ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ ലക്ഷ്യമിട്ടുള്ള കർമപദ്ധതികൾ ആസൂത്രണം ചെയ്താണ് 2 ദിവസത്തെ കെപിസിസി ക്യാംപ് എക്സിക്യൂട്ടീവിന് വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ തുടക്കമിട്ടത്. ഓഗസ്റ്റിൽ കേരളത്തിലെ എല്ലാ വാർഡുകളിലും കമ്മിറ്റി രൂപീകരണം പൂർത്തിയാക്കണമെന്നും വാർഡ് കമ്മിറ്റികൾക്ക് ഓഫിസ് നിർമിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ക്യാംപിൽ അവതരിപ്പിച്ച കെപിസിസി നയരേഖയായ ‘വിഷൻ 2025’ൽ നിർദേശിക്കുന്നു. സർക്കാരിന്റെ ജനവിരുദ്ധതയ്ക്കെതിരെ സമരങ്ങൾ ‍ആരംഭിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ ലക്ഷ്യമിട്ടുള്ള കർമപദ്ധതികൾ ആസൂത്രണം ചെയ്താണ് 2 ദിവസത്തെ കെപിസിസി ക്യാംപ് എക്സിക്യൂട്ടീവിന് വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ തുടക്കമിട്ടത്. ഓഗസ്റ്റിൽ കേരളത്തിലെ എല്ലാ വാർഡുകളിലും കമ്മിറ്റി രൂപീകരണം പൂർത്തിയാക്കണമെന്നും വാർഡ് കമ്മിറ്റികൾക്ക് ഓഫിസ് നിർമിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ക്യാംപിൽ അവതരിപ്പിച്ച കെപിസിസി നയരേഖയായ ‘വിഷൻ 2025’ൽ നിർദേശിക്കുന്നു.

സർക്കാരിന്റെ ജനവിരുദ്ധതയ്ക്കെതിരെ സമരങ്ങൾ ‍ആരംഭിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇത്രമാത്രം ഞെക്കിക്കൊന്ന ഭരണകൂടം കേരളത്തിലുണ്ടായിട്ടില്ല. സെപ്റ്റംബർ ആദ്യവാരം മുതൽ വാർഡ് കേന്ദ്രീകരിച്ച് വോട്ടർപട്ടിക പഠിക്കലും തുടർപ്രവർത്തനവും ആരംഭിക്കണം. അശാസ്ത്രീയ വാ‍ർഡ് വിഭജനം നടന്നാൽ നേരിടാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഡീലിമിറ്റേഷൻ കമ്മിറ്റികൾ ഒരാഴ്ചയ്ക്കകം രൂപീകരിക്കണമെന്നും നയരേഖയിൽ ചൂണ്ടിക്കാട്ടി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു തയാറെടുപ്പുകൾക്കു നേതൃത്വം നൽകാൻ ഓരോ ജില്ലയിലും 3 മുതിർന്ന അംഗങ്ങളുടെ സമിതിയെ നിയോഗിക്കാൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയും തീരുമാനിച്ചു. 

കെ.സി. വേണുഗോപാൽ (ചിത്രം: രാഹുൽ ആർ. പട്ടം/ മനോരമ)
ADVERTISEMENT

കോൺഗ്രസിന്റെ മോശം കാലം കഴിഞ്ഞുവെന്നും മോശമാക്കണമെന്ന് നമ്മൾ ഒന്നിച്ചു തീരുമാനിച്ചാൽ അല്ലാതെ ഇനി ആ കാലം വരില്ലെന്നും ഉദ്ഘാടനപ്രസംഗത്തിൽ കെ.സി.വേണുഗോപാൽ പറഞ്ഞു. 5 വോട്ടു കൂട്ടാനായില്ലെങ്കിലും 10 വോട്ടു കുറയ്ക്കുന്ന രീതിയിലാവരുത് നമ്മുടെ ചർച്ചകളെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആശയപ്രചാരണം കൊണ്ടുമാത്രം തിരഞ്ഞെടുപ്പു വിജയിക്കില്ലെന്നും സോഷ്യൽ എൻജിനീയറിങ്ങിനു മതനേതാക്കളെ കണ്ടതുകൊണ്ടു മാത്രം കാര്യമില്ലെന്നും സതീശൻ പറഞ്ഞു. എല്ലാ വിഭാഗങ്ങൾക്കും ആത്മവിശ്വാസം പകരാനുള്ള ശ്രമമാണു വേണ്ടത്. നമ്മൾ അവർക്കൊപ്പമുണ്ടെന്ന വിശ്വാസം പകരാനാകണം. ഇടതുസർക്കാരിന്റെ ദുഷ്ചെയ്തികൾക്കു ബദൽ മാർഗങ്ങളും പരിഹാരനിർദേശങ്ങളും അവതരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

പാർട്ടിയിൽനിന്നു പോകാനിരിക്കുന്നവരോടു പോകരുതെന്ന് 3 പ്രാവശ്യം പറയും. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കും. എന്നിട്ടും കേൾക്കാത്തവർക്കു സലാം പറഞ്ഞു മുന്നോട്ടുപോകും.

