വലിച്ചെറിഞ്ഞത് ബോംബെന്ന് കരുതി; ‘നിധിവേട്ട’ തുടരുമോ? ഭൂവുടമയ്ക്ക് എന്തുകിട്ടും?
മണ്ണിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ ബോംബാണോ കൂടോത്രമാണോ എന്നു സംശയിക്കേണ്ട സ്ഥിതിയിലാണ് കണ്ണൂരുകാർ. ആ ആശങ്കകളൊന്നും ബാധിക്കാതെ മഴക്കുഴികൾ കുഴിക്കാൻ എത്തിയ തൊഴിലുറപ്പ് തൊഴിലാളികളുടെ കാലിൽ തടഞ്ഞത് അമൂല്യ നിധി. സ്വർണവും വെള്ളിയും നാണയങ്ങളുമെല്ലാം ഉൾപ്പെട്ട നിധിപേടകം കയ്യിൽക്കിട്ടിയിട്ടപ്പോൾ വിവരം ഉടൻ ചെങ്ങളായി പഞ്ചായത്തിൽ അറിയിച്ച് സത്യസന്ധമായി കാര്യങ്ങൾ ചെയ്യുകയായിരുന്നു ആ തൊഴിലുറപ്പു തൊഴിലാളികൾ. പരിപ്പായി എന്ന കൊച്ചുഗ്രാമത്തെ നാടാകെ ശ്രദ്ധിക്കുന്ന നിധിയുടെ കേന്ദ്രമായി മാറ്റിയ ഈ 18 തൊഴിലാളികളുടെ ഇടപെടലിന് ബിഗ് സല്യൂട്ട് നൽകുകയാണ് നാട്. ഇവരെ ആദരിക്കുമെന്ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനൻ അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികളായ പരിപ്പായിയിലെ എം.പി.ആയിഷ, പി.സുഹറ എന്നിവരാണ് ആദ്യം നിധി കണ്ടത്. ആയിഷ നിധി ഉയർത്തി മറ്റുള്ളവരെ കാണിക്കുകയായിരുന്നു. വി.കെ.കാർത്യായനി, എം.കെ.സുമിത്ര, കെ.പി.പ്രേമ, പത്മിനി തോമസ്, കെ.പി.കമലാക്ഷി, എം.എം.സുലോചന, ഇ.കെ.രോഹിണി, പി.പി.സാവിത്രി, എം.ആർ.സുജാത, നബീസ എടേക്കൽ, ദിവ്യ രാജീവൻ, എം.വി.വിമല, അജിത കനകരാജ്, കെ.ശാന്ത, പി.രാധ, ജാൻസി എന്നിവരും ഈ തൊഴിലാളി സംഘത്തിലുണ്ട്. നിധി കണ്ടെത്തിയ വിവരമറിഞ്ഞ്

മണ്ണിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ ബോംബാണോ കൂടോത്രമാണോ എന്നു സംശയിക്കേണ്ട സ്ഥിതിയിലാണ് കണ്ണൂരുകാർ. ആ ആശങ്കകളൊന്നും ബാധിക്കാതെ മഴക്കുഴികൾ കുഴിക്കാൻ എത്തിയ തൊഴിലുറപ്പ് തൊഴിലാളികളുടെ കാലിൽ തടഞ്ഞത് അമൂല്യ നിധി. സ്വർണവും വെള്ളിയും നാണയങ്ങളുമെല്ലാം ഉൾപ്പെട്ട നിധിപേടകം കയ്യിൽക്കിട്ടിയിട്ടപ്പോൾ വിവരം ഉടൻ ചെങ്ങളായി പഞ്ചായത്തിൽ അറിയിച്ച് സത്യസന്ധമായി കാര്യങ്ങൾ ചെയ്യുകയായിരുന്നു ആ തൊഴിലുറപ്പു തൊഴിലാളികൾ. പരിപ്പായി എന്ന കൊച്ചുഗ്രാമത്തെ നാടാകെ ശ്രദ്ധിക്കുന്ന നിധിയുടെ കേന്ദ്രമായി മാറ്റിയ ഈ 18 തൊഴിലാളികളുടെ ഇടപെടലിന് ബിഗ് സല്യൂട്ട് നൽകുകയാണ് നാട്. ഇവരെ ആദരിക്കുമെന്ന് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനൻ അറിയിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളായ പരിപ്പായിയിലെ എം.പി.ആയിഷ, പി.സുഹറ എന്നിവരാണ് ആദ്യം നിധി കണ്ടത്. ആയിഷ നിധി ഉയർത്തി മറ്റുള്ളവരെ കാണിക്കുകയായിരുന്നു. വി.കെ.കാർത്യായനി, എം.കെ.സുമിത്ര, കെ.പി.പ്രേമ, പത്മിനി തോമസ്, കെ.പി.കമലാക്ഷി, എം.എം.സുലോചന, ഇ.കെ.രോഹിണി, പി.പി.സാവിത്രി, എം.ആർ.സുജാത, നബീസ എടേക്കൽ, ദിവ്യ രാജീവൻ, എം.വി.വിമല, അജിത കനകരാജ്, കെ.ശാന്ത, പി.രാധ, ജാൻസി എന്നിവരും ഈ തൊഴിലാളി സംഘത്തിലുണ്ട്. നിധി കണ്ടെത്തിയ വിവരമറിഞ്ഞ് നാട്ടുകാരും മാധ്യമ പ്രവർത്തകരും ഉദ്യോഗസ്ഥരുമെല്ലാം പരിപ്പായിലേക്ക് ഒഴുകിയെത്തിയതോടെ ഇവരെല്ലാം മിന്നും താരങ്ങളായി.
