ഫോണിൽ ‘തോണ്ടി’യാൽ കയ്യിലെത്തുമോ കോടികൾ? ജൂലൈ 10ന് പണം പിൻവലിക്കാം? ഹാംസ്റ്റർ കോംപാക്ട് റഷ്യൻ ചാരനോ അതോ...?
‘‘ഫോണിൽ തോണ്ടിക്കൊണ്ടിരിക്കാതെ വല്ല പണിക്കും പോടാ...’’ എന്ന വീട്ടുകാരുടെ ക്ലീഷെ ഡയലോഗിനെ നേരിടാൻ ഇപ്പോൾ ഫോണിൽ ഹാംസ്റ്റർ കോംപാക്ട് ഉയർത്തിക്കാണിക്കുന്നതാണ് ട്രെൻഡ്. അക്ഷരാർഥത്തിൽ ഫോണിൽ വെറുതെ തോണ്ടിക്കൊണ്ടിരുന്നാൽ മതി, ഹാംസ്റ്റർ കോംപാക്ട് പ്രതിഫലം തന്നുകൊണ്ടേയിരിക്കുന്നു. ഈ ‘ടാപ് ടു ഏൺ’ ഗെയിമിലൂടെ ശതകോടീശ്വരന്മാരായി തീരാമെന്ന് സ്വപ്നം കണ്ട് ലോകമാകെ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നത് പത്തും നൂറും പേരല്ല. കോടിക്കണക്കിന് ആളുകളാണ്. ഇതു പണമായി മാറുമോ, അതോ പറ്റിപ്പായിരിക്കുമോ എന്ന സംശയം ശക്തമായിത്തന്നെ നിലനിൽക്കുന്നെങ്കിലും തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ് ഹാംസ്റ്ററിൽ ആളുകളുടെ കളി. ഇതിലൂടെ സമ്പാദിക്കുന്ന പോയിന്റുകൾ ക്രിപ്റ്റോ കറൻസിയാക്കി മാറ്റി, എക്സ്ചേഞ്ചുകൾ വഴി പണമായി പിൻവലിക്കാൻ സാധിക്കുമെന്നതാണ് മോഹനവാഗ്ദാനം.
‘‘ഫോണിൽ തോണ്ടിക്കൊണ്ടിരിക്കാതെ വല്ല പണിക്കും പോടാ...’’ എന്ന വീട്ടുകാരുടെ ക്ലീഷെ ഡയലോഗിനെ നേരിടാൻ ഇപ്പോൾ ഫോണിൽ ഹാംസ്റ്റർ കോംപാക്ട് ഉയർത്തിക്കാണിക്കുന്നതാണ് ട്രെൻഡ്. അക്ഷരാർഥത്തിൽ ഫോണിൽ വെറുതെ തോണ്ടിക്കൊണ്ടിരുന്നാൽ മതി, ഹാംസ്റ്റർ കോംപാക്ട് പ്രതിഫലം തന്നുകൊണ്ടേയിരിക്കുന്നു. ഈ ‘ടാപ് ടു ഏൺ’ ഗെയിമിലൂടെ ശതകോടീശ്വരന്മാരായി തീരാമെന്ന് സ്വപ്നം കണ്ട് ലോകമാകെ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നത് പത്തും നൂറും പേരല്ല. കോടിക്കണക്കിന് ആളുകളാണ്. ഇതു പണമായി മാറുമോ, അതോ പറ്റിപ്പായിരിക്കുമോ എന്ന സംശയം ശക്തമായിത്തന്നെ നിലനിൽക്കുന്നെങ്കിലും തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ് ഹാംസ്റ്ററിൽ ആളുകളുടെ കളി. ഇതിലൂടെ സമ്പാദിക്കുന്ന പോയിന്റുകൾ ക്രിപ്റ്റോ കറൻസിയാക്കി മാറ്റി, എക്സ്ചേഞ്ചുകൾ വഴി പണമായി പിൻവലിക്കാൻ സാധിക്കുമെന്നതാണ് മോഹനവാഗ്ദാനം.
