നീറ്റ് യുജി റദ്ദാക്കുമോ? സമയം കൊടുത്തിട്ടും മിണ്ടാതെ എൻടിഎ; കേന്ദ്രത്തിൽനിന്ന് ചിലത് അറിയാനുണ്ട് സുപ്രീം കോടതിക്ക്
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്– യുജി പരീക്ഷയിലെ ചോദ്യക്കടലാസ് ചോർച്ച സുപ്രീംകോടതി സ്ഥിരീകരിച്ചു കഴിഞ്ഞു. ഇനി അറിയേണ്ടത് പരീക്ഷ റദ്ദാക്കുമോ എന്നതാണ്. ഈ തീരുമാനമെടുക്കുന്നതിൽ നിർണായകമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പോലും ദേശീയ പരീക്ഷ ഏജൻസിക്കു പക്ഷേ സാധിച്ചില്ല? എന്തായിരുന്നു ആ ചോദ്യങ്ങൾ? കോടതിയിൽ എന്താണ് സംഭവിച്ചത്? പുനഃപരീക്ഷയ്ക്ക് എത്രമാത്രം സാധ്യതയുണ്ട്? വീണ്ടും പരീക്ഷ നടത്താൻ കോടതി നിർദേശിക്കുമോയെന്നായിരുന്നു നീറ്റ് യുജി പരീക്ഷ സംബന്ധിച്ച ഹർജികൾ പരിഗണിക്കുമ്പോൾ ലക്ഷക്കണക്കിനു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അറിയേണ്ടിയിരുന്നത്. എന്നാൽ, 23 ലക്ഷം വിദ്യാർഥികളോടു വീണ്ടും പരീക്ഷയെഴുതാൻ നിർദേശിക്കുന്നതു കഠിനമാണെന്നു മാത്രമാണ് ഇക്കാര്യത്തിൽ സുപ്രീം കോടതി പ്രതികരിച്ചത്. ചോദ്യക്കടലാസ് ചോർച്ചയുടെ വ്യാപ്തി എത്രയെന്ന് അറിഞ്ഞ ശേഷമാകും അന്തിമതീരുമാനമെന്നു കൂടി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് സൂചിപ്പിച്ചു.

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്– യുജി പരീക്ഷയിലെ ചോദ്യക്കടലാസ് ചോർച്ച സുപ്രീംകോടതി സ്ഥിരീകരിച്ചു കഴിഞ്ഞു. ഇനി അറിയേണ്ടത് പരീക്ഷ റദ്ദാക്കുമോ എന്നതാണ്. ഈ തീരുമാനമെടുക്കുന്നതിൽ നിർണായകമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പോലും ദേശീയ പരീക്ഷ ഏജൻസിക്കു പക്ഷേ സാധിച്ചില്ല? എന്തായിരുന്നു ആ ചോദ്യങ്ങൾ? കോടതിയിൽ എന്താണ് സംഭവിച്ചത്? പുനഃപരീക്ഷയ്ക്ക് എത്രമാത്രം സാധ്യതയുണ്ട്?
വീണ്ടും പരീക്ഷ നടത്താൻ കോടതി നിർദേശിക്കുമോയെന്നായിരുന്നു നീറ്റ് യുജി പരീക്ഷ സംബന്ധിച്ച ഹർജികൾ പരിഗണിക്കുമ്പോൾ ലക്ഷക്കണക്കിനു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അറിയേണ്ടിയിരുന്നത്. എന്നാൽ, 23 ലക്ഷം വിദ്യാർഥികളോടു വീണ്ടും പരീക്ഷയെഴുതാൻ നിർദേശിക്കുന്നതു കഠിനമാണെന്നു മാത്രമാണ് ഇക്കാര്യത്തിൽ സുപ്രീം കോടതി പ്രതികരിച്ചത്. ചോദ്യക്കടലാസ് ചോർച്ചയുടെ വ്യാപ്തി എത്രയെന്ന് അറിഞ്ഞ ശേഷമാകും അന്തിമതീരുമാനമെന്നു കൂടി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് സൂചിപ്പിച്ചു.
∙ ചിലത് അറിയാനുണ്ട്
പരീക്ഷാ നടത്തിപ്പിന്റെ നടപടിക്രമം എന്താണെന്നു മനസ്സിലാക്കുകയാണ് ആദ്യപടിയെന്നു കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ റജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ സ്വഭാവവും മനസ്സിലാക്കണം. പട്നയിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്നതിനു പുറമേ, ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാർ, രാജസ്ഥാൻ, ജാർഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ സിബിഐ കേസുകളുമുണ്ട്. എപ്പോഴാണ് ചോദ്യക്കടലാസ് ചോർന്നതെന്നും എത്രത്തോളം വ്യാപിച്ചു എന്നും വ്യക്തമായ ശേഷമേ പുനഃപരീക്ഷയുടെ കാര്യം തീരുമാനിക്കൂ– കോടതി സൂചിപ്പിച്ചു.
