വിതരണവുമായി ബന്ധപ്പെട്ടു നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന. പെൻഷനും മറ്റു ക്ഷേമ പദ്ധതികളും മുടങ്ങിയതാണ് സർക്കാരിനെതിരായ വികാരം സൃഷ്ടിച്ചതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇത്തരം കാര്യങ്ങൾക്കു മുൻഗണന നൽകണമെന്നാണു സിപിഎമ്മിന്റെ നിർദേശം. ഇതിനായുള്ള മാർഗരേഖ അടുത്ത ആഴ്ച ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി തയാറാക്കും. എന്നാൽ, അതിനു മുൻപുതന്നെ മുഖ്യമന്ത്രി പുതിയ ഉറപ്പുകൾ പ്രഖ്യാപിച്ചു. പക്ഷേ, പാർട്ടിയിലും മുന്നണിയിലും ഉയരുന്ന എല്ലാ വിമർശനങ്ങളിലും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്നുള്ള സർക്കാരിന്റെ തിരുത്തൽ നടപടികൾക്കു തുടക്കമിടുന്നതാണ് ക്ഷേമ പദ്ധതികളുടെ കുടിശിക വിതരണവുമായി ബന്ധപ്പെട്ടു നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന. പെൻഷനും മറ്റു ക്ഷേമ പദ്ധതികളും മുടങ്ങിയതാണ് സർക്കാരിനെതിരായ വികാരം സൃഷ്ടിച്ചതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇത്തരം കാര്യങ്ങൾക്കു മുൻഗണന നൽകണമെന്നാണു സിപിഎമ്മിന്റെ നിർദേശം. ഇതിനായുള്ള മാർഗരേഖ അടുത്ത ആഴ്ച ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി തയാറാക്കും. എന്നാൽ, അതിനു മുൻപുതന്നെ മുഖ്യമന്ത്രി പുതിയ ഉറപ്പുകൾ പ്രഖ്യാപിച്ചു. 

∙ തിരുത്തലിലും ‘നിയന്ത്രണം’

ADVERTISEMENT

പാർട്ടിയിലും മുന്നണിയിലും ഉയരുന്ന എല്ലാ വിമർശനങ്ങളിലും തിരുത്തലിനില്ലെന്ന നിലപാടിലാണു മുഖ്യമന്ത്രി. നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഡിവൈഎഫ്ഐയും മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവരും നടത്തിയ അതിക്രമങ്ങളെ ‘രക്ഷാപ്രവർത്തനം’ എന്നു വിശേഷിപ്പിച്ചതിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് പിണറായി വിജയൻ. ഇതിൽ വീഴ്ച പറ്റിയെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയിലുൾപ്പെടെ വിമർശനം ഉയർന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ (ഫയൽ ചിത്രം: മനോരമ)

അതിക്രമങ്ങളുടെ പേരിൽ പ്രതിക്കൂട്ടിലായ എസ്എഫ്ഐയെ ന്യായീകരിക്കുന്ന നിലപാടിലും ഉറച്ചുനിന്നു. മുഖ്യമന്ത്രിയുടെ ആശയമായി നടത്തിയ നവകേരള സദസ്സും കേരളീയവുമെല്ലാം ഗുണമല്ല, ദോഷമാണ് ഉണ്ടാക്കിയതെന്നു വിമർശനം ഉയർന്നെങ്കിലും കേരളീയം വീണ്ടും നടത്താൻ ഒരുങ്ങുകയാണ് സർക്കാർ.

∙ ക്ഷേമപെൻഷനിലെ ‘തിരുത്ത്’ ഇങ്ങനെ

ക്ഷേമപെൻഷന്റെ 5 ഗഡു കുടിശികയിൽ 2 ഗഡു ഇൗ സാമ്പത്തിക വർഷവും (മാർച്ച് വരെ) ബാക്കി 3 ഗഡു അടുത്ത വർഷവും നൽകുമെന്നതടക്കമുള്ള സമയബന്ധിത കുടിശിക നിവാരണ പരിപാടിയാണ് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചത്. പ്രതിമാസം 1,600 രൂപ പെൻഷൻ വിതരണത്തിനു പുറമേയാണു കുടിശികയുള്ള 4250 കോടി രൂപയും കൊടുത്തു തീർക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് വർഷം 2 ഗഡു വീതം നൽകിയാലും ആകെ കുടിശികയുള്ള ഗഡുക്കളുടെ എണ്ണം അങ്ങനെത്തന്നെ തുടരും. ഇതു സംബന്ധിച്ചു വിശദമായ ഉത്തരവിറക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതിനാൽ കുടിശികയ്ക്കൊപ്പം അതതു വർഷങ്ങളിലെ ഡിഎ കൂടി കിട്ടിയേക്കുമെന്ന പ്രതീക്ഷ സർക്കാർ ജീവനക്കാർ‌ക്കുണ്ട്. 

പൊതുജനങ്ങളും പ്രമുഖരുമായി സംവദിക്കാനുള്ള നവ കേരള സദസ്സിന്റെ വേദിയിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ (File Photo/Courtesy: Facebook/KNBalagopalCPIM)
ADVERTISEMENT

2021 ജനുവരി ഒന്നിലെ ഒരു ഗഡു ഡിഎ 2024 ഏപ്രിലിൽ ജീവനക്കാർക്കു നൽകിയിരുന്നു. എന്നാൽ, ഇൗ ഗഡുവിന്റെ 2021 ജനുവരി മുതൽ 2024 മാർച്ച് വരെയുള്ള 39 മാസത്തെ കുടിശിക അനുവദിച്ചില്ല. ഇതെക്കുറിച്ചു മിണ്ടിയുമില്ല. 2021 ജൂലൈ മുതൽ 2024 ജനുവരി വരെ 19 ശതമാനമാണ് സംസ്ഥാന സർക്കാർ ജീവനക്കാർക്കു നൽകാൻ ബാക്കിയുള്ളത്.

