വിഴിഞ്ഞമെന്ന പുരാതന തുറമുഖ നഗരം ഒടുവിൽ പുനർജനിച്ചിരിക്കുന്നു. പഴയ തുറമുഖ നഗരത്തിലേതു പോലെ റോമാക്കാരുടെയും അറബികളുടെയും പായ്ക്കപ്പലുകളല്ല പക്ഷേ ഇനി നങ്കൂരമിടുക. ലോകത്തിലെ ഏറ്റവും വമ്പൻ ചരക്കുകപ്പലുകളുടെ നിരയായിരിക്കും വരും വർഷങ്ങളിൽ വിഴിഞ്ഞത്തെ തേടിയെത്തുക. നൂറ്റാണ്ടുകളുടെ തുറമുഖ പൗരാണിക പെരുമ പറയാനുണ്ട് വിഴിഞ്ഞത്തിന്. ആ പേരും പെരുമയും വീണ്ടും ലോകത്തിനു മുന്നിൽ കൂടുതൽ പ്രൗഢിയോടെ, അഭിമാനത്തോടെ എത്തുകയാണ്. കേന്ദ്ര–കേരള സർക്കാരുകളും അദാനി ഗ്രൂപ്പും ചേർന്ന പൊതു–സ്വകാര്യ പങ്കാളിത്ത പദ്ധതിയായി (പിപിപി) ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തേക്ക് ചരക്കുകളുമായി സാൻ ഫെർണാണ്ടോ എന്ന ആദ്യ മദർഷിപ്പ് എത്തിയതോടെ എന്തെല്ലാം മാറ്റങ്ങളായിരിക്കും സംഭവിക്കാനൊരുങ്ങുന്നത്? ഇന്ത്യയുടെ, കടൽ വഴിയുള്ള രാജ്യാന്തര ചരക്കുനീക്കത്തിന്റെ മുഖ്യപങ്കും ഇതുവരെ കൊളംബോ, സിംഗപ്പൂർ, യുഎഇയിലെ ജബൽ അലി തുറമുഖങ്ങൾ വഴിയായിരുന്നു. നമ്മുടെ രാജ്യത്തേക്ക് ആവശ്യമുള്ള കണ്ടെയ്നറുകൾ ഈ തുറമുഖങ്ങളിൽ ഇറക്കി, അവിടെനിന്ന് ചെറു കപ്പലുകളിൽ എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ ഇനി മുതൽ അത് വിഴിഞ്ഞത്തേക്ക് മാറുകയാണ്. സാൻ ഫെർണാണ്ടോ മാത്രമല്ല, ഒട്ടേറെ ലോകോത്തര കമ്പനികളുടെ ചരക്കുകപ്പലുകളും ഇനി വിഴിഞ്ഞത്തേക്ക് വരാനുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ വന്നാൽപ്പോലും ‘നങ്കൂരമിട്ടോളൂ’ എന്നും പറഞ്ഞ് നെഞ്ചുംവിരിച്ച് സ്വാഗതം ചെയ്യും വിഴിഞ്ഞം. കോടിക്കണക്കിനു രൂപയുടെ വരുമാനവും തൊഴിലവസരങ്ങളുമാണ് അതുവഴി കേന്ദ്രത്തിനും കേരള സർക്കാരിനും ലഭിക്കുക. എങ്ങനെയാണ് മദർഷിപ് വിഴിഞ്ഞത്തെത്തിയത്? എന്തെല്ലാമാണ് വിഴിഞ്ഞത്തിന്റെയും മദർഷിപ്പിന്റെയും മറ്റു പ്രത്യേകതകൾ? വിശദമായറിയാം, ഗ്രാഫിക്സിലൂടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഴിഞ്ഞമെന്ന പുരാതന തുറമുഖ നഗരം ഒടുവിൽ പുനർജനിച്ചിരിക്കുന്നു. പഴയ തുറമുഖ നഗരത്തിലേതു പോലെ റോമാക്കാരുടെയും അറബികളുടെയും പായ്ക്കപ്പലുകളല്ല പക്ഷേ ഇനി നങ്കൂരമിടുക. ലോകത്തിലെ ഏറ്റവും വമ്പൻ ചരക്കുകപ്പലുകളുടെ നിരയായിരിക്കും വരും വർഷങ്ങളിൽ വിഴിഞ്ഞത്തെ തേടിയെത്തുക. നൂറ്റാണ്ടുകളുടെ തുറമുഖ പൗരാണിക പെരുമ പറയാനുണ്ട് വിഴിഞ്ഞത്തിന്. ആ പേരും പെരുമയും വീണ്ടും ലോകത്തിനു മുന്നിൽ കൂടുതൽ പ്രൗഢിയോടെ, അഭിമാനത്തോടെ എത്തുകയാണ്. കേന്ദ്ര–കേരള സർക്കാരുകളും അദാനി ഗ്രൂപ്പും ചേർന്ന പൊതു–സ്വകാര്യ പങ്കാളിത്ത പദ്ധതിയായി (പിപിപി) ആരംഭിച്ച വിഴിഞ്ഞം തുറമുഖത്തേക്ക് ചരക്കുകളുമായി സാൻ ഫെർണാണ്ടോ എന്ന ആദ്യ മദർഷിപ്പ് എത്തിയതോടെ എന്തെല്ലാം മാറ്റങ്ങളായിരിക്കും സംഭവിക്കാനൊരുങ്ങുന്നത്?

