വെട്ടിവീഴ്ത്തുന്ന ഗുണ്ടകളെ വെടിവച്ചിട്ട ജയയുടെ ‘തുപ്പാക്കി തന്ത്രം’: സ്റ്റാലിനും ഇറക്കി റൗഡി സ്പെഷലിസ്റ്റിനെ; ‘ഇനി മാപ്പില്ല’
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ 66 പേർ കൊല്ലപ്പെട്ട ആഘാതത്തിൽ നിൽക്കുന്ന തമിഴ്നാട് സർക്കാരിന്റെ മേൽ ഇടിത്തീ പോലെയാണ് ബിഎസ്പി നേതാവ് കെ.ആംസ്ട്രോങ് എന്ന യുവ നേതാവിന്റെ ദാരുണാന്ത്യം വന്നിറങ്ങിയത്. സ്വപ്നങ്ങൾ കൂട്ടിവച്ച് പണിതു കൊണ്ടിരുന്ന വീടിനു മുന്നിൽ 11 പേർ ചേർന്നു വെട്ടിവീഴ്ത്തി അതിക്രൂരമായി ആംസ്ട്രോങ് കൊല്ലപ്പെട്ടതോടെ എം.കെ.സ്റ്റാലിൻ സർക്കാർ കടുത്ത പ്രതിരോധത്തിലായി. ഡിഎംകെ സർക്കാർ അധികാരത്തിലെത്തുമ്പോഴൊക്കെ ഗുണ്ടകളും അഴിഞ്ഞാടുമെന്ന ദുഷ്പേര് കഴിഞ്ഞ 3 വർഷത്തെ ഭരണത്തിൽ അധികം കേൾപ്പിക്കാതിരുന്ന സ്റ്റാലിൻ ഇത്തവണ പക്ഷേ പിടിച്ചു നിൽക്കാൻ പാടുപെട്ടു. തക്കം പാർത്തിരുന്ന പ്രതിപക്ഷ കക്ഷികൾ ആരോപണശരങ്ങളുമായി കഴുകനെപ്പോലെ വേട്ടയാടാൻ തുടങ്ങി. ഇതോടെയാണു സ്റ്റാലിൻ സംസ്ഥാനത്തെ ഉന്നത പൊലീസ് സംഘത്തെ അഴിച്ചു പണിതത്. സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കു പിന്നാലെ പൊലീസിറങ്ങി. കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ 2 ഗുണ്ടകളാണ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടത്. ജയലളിത ഒരു കാലത്ത് എടുത്തു പ്രയോഗിച്ച ‘തുപ്പാക്കി അരശിയൽ’ സ്റ്റാലിനും പ്രയോഗിക്കുമ്പോൾ ഒരു ഭാഗത്ത് കയ്യടി ഉയരുന്നുണ്ട്; മറുഭാഗത്തോ..?

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ 66 പേർ കൊല്ലപ്പെട്ട ആഘാതത്തിൽ നിൽക്കുന്ന തമിഴ്നാട് സർക്കാരിന്റെ മേൽ ഇടിത്തീ പോലെയാണ് ബിഎസ്പി നേതാവ് കെ.ആംസ്ട്രോങ് എന്ന യുവ നേതാവിന്റെ ദാരുണാന്ത്യം വന്നിറങ്ങിയത്. സ്വപ്നങ്ങൾ കൂട്ടിവച്ച് പണിതു കൊണ്ടിരുന്ന വീടിനു മുന്നിൽ 11 പേർ ചേർന്നു വെട്ടിവീഴ്ത്തി അതിക്രൂരമായി ആംസ്ട്രോങ് കൊല്ലപ്പെട്ടതോടെ എം.കെ.സ്റ്റാലിൻ സർക്കാർ കടുത്ത പ്രതിരോധത്തിലായി. ഡിഎംകെ സർക്കാർ അധികാരത്തിലെത്തുമ്പോഴൊക്കെ ഗുണ്ടകളും അഴിഞ്ഞാടുമെന്ന ദുഷ്പേര് കഴിഞ്ഞ 3 വർഷത്തെ ഭരണത്തിൽ അധികം കേൾപ്പിക്കാതിരുന്ന സ്റ്റാലിൻ ഇത്തവണ പക്ഷേ പിടിച്ചു നിൽക്കാൻ പാടുപെട്ടു.
തക്കം പാർത്തിരുന്ന പ്രതിപക്ഷ കക്ഷികൾ ആരോപണശരങ്ങളുമായി കഴുകനെപ്പോലെ വേട്ടയാടാൻ തുടങ്ങി. ഇതോടെയാണു സ്റ്റാലിൻ സംസ്ഥാനത്തെ ഉന്നത പൊലീസ് സംഘത്തെ അഴിച്ചു പണിതത്. സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കു പിന്നാലെ പൊലീസിറങ്ങി. കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ 2 ഗുണ്ടകളാണ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടത്. ജയലളിത ഒരു കാലത്ത് എടുത്തു പ്രയോഗിച്ച ‘തുപ്പാക്കി അരശിയൽ’ (തോക്കു രാഷ്ട്രീയം) സ്റ്റാലിനും പ്രയോഗിക്കുമ്പോൾ ഒരു ഭാഗത്ത് കയ്യടി ഉയരുന്നുണ്ട്; മറുഭാഗത്തോ..?
∙ ആദ്യ ‘എൻകൗണ്ടർ’ പൊലീസിനുള്ളിൽ
ബിഎസ്പി സംസ്ഥാന പ്രസിഡന്റ് ആംസ്‌ട്രോങ്ങിന്റെ കൊലപാതകം വിവാദമായതിനു പിന്നാലെ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർ സന്ദീപ് റായ് റാത്തോഡിനെ തെറിപ്പിച്ചു. പുതിയ കമ്മിഷണറായി ലോ ആൻഡ് ഓർഡർ എഡിജിപി എ.അരുണിനെ നിയമിച്ചു. ഉരുക്കു മുഷ്ടി നിലപാടുള്ള ഡേവിഡ്സൺ ദേവാശീർവാദമാണ് പുതിയ ലോ ആൻഡ് ഓർഡർ എഡിജിപി. ആംസ്ട്രോങ്ങിന്റെ മരണത്തിനു പിന്നാലെ കടുത്ത ആരോപണങ്ങളെ നേരിടേണ്ടി വന്ന സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമായാണു സിറ്റി പൊലീസ് കമ്മിഷണറുടെ സ്ഥലം മാറ്റമുണ്ടായത്. ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിനു ദിവസങ്ങൾക്കു മുൻപു തന്നെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നതായും പൊലീസ് ഇത് അവഗണിച്ചെന്നുമുള്ള ആരോപണങ്ങളും ശക്തമാണ്. കൊലപാതക സംഘത്തിൽപ്പെട്ടയാൾ ആംസ്ട്രോങ്ങിന്റെ നീക്കങ്ങൾ ഒരാഴ്ചയോളം നിരീക്ഷിച്ചതായും മൊഴി നൽകിയിരുന്നു. ഇത്തരത്തിലൊരു നീക്കം നടന്നിട്ടും കണ്ടെത്താൻ കഴിയാതിരുന്നതും വീഴ്ചയായി കണക്കാക്കി.
∙ വന്നത് റൗഡി സ്പെഷലിസ്റ്റ്
കന്യാകുമാരി, തിരുപ്പൂർ, കരൂർ ജില്ലകളിൽ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോൾ റൗഡികളുടെയും ഗുണ്ടകളുടെയും പേടിസ്വപ്നമായി മാറിയ എ.അരുണിനെ പുതിയ സിറ്റി പൊലീസ് കമ്മിഷണറായി നിയോഗിച്ചതോടെ നഗരത്തിലെ ഗുണ്ടാ വിളയാട്ടത്തെ അടിച്ചമർത്താനുള്ള തീരുമാനത്തിലാണു സർക്കാർ. എൻജിനീയറിങ് ബിരുദധാരിയായ അരുൺ, 1998ൽ ഐപിഎസ് നേടി. തൂത്തുക്കുടിയിലെ നാങ്കുന്നേരിയിൽ എഎസ്പിയായാണു തുടക്കം. ഡിഎംകെ സർക്കാരെത്തിയതിനു പിന്നാലെ, 2022ൽ എഡിജിപി സ്ഥാനത്തേക്ക് ഉയർന്നു.
ആവഡിയിലും കമ്മിഷണറായ കാലത്ത് ഗുണ്ടകളുടെ വിളയാട്ടം സമർഥമായി നിയന്ത്രിച്ചതോടെ മേഖലയിൽ സമാധാനം പുനഃസ്ഥാപിച്ചിരുന്നു. കുറ്റവാളികളുടെ മേഖലകളിൽ സ്ഥിരമായി റെയ്ഡും പരിശോധനകളും നടന്നതോടെ ഗുണ്ടകളിൽ പലരും ജില്ല വിട്ടു തന്നെ പോയിരുന്നു. ഗുണ്ടകൾക്കും റൗഡികൾക്കും അവർക്കു മനസ്സിലാകുന്ന ഭാഷയിൽ തന്നെ സംസാരിക്കാനാണു തീരുമാനമെന്നും നിയമലംഘനങ്ങൾ അനുവദിക്കില്ലെന്നും പൊലീസിനുള്ളിലെ ക്രിമിനലുകളെയും അഴിമതിക്കാരെയും വച്ചുപൊറുപ്പിക്കില്ലെന്നും അരുൺ ആദ്യമേ നിലപാടെടുത്തു.
