‘സുഖത്തിലും ദുഃഖത്തിലും സുഹൃത്ത്'; പുട്ടിനെ പിണക്കാതെ മോദി; വിമർശനം കൂസാതെ ഇന്ത്യയും റഷ്യയും
വാഷിങ്ടനിൽ യുഎസ് നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയുടെ ഉച്ചകോടി ആരംഭിക്കവേ, മോസ്കോയിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നാറ്റോയുടെ മുഖ്യശത്രുവായ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ആലിംഗനം ചെയ്തു സ്വീകരിച്ചതു ലോകശ്രദ്ധ നേടി. പാശ്ചാത്യലോകത്തുനിന്നു വിമർശനം പ്രതീക്ഷിച്ചുതന്നെയാണ് ഇന്ത്യ സന്ദർശനവുമായി മുന്നോട്ടുപോയതെന്നു വ്യക്തമാണ്. നാറ്റോ ഉച്ചകോടിയുമായി സന്ദർശനത്തിനു ബന്ധമില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. നാറ്റോ രൂപീകരണത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ, മോദിയുടെ സന്ദർശനം മുതലെടുക്കാൻ പുട്ടിൻ ആവുന്നത്ര ശ്രമിക്കുമെന്നും പാശ്ചാത്യലോകത്തിനു ബോധ്യമുണ്ടായിരുന്നു. റഷ്യയുടെ പരമോന്നത ബഹുമതി മോദിക്കു സമ്മാനിക്കുമെന്നു നേരത്തേ മോസ്കോ അറിയിച്ചിരുന്നു.

വാഷിങ്ടനിൽ യുഎസ് നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോയുടെ ഉച്ചകോടി ആരംഭിക്കവേ, മോസ്കോയിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നാറ്റോയുടെ മുഖ്യശത്രുവായ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ആലിംഗനം ചെയ്തു സ്വീകരിച്ചതു ലോകശ്രദ്ധ നേടി. പാശ്ചാത്യലോകത്തുനിന്നു വിമർശനം പ്രതീക്ഷിച്ചുതന്നെയാണ് ഇന്ത്യ സന്ദർശനവുമായി മുന്നോട്ടുപോയതെന്നു വ്യക്തമാണ്. നാറ്റോ ഉച്ചകോടിയുമായി സന്ദർശനത്തിനു ബന്ധമില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
നാറ്റോ രൂപീകരണത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ, മോദിയുടെ സന്ദർശനം മുതലെടുക്കാൻ പുട്ടിൻ ആവുന്നത്ര ശ്രമിക്കുമെന്നും പാശ്ചാത്യലോകത്തിനു ബോധ്യമുണ്ടായിരുന്നു. റഷ്യയുടെ പരമോന്നത ബഹുമതി മോദിക്കു സമ്മാനിക്കുമെന്നു നേരത്തേ മോസ്കോ അറിയിച്ചിരുന്നു. അതിഥി സ്വീകരിക്കുമോയെന്നു മുൻകൂട്ടി ആരായാതെ ബഹുമതികൾ ഒരു രാജ്യവും വച്ചുനീട്ടാറില്ല. ‘എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്’ എന്നാണു പുട്ടിൻ മോദിയെ വിശേഷിപ്പിച്ചത്.
യുക്രെയ്നിന്റെ അഖണ്ഡതയുടെ കാര്യം മോദി പുട്ടിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് വിദേശകാര്യ വക്താവ് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. എന്നാൽ, യുദ്ധഭൂമിയിൽ തീർക്കാവുന്ന പ്രശ്നമല്ല ഇതെന്നു മാത്രമാണു മോദി പുട്ടിനെ അറിയിച്ചതായി വിദേശകാര്യ വകുപ്പ് പറയുന്നത്. ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിക്കണമെന്നാണു റഷ്യ–യുക്രെയ്ൻ നേതൃത്വങ്ങളോട് ഇന്ത്യ അഭ്യർഥിച്ചിട്ടുള്ളത്. യുക്രെയ്നിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന പുട്ടിന്റെ നടപടികളെ ഇന്ത്യ പിന്തുണക്കുന്നില്ലെങ്കിലും യുക്രെയ്നിലേക്കു നാറ്റോ വിപുലകരിക്കാനുള്ള ശ്രമങ്ങളിൽ റഷ്യക്കുള്ള ആശങ്ക ഇന്ത്യ മനസ്സിലാക്കുന്നു.
