പഴിചാരി രക്ഷപ്പെടേണ്ട; പ്രതിക്കൂട്ടിൽ 3 പേരുകൾ; എങ്ങനെ സംഭവിച്ചു ആമയിഴഞ്ചാനിൽ ഈ വീഴ്ചകൾ?
ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന സെൻട്രൽ റെയിൽവേ സ്റ്റേഷൻ പ്രദേശത്തെ മാലിന്യം നീക്കാൻ ഇറങ്ങിയ കരാർ തൊഴിലാളി ജോയി മുങ്ങിമരിച്ച സംഭവത്തിൽ റെയിൽവേയും കോർപറേഷനും മേജർ ഇറിഗേഷൻ വകുപ്പുമാണ് പ്രതിക്കൂട്ടിൽ. ഇവർ കാലാകാലങ്ങളിൽ ചെയ്യേണ്ടിയിരുന്ന ഉത്തരവാദിത്തങ്ങളും സംഭവിച്ച വീഴ്ചകളുമാണ് ഇത്തരമൊരു ദുരന്തത്തിലേക്കു നയിച്ചതെന്നു പറയേണ്ടി വരും. എന്തെല്ലാം ഉത്തരവാദിത്തങ്ങളായിരുന്നു ഈ മൂന്നു വിഭാഗവും നിറവേറ്റേണ്ടിയിരുന്നത്? എന്തെല്ലാമാണ് സംഭവിച്ച വീഴ്ചകൾ?

∙ ഉത്തരവാദിത്തങ്ങളും വീഴ്ചകളും:
∙ റെയിൽവേ ഉത്തരവാദിത്തം:
സുരക്ഷാമേഖലയായതിനാൽ പ്ലാറ്റ്ഫോമിന് അടിയിലുള്ള 117 മീറ്റർ തോട് വൃത്തിയാക്കേണ്ടത് റെയിൽവേയാണ്. സ്റ്റേഷൻ പരിസരത്തെ മാലിന്യങ്ങളുടെ ഉത്തരവാദിത്തം റെയിൽവേക്ക് ആണെന്ന് ഹൈക്കോടതി ഡിവിഷന്റെ ബെഞ്ചിന്റെ ഉത്തരവും നിലവിലുണ്ട്. സ്വന്തം സ്ഥലത്തെ ശുചിമുറി മാലിന്യങ്ങൾ ഉൾപ്പെടെ ഉള്ളവയുടെ സംസ്കരണത്തിനും സംവിധാനം ഒരുക്കണം.
വീഴ്ച: കോർപറേഷൻ 3 തവണ നോട്ടിസ് നൽകിയിട്ടും സ്റ്റേഷനു സമീപത്തെ ആമയിഴഞ്ചാൻ തോടിന്റെ ഭാഗത്തെയും അതു കടന്നുപോകുന്ന തുരങ്കത്തിലെയും മാലിന്യം നീക്കിയില്ല. അവസാനമായി വൃത്തിയാക്കിയത് 2018 ൽ. തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി യോഗത്തിനു വിളിച്ചിട്ടും പ്രതികരിച്ചില്ല. പങ്കെടുത്തപ്പോൾ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെ അയച്ചു. റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള മലിനജലവും തുരങ്കത്തിലേക്ക് എത്തുന്നുവെന്നു പരാതി.
∙ കോർപറേഷൻ ഉത്തരവാദിത്തം:
ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നതു തടയുക. ഉറവിട സംസ്കരണം കാര്യക്ഷമമാക്കി മാലിന്യം കുറയ്ക്കുക. തോട്ടിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശിക്ഷാനടപടി സ്വീകരിക്കുക.
വീഴ്ച: മാലിന്യം തള്ളുന്നതു തടയാൻ തോടിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ച ഇരുമ്പുവേലി പലയിടത്തും പൊളിഞ്ഞു.
നിരീക്ഷണ ക്യാമറകളും കോർപറേഷന്റെ സെക്രട്ടേറിയറ്റ് ഹെൽത്ത് സർക്കിൾ ഓഫിസിലെ കൺട്രോൾ റൂമും പ്രവർത്തിക്കുന്നില്ല.
മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനുള്ള ഹെൽത്ത് സ്ക്വാഡ് നിഷ്ക്രിയം. ഫോം ബെഡ്, തെർമോക്കോൾ, ഡയപ്പർ പോലുള്ള മാലിന്യങ്ങൾ ശേഖരിക്കാൻ സംവിധാനമില്ലാത്തതിനാൽ എല്ലാം ആമയിഴഞ്ചാൻ തോട്ടിലെത്തുന്നു.
∙ മേജർ ഇറിഗേഷൻ ഉത്തരവാദിത്തം:
പഴവങ്ങാടി തോടിന്റെ (ആമയിഴഞ്ചാൻ തോട്) ഉടമസ്ഥത. ഒബ്സർവേറ്ററി മുതൽ റെയിൽവേ പ്ലാറ്റ്ഫോമിന് സമീപം വരെയും പവർ ഹൗസ് മുതൽ പാറ്റൂർ വരെയും ശുചീകരണം നടത്താനുള്ള ഉത്തരവാദിത്തം.
വീഴ്ച: 2021 വരെ ശുചീകരണം നടത്തിയത് കോർപറേഷൻ. ഇത്തവണ മേജർ ഇറിഗേഷൻ വകുപ്പ് ശുചീകരണം ഏറ്റെടുത്തെങ്കിലും തോടു വൃത്തിയാക്കിയത് വേനൽമഴ കഴിഞ്ഞ് ഭൂരിഭാഗം മാലിന്യവും ഒലിച്ചുപോയ ശേഷം.
കഴിഞ്ഞമാസം 9 ലക്ഷം മുടക്കി 80 ലോഡ് മാലിന്യം നീക്കം ചെയ്തെന്നാണ് വകുപ്പിന്റെ വാദം. ഒരാഴ്ച പിന്നിടുമ്പോഴേക്ക് പഴയ അളവിൽ മാലിന്യം തോട്ടിലെത്തി.
∙ പഴിചാരൽ വേണ്ട; പരിഹാരം വേണം
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം ഒഴുകിയെത്താൻ കാരണമെന്തെന്നും എങ്ങനെ നീക്കം ചെയ്യുമെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. റെയിൽവേയും കലക്ടറും തിരുവനന്തപുരം കോർപറേഷനും ആർക്കാണ് ഉത്തരവാദിത്തമെന്നു വ്യക്തമാക്കണം. ഹർജി ജൂലൈ 26ന് വീണ്ടും പരിഗണിക്കും.
മാലിന്യം നീക്കാനിറങ്ങിയ ജോയി മരിച്ച സംഭവത്തെ തുടർന്നാണു ഡിവിഷൻ ബെഞ്ച് അടിയന്തരമായി വിഷയം പരിഗണിച്ചത്. ബ്രഹ്മപുരത്തു മാലിന്യത്തിനു തീപിടിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് നടപടി. കേസ് പരിഗണിച്ചപ്പോൾ പരസ്പരം കുറ്റപ്പെടുത്തുന്ന നിലപാടാണ് റെയിൽവേയും കോർപറേഷനും സർക്കാരും സ്വീകരിച്ചത്. എന്നാൽ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നു കോടതി പറഞ്ഞു.