‘ലിഫ്റ്റ് ഒന്നുയർന്നു, പെട്ടെന്നു ശബ്ദത്തോടെ നിന്നു, ബഹളം കൂട്ടി, നിലവിളിച്ചു, ഞാൻ കരുതി തീർന്നെന്ന്’
എക്സ്റേ എടുത്ത ശേഷം ഓർത്തോ വിഭാഗം ഡോക്ടറെ കാണാൻ മുകൾനിലയിലേക്കു പോകുന്നതിനായി 11–ാം നമ്പർ ലിഫ്റ്റിൽ കയറി. ലിഫ്റ്റിന്റെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. ബട്ടൺ അമർത്തി, ലിഫ്റ്റ് ഒന്നുയർന്നു, പെട്ടെന്നു ശബ്ദത്തോടെ നിന്നു. കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ നിലത്തുവീണു പൊട്ടി. കുടുങ്ങിയെന്ന് എനിക്കു മനസ്സിലായി. പൊട്ടിയ മൊബൈൽ ചേർത്തുവച്ച ശേഷം വിളിക്കാൻ ശ്രമിച്ചെങ്കിലും കോൾ പോയില്ല. ലിഫ്റ്റിന്റെ വശങ്ങളിൽ ആഞ്ഞിടിച്ചു, ബഹളം കൂട്ടി, നിലവിളിച്ചു. ആരും കേട്ടില്ല. ലിഫ്റ്റിലെ ഫോണിലൂടെ പുറത്തേക്കു ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രവർത്തനരഹിതമായിരുന്നു. എമർജൻസി അലാം ഉപയോഗിക്കാൻ ശ്രമം നടത്തിയെങ്കിലും അതും പ്രവർത്തിച്ചില്ല. ലിഫ്റ്റിലെ ലൈറ്റും അണഞ്ഞതോടെ നല്ല ഇരുട്ടായി.

എക്സ്റേ എടുത്ത ശേഷം ഓർത്തോ വിഭാഗം ഡോക്ടറെ കാണാൻ മുകൾനിലയിലേക്കു പോകുന്നതിനായി 11–ാം നമ്പർ ലിഫ്റ്റിൽ കയറി. ലിഫ്റ്റിന്റെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. ബട്ടൺ അമർത്തി, ലിഫ്റ്റ് ഒന്നുയർന്നു, പെട്ടെന്നു ശബ്ദത്തോടെ നിന്നു. കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ നിലത്തുവീണു പൊട്ടി. കുടുങ്ങിയെന്ന് എനിക്കു മനസ്സിലായി. പൊട്ടിയ മൊബൈൽ ചേർത്തുവച്ച ശേഷം വിളിക്കാൻ ശ്രമിച്ചെങ്കിലും കോൾ പോയില്ല. ലിഫ്റ്റിന്റെ വശങ്ങളിൽ ആഞ്ഞിടിച്ചു, ബഹളം കൂട്ടി, നിലവിളിച്ചു. ആരും കേട്ടില്ല. ലിഫ്റ്റിലെ ഫോണിലൂടെ പുറത്തേക്കു ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രവർത്തനരഹിതമായിരുന്നു. എമർജൻസി അലാം ഉപയോഗിക്കാൻ ശ്രമം നടത്തിയെങ്കിലും അതും പ്രവർത്തിച്ചില്ല. ലിഫ്റ്റിലെ ലൈറ്റും അണഞ്ഞതോടെ നല്ല ഇരുട്ടായി. വായു കിട്ടിയതിനാൽ മരിച്ചില്ല. പക്ഷേ, മരണഭയം കൂടിക്കൂടി വന്നു.
