ്രിയപ്പെട്ടതാക്കി. 

ഇന്ത്യയിൽ മാത്രമല്ല ലോകത്ത് പലയിടത്തും മിഗ് വീരഗാഥകൾ രചിച്ചിട്ടുണ്ട്. വിയറ്റ്‌നാമിലും അറബ് -ഇസ്രയേൽ യുദ്ധത്തിലും ഇതു വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. അറബ്-ഇസ്രയേൽ യുദ്ധസമയത്ത് അറബ് രാജ്യങ്ങളുടെ കൈവശം മിഗ് 21 ഉണ്ടായിരുന്നു. റഷ്യയായിരുന്നു ഇതിന്റെ വിതരണക്കാർ. അറബ് ആയുധപ്പുരയിൽ ഇസ്രയേൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചതും ആശങ്കപ്പെട്ടതും മിഗ് 21 ഉണ്ടെന്നത് സംബന്ധിച്ചായിരിക്കും. മിഗിനെപ്പറ്റി അറിയാനായി അക്കാലത്ത് ഇറാഖിലെ ഒരു വ്യോമസേനാ പൈലറ്റ് വഴി ഒരു മിഗ് 21 ഇസ്രയേലിലേക്ക് ഒളിച്ചുകടത്തിയ സംഭവം വരെയുണ്ടായി. 

ചൈനയുടെ ചെങ്ഡു ജെ7 (Photo by Michael B. Keller/ U.S. Air Force)

തുടർന്ന് ഇസ്രയേലും യുഎസും മിഗിനെപ്പറ്റി വിശദമായി പഠിച്ചു. ഓപറേഷൻ ഡയമണ്ട് എന്നാണ് ഈ ദൗത്യം അറിയപ്പെടുന്നത്. ലോകമെമ്പാടുമായി ഇരുനൂറ്റി നാൽപതിലധികം ആകാശപ്പോരാട്ട വിജയങ്ങൾ മിഗ് രചിച്ചിട്ടുണ്ട്. ചൈനയുടെ ചെങ്ഡു ജെ7 എന്ന യുദ്ധവിമാനം മിഗ് 21 റിവേഴ്‌സ് എൻജിനീയറിങ് നടത്തി നിർമിച്ചതാണ് (ഓരോ ഇഞ്ചും കോപ്പിയടിച്ചു നിർമിച്ചതെന്ന് ലളിതമായി പറയാം). വിമാനങ്ങളുടെ കലാഷ്‌നിക്കോവ് അഥവാ എകെ 47 എന്നും മിഗിനു പേരുണ്ട്. യുഎസ് സേനയിൽ മിഗ് 21 ഇല്ലായിരുന്നെങ്കിലും അമേരിക്കയിലും ഇതിന്റെ സാന്നിധ്യമുണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള 44 മിഗ് 21 ഫൈറ്ററുകൾ യുഎസിൽ ഉണ്ടെന്നാണ് കണക്ക്. പോളണ്ടിൽനിന്നും മറ്റുമാണ് ഉപയോഗിക്കപ്പെട്ട ഈ വിമാനങ്ങൾ യുഎസിൽ എത്തിച്ചത്.

English Summary:

The Legendary MiG-21: The 'AK-47 of the Skies

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT