പെൺസുഹൃത്തുക്കളേറെ, വിദേശികളോട് പ്രിയം; നടിയുടെ വീടും ബണ്ടി ചോർ ലക്ഷ്യമിട്ടു? പൊലീസിനെ പറ്റിച്ചത് ‘സിനിമാസ്റ്റൈലിൽ’
ബണ്ടി ചോർ കേരളത്തിൽ വന്നോ? ജില്ലകൾ തോറും കേരള പൊലീസ് അരിച്ചു പെറുക്കുകയാണ്. ഉടനെത്തന്നെ ഒരു വൻ മോഷണം നടക്കുമോയെന്നാണ് പേടി. തുടക്കം ആലപ്പുഴയിലാണ്. ആലപ്പുഴയിലെ ബാറിൽ ഡൽഹി സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എന്ന ദേവീന്ദർ സിങ് എത്തിയെന്ന സംശയം ഉയർന്നതോടെയാണ് സംസ്ഥാനത്തെ പൊലീസ് ജാഗ്രതയിലായത്. ആലപ്പുഴയിൽ എത്തിയതു ബണ്ടിചോറാണെങ്കിൽ മോഷണം ലക്ഷ്യമിട്ടായിരിക്കാം വരവെന്നാണു പൊലീസ് കരുതുന്നത്. വിനോദ സഞ്ചാരത്തിന് ബണ്ടി ചോർ വരില്ലെന്ന് പൊലീസിന് നന്നായി അറിയാം. തന്നെ തേടി പൊലീസ് പായുന്നത് എവിടെയെങ്കിലും ഇരുന്ന് ഒരുപക്ഷേ ബണ്ടി കാണുന്നുമുണ്ടാകാം. മുങ്ങുന്നിടത്തു പൊങ്ങുന്ന ആളല്ല ബണ്ടി ചോർ എന്നതിനാൽ സംസ്ഥാനത്തെവിടെയും ഇയാൾ ‘പൊങ്ങാന്‍’ സാധ്യതയുണ്ടെന്നും കരുതിയിരിക്കണം എന്നുമാണു പൊലീസ് പറയുന്നത്. ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം എന്നിവയടക്കം വൻനഗരങ്ങളിലായി അഞ്ഞൂറോളം കേസുകളിൽ പ്രതിയാണ് ബണ്ടി. വർഷങ്ങളോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. നേരത്തേ മോഷണം അവസാനിപ്പിച്ച് ഡിറ്റക്ടീവ് ഏജൻസി തുടങ്ങിയെങ്കിലും വീണ്ടും മോഷണത്തിലേക്കു തിരിയുകയായിരുന്നു. മഴക്കാലം കൂടിയായതിനാൽ ബണ്ടി ചോറിനെ കൂടുതൽ കരുതിയിരിക്കണമെന്നാണു പൊലീസിന്റെ നിർദേശം. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും പൊലീസിനെ വെള്ളം കുടിപ്പിച്ചിട്ടുണ്ട് ഇയാൾ. പൊലീസ് ഇത്രയും കരുതൽ എടുക്കുന്നുണ്ടെങ്കിൽ നാട്ടുകാർ എത്രത്തോളം കരുതൽ എടുക്കണം? എന്തുകൊണ്ടാണ് ബണ്ടി ചോറിനെ പൊലീസ് പോലും ഇത്രയും ഭയക്കുന്നത്? അതിനു കാരണമുണ്ട്.

ബണ്ടി ചോർ കേരളത്തിൽ വന്നോ? ജില്ലകൾ തോറും കേരള പൊലീസ് അരിച്ചു പെറുക്കുകയാണ്. ഉടനെത്തന്നെ ഒരു വൻ മോഷണം നടക്കുമോയെന്നാണ് പേടി. തുടക്കം ആലപ്പുഴയിലാണ്. ആലപ്പുഴയിലെ ബാറിൽ ഡൽഹി സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എന്ന ദേവീന്ദർ സിങ് എത്തിയെന്ന സംശയം ഉയർന്നതോടെയാണ് സംസ്ഥാനത്തെ പൊലീസ് ജാഗ്രതയിലായത്. ആലപ്പുഴയിൽ എത്തിയതു ബണ്ടിചോറാണെങ്കിൽ മോഷണം ലക്ഷ്യമിട്ടായിരിക്കാം വരവെന്നാണു പൊലീസ് കരുതുന്നത്. വിനോദ സഞ്ചാരത്തിന് ബണ്ടി ചോർ വരില്ലെന്ന് പൊലീസിന് നന്നായി അറിയാം. തന്നെ തേടി പൊലീസ് പായുന്നത് എവിടെയെങ്കിലും ഇരുന്ന് ഒരുപക്ഷേ ബണ്ടി കാണുന്നുമുണ്ടാകാം.