ഇതൊക്കെയാണെങ്കിലും മോസ്കോ സന്ദർശത്തിന്റെ എഴുതാപ്പുറങ്ങൾ വായിക്കേണ്ടതില്ലെന്നാണ് നയതന്ത്രജ്ഞർ പറയുന്നത്. റഷ്യയെ ഒറ്റപ്പെടുത്തുന്ന പാശ്ചാത്യ നയം അവരെ ചൈനയുടെ കരങ്ങളിലേക്ക് എത്തിക്കുമോയെന്നാണ് ഇന്ത്യയുടെ ആശങ്ക.
മാത്രമല്ല, ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യ എന്നും സഹായകരമായ നിലപാടേ സ്വീകരിച്ചിട്ടുള്ളൂ. ‘സുഖത്തിലും ദുഃഖത്തിലും സുഹൃത്ത്’ എന്നാണ് മോദി റഷ്യയെ വിശേഷിപ്പിച്ചത്. സൈനികരംഗത്തു മാത്രമല്ല, ആണവരംഗത്തും ബഹിരാകാശ സാങ്കേതികവിദ്യാരംഗത്തും റഷ്യയിൽ നിന്നു ലഭിച്ചിട്ടുള്ളത്ര സഹായം മറ്റൊരു രാജ്യത്തുനിന്നും ലഭിച്ചിട്ടില്ല. മൂന്നാം വാണിജ്യവിപണികളിൽ പരസ്പരം മത്സരിക്കാതിരിക്കാനും ഇരുരാജ്യങ്ങളും ശ്രമിച്ചിട്ടുമുണ്ട്. മോസ്കോ ഉച്ചകോടിയിൽ വാണിജ്യം, വ്യാപാരം എന്നീ വിഷയങ്ങളിലാണ് ഇരു നേതാക്കളും ശ്രദ്ധയൂന്നിയത്.
∙ റഷ്യയിൽ 2 ഇന്ത്യൻ കോൺസുലേറ്റ് കൂടി
ചെറുകിട ആണവ നിലയനിർമാണത്തിൽ റഷ്യൻ സഹായം റഷ്യയിലെ കസാൻ, യെക്കാത്തെരിൻബെർഗ് എന്നീ നഗരങ്ങളിൽ ഇന്ത്യൻ കോൺസുലേറ്റുകൾ തുറക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. റഷ്യൻ വിപ്ലവത്തെത്തുടർന്ന് അധികാരഭ്രഷ്ടരായ സാർ ചക്രവർത്തിയെയും കുടുംബത്തെയും ബോൾഷെവിക്കുകൾ വധിച്ചത് യെക്കാത്തെരിൻബെർഗിൽവച്ചാണ്.
സ്വയംഭരണാധികാരമുള്ള തത്താർസ്ഥാൻ റിപബ്ലിക്കിന്റെ തലസ്ഥാനമായ കസാൻ ശാസ്ത്രപഠനങ്ങൾക്കും ഗവേഷണത്തിനും പേരുകേട്ടതാണ്. നിലവിൽ റഷ്യയിൽ സെന്റ് പീറ്റേഴ്സ്ബർഗിലും വ്ളാഡിവോസ്റ്റോക്കിലുമാണു ഇന്ത്യൻ കോൺസുലേറ്റുകളുള്ളത്.
ഇന്ത്യയിൽ ചെറുകിട ആണവനിലയങ്ങൾ നിർമിക്കാൻ റഷ്യ സഹായം നൽകും. 6 നിലയങ്ങൾ നിർമിക്കാനാണു ധാരണ. ആണവസാങ്കേതിക വിദ്യയ്ക്കൊപ്പം ആണവനിലയ ഭാഗങ്ങളും കൈമാറും. റഷ്യയിലെ ആറ്റം പവലിയനിൽ പുട്ടിനൊപ്പം മോദി സന്ദർശനം നടത്തി. നിലവിൽ കൂടംകുളം ആണവനിലയ പദ്ധതിയിലാണു റഷ്യ സഹകരിക്കുന്നത്. പ്രതിരോധ രംഗത്താവശ്യമായ ഉപകരണഭാഗങ്ങളുടെ വിതരണത്തിനും കപ്പൽ നിർമാണരംഗത്തെ സഹകരണത്തിനും ധാരണയായി.
തിങ്കളാഴ്ച പുട്ടിന്റെ വസതിയിലെത്തിയ മോദി, ഇരുവരുടെയും സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. റഷ്യയിലെ ഇന്ത്യാസമൂഹം നൽകിയ സ്വീകരണത്തിലും മോദി പങ്കെടുത്തു.