ഇന്ത്യയുടെ, കടൽ വഴിയുള്ള രാജ്യാന്തര ചരക്കുനീക്കത്തിന്റെ മുഖ്യപങ്കും ഇതുവരെ കൊളംബോ, സിംഗപ്പൂർ, യുഎഇയിലെ ജബൽ അലി തുറമുഖങ്ങൾ വഴിയായിരുന്നു. നമ്മുടെ രാജ്യത്തേക്ക് ആവശ്യമുള്ള കണ്ടെയ്നറുകൾ ഈ തുറമുഖങ്ങളിൽ ഇറക്കി, അവിടെനിന്ന് ചെറു കപ്പലുകളിൽ എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ ഇനി മുതൽ അത് വിഴിഞ്ഞത്തേക്ക് മാറുകയാണ്. സാൻ ഫെർണാണ്ടോ മാത്രമല്ല, ഒട്ടേറെ ലോകോത്തര കമ്പനികളുടെ ചരക്കുകപ്പലുകളും ഇനി വിഴിഞ്ഞത്തേക്ക് വരാനുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ വന്നാൽപ്പോലും ‘നങ്കൂരമിട്ടോളൂ’ എന്നും പറഞ്ഞ് നെഞ്ചുംവിരിച്ച് സ്വാഗതം ചെയ്യും വിഴിഞ്ഞം. കോടിക്കണക്കിനു രൂപയുടെ വരുമാനവും തൊഴിലവസരങ്ങളുമാണ് അതുവഴി കേന്ദ്രത്തിനും കേരള സർക്കാരിനും ലഭിക്കുക. എങ്ങനെയാണ് മദർഷിപ് വിഴിഞ്ഞത്തെത്തിയത്? എന്തെല്ലാമാണ് വിഴിഞ്ഞത്തിന്റെയും മദർഷിപ്പിന്റെയും മറ്റു പ്രത്യേകതകൾ? വിശദമായറിയാം, ഗ്രാഫിക്സിലൂടെ...

ADVERTISEMENT

∙ ഡാനിഷ് ഷിപ്പിങ് കമ്പനിയായ മെഴ്‌സ്ക് ലൈനിന്റെ ചരക്കു കപ്പൽ സാൻ ഫെർണാണ്ടോ ജൂലൈ 10ന് രാത്രി വൈകി വിഴിഞ്ഞം പുറം കടലിൽ (ഔട്ടറിൽ) നങ്കൂരമിടുന്നു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയാണ് മെഴ്‌സ്ക്. 10ന് രാത്രിതന്നെ വിഴിഞ്ഞം തുറമുഖവുമായുള്ള കമ്യൂണിക്കേഷൻ ചാനൽ ആക്ടീവായി. വേണ്ട നിർദേശങ്ങൾ തീരത്തുനിന്നു നൽകി. കപ്പലിലെ വിവരങ്ങളും കൈമാറി. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് എത്തുന്ന ആദ്യ ചരക്കു കപ്പലാണ് സാൻ ഫെർണാണ്ടോ. 2023 ഒക്ടോബറിൽ വിഴിഞ്ഞത്തേക്ക് ആവശ്യമുള്ള ക്രെയിനുകളുമായി ചൈനയിൽനിന്ന് എത്തിയതാണ് ആദ്യത്തെ കപ്പൽ.

∙ ജൂലൈ 11ന് കപ്പൽ ഔട്ടറിൽനിന്ന് പ്രത്യേക ചാനലിലൂടെ കണ്ടെയ്നർ ബെർത്തിലേക്ക്. കപ്പലിന് ബെർത്തിലേക്ക് ‘വഴികാണിക്കാൻ’ കരയിൽ നിന്നു പ്രത്യേകം ടഗുകളെ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ അയച്ചു. വലിയ ടഗായ ഓഷ്യൻ പ്രസ്റ്റീജും ഡോൾഫിൻ സീരീസിലെ 27,28, 35 എന്നീ ചെറു ടഗുകളുമാണ് കപ്പലിനെ ആനയിച്ചു കൊണ്ടുവന്നത്. ബെർത്തിലേക്ക് വാട്ടർ സല്യൂട്ടോടെയായിരുന്നു സ്വീകരണം

∙ വിഴിഞ്ഞത്ത് ആദ്യ ഘട്ടത്തിൽ പ്രവർ‌ത്തന സജ്ജമായ 400 മീറ്റർ കണ്ടെയ്നർ ബെർത്തിലാണ് സാൻ ഫെർണാണ്ടോ അടുപ്പിച്ചത്. 2024 സെപ്റ്റംബറോടെ 800 മീറ്റർ ബെർത്ത് പ്രവർത്തന സജ്ജമാകും. അതോടെ ബെർത്തിൽ ഒരേസമയം 2 മദർഷിപ്പുകള്‍ അടുപ്പിക്കാം.

∙ സാധാരണ മദർഷിപ്പുകൾക്ക് എല്ലാ തുറമുഖങ്ങളിലും എത്താനാവില്ല. അവയ്ക്കു നങ്കൂരമിടാൻ കുറഞ്ഞത് 10 മീറ്ററെങ്കിലും ആഴം വേണം. എന്നാൽ വിഴിഞ്ഞത്ത് സ്വാഭാവിക ആഴംതന്നെ 20–24 മീറ്ററുണ്ട്. അതായത് ഒരു തെങ്ങിന് (ശരാശരി ഉയരം 15–18 മീ.) പൂർണമായും മുങ്ങിക്കിടക്കാനുള്ളത്ര ആഴം. 16 മീറ്റർ മാത്രമാണ് ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌‌സി ഐറീനയ്ക്കു പോലും നങ്കൂരമിടാൻ വേണ്ടത്. 

ADVERTISEMENT

∙ ബെർത്തിൽ എത്തുന്ന കണ്ടെയ്നർ ഷിപ്പിനെ മൂറിങ് എന്ന സാങ്കേതികതയിലൂടെയാണ് അടുപ്പിച്ചു നിർത്തിയത്. ഇതിനായി പ്രത്യേക സാങ്കേതിക വിഭാഗംതന്നെ ഉണ്ട്. കപ്പൽ ബെർത്തിലേക്ക് അടുക്കുമ്പോൾ തന്നെ പ്രത്യേക വടങ്ങളുപയോഗിച്ചു ബെർത്തിലെ കൂറ്റൻ ബൊള്ളാർഡുകളിൽ ബന്ധിപ്പിച്ചു നിർത്തുന്നതാണ് മൂറിങ് (താഴെയുള്ള ചിത്രം കാണുക)

∙ ഇനി കണ്ടെയ്നറുകൾ ഇറക്കലാണ്. 2000ത്തിലേറെ കണ്ടെയ്നറുകളാണ് സാൻ ഫെർണാണ്ടോയിലുണ്ടായിരുന്നത്. ചരക്കുഗതാഗതത്തിന് ഉപയോഗിക്കുന്ന കണ്ടെയ്നറുകളുടെ ശരാശരി നീളം 10 അടി, 20 അടി, 40 അടി എന്നിങ്ങനെയാണ്. ശരാശരി വീതി 8 അടി. ശരാശരി ഉയരം 8 അടി 6 അഞ്ച് അല്ലെങ്കില്‍ 9 അടി 6 ഇഞ്ച്. സൂക്ഷിക്കുന്ന ഉൽപന്നങ്ങളുടെ സ്വഭാവം അനുസരിച്ച് കണ്ടെയ്നറുകളുടെ വലുപ്പം വ്യത്യാസപ്പെടും; സംഭരണശേഷി കൂട്ടാനും ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കാനുമാണിത്. 