മുങ്ങുന്നിടത്തു പൊങ്ങുന്ന ആളല്ല ബണ്ടി ചോർ എന്നതിനാൽ സംസ്ഥാനത്തെവിടെയും ഇയാൾ ‘പൊങ്ങാന്‍’ സാധ്യതയുണ്ടെന്നും കരുതിയിരിക്കണം എന്നുമാണു പൊലീസ് പറയുന്നത്. ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം എന്നിവയടക്കം വൻനഗരങ്ങളിലായി അഞ്ഞൂറോളം കേസുകളിൽ പ്രതിയാണ് ബണ്ടി. വർഷങ്ങളോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. നേരത്തേ മോഷണം അവസാനിപ്പിച്ച് ഡിറ്റക്ടീവ് ഏജൻസി തുടങ്ങിയെങ്കിലും വീണ്ടും മോഷണത്തിലേക്കു തിരിയുകയായിരുന്നു.
മഴക്കാലം കൂടിയായതിനാൽ ബണ്ടി ചോറിനെ കൂടുതൽ കരുതിയിരിക്കണമെന്നാണു പൊലീസിന്റെ നിർദേശം. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും പൊലീസിനെ വെള്ളം കുടിപ്പിച്ചിട്ടുണ്ട് ഇയാൾ. പൊലീസ് ഇത്രയും കരുതൽ എടുക്കുന്നുണ്ടെങ്കിൽ നാട്ടുകാർ എത്രത്തോളം കരുതൽ എടുക്കണം? എന്തുകൊണ്ടാണ് ബണ്ടി ചോറിനെ പൊലീസ് പോലും ഇത്രയും ഭയക്കുന്നത്? അതിനു കാരണമുണ്ട്. അതാണ് ബണ്ടി ചോർ. ബണ്ടി വെറും ‘ചോർ’ അല്ല.
∙ ഡിറ്റക്ടീവ് ഏജൻസി നടത്തിയ മുൻ കള്ളൻ
സിനിമാക്കഥകളിലെ വില്ലനെ കടത്തി വെട്ടുന്ന വേന്ദ്രനാണ് ബണ്ടി ചോറെന്നു പറയും പൊലീസ്. ഇന്ത്യ മുഴുവൻ സഞ്ചരിച്ചു മോഷ്‌ടിക്കുന്ന കാറുകൾ അകലെയുള്ള മറ്റേതെങ്കിലും നഗരത്തിൽ വിൽക്കുന്നതാണ് ഒരു രീതി. 2008ൽ ജയിൽമോചിതനായ ശേഷം ഡൽഹിയിൽ ഡിറ്റക്‌ടീവ് ഏജൻസി ദേവീന്ദറിനു ജോലി നൽകി. അവിടെനിന്നു പിരിഞ്ഞ് സ്വന്തം ഏജൻസി തുടങ്ങി - കൃഷ്‌ണ ഡിറ്റക്‌ടീവ് സർവീസസ്. മിടുക്കന്മാരായ മോഷ്‌ടാക്കളായിരുന്നു ജീവനക്കാർ. നല്ല മോഷ്‌ടാക്കൾക്കു മികച്ച ഡിറ്റക്‌ടീവുകളാകാൻ കഴിയുമെന്നു ദേവീന്ദർ പറഞ്ഞിരുന്നു. കാരണം അവർക്കേ മോഷ്‌ടാവിന്റെ മനസ്സറിയൂ.
റിയാലിറ്റി ഷോ താരമായിരുന്നു. ഡൽഹിയിലെ വികാസ് പുരി സ്വദേശിയായ ദേവീന്ദറിന്റെ ചിത്രം നഗരത്തിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ബസ് സ്‌റ്റാൻഡുകളിലും റയിൽവേ സ്‌റ്റേഷനുകളിലും പതിഞ്ഞിട്ടുണ്ട് - മോഷ്‌ടാവെന്ന നിലയിൽ. ഡൽഹി പൊലീസ് പലവട്ടം പുനരധിവസിപ്പിക്കാൻ ശ്രമിച്ച കുറ്റവാളിയാണിയാൾ. പക്ഷേ, ആഡംബരജീവിതത്തോടുള്ള അമിതാസക്‌തി ദേവീന്ദറിനെ വീണ്ടും വീണ്ടും മോഷ്‌ടാവാക്കുന്നു. നല്ല സാമ്പത്തിക സ്‌ഥിതിയുള്ള കുടുംബത്തിലെ അംഗമായിരുന്നു ദേവീന്ദർ. അച്‌ഛൻ രണ്ടാം വിവാഹം കഴിച്ചതോടെ വീടുമായി അകന്നു. ഒൻപതാം ക്ലാസ് പഠനംകഴിഞ്ഞ് വീടുവിട്ടു. പിന്നീടിതുവരെ വീട്ടിൽ പ്രവേശനം ലഭിച്ചിട്ടില്ല.
കുട്ടിക്കാലത്ത് വീടു വിട്ടുപോയ ശേഷം ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ വിദേശികളായ വിനോദസഞ്ചാരികൾക്കൊപ്പമായിരുന്നു. വിദേശികളോട് ഏറെ ഇഷ്‌ടമാണ്. മോഷണത്തിലൂടെ പണം വരുമ്പോൾ നേപ്പാളിലേക്ക് പോകും. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാറിമാറി താമസിക്കുന്നതാണു ശീലം. പെൺസുഹൃത്തുക്കളും അല്ലാതെയും ബന്ധങ്ങളേറെ. വലിയ മോഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അതുവഴി കിട്ടുന്ന പണം ആർഭാട ജീവിതം നയിച്ചു നശിപ്പിച്ചുവെന്നാണു പൊലീസ് കണ്ടെത്തിയത്.
∙ ഒരിക്കൽ രക്ഷപെട്ടത് എസ്ഐയുടെ സ്കൂട്ടർ മോഷ്ടിച്ച്
പൊലീസിനെ വെട്ടിച്ചു കടക്കാൻ പ്രത്യേക വിരുതുണ്ട് ബണ്ടി ചോറിന്. ദേവീന്ദർ പലതവണ പൊലീസിനെ കബളിപ്പിച്ചു രക്ഷപ്പെട്ടിട്ടുണ്ട്. 1993ൽ ഡൽഹിയിൽ ആദ്യം പിടിയിലായപ്പോൾ ഓടി രക്ഷപെട്ടു. പിന്നീടു ചെന്നൈയിൽ പിടിയിലായപ്പോൾ ഗ്ലാസ് കഷ്ണങ്ങൾ വിഴുങ്ങി ആശുപത്രിയിലായി. അവിടെക്കിടന്ന് ഇൻജക്‌ഷൻ സിറിഞ്ച് ഉപയോഗിച്ച് കൈവിലങ്ങ് തുറന്ന് കടന്നുകളഞ്ഞു. 20 ദിവസത്തിനു ശേഷം ചണ്ഡീഗഡിൽ പിടിയിലായി. അത്തവണ, ജയിലിൽ പാർക്ക് ചെയ്‌തിരുന്ന സബ് ഇൻസ്‌പെക്‌ടറുടെ സ്‌കൂട്ടറുമായി മുങ്ങി.
1994ൽ മുംബൈയിൽ മാരുതി കാറിൽ പോകവേ പിടിയിലായി. സ്‌റ്റേഷനിലേക്ക് വണ്ടി ഡ്രൈവ് ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടു. യാത്രയ്‌ക്കിടെ കൗശലപൂർവം വണ്ടിയൂടെ ഫ്യൂസുകളിലൊന്ന് ഊരിമാറ്റിയ ദേവീന്ദർ വണ്ടി കേടാണെന്ന് പൊലീസുകാരെ ധരിപ്പിച്ചു. അവർ വണ്ടി തള്ളുന്നതിനിടെ, വാഹനം സ്‌റ്റാർട്ട് ചെയ്‌ത് സിനിമാ സ്‌റ്റൈലിൽ രക്ഷപ്പെട്ടു. കള്ളനെന്ന നിലയിൽ ദേവീന്ദറിന് പ്രത്യേകതകൾ ഏറെ. വില പിടിപ്പുള്ള കാറുകളും വാച്ചുകളുമാണ് മോഷണത്തിനു തിരഞ്ഞെടുക്കുക. കവർച്ചയ്‌ക്കായി ആരെയും ദേഹോപദ്രവം ഏൽപ്പിക്കില്ല.
പതിഞ്ഞ സ്വരത്തിൽ മാന്യമായേ സംസാരിക്കൂ. ആരെങ്കിലും കണ്ടാൽ അതിവേഗം മുങ്ങാനുള്ള വിരുതുമുണ്ട്. ഒരു വീട്ടിൽ മോഷണത്തിനു കയറിയപ്പോൾ വേലക്കാരൻ കണ്ടു. ഉടമസ്‌ഥൻ വിളിച്ചിട്ടു വന്നതാണെന്നു വേലക്കാരനെ വിശ്വസിപ്പിച്ച ദേവീന്ദർ അയാളെ വിളിച്ചു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. വേലക്കാരൻ അതിനു പോയ നേരത്ത് ലാപ്‌ടോപ്പുമായി മുങ്ങി. മറ്റൊരിടത്ത് സ്‌റ്റീരിയോ മോഷ്‌ടിക്കുന്നതിനിടെ ആ വീട്ടിലെ പെൺകുട്ടി കണ്ടു. അച്‌ഛൻ പറഞ്ഞത് അനുസരിച്ച് പഴയതു വിൽക്കാൻ കൊണ്ടുപോവുകയാണെന്നു പറഞ്ഞു രക്ഷപ്പെട്ടു.
∙ ‘ഒയേ ലക്കി’യിലെ ലക്കി സിങ് മറ്റാരുമല്ല
ദേവീന്ദർ സിങ് എന്ന സൂപ്പർ കള്ളന്റെ ജീവിതം പ്രമേയമാക്കിയ ഹിന്ദി സിനിമയാണ് 2008ൽ റിലീസ് ചെയ്‌ത ‘ഒയേ ലക്കി, ലക്കി ഒയേ!’ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഈ ചിത്രത്തിലെ നായകനായ ലക്കിസിങ് എന്ന കള്ളന്റെ കഥാപാത്ര സൃഷ്‌ടിക്ക് സംവിധായകൻ ദിബാകർ ബാനർജിക്കു പ്രേരണയായത് ദേവീന്ദർ സിങ് ആയിരുന്നു. ലക്കി സിങ് ആയി വേഷമിട്ടത് അഭയ് ഡിയോൾ. ആരെയും കൂസാത്ത, ഭയരഹിതനായ കഥാപാത്രമാണു സിനിമയിലെ കള്ളൻ ലക്കി സിങ്. ഡൽഹിയിലെ ഉന്നതരുമായി ചങ്ങാത്തംകൂടുകയാണ് ആദ്യപടി. പിന്നീട് ഇവരുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം വിദഗ്‌ധമായി മോഷണം നടത്തുന്നു. പുതിയ കാലത്തെ റോബിൻഹുഡ് എന്ന രീതിയിലാണു സിനിമയിലെ മോഷണ കഥാപാത്രം അരങ്ങുവാണത്.
