സംസ്ഥാനത്തു തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം നടക്കുന്നതോടെ ഭൂരിഭാഗം വാർഡുകളുടെയും അവയിലെ ഒന്നരക്കോടിയോളം കെട്ടിടങ്ങളുടെയും നമ്പർ മാറും. പഞ്ചായത്തുകളിലും നഗരസഭകളിലുമായി നിലവിൽ 19,489 വാർഡുകളുണ്ട്. പഞ്ചായത്തുകളിൽ ഒരു കോടി കെട്ടിടങ്ങൾ ഉണ്ടെന്നാണ് ഏകദേശ കണക്ക്. നഗരമേഖലകളിൽ 48 ലക്ഷത്തിലേറെയും. വാർഡ് വിഭജനം ലക്ഷ്യമിട്ടു കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തി നിയമസഭ പാസാക്കിയ ബില്ലിന് ഗവർണറുടെ അനുമതി ലഭിച്ചതോടെ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. വാർഡ് വിഭജനത്തിനായി ജില്ലാതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയും എങ്ങനെ വിഭജനം നടത്താമെന്നും മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്മിഷന്റെ നിർദേശപ്രകാരം തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നിലവിലെ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ഉടൻ ആരംഭിക്കും. പ്രധാനമായും വീടുകളുടെ കണക്കാണു ശേഖരിക്കുക. വീടുകളിലെ വോട്ടർമാരുടെ എണ്ണമാണു വാർഡ് വിഭജനത്തിന്റെ അടിസ്ഥാനം. തുടർന്നു പുഴ, മല, റോഡ്, പൊതുസ്ഥാപനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ അതിർത്തി തിരിച്ചു പുതിയ വാർഡിന്റെ കരട് ഭൂപടം തയാറാക്കും. വടക്കു പടിഞ്ഞാറു നിന്നു തുടങ്ങി ക്ലോക്ക് മാതൃകയിൽ വലത്തേക്കായിരിക്കും മറ്റു വാർഡുകളുടെ രൂപീകരണം. എല്ലാ വാർഡുകളിലും ജനസംഖ്യ ഏകദേശം ഒരു പോലെ ക്രമീകരിച്ചാണ് അതിർത്തി തിരിക്കുക. 10% വരെ വ്യത്യാസമാകാം.

Representative Image: (Photo: ventdusud/istockphoto)
ADVERTISEMENT

നിയമഭേദഗതി പ്രകാരം പുതിയ ഓരോ വാർഡ് സൃഷ്ടിക്കുകയാണു ലക്ഷ്യമെങ്കിലും മിക്ക വാർഡുകളുടെ അതിർത്തികളിലും സ്വാഭാവികമായി മാറ്റം വരും. കരട് രൂപരേഖയിൽ അഭിപ്രായവും ആക്ഷേപവും കേട്ട ശേഷം ആവശ്യമെങ്കിൽ അന്വേഷണവും നടത്തിയാണു ഡീലിമിറ്റേഷൻ കമ്മിഷൻ വാർഡ് പുനർവിഭജനത്തിൽ അന്തിമ തീരുമാനമെടുക്കുക.

വീട്ടുനമ്പർ മാറുമ്പോൾ ആധാർ കാർഡ് ഉൾപ്പെടെ രേഖകളും മാറും

വീട്, വാർഡ് നമ്പറുകൾ മാറുമ്പോൾ ആധാർ കാർഡ് ഉൾപ്പെടെ ഉള്ള അവശ്യ രേഖകളിൽ മാറ്റം വരുത്താൻ ജനങ്ങളും നിർബന്ധിതമാകും. ആധാർ രേഖകളിൽ വിലാസം മാറ്റാൻ പ്രത്യേക ഫോമിൽ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ രേഖ ആവശ്യമാണ്. മറ്റു രേഖകൾക്ക് അതതു തദ്ദേശ സ്ഥാപനം നൽകുന്ന പുതിയ ഉടമസ്ഥതാ രേഖകൾ വേണ്ടി വരും. തദ്ദേശ സ്ഥാപനങ്ങൾ വീടുകളിൽ പുതിയ നമ്പറുകൾ നേരിട്ട് എത്തി പതിക്കുന്നതിനു പുറമേ ഔദ്യോഗിക രേഖകളിൽ മാറ്റം വരുത്തി വിജ്ഞാപനവും നടത്തുന്നതോടെ മാത്രമേ ഇതു സാധിക്കു.

∙ 1200 തദ്ദേശ സ്ഥാപനങ്ങൾ, 20,000 ജനപ്രതിനിധികൾ

ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കു രാഷ്ട്രീപാർട്ടികൾ കടക്കുകയാണ്.1200 തദ്ദേശ സ്ഥാപനങ്ങളിലേക്കായി ഇരുപതിനായിരത്തോളം തദ്ദേശ ജനപ്രതിനിധികളെയാണ് 2025 അവസാനം നടക്കുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 2.67 കോടി വരുന്ന വോട്ടർമാർ തിരഞ്ഞെടുക്കുക. എന്നാൽ, ഇത്തവണ 5000 ജനപ്രതിനിധികൾ കൂടി തിരഞ്ഞെടുക്കപ്പെടാൻ സാധ്യത കാണുന്നുണ്ട്. കാരണം സംസ്ഥാനത്തെ പഞ്ചായത്തുകളിലും നഗരസഭകളിലുമായുള്ള വാർഡുകൾ വിഭജിക്കാനും പുതിയ വാർഡുകൾ രൂപീകരിക്കാനും സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷനെ സർക്കാർ നിയമിച്ചു കഴിഞ്ഞു. 

Representative Image: (Photo: Hasan VS/istockphoto)

∙ ജനസംഖ്യ അടിസ്ഥാനത്തിൽ വാർഡ് വിഭജനം

ADVERTISEMENT

2011ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വാർഡ് വിഭജനമാണു ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക നിയമഭേഗദഗതി തന്നെ നടപ്പാക്കിയാണു സർക്കാർ മുന്നോട്ടു പോകുന്നത്. 2021ലെ സെൻസസ് നടപടികൾ ഇനിയും നടക്കാതിരിക്കെയാണ് 2011ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള വാർഡ് വിഭജനം എന്നതു ശ്രദ്ധേയമാണ്. ജനപ്രതിനിധികൾ കൂടുമ്പോൾ ജനങ്ങൾക്കു കൂടുതൽ സേവനം എന്നാണല്ലോ. ജനപ്രതിനിധികൾ കൂടുന്നതിനെ പൊതുവെ രാഷ്ട്രീയപാർട്ടികൾ എതിർക്കാറില്ല. പക്ഷേ, അതു മാത്രമല്ല വാർഡ് വിഭജനം കേരളത്തിൽ വരുത്താൻ പോകുന്ന മാറ്റം. ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങൾ വാർഡ് വിഭജനത്തെ തുടർന്നു വരുമെന്നു പലർക്കും അറിയില്ല.

English Summary:

Kerala Prepares for Major Ward Division: Over 1.5 Crore Buildings Affected