∙ ലോകത്തെ മദർഷിപ്പുകളിൽ ഏറെയും, കുറഞ്ഞത് 1000 ടിഇയു ശേഷിയുള്ള കണ്ടെയ്നറുകളെ കൈകാര്യം ചെയ്യുന്നവയാണ്. വിഴിഞ്ഞത്ത് 24,000 ടിഇയു വരെ ശേഷിയുള്ള കപ്പലുകളെ സ്വീകരിക്കാനാകും.  8700 ടിഇയു ആണ് സാൻ ഫെർണാണ്ടോയുടെ ശേഷി. (1 ടിഇയു= 38.51 ക്യുബിക് മീറ്റർ) സാൻ ഫെർണാണ്ടോ പോലുള്ള വമ്പൻ കപ്പലുകളിൽ സാധാരണ 40 അടി നീളമുള്ള കണ്ടെയ്നറുകളായിരിക്കും ഉപയോഗിക്കുക. 40 അടി നീളമുള്ള ഒരു കണ്ടെയ്നറിന്റെ ശേഷി 2 ടിഇയുവിന് തുല്യമാണ്.

∙ കണ്ടെയ്നറുകള്‍ കരയിലേക്ക് ഇറക്കുന്നതിന് വേണ്ട നിർദേശങ്ങൾ നൽകുന്നത് കൺട്രോൾ റൂമിൽനിന്നാണ്. കണ്ടെയ്നറുകൾ ഇറക്കാന്‍ ഉപയോഗിക്കുന്നത് എട്ട് ഷിപ് ടു ഷോർ (എസ്ടിഎസ്) ക്രെയിനുകളാണ്. സെമി–ഓട്ടമാറ്റിക് ആണ് ഇവയുടെ പ്രവർത്തനം. ക്രെയ്ൻ എത്ര വേഗത്തിൽ വരണം, എത്ര സമയമെടുത്ത് വരണം, കണ്ടെയ്നർ എത്ര ഉയരത്തിലേക്ക് കൊണ്ടുപോകണം എന്നെല്ലാമുള്ള നിർദേശങ്ങൾ നേരത്തേ നൽകിയിട്ടുണ്ടാകും. രാജ്യത്തെ ഇതര തുറമുഖങ്ങളിൽ വച്ച് എറ്റവും ഉയരം കൂടിയ എസ്ടിഎസ് ക്രെയിനുകളാണ് വിഴിഞ്ഞത്തേത്ത്. ഇതിനു താഴെ വമ്പൻ ട്രക്കുകളും നിരന്നു നിൽക്കും. ഓരോ കണ്ടെയ്നറിനും പ്രത്യേകം നമ്പറുണ്ടാകും. അത് നോക്കി ഓരോന്നും ഏത് ട്രക്കിലാണ് വയ്ക്കേണ്ടതെന്ന നിർദേശം കൺട്രോൾ റൂമിൽനിന്നു നൽകും. 

ADVERTISEMENT

∙ ട്രക്കുകളിലേറ്റുന്ന കണ്ടെയ്നറുകൾ തൊട്ടടുത്തുള്ള യാർഡിലേക്ക് കൊണ്ടുപോകും. അവിടെ 23 ഫുൾ ഓട്ടമാറ്റിക് ഷോർ ടു ഷോർ യാർഡ് ക്രെയിനുകളാണുള്ളത്. ഓരോ ക്രെയിനും ഏതെല്ലാം കണ്ടെയ്നർ എടുക്കണം അത് യാർഡിലെ ഏത് സ്ലോട്ടിൽ വയ്ക്കണം എന്നെല്ലാം നേരത്തേ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി പ്രത്യേകം അൽഗോരിതം തയാറാക്കിയത് മദ്രാസ് ഐഐടിയിലെ വിദഗ്ധരാണ്. സ്ലോട്ടുകൾക്ക് ‘ബി27’ പോലുള്ള പേരുകളുണ്ട്. അവിടേക്ക് കൃത്യമായി കണ്ടെയ്നറുകളെ എത്തിക്കും. ഓരോ കണ്ടെയ്നറും യാർഡിലെത്തിക്കാൻ 10 മിനിറ്റ് മതി. സാൻ ഫെർണാണ്ടോയിലെ ചരക്കിറക്കാൻ 24 മണിക്കൂർ പോലും വേണ്ടെന്നു ചുരുക്കം. തുറമുഖത്ത് എത്തി 30 മണിക്കൂറിനുള്ളിൽ സാൻ ഫെർണാണ്ടോ വിഴിഞ്ഞം വിട്ട് കൊളംബോയിലേക്ക്. എല്ലാ ചരക്കും വിഴിഞ്ഞത്ത് ഇറക്കിയാണ് യാത്ര.