‘‘ഫോണിൽ തോണ്ടിക്കൊണ്ടിരിക്കാതെ വല്ല പണിക്കും പോടാ...’’ എന്ന വീട്ടുകാരുടെ ക്ലീഷെ ഡയലോഗിനെ നേരിടാൻ ഇപ്പോൾ ഫോണിൽ ഹാംസ്റ്റർ കോംപാക്ട് ഉയർത്തിക്കാണിക്കുന്നതാണ് ട്രെൻഡ്. അക്ഷരാർഥത്തിൽ ഫോണിൽ വെറുതെ തോണ്ടിക്കൊണ്ടിരുന്നാൽ മതി, ഹാംസ്റ്റർ കോംപാക്ട് പ്രതിഫലം തന്നുകൊണ്ടേയിരിക്കുന്നു. ഈ ‘ടാപ് ടു ഏൺ’ ഗെയിമിലൂടെ ശതകോടീശ്വരന്മാരായി തീരാമെന്ന് സ്വപ്നം കണ്ട് ലോകമാകെ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നത് പത്തും നൂറും പേരല്ല. കോടിക്കണക്കിന് ആളുകളാണ്. ഇതു പണമായി മാറുമോ, അതോ പറ്റിപ്പായിരിക്കുമോ എന്ന സംശയം ശക്തമായിത്തന്നെ നിലനിൽക്കുന്നെങ്കിലും തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ് ഹാംസ്റ്ററിൽ ആളുകളുടെ കളി. ഇതിലൂടെ സമ്പാദിക്കുന്ന പോയിന്റുകൾ ക്രിപ്റ്റോ കറൻസിയാക്കി മാറ്റി, എക്സ്ചേഞ്ചുകൾ വഴി പണമായി പിൻവലിക്കാൻ സാധിക്കുമെന്നതാണ് മോഹനവാഗ്ദാനം.
‘‘ഫോണിൽ തോണ്ടിക്കൊണ്ടിരിക്കാതെ വല്ല പണിക്കും പോടാ...’’ എന്ന വീട്ടുകാരുടെ ക്ലീഷെ ഡയലോഗിനെ നേരിടാൻ ഇപ്പോൾ ഫോണിൽ ഹാംസ്റ്റർ കോംപാക്ട് ഉയർത്തിക്കാണിക്കുന്നതാണ് ട്രെൻഡ്. അക്ഷരാർഥത്തിൽ ഫോണിൽ വെറുതെ തോണ്ടിക്കൊണ്ടിരുന്നാൽ മതി, ഹാംസ്റ്റർ കോംപാക്ട് പ്രതിഫലം തന്നുകൊണ്ടേയിരിക്കുന്നു. ഈ ‘ടാപ് ടു ഏൺ’ ഗെയിമിലൂടെ ശതകോടീശ്വരന്മാരായി തീരാമെന്ന് സ്വപ്നം കണ്ട് ലോകമാകെ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നത് പത്തും നൂറും പേരല്ല. കോടിക്കണക്കിന് ആളുകളാണ്. ഇതു പണമായി മാറുമോ, അതോ പറ്റിപ്പായിരിക്കുമോ എന്ന സംശയം ശക്തമായിത്തന്നെ നിലനിൽക്കുന്നെങ്കിലും തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ് ഹാംസ്റ്ററിൽ ആളുകളുടെ കളി.
ഇതിലൂടെ സമ്പാദിക്കുന്ന പോയിന്റുകൾ ക്രിപ്റ്റോ കറൻസിയാക്കി മാറ്റി, എക്സ്ചേഞ്ചുകൾ വഴി പണമായി പിൻവലിക്കാൻ സാധിക്കുമെന്നതാണ് മോഹനവാഗ്ദാനം. അതിനായി അധികം കാത്തിരിക്കേണ്ടതില്ല എന്നതാണ് പുതിയ അപ്ഡേറ്റ്. ജൂലൈ 10 എന്ന തീയതി ഹാംസ്റ്റർ പ്രഖ്യാപിച്ചു കഴിഞ്ഞു. കൃത്യമായി എന്താണ് കാര്യമെന്ന് അറിയിച്ചിട്ടില്ലെങ്കിലും, ആ ദിവസം എന്തു സംഭവിക്കുമെന്നതാണ് ക്രിപ്റ്റോ ലോകം ഉറ്റുനോക്കുന്നത്. ഫോണിൽ തോണ്ടി സമ്പാദിച്ച പോയിന്റുകൾ പണമായി മാറുമോ? അല്ലെങ്കിൽ അതിനായി ചെലവാക്കിയ സമയം ഗോപിയാകുമോ? കട്ട വെയിറ്റിങ്ങിലാണ് ഹാംസ്റ്റർ ഫാൻസ്.
