പ്രതീക്ഷിച്ചതിലും 50% അധിക ശേഷി; കണ്ടെയ്നർ നീക്കം ഞൊടിയിടയിൽ; വിഴിഞ്ഞം ലോകത്തിന്റെ വികസനഭൂപടത്തിൽ
വിഴിഞ്ഞം കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ഹബ് ആദ്യഘട്ടം കമ്മിഷൻ ചെയ്യുന്നതോടെ പ്രതിവർഷം 10 ലക്ഷം ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 15 ലക്ഷം ടിഇയു കണ്ടെയ്നർ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അദാനി പോർട്സ് മാനേജിങ് ഡയറക്ടർ കരൺ അദാനി പ്രഖ്യാപിച്ചതോടെ രാജ്യാന്തര ഷിപ്പിങ് കമ്പനികൾ വിഴിഞ്ഞത്തേക്കു കണ്ണു നടും. ഒറ്റയടിക്ക് 50% അധികം കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷി എങ്ങനെ ഉണ്ടായി? അതിവേഗം കണ്ടെയ്നറുകൾ കപ്പലിൽ നിന്ന് ഇറക്കാനും കയറ്റാനും ശേഷിയുള്ള ക്രെയിനുകളാണു വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന പ്രത്യേകത. ദക്ഷിണേഷ്യയിലെതന്നെ ഏറ്റവും ആധുനിക ഓട്ടമേറ്റഡ് യന്ത്രസംവിധാനമാണ് വിഴിഞ്ഞത്ത് ഉപയോഗിക്കുന്നത്. കപ്പലിൽ നിന്നു കണ്ടെയ്നർ കയറ്റാനും ഇറക്കാനും ഉപയോഗിക്കുന്നത് സെമി ഓട്ടമേറ്റഡ് ഷിപ് ടു ഷോർ (എസ്ടിഎസ്) ക്രെയിനുകളാണ്. കണ്ടെയ്നറുകൾ യാഡിൽ നിശ്ചയിച്ചിരിക്കുന്ന സ്ലോട്ടിലേക്ക് ഇറക്കാനും തിരികെ കയറ്റാനും ഉപയോഗിക്കുന്നത് പൂർണമായും ഓട്ടമേറ്റഡ് ആയ 23 യാഡ് ക്രെയിനുകളും (സിആർഎംജി ക്രെയിൻ). ഇവ ഉപയോഗിച്ച് ഒരു കണ്ടെയ്നർ കയറ്റാനും ഇറക്കാനും

വിഴിഞ്ഞം കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ഹബ് ആദ്യഘട്ടം കമ്മിഷൻ ചെയ്യുന്നതോടെ പ്രതിവർഷം 10 ലക്ഷം ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 15 ലക്ഷം ടിഇയു കണ്ടെയ്നർ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അദാനി പോർട്സ് മാനേജിങ് ഡയറക്ടർ കരൺ അദാനി പ്രഖ്യാപിച്ചതോടെ രാജ്യാന്തര ഷിപ്പിങ് കമ്പനികൾ വിഴിഞ്ഞത്തേക്കു കണ്ണു നടും. ഒറ്റയടിക്ക് 50% അധികം കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷി എങ്ങനെ ഉണ്ടായി?