കയ്യിലെ ബാഗ് നിറയെ ചികിത്സാ രേഖകളായിരുന്നു. ഒരു കുപ്പി വെള്ളം പോലും കരുതിയിരുന്നില്ല. സമയം കടന്നുപോയി. മൊബൈലിലെ ചാർജ് തീർന്നതോടെ സമയവും അറിയാൻ കഴിയാത്ത സ്ഥിതി. ലിഫ്റ്റിൽ കുടുങ്ങിയ വിവരം ഭാര്യയെയും മക്കളെയും സുഹൃത്തുക്കളെയും എങ്ങനെ അറിയിക്കുമെന്നറിയാതെ തളർന്നിരുന്നു. ജീവിതം അവസാനിച്ചെന്നു കരുതി. ബാഗ് തലയണയാക്കി കുറച്ചുനേരം കിടന്നു. ഓരോ മണിക്കൂറും ഓരോ ദിവസമായി തോന്നി. ജൂലൈ 15നു രാവിലെ ലിഫ്റ്റിന് അടുത്തെത്തി ഒരാൾ മുട്ടി. ഹലോ ഹലോ ഇവിടെ ആളുണ്ടെന്ന് ഞാൻ പറഞ്ഞു. ബാഗുമായി പുറത്തേക്കു ചാടാൻ അയാൾ ആവശ്യപ്പെട്ടു. ദൈവദൂതനെപ്പോലെ വന്ന അയാളാണ് എന്റെ ജീവൻ രക്ഷിച്ചത്.
എന്റെ സ്ഥാനത്തു ഗർഭിണിയോ കാൻസർ രോഗിയോ ഒക്കെ ആയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നെന്നു പറയാൻ കഴിയില്ല. സംഭവത്തിൽ പരാതി നൽകണോ എന്നു പാർട്ടിയുമായി ആലോചിച്ചു തീരുമാനിക്കും. ജീവിതം തിരിച്ചുകിട്ടിയതുതന്നെ അദ്ഭുതമാണ്.
(മുൻ എംപി കെ.വി.സുരേന്ദ്രനാഥിന്റെ പഴ്സനൽ സ്റ്റാഫിൽ അംഗമായിരുന്നു രവീന്ദ്രൻ നായർ. 42 വർഷമായി പൊതുപ്രവർത്തനരംഗത്തുണ്ട്)
∙ ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവം ഗുരുതര വീഴ്ച
ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഒപി ബ്ലോക്കിലെ ലിഫ്റ്റ് തകരാറിലായി ഒന്നരദിവസം രോഗി കുടുങ്ങിക്കിടന്നിട്ടും ലിഫ്റ്റ് ഓപ്പറേറ്ററും സൂപ്പർവൈസറും ഉൾപ്പെടെ ആരുമറിഞ്ഞില്ല. ലിഫ്റ്റിന്റെ ചുമതലയുള്ള സർജന്റിനെയും ലിഫ്റ്റ് ഓപ്പറേറ്ററെയും ജീവനക്കാരനെയും സസ്പെൻഡ് ചെയ്തെങ്കിലും ആശുപത്രിഭരണത്തിലെ വീഴ്ചകൾക്കെതിരെ ചോദ്യമുയരുന്നു. ഒപി ബ്ലോക്കിലെ 4 ലിഫ്റ്റിലായി 2 ഓപ്പറേറ്റർമാരാണുള്ളത്. ലിഫ്റ്റിലെ അലാമും ഫോണും പ്രവർത്തനരഹിതമായിരുന്നു. ജോലി തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ലിഫ്റ്റ് പ്രവർത്തിക്കുന്നുണ്ടോയെന്നു പരിശോധിക്കേണ്ടത് ഓപ്പറേറ്ററാണ്. പിഴവു കണ്ടെത്തിയാൽ സൂപ്പർവൈസറെ അറിയിക്കണം.
