തോറ്റിട്ടും ദീദി അവരെ വിശ്വസിച്ചു; ‘അത് ബിജെപിയുടെ ചതിക്കുഴി’; മോദി വന്നിട്ടും അടിപതറി ബിജെപി
ലോക്സഭാ തിരഞ്ഞെടുപ്പിൽ മാത്രമല്ല, നിയമസഭാ ഉപതിരഞ്ഞെടുപ്പിലും പ്രതിപക്ഷ ഇന്ത്യാ സഖ്യം ബംഗാളിൽ നിലവിൽ വന്നില്ലെങ്കിലും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തന്റെ ദൗത്യം നിറവേറ്റി. നാലു നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിലും ജയിച്ചു എന്നു മാത്രമല്ല, ദീദി തകർത്തത് കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പം നിന്ന ശക്തികേന്ദ്രങ്ങളെയാണ്. ഇടത് സഖ്യവും കോൺഗ്രസും ധാരണയിൽ മൽസരിച്ചെങ്കിലും പതിവുപോലെ കെട്ടിവച്ച കാശുപോലും ലഭിച്ചില്ല.

ബിജെപിയുടെ രാഷ്ട്രീയത്തിന് അനുകൂലമായ മണ്ണായിട്ടും പ്രതിപക്ഷ കക്ഷികൾ തമ്മിലടിച്ചിട്ടും ഇത്തവണയും ഫലം കണ്ടത് ദീദിയുടെ തന്ത്രങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് പ്രചാരണം നടത്തിയിട്ടും ബിജെപിയുടെ വാഗ്ദാനങ്ങളൊന്നും ബംഗാളിൽ വോട്ടായില്ല. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടി ബംഗാൾ പിടിച്ചടക്കുമെന്ന പ്രതീതിയുണ്ടാക്കിയ പാർട്ടിയായിരുന്നു ഒരിക്കൽ ബിജെപി. ഏറ്റവും കൂടുതൽ നിയമസഭ സീറ്റുകളുള്ള സംസ്ഥാനങ്ങളിലൊന്നെന്ന നിലയിൽ ബംഗാളിലെ പരാജയം ബിജെപിയെ എങ്ങനെ ബാധിക്കും? മമതയുടെ എന്ത് തന്ത്രങ്ങളാണ് തൃണമൂലിന് വിജയം സമ്മാനിച്ചത്?
∙ നാലു സീറ്റും തൂത്തുവാരി
ബംഗാളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പലകാരണങ്ങൾ കൊണ്ട് പ്രധാനപ്പെട്ടതായിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ബിജെപി സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. 42 സീറ്റിൽ 19 എണ്ണം നേടി ബിജെപി ബംഗാൾ പിടിച്ചെടുക്കുകയാണെന്ന പ്രതീതിയുണ്ടാക്കി. മമതയുടെ വിശ്വസ്തനും ഇപ്പോൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ഉൾപ്പെടെയുള്ള അനവധി തൃണമൂൽ നേതാക്കൾ ബിജെപിയേക്ക് ചേക്കേറി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പക്ഷേ ബിജെപിക്ക് മമതയുടെ മുൻപിൽ പിടിച്ചുനിൽക്കാനായില്ല. രണ്ടക്കം കടക്കാതെ പാർട്ടി പരാജയപ്പെട്ടു. അപ്പോഴും ബിജെപിയെ തുണച്ച മണ്ഡലങ്ങളായിരുന്നു റായ്ഗഞ്ച്, റാണാഘട്ട് ദക്ഷിൺ, ബാഗ്ദാ എന്നിവ. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ഈ മണ്ഡലങ്ങളിൽ ബിജെപിയാണ് മുന്നിട്ടിരുന്നത്. ഇതാണ് തൃണമൂൽ പിടിച്ചെടുത്തിരിക്കുന്നത്.