∙ കൊല്ലപ്പെട്ട അഞ്ച് കുറ്റവാളികൾ
ഡിഎംകെ അധികാരത്തിൽ വന്ന് 3 വർഷങ്ങൾ കഴിയുമ്പോൾ പുറത്തറിഞ്ഞു നടന്ന എൻകൗണ്ടറുകളിൽ കൊല്ലപ്പെട്ടത് 5 പേരാണ്. 2021 ഒക്ടോബറിൽ മാല മോഷണ സംഘാംഗമായ ജാർഖണ്ഡ് സ്വദേശി എൻകൗണ്ടറിൽ പൊലീസിന്റെ വെടിയേറ്റു മരിച്ചു. 2022ൽ ചെങ്കൽപ്പെട്ടിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ ഗുണ്ടാ സംഘാംഗങ്ങളെ പൊലീസ് വെടിവച്ചു കൊന്നു. ഇരട്ടക്കൊലപാതകം നടത്തി ഒളിവിൽ പോയ മൂന്നംഗ സംഘത്തിലെ ദിനേശ്, മൊയ്തീൻ എന്നീ യുവാക്കളാണു പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ചെങ്കൽപ്പെട്ട് ബസ് സ്റ്റാൻഡിൽ കാർത്തിക് (അപ്പു 32) എന്നയാളെ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. തുടർന്നു മിനിറ്റുകൾക്ക് ശേഷം മഹേഷ് (22) എന്നയാളെയും വീട്ടിൽക്കയറി വെട്ടിക്കൊന്നു. ഇവരെ കണ്ടെത്താൻ നടത്തിയ തിരച്ചിലിനിടെയാണ് പൊലീസിനു നേരെയും ആക്രമണമുണ്ടായത്.
2023 ഓഗസ്റ്റിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസുകാരുടെ വാഹനം ഇടിച്ചു തകർത്ത് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ട കുപ്രസിദ്ധ കുറ്റവാളികളായ ചോട്ട വിനോദ് (35), രമേഷ് (32) എന്നിവരെ താംബരത്തിനടുത്ത് ഗുഡുവാഞ്ചേരിയിൽ എൻകൗണ്ടറിൽ വധിച്ചു. റോഡിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ അമിത വേഗത്തിൽ പാഞ്ഞെത്തിയ കാർ പൊലീസ് വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടർന്നു കാറിൽ നിന്നു പുറത്തിറങ്ങിയ 4 പേർ പൊലീസുകാരെ വടിവാൾ കൊണ്ട് ആക്രമിച്ചു. ഒരു പൊലീസുകാരന്റെ കയ്യിൽ വെട്ടേറ്റു. തുടർന്ന് പൊലീസ് നടത്തിയ വെടിവയ്പിൽ 2 പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. തിരുച്ചിറപ്പള്ളിയിൽ സ്പെഷൽ എസ്ഐ ഭൂമിനാഥൻ ആടുമോഷ്ടാക്കളുടെ വെട്ടേറ്റു മരിച്ച സംഭവത്തിനു ശേഷം രാത്രി പട്രോളിങ് നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ അടക്കം തോക്ക് കൈവശം വയ്ക്കാനും ആവശ്യം വന്നാൽ ഉപയോഗിക്കാനും മടിക്കരുതെന്നു ഡിജിപി നിർദേശിച്ചിരുന്നു. ഭൂമിനാഥന്റെ മരണത്തോടെ ഗുണ്ടകൾക്കെതിരെയുള്ള നടപടികളും പൊലീസ് ശക്തമാക്കിയിരുന്നു.
∙ ഒരാഴ്ച, രണ്ട് എൻകൗണ്ടർ
അറുപതിലേറെ കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് തിരുച്ചിറപ്പള്ളി എംജിആർ നഗർ സ്വദേശി ദുരൈ എന്ന ദുരൈസാമി (40) പുതുക്കോട്ടയിലുണ്ടായ വെടിവയ്പിൽ ജൂലൈ 12നു കൊല്ലപ്പെട്ടു. പിടികിട്ടാപ്പുള്ളി പട്ടികയിലുള്ള പ്രതിയാണ്. കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദനം, മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയായ ദുരൈ വമ്പം വനമേഖലയിൽ ഒളിവിൽ കഴിയുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ദുരൈ ഇൻസ്പെക്ടറെ വെട്ടിയെന്നും തുടർന്നാണു വെടിവച്ചതെന്നും ഡിഎസ്പി എ.രതാംഗി പറഞ്ഞു. ഇതിനു പിന്നാലെയാണ്, 14നു പുലർച്ചെ ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയും കൊല്ലപ്പെട്ടത്.
