മാലിന്യം കെട്ടിക്കിടക്കും കോടികൾ ഒഴുക്കിവിടും; ആമയിഴഞ്ചാനിലേക്ക് മാലിന്യം എറിയുന്നതോ നിറയ്ക്കുന്നതോ?
റോഡിന് വശത്തായി ഒഴുകുന്ന ചെറുതോട്ടിലുള്ളത് സ്ഫടിക സമാനമായ ജലം. അതിൽ പലനിറങ്ങളിൽ വലിയ മീനുകൾ നീന്തിത്തുടിക്കുന്നു. ഈ റീലുകൾ കണ്ടിട്ടില്ലേ? വിഡിയോയുടെ തലക്കെട്ട് വായിക്കുമ്പോഴാണ് ജപ്പാനിലെ അഴുക്കുചാലാണെന്ന് മനസ്സിലാകുന്നത്. എന്നാൽ ഇതൊന്നുമായിരിക്കില്ല ഇന്ത്യയിലെ മിക്ക നഗരങ്ങളിലെയും കാഴ്ച. വൻനഗരങ്ങളിൽ പണിതീർത്ത ബഹുനിലക്കെട്ടിടങ്ങൾക്കും മനോഹരമായി വെട്ടിയൊതുക്കിയ പൂന്തോട്ടങ്ങള്‍ക്കും പിന്നിലായി ചേരികളും അഴുക്കുചാലുകളും സാധാരണമാണ്. നമ്മുടെ രാജ്യതലസ്ഥാനത്തിന്റെ പോലും അവസ്ഥ ഇപ്രകാരമാണ്. എന്നാൽ കേരളത്തിന്റെ തലസ്ഥാനത്തോ, സ്ഥിതി വ്യത്യസ്തവും. തിരുവനന്തപുരത്ത് തമ്പാനൂരിലെ റെയിൽവേ സ്റ്റേഷനിലോ കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിലോ വന്നിറങ്ങുന്നയാളെ വരവേൽക്കുന്നത് മാലിന്യവാഹിനിയായ അഴുക്കുചാലാണ്. ഇരുമ്പ് കൂട്ടിനുള്ളിൽ മാലിന്യം സൂക്ഷിച്ചിരിക്കുന്നു എന്നേ ആദ്യനോട്ടത്തിൽ തോന്നുകയുള്ളൂ. ശ്രദ്ധിച്ചു നോക്കിയാൽ കാണാം മെല്ലെ അനങ്ങുന്നു കറുത്തുകൊഴുത്ത മലിനജലം. ആദ്യമായി കാണുന്നവരുടെ കൈ അറിയാതെ മൂക്കിലെത്തും. എന്നാൽ ഇത് ശീലമായവർക്കോ ഈ ദുർഗന്ധം ചിരപരിചിതവും. രാജഭരണകാലം മുതൽ ഇവിടെ ഉണ്ടായിരുന്ന തോടിന് ‘ആമയിഴഞ്ചാൻ’ എന്ന വിളിപ്പേര് വന്നതു പോലും ഭാവി മുൻകൂട്ടികണ്ടാണോ?

റോഡിന് വശത്തായി ഒഴുകുന്ന ചെറുതോട്ടിലുള്ളത് സ്ഫടിക സമാനമായ ജലം. അതിൽ പലനിറങ്ങളിൽ വലിയ മീനുകൾ നീന്തിത്തുടിക്കുന്നു. ഈ റീലുകൾ കണ്ടിട്ടില്ലേ? വിഡിയോയുടെ തലക്കെട്ട് വായിക്കുമ്പോഴാണ് ജപ്പാനിലെ അഴുക്കുചാലാണെന്ന് മനസ്സിലാകുന്നത്. എന്നാൽ ഇതൊന്നുമായിരിക്കില്ല ഇന്ത്യയിലെ മിക്ക നഗരങ്ങളിലെയും കാഴ്ച. വൻനഗരങ്ങളിൽ പണിതീർത്ത ബഹുനിലക്കെട്ടിടങ്ങൾക്കും മനോഹരമായി വെട്ടിയൊതുക്കിയ പൂന്തോട്ടങ്ങള്‍ക്കും പിന്നിലായി ചേരികളും അഴുക്കുചാലുകളും സാധാരണമാണ്. നമ്മുടെ രാജ്യതലസ്ഥാനത്തിന്റെ പോലും അവസ്ഥ ഇപ്രകാരമാണ്. എന്നാൽ കേരളത്തിന്റെ തലസ്ഥാനത്തോ, സ്ഥിതി വ്യത്യസ്തവും.