∙ ആധുനിക യന്ത്രങ്ങൾ
അതിവേഗം കണ്ടെയ്നറുകൾ കപ്പലിൽ നിന്ന് ഇറക്കാനും കയറ്റാനും ശേഷിയുള്ള ക്രെയിനുകളാണു വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന പ്രത്യേകത. ദക്ഷിണേഷ്യയിലെതന്നെ ഏറ്റവും ആധുനിക ഓട്ടമേറ്റഡ് യന്ത്രസംവിധാനമാണ് വിഴിഞ്ഞത്ത് ഉപയോഗിക്കുന്നത്. കപ്പലിൽ നിന്നു കണ്ടെയ്നർ കയറ്റാനും ഇറക്കാനും ഉപയോഗിക്കുന്നത് സെമി ഓട്ടമേറ്റഡ് ഷിപ് ടു ഷോർ (എസ്ടിഎസ്) ക്രെയിനുകളാണ്. കണ്ടെയ്നറുകൾ യാഡിൽ നിശ്ചയിച്ചിരിക്കുന്ന സ്ലോട്ടിലേക്ക് ഇറക്കാനും തിരികെ കയറ്റാനും ഉപയോഗിക്കുന്നത് പൂർണമായും ഓട്ടമേറ്റഡ് ആയ 23 യാഡ് ക്രെയിനുകളും (സിആർഎംജി ക്രെയിൻ).
വിഴിഞ്ഞം തുറമുഖത്തെ ഓട്ടമേറ്റഡ് ക്രെയിനുകൾ ഉപയോഗിച്ച് ഒരു കണ്ടെയ്നർ കയറ്റാനും ഇറക്കാനും 10 മിനിറ്റിൽ കുറഞ്ഞ സമയം മതിയാകും. ഒരേസമയം ഒന്നിലധികം ക്രെയിനുകൾ ഉപയോഗിക്കുന്നതിനാൽ കൂടുതൽ കണ്ടെയ്നറുകൾ കുറഞ്ഞ സമയം കൊണ്ട് കൈകാര്യം ചെയ്യാൻ കഴിയും.
∙ കുറഞ്ഞ സമയം, കൂടുതൽ നേട്ടം
കൂടുതൽ കപ്പലുകളെ കുറഞ്ഞ സമയം കൊണ്ട് കൈകാര്യം ചെയ്യാൻ വിഴിഞ്ഞത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും സഹായിക്കും. പ്രധാന കപ്പൽ ചാലിൽ നിന്നു 10 നോട്ടിക്കൽ മൈൽ (ഏകദേശം 19 കിലോമീറ്റർ) മാത്രം അകലെയുള്ള വിഴിഞ്ഞത്തേക്ക് ഒരു മണിക്കൂർ കൊണ്ട് കപ്പലുകൾക്ക് എത്തിച്ചേരാൻ കഴിയും. വിഴിഞ്ഞം തുറമുഖത്ത് ഒരു കപ്പലിന് വന്നു കണ്ടെയ്നർ കയറ്റുകയോ ഇറക്കുകയോ ചെയ്തു മടങ്ങിപ്പോകാനുള്ള ശരാശരി സമയം 10 മണിക്കൂറാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ ഘട്ടം കമ്മിഷൻ ചെയ്യുമ്പോൾ ബെർത്തിന്റെ ആകെ നീളം 800 മീറ്റർ ആകും.
നിലവിലുള്ള ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളുടെ ശരാശരി നീളം 300–400 മീറ്റർ വരും. ഇതോടെ, വിഴിഞ്ഞം തുറമുഖത്ത് ഒരേ സമയം 2 കപ്പലുകൾ വരെ ബെർത്തിൽ അടുപ്പിച്ച് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനും കഴിയുമെന്നതാണ് പ്രത്യേകത.