∙ എന്താണ് ഹാംസ്റ്റർ കോംപാക്ട്
ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഒരു ക്രിപ്റ്റോ കറൻസി പ്രോജക്ടാണ് ഹാംസ്റ്റർ കോംപാക്ട് (Hamster Kombat). ഇതിലേക്ക് ഉപയോക്താക്കളെ ആകർഷിക്കാൻ ഒരു ഗെയിം ആണ് ആദ്യം അവതരിപ്പിച്ചിരിക്കുന്നത്. സമൂഹമാധ്യമമായ ടെലഗ്രാമിൽ ബോട്ട് (ഉപയോക്താക്കൾക്ക് പ്രതികരണം നൽകാൻ മുൻകൂട്ടി പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന സംവിധാനം) ആയിട്ടാണ് പ്രവർത്തനം. ഈ ബോട്ടിലൂടെ ഹാംസ്റ്റർ കോംപാക്ട് ഗെയിം സൗജന്യമായി കളിക്കാം. ഒന്നും ഡൗൺലോഡ് ചെയ്യേണ്ട. ടാപ് ആൻഡ് ഏൺ രൂപത്തിലാണ് ഗെയിമിങ്. അതായത് വെറുതെ സ്ക്രീനിൽ തോണ്ടിക്കൊണ്ടിരുന്നാൽ മതി.
ഓരോ തോണ്ടലിനും പ്രതിഫലമായി പോയിന്റ് ലഭിക്കും. ഇതുകൂടാകെ സുഹൃത്തുക്കൾക്ക് ഈ ഗെയിം റഫർ ചെയ്താൽ അതിനും വേറെ പ്രതിഫലം പോയിന്റായി കിട്ടും. ക്രിപ്റ്റോ മൈനിങ്ങിലൂടെയും പോയിന്റുകൾ കരസ്ഥമാക്കാം. സാങ്കൽപിക ക്രിപ്റ്റോ എക്സ്ചേഞ്ചിന്റെ സിഇഒ പദവിയിലാണ് ഈ കളിയിൽ ഗെയിമർമാരുടെ സ്ഥാനം. മാർച്ചിലാണ് ഹാംസ്റ്റർ കോംപാക്ട് അവതരിപ്പിച്ചത്. വെറും മൂന്നു മാസംകൊണ്ട് ഹാംസ്റ്റർ ക്രിപ്റ്റോ ലോകത്തെചൂടൻ ചർച്ചയായി മാറിയിരിക്കുന്നു. നിസ്സാര ടാസ്കുകളിലൂടെ പോയിന്റുകൾ നൽകുന്ന ഗെയിമുകൾ ക്രിപ്റ്റോ ലോകത്ത് പുത്തരിയല്ല. നാളുകളായി ഇതു പതിവാണ്. എന്നാൽ ഉപയോക്താക്കളുടെ എണ്ണത്തിൽ റെക്കോർഡുകൾ തിരുത്തിയാണ് ഹാംസ്റ്ററിന്റെ മുന്നേറ്റം. 20 കോടിയിലേറെ ആളുകളാണ് ടെലിഗ്രാമിൽ ഹാംസ്റ്റർ കളിക്കുന്നത്. എക്സ് പ്ലാറ്റ്ഫോമിൽ 1.7 കോടി യൂസേഴ്സും ഹാംസ്റ്ററിനുണ്ട്. യുട്യൂബിൽ ഉള്ളത് 3.2 കോടി സബ്സ്ക്രൈബേഴ്സ്.
∙ കളിഭ്രമത്തിനു പിന്നിൽ
ഹാംസ്റ്റർ കോംപാക്ട് കളിച്ചുകിട്ടുന്ന പോയിന്റുകൾ എച്ച്എംഎസ്ടിആർ ടോക്കൺ എന്നാണ് അറിയപ്പെടുന്നത്. ടോൺ (ദി ഓപ്പൺ നെറ്റ്‌വർക്ക്) വോലറ്റുമായി ഈ ഗെയിമിനെ ബന്ധിപ്പിച്ചിട്ടുണ്ട്. ഹാംസ്റ്ററിന്റെ വിശ്വാസ്യത കൂടാൻ അതു കാരണമായെന്നാണ് വിലയിരുത്തൽ. ഗെയിമിലൂടെ സമ്പാദിക്കുന്ന പോയിന്റുകൾ ഈ വോലറ്റിൽ സൂക്ഷിച്ചു വയ്ക്കാം. ഡവലപ്പർമാർ അവകാശപ്പെടുന്ന പോലെ ഹാംസ്റ്റർ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു കഴിയുമ്പോൾ അതു പണമാക്കി മാറ്റാമെന്നു സ്വപ്നം കണ്ടാണ് ഈ പൊരിഞ്ഞ കളി. നിലവിൽ ഹാംസ്റ്ററിലെ പോയിന്റിന് വിപണി മൂല്യമില്ല.