തിരുവനന്തപുരത്ത് തമ്പാനൂരിലെ റെയിൽവേ സ്റ്റേഷനിലോ കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിലോ വന്നിറങ്ങുന്നയാളെ വരവേൽക്കുന്നത് മാലിന്യവാഹിനിയായ അഴുക്കുചാലാണ്. ഇരുമ്പ് കൂട്ടിനുള്ളിൽ മാലിന്യം സൂക്ഷിച്ചിരിക്കുന്നു എന്നേ ആദ്യനോട്ടത്തിൽ തോന്നുകയുള്ളൂ. ശ്രദ്ധിച്ചു നോക്കിയാൽ കാണാം മെല്ലെ അനങ്ങുന്നു കറുത്തുകൊഴുത്ത മലിനജലം. ആദ്യമായി കാണുന്നവരുടെ കൈ അറിയാതെ മൂക്കിലെത്തും. എന്നാൽ ഇത് ശീലമായവർക്കോ ഈ ദുർഗന്ധം ചിരപരിചിതവും. രാജഭരണകാലം മുതൽ ഇവിടെ ഉണ്ടായിരുന്ന തോടിന് ‘ആമയിഴഞ്ചാൻ’ എന്ന വിളിപ്പേര് വന്നതു പോലും ഭാവി മുൻകൂട്ടികണ്ടാണോ?
∙ നഗരത്തെ പലകുറി രക്ഷിച്ച ആമയിഴഞ്ചാൻ
തിരുവനന്തപുരം നഗരത്തിലെ പ്രധാന ഭാഗങ്ങളെ തൊട്ടുരുമ്മിയാണ് ആമയിഴഞ്ചാൻ തോട് ഒഴുകുന്നത്. മ്യൂസിയത്തിന് സമീപം ജലവകുപ്പിന്റെ അധീനതയിലുള്ള ഒബ്സർവേറ്റർ ഹില്ലിൽനിന്നും തുടങ്ങുന്ന ആമയിഴഞ്ചാൻ അരിസ്റ്റോ, തമ്പാനൂർ, പഴവങ്ങാടി, വഞ്ചിയൂർ, കണ്ണമ്മൂല വഴിയാണ് ആക്കുളം കായലിൽ ചേരുന്നത്. ഇവിടെനിന്നും കടലിലേക്ക് എത്തും. രാജഭരണകാലത്തേ തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ ഉണ്ടായിരുന്നതായിട്ടാണ് പഴമക്കാർ പറയുന്നത്.
പക്ഷേ അന്ന് തോടിന്റെ ഉദ്ദേശം അഴുക്കുചാലായി ദുർഗന്ധം പരത്തുക ആയിരുന്നില്ല. തമ്പാനൂരിലും കിഴക്കേകോട്ടയിലുമായി നൂറുമേനി വിളഞ്ഞിരുന്ന നെൽപാടങ്ങളായിരുന്നു അക്കാലത്തുണ്ടായിരുന്നത്. വിശാലമായ നെൽപ്പാടമായിരുന്നു അന്ന് ഈ പ്രദേശമൊക്കെ. അവിടെ ഒഴുകിയിരുന്ന വീതികൂടിയ തോടായിരുന്നു ആമയിഴഞ്ചാൻ. ഉയർന്ന പ്രദേശത്തുനിന്നും വേഗത്തിൽ ഒഴുകി എത്തുന്ന മഴവെള്ളത്തെ വേഗത്തിൽ കടലിൽ എത്തിക്കുക എന്നതായിരുന്നു മഴക്കാലത്ത് ആമയിഴഞ്ചാന്റെ പ്രധാന ദൗത്യം.
മഴക്കാലത്തിന് മുൻപേ ആമയിഴഞ്ചാൻ വൃത്തിയാക്കി തടസ്സങ്ങൾ ഒഴിവാക്കി നിർത്തുവാനും രാജഭരണക്കാലത്ത് ഉദ്യോഗസ്ഥർ ശ്രദ്ധവച്ചിരുന്നു. ഇതിനു പുറമേ, നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാനും പ്രളയത്തിൽ നിന്നും നഗരത്തെ രക്ഷിക്കുവാനും ആമയിഴഞ്ചാന് കഴിഞ്ഞു. പാർവതീ പുത്തനാറിലും കായലിലും ചേരുന്ന പുതിയ തോടുകൾ നിർമിക്കുവാനും തിരുവിതാംകൂർ രാജാക്കൻമാർ ശ്രദ്ധവച്ചിരുന്നു. ഇവയെല്ലാം മികച്ച നിലയിൽ സംരക്ഷിക്കപ്പെടുകയും ചെയ്തു.
