46 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലമാക്കിയാണ് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ മുങ്ങിപ്പോയ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം തകരപ്പറമ്പിന് സമീപം കണ്ടെത്തുന്നത്. കൈ മെയ് മറന്നുള്ള രക്ഷാപ്രവർത്തനം പരാജയപ്പെട്ട നിമിഷം. ജൂലൈ 14ന് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ റെയിൽവേ പ്ലാറ്റ്ഫോമിന് അടിയിൽ, ജോയിയെ കാണാതായ സ്ഥലത്തുനിന്നു 10 മീറ്ററോളം അകലെ ടണലിൽ ശരീരഭാഗം പോലെ ഒരു കാഴ്ച മിന്നിമാഞ്ഞിരുന്നു. ടണലിനുള്ളിൽ പരിശോധനയ്ക്കു കയറ്റിവിട്ട ജെൻറോബട്ടിക്സ് കമ്പനിയുടെ ‘ഡ്രാക്കോ’ എന്ന റോബട്ടിന്റെ ക്യാമറക്കണ്ണുകളിൽ പതിഞ്ഞ ദൃശ്യം പ്രതീക്ഷയുണർത്തി. മുങ്ങൽവിദഗ്ധരുടെ രണ്ടു സംഘങ്ങൾ പരിശോധിച്ചപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

46 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലമാക്കിയാണ് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിൽ മുങ്ങിപ്പോയ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം തകരപ്പറമ്പിന് സമീപം കണ്ടെത്തുന്നത്. കൈ മെയ് മറന്നുള്ള രക്ഷാപ്രവർത്തനം പരാജയപ്പെട്ട നിമിഷം. ജൂലൈ 14ന് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ റെയിൽവേ പ്ലാറ്റ്ഫോമിന് അടിയിൽ, ജോയിയെ കാണാതായ സ്ഥലത്തുനിന്നു 10 മീറ്ററോളം അകലെ ടണലിൽ ശരീരഭാഗം പോലെ ഒരു കാഴ്ച മിന്നിമാഞ്ഞിരുന്നു. ടണലിനുള്ളിൽ പരിശോധനയ്ക്കു കയറ്റിവിട്ട ജെൻറോബട്ടിക്സ് കമ്പനിയുടെ ‘ഡ്രാക്കോ’ എന്ന റോബട്ടിന്റെ ക്യാമറക്കണ്ണുകളിൽ പതിഞ്ഞ ദൃശ്യം പ്രതീക്ഷയുണർത്തി. മുങ്ങൽവിദഗ്ധരുടെ രണ്ടു സംഘങ്ങൾ പരിശോധിച്ചപ്പോൾ അതു ശരീരമല്ല, മാലിന്യമാണെന്നു സ്ഥിരീകരിച്ചു.

രക്ഷാദൗത്യത്തിന്റെ 24–ാം മണിക്കൂറിനോടടുപ്പിച്ചാണു മനുഷ്യന്റെ കാലുകളെന്നു തോന്നിക്കുന്ന ദൃശ്യങ്ങൾ മോണിറ്ററിൽ തെളിഞ്ഞത്. ഉടൻ മുങ്ങൽവിദഗ്ധർ തിരച്ചിലിനിറങ്ങി. പിന്നാലെ, ക്യാമറയിൽ കണ്ട വസ്തു ഒഴുകിനീങ്ങി. ഇതു മാലിന്യമായിരിക്കുമെന്നു മുങ്ങൽ വിദഗ്ധർ സംശയിച്ചെങ്കിലും 10 മീറ്റർ കൂടി മുന്നോട്ടു പോയി സ്കൂബാ സംഘം പരിശോധിച്ചു. ക്യാമറയിൽ കണ്ടത് ശരീരഭാഗമല്ലെന്നും സ്ഥിരീകരിച്ചു. ഇതോടെയാണ് അപകടം സംഭവിച്ച പ്രദേശത്തെ തിരച്ചിൽ മതിയാക്കിയത്. 13ന് രാത്രിയും 14നും ജെൻറോബട്ടിക്സിന്റെ തന്നെ ആൾനൂഴി വൃത്തിയാക്കുന്ന ‘ബാൻഡികൂട്ട്’ റോബട്ടിനെ ഇറക്കിയും തിരച്ചിൽ നടത്തിയിരുന്നു. മാലിന്യക്കൂമ്പാരത്തിനിടയിലൂടെ കൂടുതൽ പരിശോധന നടത്താൻ കഴിയാത്തതിനാൽ രണ്ടു റോബട്ടുകളുടെയും പ്രവർത്തനം വൈകാതെ അവസാനിപ്പിച്ചു.