∙ പുനഃപരീക്ഷ എപ്പോൾ ?
വിശ്വാസ്യതയ്ക്കു പ്രശ്നമുണ്ടാകുകയും അതു പരീക്ഷയെ ഒന്നാകെ ബാധിക്കുകയും ചെയ്യുന്ന ഘട്ടത്തിലോ തട്ടിപ്പു നടത്തിയവരെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലോ പുനഃപരീക്ഷയല്ലാതെ മറ്റു വഴിയില്ല. ചോർച്ച പരിമിതമാണെങ്കിൽ വീണ്ടും പരീക്ഷ നിർദേശിക്കില്ല. തട്ടിപ്പുകാരെ തിരിച്ചറിയുകയും ചെയ്യണം– കോടതി പറഞ്ഞു.
ഉത്തരമില്ലാതെ എൻടിഎ
തയാറെടുക്കാൻ വേണ്ടത്ര സമയം ലഭിച്ചിട്ടും കോടതിയുടെ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം നൽകാൻ എൻടിഎയ്ക്ക് ആയില്ല. 23,33,297 ലക്ഷം വിദ്യാർഥികൾ 4751 കേന്ദ്രങ്ങളിലായാണ് ഇക്കുറി നീറ്റ് യുജി എഴുതിയത്. 2 സെറ്റ് ചോദ്യപേപ്പറുകളും തയാറാക്കുന്നത് വിദഗ്ധരുടെ ഒറ്റ സംഘമാണോ, നടപടിക്രമങ്ങൾ എന്തെല്ലാമാണ്, ഇവ എപ്പോൾ അച്ചടിക്കാൻ കൈമാറും, ഒറ്റ പ്രസിലാണോ തയാറാകുന്നത്, ഇവ തിരികെ ഡൽഹിയിൽ എത്തിച്ച ശേഷമാണോ അതതു കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾ കോടതി ഉന്നയിച്ചു. തുടർന്ന് ഇവയ്ക്കു രേഖാമൂലം നൽകാൻ ആവശ്യപ്പെട്ടു.
∙ സുപ്രീം കോടതിയിൽ സംഭവിച്ചത്...
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്–യുജി പരീക്ഷയിലെ ചോദ്യക്കടലാസ് ചോർച്ച സ്ഥിരീകരിച്ചതാണെന്നും ഇനി അറിയേണ്ടത് അതിന്റെ വ്യാപ്തി ആണെന്നും സുപ്രീം കോടതി. കേന്ദ്ര സർക്കാർ എതിർപ്പുന്നയിച്ചെങ്കിലും പരീക്ഷയുടെ പവിത്രതയ്ക്കു കളങ്കമുണ്ടായെന്ന കാര്യം സംശയാതീതമായി തെളിഞ്ഞെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. 24 ലക്ഷം വിദ്യാർഥികളുടെ ഭാവിയുമായി ബന്ധപ്പെടുന്ന പരീക്ഷ പൂർണമായി റദ്ദാക്കുകയെന്നത് അവസാനത്തെ വഴിയായി മാത്രമേ കാണാൻ കഴിയൂവെന്നും കോടതി അഭിപ്രായപ്പെട്ടു.
പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളിലെ വാദത്തിനിടെ കേന്ദ്ര സർക്കാരിനോടും ദേശീയ പരീക്ഷ ഏജൻസിയോടും (എൻടിഎ) കോടതി ഒട്ടേറെ ചോദ്യങ്ങൾ ഉന്നയിച്ചു. മറുപടിക്ക് നാളെ വൈകിട്ടു വരെ സമയം അനുവദിച്ചിട്ടുണ്ട്. തുടർന്ന് ഹർജികൾ 11നു പരിഗണിക്കാനായി മാറ്റി. കേസുകളിലെ തൽസ്ഥിതി റിപ്പോർട്ട് നൽകാൻ സിബിഐയോടും ആവശ്യപ്പെട്ടു. ചോദ്യക്കടലാസ് ചോർച്ച സംബന്ധിച്ച് ബിഹാറിലെ പട്നയിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പുറത്തിറക്കിയ വാർത്താക്കുറിപ്പ് ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. എന്നാൽ, കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അത് അംഗീകരിച്ചില്ല. ചോർച്ച അന്വേഷണ പരിധിയിലാണെന്നും പത്രക്കുറിപ്പ് തങ്ങളുടേതല്ലെന്ന് അന്വേഷണ സംഘം തന്നെ വിശദീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.