∙ പ്ലാസ്റ്റിക്കും ഇറച്ചി അവശിഷ്ടങ്ങളും
പ്ലാസ്റ്റിക് നിറയുന്നതാണ് ആമയിഴഞ്ചാനിൽ ഒഴുക്ക് നിലയ്ക്കുന്നതിന് പ്രധാന കാരണം. തോട്ടിലൂടെ ഒഴുകിയെത്തുന്ന മണ്ണ് പ്ലാസ്റ്റിക്കിന് മുകളിൽ അടിയുന്നതോടെ മാലിന്യത്തിന് കൈവരുന്നത് പാറയുടെ ഉറപ്പ്. ഇതിന് മുകളിലേക്ക് വീണ്ടും മാലിന്യം ഒഴുകി വരും. കൃത്യമായ ഇടവേളകളിൽ കോരിമാറ്റാതെ വരുന്ന അവസ്ഥ കൂടിവന്നതോടെയാണ് ആമയിഴഞ്ചാന് ആമയുടെ വേഗം പോലും നഷ്ടമായത്. തമ്പാനൂർ കഴിഞ്ഞാൽ പിന്നീട് ആമയിഴഞ്ചാൻ ഒഴുകുന്നത് പഴവങ്ങാടി, വഞ്ചിയൂർ വഴി കണ്ണമ്മൂലയിലേക്കാണ്.
വർഷങ്ങൾക്ക് മുൻപ് വിജനമായ സ്ഥലമായിരുന്നു ഇത്. തമ്പാനൂരിൽ നിന്നും വടക്കോട്ടുള്ള ട്രെയിൻ യാത്ര പുറപ്പെടുമ്പോൾ ഈ തോടിന്റെ കുറച്ച് ഭാഗങ്ങള്‍ കാണാനാവും. പ്രധാന റോഡുകളിലെ തിരക്കുകൾ ഒഴിവാക്കി തമ്പാനൂരിലേക്കുള്ള എളുപ്പവഴി കൂടിയാണ് തോട് ഒഴുകുന്നതിന് സമീപത്തെ റോഡുകൾ. ആമയിഴഞ്ചാൻ ഒഴുകുന്ന ആൾപ്പെരുമാറ്റം കുറഞ്ഞ ഇടങ്ങളിൽ ഇറച്ചി അവശിഷ്ടങ്ങൾ ചാക്കിൽ കെട്ടിതള്ളുന്നവർ സ്ഥാനം കണ്ടെത്തിയത് വൻ ഭീഷണിയാണു സൃഷ്ടിച്ചത്.
ഇറച്ചി മാലിന്യം ദുർഗന്ധത്തിന് കാരണമായതോടെ ജനം പരമാവധി ആമയിഴഞ്ചാന് സമീപത്തുകൂടിയുള്ള യാത്ര ഒഴിവാക്കി. ഇത് മാലിന്യം തള്ളുന്നവർക്ക് അനുഗ്രഹമായി. വർക്‌ഷോപ്പുകൾ, പ്രസുകൾ, മത്സ്യവിൽപന കേന്ദ്രങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ഈ ഭാഗങ്ങളിൽ തോടിന് സമീപത്തുള്ളത്. എന്നാൽ നഗരത്തിൽ തിരക്ക് വർധിച്ചതോടെ ഹോട്ടലുകൾ അടക്കം ആമയിഴഞ്ചാൻ തോടിനെ തൊട്ടുരുമി ആരംഭിച്ചു. ഇത്തരത്തിലുള്ള ചില ഭക്ഷണശാലകളെ പരിചയപ്പെടുത്തുന്ന വിഡിയോകളിൽ ‘ദുർഗന്ധമുള്ള തോടിന് അടുത്തെന്നത്’ ഹോട്ടലിലേക്കുള്ള വഴിയടയാളം വരെയായി!
∙ ഒരുമഴ പെയ്തെങ്കിൽ...