റായ്ഗഞ്ച്, റാണാഘട്ട് ദക്ഷിൺ, ബാഗ്ദാ മണ്ഡലങ്ങളിൽ നിന്ന് ബിജെപി ടിക്കറ്റിൽ 2021ൽ ജയിച്ച സ്ഥാനാർത്ഥികൾ പിന്നീട് തൃണമൂൽ കോൺഗ്രസിൽ ചേരുകയും നിയമസഭാംഗത്വം രാജിവയ്ക്കുകയും ചെയ്തതാണ് ഉപതിരഞ്ഞെടുപ്പിന് കാരണമായത്. റായ്ഗഞ്ച് എംഎൽഎയായിരുന്ന കൃഷ്ണകല്യാണിയും റാണാഘട്ടിൽ ജയിച്ച മുകുത് മണി അധികാരിയും രാജിവച്ച് ഇത്തവണ തൃണമൂൽ ടിക്കറ്റിൽ ലോക്സഭയിലേക്ക് മൽസരിച്ചിരുന്നു. രണ്ടു പേരും ബിജെപിയോട് തോറ്റു. പക്ഷേ ഇവരിൽ വിശ്വാസമർപ്പിച്ച മമത ഇരുവരെയും നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മൽസരിപ്പിച്ചു. ബാഗ്ദായിൽ 25 കാരി മധുപർണ താക്കൂറാണ് ജയിച്ചത്.
∙ പൗരത്വം വോട്ടാക്കി മമത
റാണാഘട്ടിലെയും ബാഗ്ദായിലെയും തിരഞ്ഞെടുപ്പുഫലം ബിജെപിയെ സമ്പൂർണമായും നിരാശരാക്കിയിരിക്കുകയാണ്. മാതുവ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലങ്ങളാണ് ഇത്. ബംഗ്ലദേശിൽ നിന്നു പലായനം ചെയ്ത ഹിന്ദുമതക്കാരായ മാതുവ വിഭാഗക്കാരാണ് പൗരത്വഭേഗഗതി നിയമത്തിന്റെ ഗുണഭോക്താക്കൾ. മാതുവ സമുദായം ഒന്നടങ്കം തങ്ങൾക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷയാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. മാതുവ മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നിരന്തരപ്രചാരണം ലോകസഭാ വേളയിൽ ചെയ്തിരുന്നു.
ഇത്തവണ റാണാഘട്ടിൽ മുകുത് മണി 39048 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ബാഗ്ദായിൽ മധുപർണ 33455 വോട്ടിന്റെയും ഭൂരിപക്ഷം നേടി. ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കു ശേഷം നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പേരും തൃണമൂലിനൊപ്പം ചേർന്നു. പൗരത്വ ഭേദഗതി നിയമത്തിൽ മാതുവ വിഭാഗത്തിന് പോലും വിശ്വാസമുണ്ടായില്ല. വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇതുവരെ പൗരത്വത്തിന് അപേക്ഷ നൽകിയതുപോലും. സ്വയം വിദേശിയാണെന്ന് സത്യവാങ്മൂലം നൽകി അപേക്ഷിച്ചാൽ വലിയ അപകടങ്ങളുണ്ടായേക്കുമെന്നും ഇത് ബിജെപിയുടെ ചതിക്കുഴിയാണെന്നും മമതാ ബാനർജി വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.