∙ ഇനിയാണ് ട്രാൻസ്‌ഷിപ്മെന്റ്. മദർഷിപ്പിൽനിന്ന് ചെറു കപ്പലുകളിലേക്ക് ചരക്കു മാറ്റുന്നതിനുള്ള സൗകര്യമാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത. ഈ രീതിയെയാണ് ട്രാൻസ്‌ഷിപ്മെന്റ് എന്നു പറയുന്നത്. ഇന്ത്യയിൽ ട്രാൻസ്‌ഷിപ്മെന്റ് സൗകര്യമുള്ള ആദ്യത്തെ തുറമുഖവാണ് വിഴിഞ്ഞത്തേത്. ഇതിനെ ഉദാഹരണ സഹിതമൊന്നു വിശദീകരിക്കാം. ചൈനയിലെ ഒരു ഫാക്ടറിയിൽനിന്നുള്ള ഉൽപന്നങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സമീപ രാജ്യങ്ങളിലും എത്തിക്കണമെന്നു കരുതുക. അവ ചൈനയിലെ ഒരു തുറമുഖത്തേക്ക് എത്തിക്കുന്നു. അതാണ് ‘പോർട്ട് ഓഫ് ഒറിജിൻ’. 

അവിടെ ഒരു മദർഷിപ്പുണ്ടാകും. അതിലേക്ക് കണ്ടെയ്നറുകളിലാക്കി ഉൽപന്നങ്ങൾ കയറ്റുന്നു. ദിവസങ്ങളോളം യാത്ര ചെയ്ത് അത് വിഴിഞ്ഞത്ത് എത്തുന്നു. കണ്ടെയ്നറുകള്‍ ഇറക്കുന്നു. വിഴിഞ്ഞമാണ് ഇവിടെ പോർട് ഓഫ് ട്രാൻസ്‌ഷിപ്മെന്റ്. ചരക്കിറക്കി ചൈനയിൽനിന്നുള്ള മദർഷിപ് തിരികെ പോകുന്നു. പിന്നാലെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നോ സമീപ രാജ്യങ്ങളിൽനിന്നോ ഉള്ള, താരതമ്യേന ചെറിയ, ഫീഡർ കപ്പലുകൾ വിഴിഞ്ഞത്ത് എത്തുന്നു. ചൈനീസ് മദർഷിപ്പിൽനിന്നിറക്കി യാർഡിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന കണ്ടെയ്നറുകൾ നിർദിഷ്ട ഫീഡർ കപ്പലുകളിൽ കയറ്റി ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടു പോകുന്നു. ഇവ പല ആഭ്യന്തര തുറമുഖങ്ങളിലേക്ക് എത്തും. അവയാണ് പോർട്ട് ഓഫ് ഡെസ്റ്റിനേഷൻ. കപ്പലുകളിൽ മാത്രമല്ല, റെയിൽ മാർഗവും റോഡിലൂടെയും കണ്ടെയ്നറുകൾ കൊണ്ടുപോകും. (താഴെയുള്ള ചിത്രീകരണം കാണുക) 

സാൻ ഫെർണാണ്ടോയിൽനിന്നുള്ള ചരക്കുകള്‍ വിവിധയിടങ്ങളിലേക്ക് കൊണ്ടു പോകാൻ ജൂലൈ 13 മുതൽ മാറിൻ അജൂർ, സീസ്പാൻ സാന്റോസ് തുടങ്ങിയ ഫീഡർ കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തുന്നുണ്ട്. 90% ചരക്കും കടൽമാർഗവും ബാക്കി റോഡ്–റെയിൽ മാർഗവുമാണ് വിഴിഞ്ഞത്തുനിന്ന് കൊണ്ടുപോവുക. അതിനു പിന്നാലെ കാത്തുനിൽക്കുന്ന മറ്റ് ചരക്കുകപ്പലുകളും വിഴിഞ്ഞത്തേക്ക് എത്തിത്തുടങ്ങും. കേരളത്തിനും കേന്ദ്രത്തിനും കോടികളുടെ വരുമാനവുമായാണ് ഈ വരവുകളെന്നോർക്കണം.

English Summary:

China's Xiamen to Vizhinjam: Mothership San Fernando's Transshipment Journey in Graphics