കെ.സി. വേണുഗോപാൽ

എൽഡിഎഫ് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ശക്തമാക്കണമെന്നും പിണറായി വിജയനും സിപിഎമ്മും ജനവിരുദ്ധരായതിനു സമാനമായ തെറ്റ് കോൺഗ്രസ് ആവർത്തിക്കരുതെന്നും കെപിസിസി പ്രസി‍ഡന്റ് കെ.സുധാകരൻ പറഞ്ഞു. ആനുകൂല്യം കൊടുക്കുന്നവർക്കു വോട്ടു നൽകുന്നൊരു പുതിയ ട്രെൻഡ് കേരളത്തിലും തുടങ്ങിക്കഴിഞ്ഞുവെന്നും ആശയ പ്രചാരണത്തിനൊപ്പം ജനങ്ങൾക്ക് ആവശ്യമായ ഘട്ടങ്ങളിലെല്ലാം അവർക്കൊപ്പം നാമുണ്ടെന്ന രീതിയിൽ പ്രവർത്തനത്തിൽ മാറ്റം വരുത്തണമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മുൻ കെപിസിസി പ്രസിഡന്റുമാരായ കെ. മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം.സുധീരൻ എന്നിവർ ക്യാംപ് എക്സിക്യൂട്ടീവിൽ എത്തിയില്ല. സുധീരൻ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നു സംഘാടകർ പറഞ്ഞു. മുരളീധരൻ എത്തുമെന്നാണു പ്രതീക്ഷയെന്നു വി.ഡി.സതീശൻ പറഞ്ഞു. 

കെ. സുധാകരൻ (ചിത്രം: രാഹുൽ. ആർ. പട്ടം / മനോരമ)
ADVERTISEMENT

∙ ‘കമ്യൂണിസ്റ്റ് വിരോധത്തിന്റെ പേരിൽ മാറ്റിനിർത്തരുത്’

ബിജെപിയുടെ വോട്ടു വർധന ഗൗരവത്തോടെ കാണണം. സിപിഎം അപചയത്തിന്റെ വക്കിലാണ്. സിപിഎമ്മിന്റെ ദുഷ്ചെയ്തികളെ മനസ്സുകൊണ്ട് അംഗീകരിക്കാത്ത സിപിഎമ്മുകാരെ പഴയ കമ്യൂണിസ്റ്റ് വിരോധത്തിന്റെ പേരുപറഞ്ഞു മാറ്റിനിർത്തരുത്. അത്തരക്കാരോടു കൂടുതൽ അടുക്കണം. ഓരോ പ്രദേശത്തെയും എല്ലാ വിഭാഗക്കാരുമായും പാർട്ടി ഭാരവാഹികൾക്ക് ഊഷ്മള ബന്ധമുണ്ടാവണം. പാർട്ടി പ്രവർത്തകർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ മുഴുകണം.

ADVERTISEMENT

∙ ക്യാംപ് മുതൽ ക്യാംപ് വരെ; കോൺഗ്രസിനു നല്ല കാലം

വയനാട്ടിൽ നടന്ന കെപിസിസിയുടെ 2 നേതൃക്യാംപുകൾക്കിടെ രാഷ്ട്രീയ സാഹചര്യങ്ങളിലും കോൺഗ്രസിനുള്ളിലും ഉണ്ടായതു പ്രകടമായ മാറ്റം. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയും ദേശീയ രാഷ്ട്രീയരംഗത്തു തുടർച്ചയായുണ്ടായ തിരിച്ചടികളുടെയും പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ ലീഡേഴ്സ് മീറ്റ്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഇത്തവണ ക്യാംപ് എക്സിക്യൂട്ടീവ് നടക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം വൻ വിജയമായതും ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തിയതും പ്രതിപക്ഷനേതാവ് എന്ന നിലയിലുള്ള രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രകടനവുമെല്ലാം വരാനിരിക്കുന്നതു കോൺഗ്രസിന്റെ നല്ല കാലമാണെന്നതിന്റെ തെളിവാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രസംഗത്തിൽ പറയുകയും ചെയ്തു. 

രമേശ് ചെന്നിത്തല, വി.ഡി.സതീശൻ (File Photo by PTI)

പാർട്ടിക്കു പുറത്തുപോയവരെല്ലാം നിരാശരാണെന്നും കൂടുതൽ വിജയമുണ്ടായാൽ അവരെല്ലാം തിരിച്ചെത്തുമെന്നും പ്രതിനിധികൾ പ്രതീക്ഷ പങ്കുവച്ചു. രാഹുൽ കേരളത്തിൽനിന്ന് എംപിയായതിനു ശേഷമുള്ള രണ്ടാമത്തെ കെപിസിസി നേതൃയോഗമാണു വയനാട്ടിൽ 2023 മേയ് ആദ്യം നടന്നത്. പരമാവധി നേതാക്കളെ ഒരുമിച്ചിരുത്തി ചർച്ച നടത്തുന്നതു വിജയമാണെന്ന വിലയിരുത്തലിലാണു കോൺഗ്രസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോൽവിക്കു ശേഷമാണു നേതാക്കൾ ഒരുമിച്ച് ഒരു സ്ഥലത്ത് ക്യാംപ് ചെയ്തുള്ള ചർച്ചകൾക്കു കെപിസിസി തുടക്കം കുറിച്ചത്. 2022ൽ ജൂലൈയിൽ കോഴിക്കോട് നവസങ്കൽപ് ചിന്തൻ ശിബിർ നടന്നു. 2023 മേയിൽ ബത്തേരിയിൽ സംസ്ഥാന ലീഡേഴ്സ് മീറ്റും നടത്തി.

English Summary:

A Closer Look at the KPCC Camp Executive at Sulthan Bathery