പരിപ്പായി ജിഎൽപി സ്കൂൾ പരിസരത്തെ സ്വകാര്യഭൂമിയിലെ റബർ തോട്ടത്തിൽ 90 മഴക്കുഴികൾ കുഴിക്കാനുണ്ട്. ഇതിൽ 25 കുഴികളേ ആയിട്ടുള്ളൂ. ഒരു മീറ്റർ ആഴത്തിലാണ് കുഴിയെടുക്കുന്നത്. കുഴിയെടുത്ത് കാല് മാറ്റുമ്പോഴാണ് എന്തോ തടഞ്ഞതായി തോന്നിയതെന്ന് ആയിഷ പറഞ്ഞു. നോക്കുമ്പോൾ മണ്ണിൽ കുഴിച്ചിട്ട നിലയിൽ ഒരു പെട്ടി. ബോംബാണെന്നാണ് ആദ്യം കരുതിയത്. ഉപേക്ഷിക്കപ്പെട്ട നിലയിലും ഒളിച്ചുവച്ച നിലയിലും ജില്ലയിൽ ബോംബുകൾ കണ്ടെത്തുന്ന വിവരം മനസ്സിലുള്ളതിനാലാണ് അങ്ങനെയൊരു സംശയം തോന്നിയത്. ഇതോടെ സുഹറ പെട്ടി ദൂരെ വലിച്ചെറിഞ്ഞു. സ്ഫോടനമില്ലാതെ തകർന്ന പെട്ടി നോക്കിയപ്പോഴാണ് ബോംബല്ലെന്നു മനസ്സിലായത്. പെട്ടിയിൽ നിന്നു തെറിച്ചുവീണ സാധനങ്ങൾ കണ്ടപ്പോൾ നിധിയെന്നു തിരിച്ചറിയുകയും ചെയ്തു.
∙ തീരുമാനിച്ചത് എല്ലാവരും ചേർന്ന്
പഞ്ചായത്തിൽ വിവരം അറിയക്കണമെന്നത് തീരുമാനിച്ചതും എല്ലാവരും ചേർന്നായിരുന്നു. മണ്ണുപിടിച്ച സാധനങ്ങൾ കഴുകി വൃത്തിയാക്കാനും എല്ലാവരും ഉത്സാഹിച്ചു. 13 സ്വർണ ലോക്കറ്റുകൾ, 17 മുത്തുമണികൾ, 4 പതക്കങ്ങൾ, 5 മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളി നാണയങ്ങൾ എന്നിവയാണ് കിട്ടിയത്. നിധിയുടെ സ്വഭാവം കണ്ടപ്പോൾ ഏതെങ്കിലും ക്ഷേത്രത്തിലെ സംഭവങ്ങളായിരിക്കാം എന്നു തോന്നിയിരുന്നുവെന്ന് ആയിഷ പറഞ്ഞു. എസ്ഐ എം.പി .ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണു സാധനങ്ങൾ കസ്റ്റഡിയിൽ എടുത്തത്. തളിപ്പറമ്പ് സബ് ഡിവിഷനൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു.
ഇതേ പറമ്പിൽ നിന്ന് 4 വെള്ളി നാണയങ്ങൾ, 2 മുത്തുമണികൾ എന്നിവ കൂടി അടുത്ത ദിവസം കിട്ടി. ആദ്യദിവസം നിധി കണ്ടെത്തിയ സ്ഥലം പരിശോധിച്ചപ്പോഴാണ് വീണ്ടും നാണയങ്ങളും മുത്തുമണികളും ലഭിച്ചത്. ഇതും ശ്രീകണ്ഠപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തു. രണ്ടാം ദിനം ലഭിച്ച നാണയങ്ങളും കോടതിയിൽ സമർപ്പിക്കും. വരും ദിവസങ്ങളിലും ബാക്കി കുഴികൾ കുഴിക്കാനായി ഇവർ ഈ പറമ്പിൽ തന്നെയുണ്ടാകും.