ജോയിയുടെ മൃതദേഹം ലഭിച്ച സ്ഥലം. ചിത്രം.മനോരമ
ADVERTISEMENT

∙ രക്ഷാപ്രവർത്തനം നേരിട്ട വെല്ലുവിളികൾ

അതിരൂക്ഷ ഗന്ധം, ഇടുങ്ങിയ തുരങ്കം, മുങ്ങൽ വിദഗ്ധർക്കു മുന്നോട്ടു പോകാനാകാത്തവിധം ചെളിയും അതിൽ ഉറച്ചു കിടക്കുന്ന മാലിന്യവും. റെയിൽപാളത്തിനു താഴെയായതിനാൽ യന്ത്രങ്ങൾ ഉപയോഗിക്കാനുണ്ടായിരുന്ന പരിമിതി.

ADVERTISEMENT

∙ തോടിന് ‘മേൽപാളം’

തമ്പാനൂർ മുതൽ പുത്തരിക്കണ്ടം വരെ നെൽപാടമായിരുന്നു. 1931ൽ റെയിൽവേ ലൈൻ സ്ഥാപിച്ചപ്പോഴാണ് ആമയിഴഞ്ചാൻ തോട് ട്രാക്കിനടിയിലായത്. തോടിനു മുകളിൽ കോൺക്രീറ്റ് ചെയ്ത ശേഷമാണു റെയിൽപാളം പണിതത്. പുറമേനിന്നു കാണുന്ന വീതി ഉള്ളിലേക്കില്ല. തമ്പാനൂർ കോഫി ഹൗസിനും പവർ ഹൗസിനും ഇടയിൽ 35 മീറ്റർ ഭാഗത്തു മാത്രമേ ഓട പുറത്തുനിന്നു കാണാനാകൂ. തോട്ടിലേക്ക് ഇറങ്ങാൻ മാൻഹോളുകൾ മാത്രമാണ് ആശ്രയം.

ADVERTISEMENT

∙ ഒഴുക്കിന് ആമവേഗം

പല ‌ചെറുതോടുകളുടെ സംഗമമാണ് ആമയിഴഞ്ചാൻ തോട്. തോടുകളെല്ലാം നഗരത്തിൽ കണ്ണമ്മൂലയ്ക്കു സമീപം സംഗമിച്ചു പാർവതി പുത്തനാറിലൂടെ ഒഴുകി ആക്കുളം കായലിൽ എത്തുന്നു. സാധാരണ ഒഴുക്കു മന്ദഗതിയിലായതിനാലാണ് ഇതിന് ആമയിഴഞ്ചാൻ തോടെന്ന വിളിപ്പേരുണ്ടായത്. കഴിഞ്ഞദിവസത്തെ കുത്തൊഴുക്ക് അപ്രതീക്ഷിതം.

∙ റെയിൽവേയുടെ സ്കെച്ച് പ്രകാരം, പ്ലാറ്റ്ഫോമിനടിയിലൂടെ കടന്നുപോകുന്ന തോടിനു പല ഭാഗത്തും ചെറിയ കുഴലിന്റെ വലുപ്പമേയുള്ളൂ. 

∙ റെയിൽവേ സ്റ്റേഷനു മുന്നിലെ പ്രധാന റോഡ് മുതൽ ഒന്നാം പ്ലാറ്റ്ഫോമിന്റെ സ്ലാബ് തുടങ്ങുന്ന ഭാഗം വരെ 29 മീറ്റർ നീളമുള്ള ഭാഗത്ത് തോടിന് 7 മീറ്റർ വീതിയുണ്ട്. 