ഒറ്റ മഴയില്‍ റോഡുകൾ വെള്ളക്കെട്ടാവുന്നതും, കടകളിലടക്കം വെള്ളം കയറുന്നതും ഇന്ന് കേരളത്തിൽ പുതുമയുള്ളതല്ല. എന്നാൽ തിരുവനന്തപുരത്ത് പണ്ടേ ഇങ്ങനെയായിരുന്നു. താഴ്ന്ന സ്ഥലമായ തമ്പാനൂരിൽ ഒരൊറ്റ മഴയില്‍ വെള്ളം ഉയരും. ആരാധനാലയങ്ങളിലടക്കം വെള്ളം കയറും. അഴുക്കുചാലിലെ വെള്ളം മഴവെള്ളവുമായി കലർന്ന് തികച്ചും മലിനമായ വെള്ളത്തിൽ ഇറങ്ങി മാത്രമേ സഞ്ചരിക്കാൻ കഴിയുകയുള്ളു. ആമയിഴഞ്ചാൻ തോട്ടിലും മഴക്കാലത്ത് വെള്ളപ്പൊക്കം സാധാരണമാണ്. പഴവങ്ങാടി ഭാഗത്താണ് പെട്ടെന്ന് വെള്ളം ഉയരുക. തോട്ടിലേക്ക് ഇറക്കിയുള്ള നിര്‍മിതികളാണ് ആമയിഴഞ്ചാൻ തോട്ടിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്നത്.
റോഡിലെ ഓടകളിൽ കൂടി തോട്ടിലേക്ക് എത്തുന്ന ജലം വേഗത്തിൽ ഒഴുകി പോകാൻ കഴിയാതെ വരുന്നതാണ് ഈ ഭാഗങ്ങളിൽ വെള്ളം ഉയരാൻ കാരണമാവുന്നത്. അതേസമയം മഴവെള്ളത്തിന്റെ ശക്തിയിൽ, കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ഒഴുകി താഴേക്കു പോകുമെന്ന് ആശ്വാസിക്കുന്നവരും ഇവിടെയുണ്ട്. താഴേക്കു താഴേക്ക് പോകുന്ന പ്ലാസ്റ്റിക് മാലിന്യം അവസാനം കടലിലേക്കാണ് പോകുന്നതെന്നത് ഇക്കൂട്ടർ ചിന്തിക്കുന്നില്ല. കടലിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യം ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ വളരെ വലുതാണ്. കൊതുകുകളുടെ ആവാസവ്യവസ്ഥയായി മാറുന്ന ആമയിഴഞ്ചാൻ വഴി നഗരത്തിൽ അസുഖം കൂടുന്നതിനെപ്പറ്റിയും അധികമാരും ബോധവാന്മാരല്ല.
∙ ഒഴുക്കിയത് കോടികൾ, കണ്ണടച്ച് ക്യാമറ
ആമയിഴഞ്ചാനിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ കോടികളാണ് കോർപറേഷൻ അടക്കമുള്ള ഭരണസംവിധാനങ്ങൾ ചെലവിട്ടത്. തുറസ്സായ സ്ഥലങ്ങളിൽ തോട്ടിലേക്ക് മാലിന്യം എറിയുന്നത് അവസാനിപ്പിക്കാൻ രണ്ടാൾപൊക്കത്തിൽ ഇരുമ്പ് വേലികെട്ടുകയാണ് ആദ്യം ചെയ്തത്. എന്നാൽ കാലപ്പഴക്കത്തിൽ മിക്ക ഇടങ്ങളിലും ഇരുമ്പ് വേലി തുരുമ്പെടുത്തതും, ചാക്കുകെട്ടുകളിൽ മാലിന്യം കളയാനെത്തുന്നവർ തകർത്തതും ഈ ശ്രമം പാഴ്‍വേലയാക്കി.
2015ൽ നടത്തപ്പെട്ട ഓപ്പറേഷൻ അനന്തയുടെ ഭാഗമായി ആമയിഴഞ്ചാനിൽ ചെറുയന്ത്രങ്ങൾ ഇറക്കി വൃത്തിയാക്കിയിരുന്നു. കയ്യേറ്റങ്ങൾ തിരിച്ചുപിടിക്കുന്ന ശ്രമങ്ങൾ തുടക്കത്തിൽ വിജയിച്ചതോടെ ആമയിഴഞ്ചാനിൽ ഒഴുക്കിന്റെ വേഗവും വർധിച്ചു. ഓപറേഷൻ അനന്തയ്ക്ക് ശേഷമുള്ള വർഷങ്ങളിൽ കനത്ത മഴയിലും ആമയിഴഞ്ചാൻ കരകവിഞ്ഞില്ല. തോടിന്റെ നവീകരണത്തിനായി അടുത്തിടെ ജലവിഭവ വകുപ്പ് സമർപ്പിച്ച 25 കോടിയുടെ പദ്ധതിയാണ് തയാറാക്കിയത്. കണ്ണമ്മൂല മുതൽ ആക്കുളം വരെയുള്ള ഭാഗത്തെ ചെളിയും മാലിന്യവും നീക്കം ചെയ്യുന്നതിനായിരുന്നു പ്രാധാന്യം നൽകിയത്.