ലക്കിയെ പോലെ വ്യത്യസ്തനാണ് ദേവീന്ദറും. ഇന്ത്യ മുഴുവൻ സഞ്ചരിച്ചു മോഷ്‌ടിക്കുന്ന കാറുകൾ അകലെയുള്ള മറ്റേതെങ്കിലും നഗരത്തിൽ വിൽക്കും. കള്ളനെന്ന നിലയിൽ ദേവീന്ദറിന് പ്രത്യേകതകൾ ഏറെ. വില പിടിപ്പുള്ള കാറുകളും വാച്ചുകളുമാണ് മോഷണത്തിനു തിരഞ്ഞെടുക്കുക. കവർച്ചയ്‌ക്കായി ആരെയും ദേഹോപദ്രവം ഏൽപ്പിക്കില്ല. പതിഞ്ഞ സ്വരത്തിൽ മാന്യമായേ സംസാരിക്കൂ. ആരെങ്കിലും കണ്ടാൽ അതിവേഗം മുങ്ങാനുള്ള വിരുതുമുണ്ട്. അമിതാഭ് ബച്ചന്റെ വീട് കൊള്ളടയിക്കുക എന്നതാണ് ഇതുവരെ നടക്കാത്ത ആഗ്രഹം എന്നും ദേവീന്ദർ പറഞ്ഞിട്ടുണ്ട്.
∙ മുട്ടടയിൽ സ്വന്തം പേരിൽ അന്ന് മുറിയെടുത്തു
റിമോട്ട് കൺട്രോൾ ഗേറ്റ്, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, നിരീക്ഷണ ക്യാമറകൾ എന്നിവയുടെ സഹായത്തോടെ വൻ സുരക്ഷാകവചം തീർത്തിരുന്ന വിദേശമലയാളി വേണുഗോപാലൻ നായരുടെ തിരുവനന്തപുരം നഗരഹൃദയത്തിലെ വീട്ടിൽ കവർച്ച നടത്തിയതോടെയാണു മലയാളി ബണ്ടി ചോറിന്റെ പേര് നെഞ്ചിടിപ്പോടെ കേൾക്കാൻ തുടങ്ങിയത്. മുട്ടട - മരപ്പാലം റോഡിലെ വീട്ടിൽ ഇയാൾ ഒറ്റയ്‌ക്കാണു കവർച്ച നടത്തിയത്.
ആദ്യം, നഗരത്തിലെ ടൂറിസ്‌റ്റ് ഹോമിൽ മുറിയെടുത്തു. ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പു നൽകി ദേവീന്ദർ സിങ് എന്ന പേരിൽ തന്നെയാണു മുറിയെടുത്തത്. ദേവീന്ദർ സിങ്ങെന്നോ ബണ്ടി ചോറെന്നോ കേട്ടിട്ടില്ലാത്ത ലോഡ്ജ് മാനേജർ ഇയാൾക്കു മുറി നൽകി. മോഷണത്തിനു മുൻപായി നന്തൻകോട്ടെ വീട്ടിൽനിന്നു മാരുതി കാർ മോഷ്‌ടിച്ചാണു മുട്ടടയിലെ വീട്ടിലെത്തിയത്. കർണാടക റജിസ്‌ട്രേഷൻ നമ്പറുള്ള സ്‌റ്റിക്കർ ഈ വണ്ടിയിൽ വ്യാജമായി പതിപ്പിക്കുകയും ചെയ്തു.
വീട്ടിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിൽനിന്നാണു മോഷ്‌ടാവിനെ തിരിച്ചറിഞ്ഞത്. രണ്ടു നിരീക്ഷണ ക്യാമറകൾ ഇയാൾ തല്ലിത്തകർത്തെങ്കിലും മൂന്നാമത്തെ ക്യാമറയിലാണു ചിത്രം പതിഞ്ഞത്. കൈയുറകളും ബാഗും തിരിച്ചുവച്ച തൊപ്പിയും ധരിച്ച്, പടികയറിവന്ന ബണ്ടി ചോർ ക്യാമറയിലേക്കു നോക്കുന്നതും പുച്‌ഛഭാവത്തിൽ എന്തോ പറയുന്നതും ആംഗ്യം കാണിക്കുന്നതുമാണു ക്യാമറ പകർത്തിയത്. ഈ ചിത്രം പൊലീസ് പുറത്തുവിട്ടതോടെയാണ് ഇയാൾ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആണെന്നു പൊലീസിനും വിവരം ലഭിക്കുന്നതും പിന്നീട് പിടികൂടുന്നതും.