∙ ഒന്നാമത്തെ പ്ലാറ്റ്ഫോം മുതൽ അഞ്ചാമത്തെ പ്ലാറ്റ്ഫോം കഴിഞ്ഞ് രണ്ടാമത്തെ ട്രാക്കിന് അടിഭാഗം വരെ 70.50 മീറ്റർ ഭാഗത്തു ടണൽ. ടണലിന് ആകെ വീതി 4.750 മീറ്റർ. 

∙ തുടർന്നുള്ള 32.50 മീറ്ററിൽ വീതി 10 മീറ്ററാകും. അടുത്ത 12.50 മീറ്ററിൽ വീതി വീണ്ടും കുറഞ്ഞ് 4.75 മീറ്ററിലേക്ക്. തുടർന്ന് 5 മുതൽ 10 വരെ മീറ്റർ വീതിയിലാണ് പവർഹൗസ് റോഡിന്റെ ഭാഗത്തേക്കു തോട് ഒഴുകുന്നത്.

∙ വേണം അതീവശ്രദ്ധ

റെയിൽവേ ട്രാക്കിന് അടിയിലുള്ള തുരങ്കത്തിനുള്ളിൽ വിഷവാതകം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അടിഞ്ഞുകൂടിയ മാലിന്യം ജീർണിക്കുന്നത് മനുഷ്യനു ഹാനികരമായ മീഥെയ്ൻ, കാർബൺ മോണോക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ്, കാർബൺ ഡയോക്സൈഡ് മുതലായ വാതകങ്ങൾ ഉണ്ടാകുന്നതിന് ഇടയാക്കും. ഇവ തോടിനുള്ളിൽ കെട്ടിനിൽക്കും. ഇതു ശ്വസിക്കാ‍ൻ ഇടവരരുത്. ഓക്സിജന്റെ കുറവ് അവിടേക്ക് എത്തുന്നവരുടെ നില അപകടത്തിലാക്കും. വേണ്ടത്ര മുൻകരുതലുകളും സുരക്ഷാമാർഗങ്ങളുമില്ലാതെ ഇറങ്ങരുത്. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവർക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാനുമുണ്ട് കാരണങ്ങൾ.

കാണാതായ കരാർ തൊഴിലാളി ജോയിക്കായി നടത്തുന്ന തിരച്ചിൽ. (Photo: Special Arrangement)

മലിനജലം ഒരു കാരണവശാലും ശരീരത്തിന് അകത്തേക്കു പോകാൻ ഇടയാകരുത്. ഇതു വയറിളക്കം, കോളറ പോലെയുള്ള രോഗങ്ങൾക്ക് ഇടയാക്കും. ശരീരവും തലയും മൂടുന്ന പ്രത്യേക വസ്ത്രങ്ങളും കയ്യുറയും ബൂട്ടും ധരിച്ചുവേണം വെള്ളത്തിൽ മുങ്ങാൻ. തിരികെക്കയറിയാലുടനെ അണുനാശിനികൾ ഉപയോഗിച്ചു ശരീരം വൃത്തിയാക്കണം. മലിനജലം ചിലരിൽ ചർമരോഗങ്ങൾക്കും ഇടയാക്കും. നേരിട്ടുള്ള സെപ്റ്റിക് മാലിന്യം കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വർധിപ്പിക്കുന്നു. മലിനജലത്തിൽനിന്ന് എലിപ്പനി പിടിപെടാനുള്ള സാധ്യത ഏറെ. സംസ്ഥാനത്ത് എലിപ്പനി മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവ ജാഗ്രത വേണം. തോട്ടിൽ ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ ഉൾപ്പെടെയുള്ള പ്രതിരോധ മരുന്നുകൾ കഴിക്കണം. ശരീരത്തിൽ മുറിവുകളുള്ളവർ ഒരു കാരണവശാലും മലിനജലത്തിൽ ഇറങ്ങരുത്.

വിവരങ്ങൾ‍ക്കു കടപ്പാട്: ഡോ.എ.അൽത്താഫ്,(പ്രഫസർ, കമ്യൂണിറ്റി മെഡിസിൻ, മെഡിക്കൽ കോളജ്,തിരുവനന്തപുരം)

English Summary:

Tragic Waste Drowning: Rescue Operation for Joy Ends in Heartbreak