14നു രാവിലെ പുഴൽ ജയിലിൽ നിന്നു തെളിവെടുപ്പിനായി കൊണ്ടും പോകും വഴി രക്ഷപെട്ട ഇയാൾ, പിന്തുടർന്ന പൊലീസ് സംഘത്തിനു നേരെ വെടിയുതിർത്തതോടെയാണു പൊലീസും തിരികെ വെടിവച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ മാധവാരത്തിന് അടുത്തായി ഒരു ഷെഡിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് തിരുവെങ്കിടവുമൊത്തു പൊലീസ് ഇവിടെയെത്തിയത്. എന്നാൽ, മൂത്ര വിസർജനത്തിന് എന്ന പേരിൽ പുറത്തിറങ്ങിയ തിരുവെങ്കിടം ഓടി രക്ഷപെട്ടതായി പൊലീസ് പറയുന്നു. ആയുധങ്ങൾ ഒളിപ്പിച്ചിരുന്നയിടത്തെത്തിയ ഇയാൾ ഇവിടെയുണ്ടായിരുന്ന നാടൻ തോക്ക് ഉപയോഗിച്ച് പിന്നാലെയെത്തിയ പൊലീസുകാർക്കെതിരെ വെടിയുതിർക്കുകയായിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും വകവയ്ക്കാതെ വെടിയുതിർത്ത ഇയാളെ സ്വയരക്ഷയ്ക്കായി തിരികെ വെടിവച്ചെന്നാണു പൊലീസിന്റെ വിശദീകരണം.
ഇടതു നെഞ്ചിലും വയറിലുമാണ് തിരുവെങ്കിടത്തിനു വെടിയേറ്റത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരിച്ചതായി സ്ഥിരീകരിച്ചു. 2015ൽ ബിഎസ്പി ജില്ലാ സെക്രട്ടറി തെന്നരസുവിനെ കൊലപ്പെടുത്തിയ കേസുൾപ്പെടെ 3 കൊലക്കേസുകളാണ് തിരുവെങ്കടത്തിനെതിരെ നിലവിലുള്ളത്. ഇതിനിടെ, ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയതിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു. ഇതിൽ തിരുവെങ്കിടമാണ് ആദ്യം ആംസ്ട്രോങ്ങിനെ വെട്ടിവീഴ്ത്തുന്നതെന്നു വ്യക്തമാണ്.
∙ തമിഴ് തോക്കിനിരയായ മലയാളി ഒപ്പം സുറുമിയും
2012 ഫെബ്രുവരിയിൽ ഡിഎംകെ നേതാവ് കതിരവനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിലെ പ്രതികളുടെ സംഘത്തെ പിടികൂടാൻ തമിഴ്‌നാട് പൊലീസ് ഡിണ്ടിഗലിൽ നടത്തിയ വെടിവയ്‌പിൽ കൊച്ചിയിലെ ഗുണ്ടാനേതാവ് ചമ്പക്കര വേലിക്കകത്തു വീട്ടിൽ സിനോജ് (34) കൊല്ലപ്പെട്ട സംഭവം കേരളത്തിലും തിരയിളക്കമുണ്ടാക്കിയതാണ്. സംഘത്തലവൻ തമിഴ്‌നാട് സ്വദേശി വരിച്ചൂർ സെൽവം, മലയാളികളായ വർഗീസ്, അജിത്ത് എന്നിവർ പിടിയിലായി. ഇവരോടൊപ്പമുണ്ടായിരുന്ന മലയാളി ബിജു എന്ന അനീഷ് പൊലീസിനെ വെട്ടിച്ചുകടന്നു. സിനോജും ഡിണ്ടിഗലിൽ പൊലീസിന്റെ പിടിയിലായ ഇടപ്പള്ളി പാടിവട്ടം അക്ഷയ വീട്ടിൽ അജിത്തും രക്ഷപെട്ട പൂണിത്തുറ മരട് ആനക്കാട്ടിൽ അനീഷും ആലുവ സ്‌പിരിറ്റ് കേസിൽ എക്‌സൈസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളികളായിരുന്നു.