ഓപറേഷൻ അനന്ത നൽകിയ ഊർജം പിന്നീടുള്ള വർഷങ്ങളിൽ ആമയിഴഞ്ചാൻ സംരക്ഷണത്തിലും കാണാമായിരുന്നു. പഴവങ്ങാടി മുതൽ കണ്ണമ്മൂല വരെയുള്ള ഭാഗങ്ങളിൽ മികച്ച നിലവാരത്തിലുള്ള ഇരുമ്പുവല ഇരുവശത്തും സ്ഥാപിക്കുകയും, മാലിന്യം സ്ഥിരമായി ഉപേക്ഷിക്കുന്ന ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. ഇവിടെ മാലിന്യം ഉപേക്ഷിച്ചവരെ കണ്ടെത്തി പിഴ ഈടാക്കിയ സംഭവങ്ങള്‍ ആദ്യഘട്ടത്തിൽ ഉണ്ടായെങ്കിലും താമസിയാതെ ക്യാമറകള്‍ കണ്ണടച്ചു.
ഇരുമ്പുതൂണിൽ സ്ഥാപിച്ച ക്യാമറകൾ തുരുമ്പിച്ച് ഇളകി തൂങ്ങിയാടുന്ന കാഴ്ച അനാസ്ഥയുടെ അടയാളമായി ഏറെക്കാലമുണ്ടായിരുന്നു. പലയിടത്തും പാറക്കെട്ടുകൾ ഇടിഞ്ഞ് തോട്ടിലേക്ക് വീണതും കാണാനാവും. 13 വർഷത്തിനിടയിൽ 12 കോടിയിലധികം രൂപയാണ് ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനു മാത്രം ചെലവഴിച്ചത്. എന്നിട്ടും ഈ പ്രശ്നത്തിന് സ്ഥിരമായ ഒരു പരിഹാരം കണ്ടെത്താൻ കോർപറേഷനു കഴിഞ്ഞില്ല.
∙ എവിടെ നിന്നാണ് ഈ പ്ലാസ്റ്റിക് മാലിന്യം?
മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിൽ പരാജയപ്പെട്ടതോടെ ജലാശയത്തിൽ കുന്നുകൂടുന്ന മാലിന്യം തിരിച്ചെടുക്കുക എന്ന ജോലിയിലായി കഴിഞ്ഞ കുറച്ച്് വർഷങ്ങളിലായി കോർപറേഷന്റെ ശ്രദ്ധ. ഇതിനും ചെലവാക്കുന്നത് കോടികളാണ്. തമ്പാനൂരിൽ ആമയിഴഞ്ചാൻ തോട് റെയിൽവേയുടെ ടണലിലേക്ക് കയറുന്നതിന് മുൻപായി സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് വേലിക്കുള്ളിൽ വന്നടിയുന്ന മാലിന്യമാണ് മാസങ്ങളുടെ ഇടവേളകളിൽ കോർപറേഷൻ ശേഖരിക്കുന്നത്. പലപ്പോഴും യന്ത്രസഹായത്തോടെയാണ് മാലിന്യം നീക്കം ചെയ്യുന്നത്. പ്ലാസ്റ്റിക്, തെർമോകോൾ തുടങ്ങിയ വസ്തുക്കളാണ് ശേഖരിക്കപ്പെടുന്നവയിൽ കൂടുതലും.
ആമയിഴഞ്ചാൻ തമ്പാനൂരിലെത്തുമ്പോഴേക്കും ഇത്രയേറെ മാലിന്യം എങ്ങനെ ഉണ്ടാവുന്നു? ഈ ചോദ്യത്തിന് ആർക്കും കൃത്യമായ മറുപടിയില്ല. 24 മണിക്കൂറും ജനത്തിരക്കുള്ള ഈ ഭാഗത്ത് മാലിന്യം ആരും കൊണ്ടിടുന്നില്ലെന്ന് മാത്രം അവർ ഉറപ്പിക്കുന്നു. തമ്പാനൂരിൽ ആമയിഴഞ്ചാൻ എത്തുന്നതിനും മുൻപേ നിക്ഷേപിക്കുന്ന ചവറും പ്ലാസ്റ്റിക് മാലിന്യവുമാണ് ഒഴുകി എത്തുന്നതെന്ന് കരുതാനാവുമോ? എങ്കിൽ അത് എവിടെനിന്ന് ആരു തള്ളുന്നു എന്നത് അന്വേഷിക്കേണ്ടതല്ലേ?