നിധിശേഖരം പുരാവസ്തു വകുപ്പ് പരിശോധിക്കുമെന്നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ടെത്തിയ വസ്തുക്കൾ വിശദമായ പരിശോധിച്ചിട്ടില്ലെങ്കിലും ചരിത്ര പണ്ഡിതരും ഗവേഷകരുമെല്ലാം ചില ഊഹങ്ങൾ പറയുന്നുണ്ട്. 300 വർഷത്തോളം പഴക്കം സംശയിക്കുന്നതായും നാണയങ്ങളിൽ ഫ്രഞ്ച് പുത്തൻ എന്നറിയപ്പെടുന്ന മാഹിപ്പണവും പഴയ വെനീഷ്യൻ നാണയങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണു സംശയം. നിധി കണ്ടെത്തിയ ചെങ്ങളായി പ്രദേശവുമായി പണ്ടുകാലത്ത് വിദേശ രാജ്യങ്ങൾക്ക് വ്യാപാര ബന്ധമുണ്ടായിരുന്നതായും പറയുന്നു.
ഏതെങ്കിലും, ദേവീക്ഷേത്രത്തിലോ, കാവുകളിലോ, ശ്രീകോവിലിനകത്തോ, ക്ഷേത്രവുമായി ബന്ധപ്പെട്ട തറവാടിന്റെ പടിഞ്ഞാറ്റയിലോ സൂക്ഷിക്കുന്ന മൂല ഭണ്ഡാരത്തിന്റെ മാതൃകയാണ് നിധി അടങ്ങിയിരുന്ന പെട്ടിക്ക്. സാധാരണ നിലയിൽ ഇത്തരം ഭണ്ഡാരങ്ങളിൽ ആഭരണങ്ങളും അതതു സമയത്തെ പണവും നാണയങ്ങളും മൂല്യവസ്തുക്കളും സൂക്ഷിക്കാറുണ്ട്. അങ്ങനെ സൂക്ഷിച്ച സ്വർണാഭരണങ്ങളും നാണയങ്ങളും മറ്റുമാകാം ഇതിൽ. മോഷ്ടിക്കപ്പെടാതിരിക്കാൻ പഴമക്കാർ രഹസ്യമായി സൂക്ഷിച്ചതാകാനും സാധ്യതയുണ്ട്. പണ്ടു കാലത്ത് അരക്ക് ഉപയോഗിച്ച് ആഭരണങ്ങൾ പണിതു സ്വർണം പൂശുന്നരീതിയുണ്ട്. ഇത് അത്തരത്തിൽ സ്വർണം പൂശിയതാണോയെന്നും വ്യക്തമല്ല.
∙ പഴക്കം കണ്ടെത്തൽ എളുപ്പമാകും
കണ്ടെത്തിയ സാധനങ്ങളുടെ കൂട്ടത്തിൽ നാണയങ്ങൾ ഉള്ളതിനാൽ പരിശോധന നടത്തിയാൽ എത്ര പഴക്കമുള്ളതാണെന്നു കണ്ടെത്താൻ എളുപ്പമാകുമെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശൻ പറഞ്ഞു. വസ്തുക്കൾ പുരാവസ്തു വകുപ്പ് പരിശോധിക്കണമെങ്കിൽ ജില്ലാ കലക്ടർ ആവശ്യപ്പെടണം. എന്നാൽ ഇതുവരെ റവന്യു വകുപ്പിന്റെ ഭാഗത്തുനിന്ന് അറിയിപ്പു ലഭിച്ചിട്ടില്ലെന്നു പുരാവസ്തു വകുപ്പ് അധികൃതർ പറഞ്ഞു. നിധി സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ട് ലഭിക്കാനുണ്ടെന്നും അതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ് ജില്ലാ കലക്ടർ അരുൺ കെ.വിജയൻ പറയുന്നത്. റവന്യു വകുപ്പ് ആവശ്യപ്പെട്ടാൽ കിട്ടിയ വസ്തുക്കൾ പരിശോധിച്ച് പുരാവസ്തു വകുപ്പ് കാലപ്പഴക്കവും മറ്റും നിർണയിക്കും.
അത് നിധിയെന്ന നിലയിലുള്ള സാധനങ്ങളാണോ, പുരാവസ്തുപരമായി എത്രത്തോളം പ്രാധാന്യമുണ്ട് തുടങ്ങിയ കാര്യങ്ങളാണു പരിശോധിക്കുക. ഏറ്റെടുത്തു സൂക്ഷിക്കേണ്ട പ്രാധാന്യമുണ്ടെങ്കിൽ കലക്ടറുടെ അനുമതിയോടെ പുരാവസ്തു വകുപ്പ് ഏറ്റെടുക്കും. 1968ലെ കേരള ട്രഷർ ട്രോവ് ആക്ട് പ്രകാരമാണ് ഏറ്റെടുക്കുക. നിധി കണ്ടെത്തിയ പറമ്പിന്റെ ഉടമസ്ഥന് പ്രതിഫലം നൽകേണ്ടതുണ്ടോ തുടങ്ങിയ നടപടികൾ സ്വീകരിക്കേണ്ടത് കലക്ടറാണ്.