∙ സാൻ ഫെർണാണ്ടോ ഇറക്കുന്നത് 1200 കണ്ടെയ്നറുകൾ
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയ ആദ്യത്തെ മദർ ഷിപ് ‘സാൻ ഫെർണാണ്ടോ’യിൽ നിന്ന് വിഴിഞ്ഞത്ത് ഇറക്കുന്നത് 1200 കണ്ടെയ്നറുകൾ. വിഴിഞ്ഞത്തെ കണ്ടെയ്നർ യാഡിൽ സൂക്ഷിക്കുന്ന കണ്ടെയ്നറുകൾ മദർ ഷിപ് തുറമുഖം വിട്ട ശേഷം ഫീഡർ കപ്പലുകൾ എത്തി മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്കാണു കൊണ്ടു പോകുന്നത്. ഫീഡർ കപ്പലുകൾ ഒരാഴ്ചയ്ക്കുള്ളിൽ എത്തുമെന്നാണു വിവരം.വിഴിഞ്ഞം തുറമുഖത്ത് എത്തിക്കുന്ന കണ്ടെയ്നറുകൾ മുംബൈ, ചെന്നൈ, മംഗളൂരു, കൊച്ചി, കൊൽക്കത്ത തുടങ്ങിയ മേജർ തുറമുഖങ്ങളിലേക്കും കണ്ടെയ്നർ കൈകാര്യം ചെയ്യാൻ ശേഷിയുള്ള മൈനർ തുറമുഖങ്ങളിലേക്കും ഉൾപ്പെടെ ഫീഡർ കപ്പലുകളിൽ എത്തിക്കാൻ കഴിയും.
കിഴക്കൻ ഏഷ്യയെ യൂറോപ്പ്, ഗൾഫ് മേഖലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന കപ്പൽ ചാലിനു സമീപത്തെ പ്രധാന കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ഹബ് ആയി വിഴിഞ്ഞം 4 വർഷത്തിനുള്ളിൽ മാറുന്നതോടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള കണ്ടെയ്നറുകൾ എത്തിക്കാനും കയറ്റിവിടാനും കഴിയും. ഈ മാസം തന്നെ ലോകത്തിലെ വലിയ കപ്പലുകളിൽ പലതും വിഴിഞ്ഞത്ത് എത്തും. തുറമുഖം കമ്മിഷൻ ചെയ്യുന്നതിനു മുൻപുള്ള പ്രവർത്തനങ്ങൾ ട്രയൽ റൺ എന്ന പേരിലാണു നടക്കുന്നതെങ്കിലും സാധാരണ തുറമുഖങ്ങളിലേതു പോലെ കണ്ടെയ്നർ കയറ്റിറക്ക് പ്രവർത്തനങ്ങൾ തന്നെയാണ് വിഴിഞ്ഞത്ത് ഇനി നടക്കുക. ഔദ്യോഗികമായി തുറമുഖം കമ്മിഷൻ ചെയ്യാൻ ഇനി 3 മാസം കൂടി വേണ്ടി വരും.
∙ കപ്പൽ അടുക്കും; ഖജനാവ് നിറയും
വിഴിഞ്ഞം തുറമുഖത്ത് അടുക്കുന്ന ഓരോ കപ്പലും സംസ്ഥാനത്തിന്റെ ഖജനാവിന് ആശ്വാസമാണ്. വിവിധ മേഖലകളിൽ ലഭിക്കുന്ന വരുമാനം മാത്രമല്ല, ഓരോ ചരക്കു നീക്കത്തിനും ലഭിക്കുന്ന നികുതി വരുമാനമാണ് ഇതിൽ പ്രധാനം. തുറമുഖം വഴി കേരളത്തിലേക്കു ചരക്കിറക്കുമ്പോൾ അതിന്റെ മൂല്യത്തിന്മേൽ ഇന്റഗ്രേറ്റഡ് ജിഎസ്ടി കൂടി കസ്റ്റംസ് വിഭാഗം ഈടാക്കും. ഇതിന്റെ പകുതി സംസ്ഥാനത്തിനുള്ളതാണ്.
സംസ്ഥാനത്തിനു ലഭിക്കുന്ന മറ്റു പ്രധാന നികുതികൾ
∙ചരക്കുകൾ കയറ്റാനും ഇറക്കാനുമുള്ള ഫീസുമായി ബന്ധപ്പെട്ട നികുതി
∙തുറമുഖം കപ്പലുകൾക്ക് നൽകുന്ന മറ്റു സേവനങ്ങളുടെ ഫീസിലെ നികുതി
∙കപ്പലുകൾ തുറമുഖത്ത് ഇന്ധനം നിറയ്ക്കുമ്പോഴുള്ള നികുതി