മൾട്ടി ലെവൽ മാർക്കറ്റിങ് രീതിയാണ് ഹാംസ്റ്റർ പിന്തുടരുന്നത്. ഉപയോക്താക്കൾ സുഹൃത്തുക്കളെ ഗെയിമിൽ ചേർത്താൽ കൂടുതൽ പോയിന്റുകൾ ലഭിക്കുന്നതാണ് രീതി. ഓരോ ദിവസവും പുതിയ പുതിയ കാർഡുകൾ ഗെയിമിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ഈ കാർഡുകൾ അൺലോക്ക് ചെയ്യാൻ സുഹൃത്തുക്കൾക്ക് റഫറൽ ലിങ്ക് അയയ്ക്കേണ്ടി വരുന്നു.
∙ മുൻഗാമി ‘നോട്’
2024 ആദ്യം ഇത്തരത്തിൽ ടാപ് ആൻഡ് ഏൺ മോഡലിൽ ഗെയിം അവതരിപ്പിച്ച് ക്രിപ്റ്റോ ലോകത്ത് തരംഗമായ മറ്റൊരു കറൻസിയാണ് നോട്കോയിൻ (നോട്). ടാപ്സ്വാപ് ആണ് ഇത്തരത്തിലുള്ള മറ്റൊന്ന്. ഇതേ മാതൃക തന്നെയാണ് ഹാംസ്റ്ററും പ്രയോഗിക്കുന്നത്. നോടും ആദ്യം അവതരിപ്പിച്ചത് ടോൺ നെറ്റ്‌വർക്കിലൂടെ തന്നെ. ടെലഗ്രാമാണ് നോട് പ്രമോട്ട് ചെയ്തത്. ടെലഗ്രാം സഹസ്ഥാപകൻ പാവൽ ദുറോവ് ആയിരുന്നു ഇതിനായി മുന്നിൽ നിന്നത്.
2024 മേയിൽ നോട്കോയിൻ, ടോൺ ബ്ലോക്ക് ചെയ്നിൽ എത്തുകയും പ്രധാന ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുകയും ചെയ്തു. ടോക്കൺ റിലീസിനു മുൻപ് നോടിന് ലഭിച്ചത് 3.5 കോടി ഉപയോക്താക്കളെയാണ്. അവതരണ ആഴ്ചയിൽ 200 കോടി ഡോളറെന്ന റെക്കോർഡ് വിപണിമൂല്യം സ്വന്തമാക്കുകയും ചെയ്തു. 162 കോടി ഡോളറാണ് നോട്കോയിന്റെ നിലവിലെ വിപണി മൂല്യം. ഇത് ഹാംസ്റ്ററിലും ആവർത്തിക്കപ്പെടുമോ? പാവൽ ദുറോവ് ഹാംസ്റ്റർ കോംപാക്ട് കളിക്കാൻ തുടങ്ങിയെന്ന വാർത്തകളും പ്രതീക്ഷയേറ്റുന്നു.
∙ എന്നു ലിസ്റ്റ് ചെയ്യും?
ജൂലൈയിലാണ് ടോക്കൺ ജനറേഷൻ ഈവന്റ് (ടിജിഇ) ഹാംസ്റ്റർ പ്രഖ്യാപിച്ചിരിക്കുന്നത്. അത് പത്താം തീയതി ആയേക്കാമെന്ന് അനുമാനിക്കപ്പെടുന്നു. അതായത് ഫോണിൽ തോണ്ടിക്കളിച്ചു നേടിയ പോയിന്റുകൾ പണമാക്കി മാറ്റാൻ വഴി തെളിയുന്ന ദിവസം. ഹാംസ്റ്ററിന്റെ എയർഡ്രോപ് (ബ്ലോക്ക് ചെയിൻ കമ്യൂണിറ്റിയിൽ തുടക്കത്തിലുള്ള പ്രമോട്ടർമാർക്ക് പ്രചാരണാർഥം ക്രിപ്റ്റോകറൻസികൾ നൽകുന്ന ചെറിയ തുകകളാണ് എയർഡ്രോപ്) അന്നു സംഭവിക്കുമോ ഇല്ലയോ എന്നറിഞ്ഞിട്ടു വേണം, ഹാംസ്റ്റർ ഫാൻസിന് പുതിയ പ്രതീക്ഷയുമായി ‘തോണ്ടിക്കളി’ തുടരാൻ.