വർഷത്തിൽ ഒന്നും രണ്ടും പ്രാവശ്യം തോടിൽ നിന്നും ചവർ കോരിമാറ്റുന്നതിന് ലക്ഷങ്ങൾ കരാർ നൽകേണ്ടിവരുന്നത് അവസാനിപ്പിക്കേണ്ട സമയമായില്ലേ? ഹരിതകർമ സേനയടക്കം ശക്തമായ ഇടപെടൽ നടത്തുന്ന തിരുവനന്തപുരം നഗരത്തിൽ മാലിന്യം വലിച്ചെറിയേണ്ട അവസ്ഥ ഇന്നില്ല. എന്നിട്ടും മാസങ്ങൾ കൂടുമ്പോൾ ലോഡുകണക്കിന് മാലിന്യം ആമയിഴഞ്ചാനിൽ നിറയുന്നു. തോട്ടില്‍ മാലിന്യം നിറയ്ക്കുന്നതിനു പിന്നിലുമുണ്ടോ നിഗൂഢ ശക്തികൾ?
∙ മൂന്നാം പക്കം മറഞ്ഞ ജോയി
കടലിൽ കാണാതാവുന്നവർ മൂന്നാം പക്കം തീരത്തടിയുമെന്ന വിശ്വാസം പോലെയാണ് ജൂലൈ 13ന് തമ്പാനൂരിലെ റെയിൽവേ ടണലിനുള്ളിലേക്ക് ആമയിഴഞ്ചാനൊപ്പം കയറിയ ജോയി അപ്രത്യക്ഷനായത്. ഫയർ ഫോഴ്സ് മുതൽ ഇന്ത്യൻ നേവി വരെ 46 മണിക്കൂർ തെരഞ്ഞിട്ടും ജോയിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ജൂലൈ 15ന് രാവിലെ, കാണാതായതിനും കിലോമീറ്ററുകൾ താഴെ അഴുകിയ നിലയിലായിരുന്നു ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരമ്മയുടെ ആശ്രയമായിരുന്നു ജോയി. ദുർഗന്ധം നിറഞ്ഞ അഴുക്കുചാലിൽ അയാൾ ഇറങ്ങി നിന്നത് മാരായമുട്ടത്തെ ഇടിഞ്ഞുപൊളിയാറായ വീട്ടിൽ കഴിയുന്ന അമ്മയെ സംരക്ഷിക്കുവാനായിരുന്നു.
ജോയിയെ തിരയുന്ന മണിക്കൂറുകളിൽ ചേരിതിരിഞ്ഞ് അപകടത്തിന്റെ കാരണക്കാരെ കണ്ടെത്തുന്നതിന്റെ തിരക്കിലായിരുന്നു അധികാരികളും രാഷ്്ട്രീയ നേതൃത്വവും. മേയർ ഉള്‍പ്പെടെയുള്ള കോർപറേഷൻ അധികാരികളെയും ഇന്ത്യൻ റെയിൽവേയെയും അവർ പരസ്പരം കണ്ടെത്തി കഴിഞ്ഞിട്ടുമുണ്ട്. ഈ ബഹളം കൂട്ടുന്നവർക്കെല്ലാം ജോയിയുടെ മരണത്തിന് എങ്ങനെയാണ് തങ്ങൾ ഉത്തരവാദികളായതെന്ന് നന്നായി അറിയുകയും ചെയ്യാം. ഇക്കൂട്ടത്തിൽ ആമയിഴഞ്ചാൻ തോട്ടിലേക്ക് ഒരു പ്രാവശ്യമെങ്കിലും ഒരു മിഠായിയുടെ കവറെങ്കിലും വലിച്ചെറിഞ്ഞവരുമുണ്ട്. ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം എത്തുന്നത് അവസാനിപ്പിക്കുകയല്ലേ നാം ആദ്യം ചെയ്യേണ്ടത്? അതിന് ഓരോരുത്തരും സ്വയം മുന്നോട്ട് വരണം, തിരുത്തണം, മാലിന്യ സംസ്കരണത്തിന്റെ നല്ലപാഠങ്ങൾ പഠിക്കണം.