മരട് അനീഷ് നേതൃത്വം നൽകുന്ന ഗുണ്ടാസംഘത്തിൽ അംഗങ്ങളായിരുന്നു സിനോജും അജിത്തും. തമിഴ്‌നാട്ടിൽ ഇവർ ഒളിവിൽ കഴിയുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് എക്‌സൈസ് സംഘം ആഴ്‌ചകളോളം അവിടെ തിരച്ചിൽ നടത്തിയെങ്കിലും പിടികിട്ടിയില്ല. 2011 ഓഗസ്‌റ്റ് അഞ്ചിനു ദേശീയപാതയിൽ തോട്ടയ്‌ക്കാട്ടുകരയിൽ പൂട്ടിക്കിടന്ന ഓട്ടമൊബീൽ സർവീസ് സ്‌റ്റേഷനിൽ നിന്നാണ് 8500 ലീറ്റർ സ്‌പിരിറ്റ് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം പിടിച്ചത്. 11 പ്രതികളുള്ള കേസിൽ ചെന്നൈയിലെ മോഡൽ സുറുമി അടക്കം ഏഴുപേരെ അറസ്‌റ്റു ചെയ്‌തിരുന്നു. ഡിണ്ടിഗലിൽ അറസ്‌റ്റിലായ അജിത് കൊച്ചിയിലെ നിശാസങ്കേതത്തിൽ വച്ചാണ് സുറുമിയെ പരിചയപ്പെട്ടത്. സ്‌പിരിറ്റ് കടത്തുന്ന ചെറു വാഹനങ്ങളിൽ അധികൃതർക്കു സംശയം തോന്നാതിരിക്കാൻ അകമ്പടി പോകാൻ പിന്നീടു സുറുമിയെ കൂടെ കൂട്ടുകയായിരുന്നു.
∙ എൻകൗണ്ടർ പ്രതികാരമോ?
കുപ്രസിദ്ധരായ കുറ്റവാളികളാണു ഏറ്റുമുട്ടൽ കൊലയ്‌ക്ക് ഇരയാകുന്നതെങ്കിലും ക്രമസമാധാനപാലനത്തിനപ്പുറമുള്ള ലക്ഷ്യങ്ങൾ ഇവരുടെ അറസ്‌റ്റിനും കൊലയ്‌ക്കും പിന്നിലുണ്ടെന്ന ആരോപണം ഓരോ എൻകൗണ്ടറിനു ശേഷവും ഉയരുന്നുണ്ട്. ‘‘മതിയായ തെളിവുകളോടെയല്ലാതെയാകും പലപ്പോഴും പ്രതികളുടെ അറസ്‌റ്റ്. കോടതിയിൽ തെളിവുകളുടെ ബലത്തിൽ കേസു നടത്താൻ കഴിയില്ല എന്നതിനാൽ പ്രതിയെത്തന്നെ ഇല്ലായ്‌മ ചെയ്‌തു കേസ് ഒഴിവാക്കാനാണു ഏറ്റുമുട്ടൽ കൊല വഴി പൊലീസ് ലക്ഷ്യമിടുന്നത്. നീതിന്യായ വ്യവസ്‌ഥയെ നോക്കുകുത്തിയാക്കി പൊലീസ് തന്നെ കുറ്റവും ശിക്ഷയും വിധിക്കുകയാണിവിടെ’’ - മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തുന്നു.
ഏറ്റുമുട്ടൽ കൊലപാതകങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയും ദേശീയ മനുഷ്യാവകാശ കമ്മിഷനും നൽകിയിട്ടുള്ള മാർഗ നിർദേശങ്ങൾ തമിഴ്‌നാട് പൊലീസും സംസ്‌ഥാന സർക്കാരും ലംഘിക്കുകയാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. സംസ്‌ഥാനത്തു നടന്ന ഏറ്റുമുട്ടൽ കൊലപാതക സംഭവങ്ങളിലൊന്നും അതിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനോ, ഉന്നത തല അന്വേഷണം നടത്തി സത്യാവസ്‌ഥ പുറത്തുകൊണ്ടുവരാനോ നീക്കമുണ്ടായിട്ടില്ല. തുടക്കത്തിൽ പ്രതിഷേധം തണുപ്പിക്കാൻ പ്രഖ്യാപിക്കുന്ന ആർഡിഒ തല അന്വേഷണം എവിടെയുമെത്താതെ ഒടുങ്ങുകയാണു പതിവ്. കുറ്റവാളിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ആത്മരക്ഷാർഥം പൊലീസ് വെടിവയ്ക്കുകയായിരുന്നുവെന്ന വാദത്തിന്റെ ബലത്തിൽ ഇതുമായി ബന്ധപ്പെട്ട കേസുകളും അവസാനിക്കും.