∙ അനുകൂലിച്ചും പ്രതികൂലിച്ചും
കളിയാവേശത്തിനിടയിലും ഹാംസ്റ്ററിന് സുതാര്യതയില്ലാത്തത് വിമർശകർക്ക് പിടിവള്ളിയാകുന്നുണ്ട്. ഒരു ക്രിപ്റ്റോ പ്രോജക്ട് അവതരിപ്പിക്കുമ്പോൾ മുന്നോട്ടു വയ്ക്കേണ്ട സുപ്രധാനമായ വൈറ്റ് പേപ്പർ (ധവളപത്രം) ഹാംസ്റ്റർ ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. ക്രിപ്റ്റോ പദ്ധതിയുടെ സ്വഭാവം, ലക്ഷ്യം, സാമ്പത്തിക പ്രവർത്തന രീതി എന്നിവ വ്യക്തമാക്കുന്നതാണ് വൈറ്റ് പേപ്പർ. ‘ഉടൻ വരുന്നു’ എന്നു മാത്രമാണ് ഇതു സംബന്ധിച്ച അറിയിപ്പുള്ളത്. ഹാംസ്റ്ററിന്റെ അണിയറയിൽ ആരെന്ന കാര്യവും അജ്ഞാതം. റഷ്യൻ ഡവലപ്പർമാരാണ് ഹാംസ്റ്റർ കോംപാക്ടിനു പിന്നിലെന്നു വ്യക്തം.
അതേസമയം, റഷ്യൻ വ്യവസായി എഡ്വേർഡ് ഗുറിനോവിച്ച് ആണ് ഇതിനു പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. മൈടൈം ബ്ലോക്ക് ചെയിൻ പ്ലാറ്റ്ഫോം ഇദ്ദേഹത്തിന്റേതാണ്. ആകെ സപ്ലൈ എത്രയാണ് എന്ന വിവരവും ഹാംസ്റ്റർ പറയുന്നില്ല. ഒരു ക്രിപ്റ്റോ കറൻസിയുടെ മൂല്യം തീരുമാനിക്കുന്നതിൽ സപ്ലൈ വിവരം നിർണായകമാണ്. സപ്ലൈ പരിധി വച്ചിട്ടില്ലെങ്കിൽ ആ ക്രിപ്റ്റോ കറൻസിക്ക് പുല്ലുവിലയെന്നു കൂട്ടിയാൽ മതി. ഉദാഹരണത്തിന് ലോകത്തെ ഒന്നാം നമ്പർ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ മാക്സിമം സപ്ലൈ 2.1 കോടി കോയിനാണ്. 21 ലക്ഷം ബിറ്റ്കോയിനാണ് ഇനി മൈൻ ചെയ്തെടുക്കാൻ ബാക്കിയുള്ളത്. സപ്ലൈ അത്രയും പരിമിതമായതിനാൽ വളരെ ഉയർന്നതാണ് ബിറ്റ്കോയിന്റെ നിലവിലെ മൂല്യം.
∙ കിട്ടിയാൽ ആർക്കു കിട്ടും?