ബിജെപിയുടെ ശക്തികേന്ദ്രമായ നോർത്ത് ബംഗാളിലെ റായ്ഗഞ്ചിൽ തൃണമൂലിന്റെ കൃഷ്ണ കല്യാണി 50077 വോട്ടിന്റെ ലീഡാണ് നേടിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 40000 വോട്ടിന്റെ ഭൂരിപക്ഷമാണ് ബിജെപി റായ്ഗഞ്ചിൽ നേടിയിരുന്നത്. പോൾ ചെയ്ത വോട്ടിന്റെ 58 ശതമാനവും തൃണമൂലിന് ലഭിച്ചു. ബിജെപിക്ക് ലഭിച്ചത് 24.4 ശതമാനം മാത്രം. കൊൽക്കത്തയിലെ മണിക്തലയാണ് തൃണമൂൽ കോൺഗ്രസ് നേടിയ നാലാമത്തെ സീറ്റ്. തൃണമൂൽ എംഎൽഎ സാധൻ പാണ്ഡെ മരിച്ചതിനെത്തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തിന്റെ വിധവ സുപ്തി പാണ്ഡെയാണ് ഇവിടെ മൽസരിച്ചത്. ബിജെപി സ്ഥാനാർഥിയും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്ുമായ കല്യാൺ ചൗബെയെ 62312 വോട്ടിനാണ് അവർ തോൽപ്പിച്ചത്. തൃണമൂൽ സ്ഥാനാർത്ഥി 71.65 ശതമാനം വോട്ട് നേടിയപ്പോൾ ബിജെപിക്ക് ലഭിച്ചത് 17.93 ശതമാനം മാത്രം.
∙ അടിപതറി ബിജെപി
യുപിക്കും മഹാരാഷ്ട്രക്കും ശേഷം ഏറ്റവും കൂടുതൽ സീറ്റുകളുള്ള ബംഗാൾ ബിജെപിയെ സംബന്ധിച്ചിടത്തോളം വീണ്ടും ബാലികേറാമലയായിരിക്കുകയാണ്. ബിജെപിയുടെ രാഷ്ട്രീയത്തിന് അനുകൂലമായ മണ്ണായിട്ടും ഇന്ത്യാ സഖ്യത്തിലെ പാർട്ടികൾ തമ്മിലടിച്ചിട്ടും മമതാ ബാനർജി എന്ന വൻ മതിലിനു മുൻപിൽ തട്ടിത്തകരുകയാണ് ബിജെപി. ലക്ഷ്മിഭണ്ഡാർ ഉൾപ്പെടെയുള്ള സ്ത്രീകൾക്കായുള്ള വിവിധ ക്ഷേമപദ്ധതികൾക്കൊപ്പം ബംഗാളിന്റെ ആത്മാഭിമാനത്തെ മുന്നോട്ടുവച്ചുമാണ് മമതയുടെ രാഷ്ട്രീയം. ഒപ്പം ന്യൂനപക്ഷങ്ങളെ ഒറ്റക്കെട്ടായും കൂടെ നിർത്തി.
ന്യൂനപക്ഷ വോട്ടുകൾ വിഘടിപ്പിക്കാനുള്ള കോൺഗ്രസ്-സിപിഎം ശ്രമങ്ങൾ ന്യൂനപക്ഷ ശക്തികേന്ദ്രങ്ങളിൽ പോലും പരാജയപ്പെട്ടത് ലോക്സഭാ തിരഞ്ഞെടുപ്പ് വ്യക്തമാക്കി. 8.43 ശതമാനം വോട്ടാണ് കോൺഗ്രസിനും ഇടതുപക്ഷത്തിനും നാലു മണ്ഡലങ്ങളിലുമായി ലഭിച്ചത്. റായ്ഗഞ്ചിൽ കോൺഗ്രസ് സ്ഥാനാർഥി 15 ശതമാനം വോട്ട് നേടിയതാണ് അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനം.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് എംഎൽഎമാർ രാജിവച്ച മണ്ഡലങ്ങളിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പു നടന്നത്. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏതാനും എംഎൽഎമാർ ഇതിനു ശേഷം രാജിവച്ചിട്ടുണ്ട്. ഈ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പു നടക്കും. നാലു എംഎൽഎമാർ കൂടി ചേർന്നതോടെ നിയമസഭയിൽ തൃണമൂൽ കോൺഗ്രസിന്റെ അംഗസംഖ്യ 229 ആയി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടിയിരുന്ന ബിജെപിക്ക് ഇപ്പോൾ 63 അംഗങ്ങൾ മാത്രമാണുള്ളത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകൾ തൃണമൂൽ ക്യാംപുകൾ ആരംഭിക്കുകയും ചെയ്തു.