‘വീണ്ടുവിചാരം വൈകിപ്പോയി, ഭരണം പരാജയമെന്ന് മുന്നേ പറഞ്ഞൂ’; സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി സിപിഐ
ഭരണത്തിലെ മുൻഗണനകളിൽ തിരുത്തൽ വേണമെന്നു മുൻകൂട്ടി ആവശ്യപ്പെട്ടിട്ടും സിപിഎം അതു കേട്ടില്ലെന്നു സിപിഐ. സംസ്ഥാന കൗൺസിൽ അംഗീകരിച്ച ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണു സിപിഎം മുന്നറിയിപ്പു അവഗണിച്ചതു ചൂണ്ടിക്കാട്ടുന്നത്. ക്ഷേമനടപടികൾക്കു പകരം വികസന പദ്ധതികൾക്കു മുൻഗണന നൽകിയതു തിരഞ്ഞെടുപ്പു തിരിച്ചടിയുടെ പ്രധാന കാരണമായി സിപിഎം ഇപ്പോൾ കണ്ടെത്തിയിരുന്നു. വീണ്ടുവിചാരത്തിന്റെ അടിസ്ഥാനത്തിൽ മുൻഗണനകളിലെ മാറ്റം മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിക്കുകയും ചെയ്തു. ഇതു വൈകിപ്പോയെന്നാണു സിപിഐയുടെ വിമർശനം. ‘ഭരണരംഗത്തെ പോരായ്മകൾ മുൻപു തന്നെ പാർട്ടി ഘടകങ്ങൾ ചർച്ച ചെയ്യുകയും ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കുകയും ചെയ്തതാണ്. സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്നതും അവർക്കു സംരക്ഷണം നൽകുന്നതുമായ പദ്ധതികളും സ്ഥാപനങ്ങളും സർക്കാരിന്റെ മുൻഗണനയിൽ ഉണ്ടാകണമെന്നാണു പാർട്ടി ആവശ്യപ്പെട്ടത്. ഇതനുസരിച്ചുള്ള മാറ്റങ്ങൾ

ഭരണത്തിലെ മുൻഗണനകളിൽ തിരുത്തൽ വേണമെന്നു മുൻകൂട്ടി ആവശ്യപ്പെട്ടിട്ടും സിപിഎം അതു കേട്ടില്ലെന്നു സിപിഐ. സംസ്ഥാന കൗൺസിൽ അംഗീകരിച്ച ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണു സിപിഎം മുന്നറിയിപ്പു അവഗണിച്ചതു ചൂണ്ടിക്കാട്ടുന്നത്. ക്ഷേമനടപടികൾക്കു പകരം വികസന പദ്ധതികൾക്കു മുൻഗണന നൽകിയതു തിരഞ്ഞെടുപ്പു തിരിച്ചടിയുടെ പ്രധാന കാരണമായി സിപിഎം ഇപ്പോൾ കണ്ടെത്തിയിരുന്നു. വീണ്ടുവിചാരത്തിന്റെ അടിസ്ഥാനത്തിൽ മുൻഗണനകളിലെ മാറ്റം മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിക്കുകയും ചെയ്തു. ഇതു വൈകിപ്പോയെന്നാണു സിപിഐയുടെ വിമർശനം.
‘ഭരണരംഗത്തെ പോരായ്മകൾ മുൻപു തന്നെ പാർട്ടി ഘടകങ്ങൾ ചർച്ച ചെയ്യുകയും ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കുകയും ചെയ്തതാണ്. സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്നതും അവർക്കു സംരക്ഷണം നൽകുന്നതുമായ പദ്ധതികളും സ്ഥാപനങ്ങളും സർക്കാരിന്റെ മുൻഗണനയിൽ ഉണ്ടാകണമെന്നാണു പാർട്ടി ആവശ്യപ്പെട്ടത്. ഇതനുസരിച്ചുള്ള മാറ്റങ്ങൾ പ്രതീക്ഷിച്ചതു പോലെയും ജനങ്ങൾ ആഗ്രഹിച്ചതു പോലെയും ഉണ്ടായില്ല’– സിപിഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
14 ജില്ലാ കൗൺസിലുകളുടെ റിപ്പോർട്ടുകളും ഇക്കാര്യത്തിൽ രണ്ടഭിപ്രായമില്ലെന്നു വ്യക്തമാക്കുന്നു. എന്നാൽ, ഇടതുപക്ഷ വിരുദ്ധ പ്രചാരണം സിപിഐ ഏറ്റെടുക്കില്ലെന്നാണു തീരുമാനം. പൗരത്വ നിയമഭേദഗതിയിൽ പ്രചാരണം ഊന്നാനുള്ള സിപിഎം തീരുമാനവും പിഴച്ചെന്നാണു സിപിഐ വിലയിരുത്തൽ. ‘ബഹുസ്വരത മതമായി അംഗീകരിച്ച രാജ്യത്ത് വ്യത്യസ്ത വിഭാഗങ്ങളുടെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ അതുണ്ടാക്കുന്ന പ്രതികരണങ്ങൾ മുൻകൂട്ടി മനസ്സിലാക്കേണ്ടതുണ്ട്’– സിപിഐ അഭിപ്രായപ്പെട്ടു.
ക്ഷേമപെൻഷനുകൾ മുടങ്ങിയത്, സപ്ലൈകോയിലെ പ്രശ്നങ്ങൾ, വിവിധ മേഖലകളിലെ ഫീസ് വർധന, പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ആരോഗ്യ, തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവ തിരഞ്ഞെടുപ്പു തിരിച്ചടിക്കു കാരണമായെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.
സിപിഐയുടെ സ്വന്തം വകുപ്പ്, സപ്ലൈകോ നേരിടുന്ന പ്രശ്നങ്ങൾ പലവട്ടം സിപിഎം നേതൃത്വത്തിന്റെ ശ്രദ്ധയിൽ മന്ത്രിയും സിപിഐയും കൊണ്ടുവന്നിരുന്നു. ക്ഷേമ പെൻഷൻ കുടിശികകൾ പെരുകുന്നതിന്റെ ആശങ്കയും പറഞ്ഞതാണ്. ഈ മുന്നറിയിപ്പുകളെല്ലാം തള്ളിയതിന്റെ രോഷമാണ് സിപിഐ റിപ്പോർട്ടിലേത്.