ഇനിയെങ്ങാനും ഹാംസ്റ്റർ കാര്യങ്ങൾ പ്രതീക്ഷിച്ചപോലെ നടത്തിയാൽ, കുത്തിയിരുന്നു ഫോണിൽ തോണ്ടിയവർക്കൊക്കെ നേട്ടമുണ്ടാകുമോ? അതിനു ചില വ്യവസ്ഥകൾ ബാധകമായിരിക്കുമെന്നു വേണം കരുതാൻ. ഗെയിമിലെ തന്നെ ഉയർന്ന സ്റ്റേജ് പൂർത്തിയാക്കിയവർക്കായിരിക്കും പ്രയോജനം കിട്ടാൻ സാധ്യത. അവരുടെ പോയിന്റുകളുടെ ഒരു നിശ്ചിത ശതമാനം ക്രിപ്റ്റോ ടോക്കണായി മാറ്റിയെടുക്കാനാകും. നിലവിലെ അനുമാനം അനുസരിച്ച് ഏതാണ്ട് 1000 കോടി എച്ച്എംഎസ്ടിആർ ടോക്കണുകൾ ഉണ്ടാകും. ഇതിൽ ഒരു ശതമാനം എയർഡ്രോപ് ആയി നൽകും. ഒരു ശതമാനം കമ്യൂണിറ്റി ഇൻസെന്റീവ് ആണ്. 76 ശതമാനം പാർട്ണർഷിപ്പിനു നീക്കിവയ്ക്കുമെന്നും കരുതുന്നു. വൈറ്റ് പേപ്പർ പുറത്തിറക്കിയാൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ.
ലോകമാകെ വമ്പൻ കമ്യൂണിറ്റി പിന്തുണയാണ് ഹാംസ്റ്റർ ചുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നേടിയെടുത്തിരിക്കുന്നത്. ഇതുകാരണം ടോക്കണിന് വിപണിയിൽ വൻ ഡിമാൻഡ് സൃഷ്ടിക്കാനായേക്കുമെന്നാണ് നിരീക്ഷണം. ഈ പശ്ചാത്തലത്തിൽ ഗേറ്റ്.ഐഒ, ബിറ്റ്ഗെറ്റ്, കുകോയിൻ എന്നീ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ എച്ച്എംഎസ്ടിആർ ടോക്കണുകൾ ലിസ്റ്റ് ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. ഹാംസ്റ്ററിന്റെ ‘ടിജിഇ’ ഉറ്റുനോക്കുകയാണ് എക്സ്ചേഞ്ചുകളും.
എന്നാൽ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ ബിനാൻസ് എച്ച്എംഎസ്ടിആർ ടോക്കണെ കുറിച്ച് മൗനം പാലിക്കുന്നു. വ്യക്തമായ പദ്ധതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബിനാൻസിന്റെ വിവിധ ഹാൻഡിലുകളിൽ ഹാംസ്റ്ററിനെ കുറിച്ചുള്ള ചൂടൻ വാർത്തകൾ അവർ പങ്കുവയ്ക്കുന്നുണ്ട്. ഹാംസ്റ്ററിൽ ബിനാൻസിന് എന്തൊക്കെയോ പ്രതീക്ഷയുണ്ടെന്ന സൂചനയായി, ഫോണിൽ പോയിന്റുകൾ തോണ്ടിയെടുക്കുന്നവർ ഇതിനെ വ്യാഖ്യാനിക്കുന്നു.
∙ റഷ്യയുടെ ചാരന്മാരോ?
ടെലഗ്രാം ആപ് വ്യാപകമായി പ്രചാരത്തിലുള്ള രാജ്യങ്ങളിൽ വൻ വളർച്ചയാണ് ഹാംസ്റ്റർ നേടിക്കൊണ്ടിരിക്കുന്നത്. ട്രാഫിക് ബ്ലോക്കിൽ കിടക്കുമ്പോഴും ജോലിക്കിടയിലും ക്ലാസ് മുറികളിലും എല്ലാം ഹാസ്റ്റർ കളി ഭ്രമത്തിലാണ് ആളുകൾ. എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിനു മുൻപ് പരമാവധി പോയിന്റുകൾ കരസ്ഥമാക്കുകയാണ് ലക്ഷ്യം. അതിന് ഒരു ദിവസം പോലും മുടങ്ങാതെ കളിയോടുകളി തന്നെ. കളിജ്വരം കൂടിയതോടെ വിവിധ രാജ്യങ്ങളിൽ കമ്പനികൾ ജീവനക്കാരുടെ മൊബൈലിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ക്ലാസ്മുറികളിൽ ഒളിപ്പിച്ചു ഫോൺ കൊണ്ടുവരുന്ന കുട്ടികളെ പിടികൂടാൻ പല സ്കൂളുകളും ഈ ദിവസങ്ങളിൽ റെയ്ഡും ശക്തമാക്കിയിരിക്കുന്നു.