ഇൗ വർഷം ഒരു ഗഡു അനുവദിച്ചതിനാൽ ഇനി ഒരു ഗഡു കൂടി മാർച്ച് 31നു മുൻപു നൽകിയേക്കും. ഇൗ സർക്കാരിന്റെ കാലയളവിൽ പിന്നെ 3 ഗഡുക്കളാണു നൽകാനാകുക. ബാക്കി കുടിശിക അടുത്ത സർക്കാരിന്റെ തലയിലാകും. 

കുടിശികയുടെ ആദ്യ 2 ഗഡുക്കൾ നീട്ടിവച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, മൂന്നാം ഗഡു നീട്ടിവച്ച് ഉത്തരവു പോലും ഇറക്കിയിട്ടില്ല. കഴിഞ്ഞ ഏപ്രിൽ ഒന്നിനു മുൻപായിരുന്നു ഉത്തരവിറക്കേണ്ടിയിരുന്നത്. 2021 മേയ് വരെ വിരമിച്ചവർക്ക് കുടിശിക മുഴുവനും നൽകിയെങ്കിലും അതിനു ശേഷം വിരമിച്ചവർക്ക് ഒരു രൂപ പോലും ലഭിച്ചിട്ടില്ല. ജലഅതോറിറ്റി കരാറുകാർക്ക് 4,000 കോടി, പൊതുമരാമത്ത് കരാറുകാർക്ക് 8 മാസത്തെ 2,000 കോടി, തദ്ദേശസ്ഥാപന കരാറുകാർക്ക് 1,000 കോടി, സപ്ലൈകോയ്ക്ക് 2,000 കോടി, നെല്ലു സംഭരിച്ചതിന്റെ വിലയായി കർഷകർക്ക് 320 കോടി, ഉച്ചഭക്ഷണത്തിനായി സാധനങ്ങൾ നൽകിയ ഇനത്തിൽ സപ്ലൈകോയ്ക്കു വിദ്യാഭ്യാസ വകുപ്പു നൽകാനുള്ള 150 കോടി തുടങ്ങിയ കുടിശികകളും സർക്കാർ നൽകാനുണ്ട്. 

∙ ജില്ലകളിലൂടെ തിരുത്തിത്തിരുത്തി...

സിപിഎമ്മും സർക്കാരും സമീപകാലത്തു നേരിട്ട ആരോപണങ്ങളും അതിൽ പാർട്ടി നടപടിയും ഇങ്ങനെ:

ADVERTISEMENT

∙ തിരുവനന്തപുരം

സംഭവം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ മോചിപ്പിക്കാൻ നീക്കം.
നടപടി: ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ആഭ്യന്തര വകുപ്പ് തടിയൂരി.

∙ പത്തനംതിട്ട

സംഭവം: കരാറുകാരനിൽനിന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനു മല്ലപ്പള്ളി ലോക്കൽ കമ്മിറ്റിയംഗം ഫണ്ട് ആവശ്യപ്പെട്ടു.
നടപടി: ആരോപണവിധേയനെ തരംതാഴ്ത്തി

∙ ഇടുക്കി

∙ കോട്ടയം

സംഭവം: എംജി സർവകലാശാലയിലേക്ക് എസ്എഫ്ഐ ജൂൺ 28നു നടത്തിയ മാർച്ചിൽ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് ഓഫിസിന്റെ ഷട്ടർ തകർത്തു.

നടപടി: വിസിയെ നേരിൽക്കണ്ട് എസ്എഫ്ഐ ക്ഷമാപണം നടത്തി. 3 ആഴ്ചയ്ക്കകം ഷട്ടർ നന്നാക്കി നൽകാമെന്നും ഉറപ്പ്.

സംഭവം: മൂന്നാർ ഏരിയ സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ ഒരു കോടിയോളം രൂപയുടെ വായ്പക്കുടിശിക
നടപടി: തുക 25നു മുൻപ് അടച്ചുതീർക്കണമെന്നും വീഴ്ചവരുത്തിയാൽ നടപടിയെടുക്കുമെന്നു ഇടുക്കി ജില്ലാ സെക്രട്ടറിയുടെ മുന്നറിയിപ്പ്. കുടിശിക വരുത്തിയ മറ്റു പാർട്ടി അംഗങ്ങളുടെയും വിവരങ്ങൾ നൽകാൻ ജില്ലാ സെക്രട്ടറി നിർദേശം നൽകി.

∙ കോട്ടയം

സംഭവം: എംജി സർവകലാശാലയിലേക്ക് എസ്എഫ്ഐ ജൂൺ 28നു നടത്തിയ മാർച്ചിൽ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് ഓഫിസിന്റെ ഷട്ടർ തകർത്തു. നടപടി: വിസിയെ നേരിൽക്കണ്ട് എസ്എഫ്ഐ ക്ഷമാപണം നടത്തി. 3 ആഴ്ചയ്ക്കകം ഷട്ടർ നന്നാക്കി നൽകാമെന്നും ഉറപ്പ്. 

∙ കോഴിക്കോട്

സംഭവം: പിഎസ്‌സി നിയമനത്തിനു പണം വാങ്ങിയെന്നു കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ ആരോപണം.
നടപടി: ജില്ലാ സെക്രട്ടേറിയറ്റ് ആരോപണവിധേയനോടു വിശദീകരണം തേടി

English Summary:

CPM Takes Actions for Internal Reforms Following Lok Sabha Election Loss