ഓരോ ദിവസവും ഒപി പ്രവർത്തനം അവസാനിക്കുമ്പോൾ ലിഫ്റ്റ് താഴെയെത്തിച്ച് ഡോർ തുറന്നു പരിശോധിച്ച് ലോക്ക് ചെയ്യണം. രോഗി ലിഫ്റ്റിൽ കുടുങ്ങിയ ദിവസം പക്ഷേ, ഇതുണ്ടായില്ല. ലിഫ്റ്റ് കേടായാൽ ഔട്ട് ഓഫ് സർവീസ് എന്ന ബോർഡ‍് ഡോറിൽ വയ്ക്കണം. ശനിയാഴ്ച 9 മുതൽ 3 വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നയാൾ ലിഫ്റ്റ് പരിശോധിച്ചില്ലെന്നും ഇതു ഗുരുതരവീഴ്ചയെന്നുമാണ് പ്രാഥമിക അന്വേഷണം നടത്തിയ മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറും മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും ഉൾപ്പെടുന്ന സംഘത്തിന്റെ വിലയിരുത്തൽ. ആശുപത്രിയിൽ 11 ലിഫ്റ്റ് ഓപ്പറേറ്റർമാരുണ്ട്. ഇതിൽ ഞായറാഴ്ച രാത്രി ഡ്യൂട്ടിയിൽ കയറിയ ഓപ്പറേറ്ററാണു രോഗിയെ രക്ഷിച്ചത്.
ലിഫ്റ്റ് തകരാർ പതിവ്
മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകളിൽ ഭൂരിപക്ഷവും കേടാകുന്നത് പതിവാണ്. ആകെയുള്ള 19 ലിഫ്റ്റുകളിൽ 15 എണ്ണവും സ്ഥിരമായി തകരാറിലാകുന്നവയാണ്. വാർഷിക അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതാണു കാരണം. കാലാവധി കഴിഞ്ഞ ലിഫ്റ്റുകൾ മാറ്റിസ്ഥാപിക്കാനും തയാറാകുന്നില്ല. സ്കാനിങ് വിഭാഗത്തിലെ ലിഫ്റ്റുകളിൽ ഒരെണ്ണവും ജൂലൈ 15നു കേടായ നിലയിലായിരുന്നു.
∙ പരാതി കിട്ടിയിട്ടും ഉഴപ്പി പൊലീസ്
സിപിഐ തിരുമല ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ തിരുമല രവിയെ കാണാതായി ഒരു ദിവസം കഴിഞ്ഞു ലഭിച്ച പരാതിയിൽ മെഡിക്കൽ കോളജ് പൊലീസും ഉഴപ്പിയെന്ന് ആരോപണം. ഞായർ രാത്രി 11.30ന് രവിയുടെ മകൻ ഹരിശങ്കർ മെഡിക്കൽ കോളജ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയെങ്കിലും പൊലീസ് കേസ് റജിസ്റ്റർ ചെയ്തില്ല. നൈറ്റ് പട്രോളിങ് സംഘത്തിനു വിവരം കൈമാറിയെന്നു പറഞ്ഞു ഹരിശങ്കറിനെ മടക്കിയയച്ചു. സൈബർ സെല്ലിൽ ഫോൺ നമ്പർ നൽകിയെങ്കിലും ലൊക്കേഷൻ കണ്ടെത്താനായില്ലെന്നും അറിയിച്ചു.
രവിയുടെ ഫോൺ അവസാനമായി പ്രവർത്തിച്ച ലൊക്കേഷൻ ഉടൻ കണ്ടെത്തിയിരുന്നെങ്കിൽ വൈകാതെതന്നെ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് എത്താനാകുമായിരുന്നു. രാത്രി വൈകി ലഭിച്ച പരാതിയായതിനാലാണ് കേസ് എടുക്കുന്നതു പിറ്റേന്നത്തേക്കു മാറ്റിവച്ചതെന്നും ജൂലൈ 15ന് രാവിലെ കേസ് എടുക്കുന്നതിനു നടപടി ആരംഭിച്ചതിനു പിന്നാലെയാണ് ആളെ ലിഫ്റ്റിനുള്ളിൽ കണ്ടെത്തിയതെന്നുമാണ് പൊലീസിന്റെ വിശദീകരണം.