സുരക്ഷാ ചോർച്ച, ചൂതാട്ടം തുടങ്ങിയ ആശങ്കകൾ ചൂണ്ടിക്കാണിച്ച് വിവിധ സർക്കാരുകൾ ഹാംസ്റ്ററിനെതിരെ നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളിൽ ഹാംസ്റ്റർ സൃഷ്ടിക്കുന്ന ഭീഷണിക്കെതിരെ റഷ്യ തന്നെ മുന്നറിയിപ്പു നൽകുന്നു. ഓരോ മൂന്നു മണിക്കൂറു കൂടുമ്പോഴും മകൻ അലാം വച്ച് ഹാംസ്റ്റർ ഗെയിം കളിക്കുന്നെന്നു കാണിച്ച് സൈബീരിയയിൽ ഒരു അമ്മ മാനസികാരോഗ്യ വിദഗ്ധന് അടുത്തെത്തിയതായും റഷ്യൻ സർക്കാർ അധികൃതർ ഈ അടുത്ത് വെളിപ്പെടുത്തുകയുണ്ടായി. ഹാംസ്റ്ററിലൂടെ സമ്പാദിക്കുന്ന പോയിന്റുകൾ ക്രിപ്റ്റോ എക്സ്ചേഞ്ചിലൂടെ മാറ്റാൻ ശ്രമിച്ചാൽ 15 ദിവസത്തെ തടവാണ് ഉസ്ബെക്കിസ്ഥാൻ ശിക്ഷയായി പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യയിലെ ഏറ്റവും വലിയ ഡൊമെയ്ൻ പ്രൊവൈഡറായ റീ സെന്റർ ആണ് ഹാംസ്റ്റർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ഹാംസ്റ്റർ വഴി റഷ്യ വിവരങ്ങൾ ചോർത്തിയേക്കുമെന്ന് യുക്രെയ്ൻ മുന്നറിയിപ്പും നൽകുന്നു.
∙ നുഴഞ്ഞുകയറാൻ ഹാക്കർമാരും
ഉപയോക്താക്കളുടെ ക്രിപ്റ്റോ വോലറ്റിലേക്ക് കടന്നു കയറാൻ ഹാക്കർമാർ, ഹാംസ്റ്റർ കോംപാക്ടിനെ ഉപയോഗിക്കുന്നുവെന്ന ഭീഷണിയും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ക്രിപ്റ്റോ ലോകത്ത് ഡിജിറ്റൽ ആസ്തികൾ അടിച്ചുമാറ്റാൻ ഉപയോഗിക്കുന്ന ഡ്രൈനറുകൾ എന്ന മാൽവെയർ ഉപയോഗിച്ച് വോലറ്റിലെ ആസ്തികൾ തട്ടിയെക്കുകയാണിവരെന്ന് റഷ്യൻ സൈബർ സെക്യൂരിറ്റി സ്ഥാപനമായ എഫ്എസിസിടി വെളിപ്പെടുത്തുന്നു. ഉപയോക്താക്കളെ വഴിതെറ്റിക്കാൻ വ്യാജ ഹാംസ്റ്റർ കോംപാക്ട് ബോട്ടുകൾ ഇവർ രംഗത്തിറക്കുന്നുണ്ടെന്നും എഫ്എസിസിടി ആരോപിക്കുന്നുണ്ട്.
∙ ഗിന്നസ് ബുക്കിൽ കയറുമോ?
ഉപയോക്താക്കളുടെ എണ്ണത്തിൽ റെക്കോർഡിലേക്കാണ് ഹാംസ്റ്ററിന്റെ കുതിപ്പ്. അതിവേഗം 1.5 കോടി ഉപയോക്താക്കളെ നേടിയ മൂന്നാമത്തെ ആപ്പെന്ന റെക്കോർഡ് ഹാംസ്റ്റർ ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. 2016ൽ പോക്കിമോൻഗോ എന്ന ഓഗ്മെന്റഡ് റിയാലിറ്റി ഗെയിം 33 ദിവസംകൊണ്ട് ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 2023ൽ എക്സിന് ബദലായി മെറ്റ അവതരിപ്പിച്ച ത്രെഡ്സ് വെറും ആറു ദിവസംകൊണ്ട് ഇതു മറികടന്നു. ജൂലൈ ആദ്യവാരംതന്നെ ഹാംസ്റ്റർ 2.1 കോടി ഉപയോക്താക്കളെയും പിന്നിട്ടു. ഹാംസ്റ്റർ ഗിന്നസ് റെക്കോർഡ് നേടുമോ എന്നാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.