തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലെ ചുമതല ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കു നൽകി കെപിസിസി ക്യാംപ് എക്സിക്യൂട്ടീവിനു സമാപനം. ആറു കോർപറേഷനുകളിലെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ചുമതല കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയും ഉൾപ്പെടെ പ്രധാന നേതാക്കൾ ഏറ്റെടുക്കാൻ ധാരണയിലെത്തി. ചിട്ടയായ സംഘടനാ പ്രവർത്തനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കുക എന്നതാണു യോഗത്തിന്റെ പൊതു തീരുമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ കോർപറേഷന്റെ ചുമതല കെ.സുധാകരന‌ാണ്. വി.ഡി.സതീശൻ (കൊച്ചി), രമേശ് ചെന്നിത്തല (കോഴിക്കോട്), റോജി എം. ജോൺ (തൃശൂർ), വി.എസ്.ശിവകുമാർ (കൊല്ലം), പി.സി.വിഷ്ണുനാഥ് (തിരുവനന്തപുരം) എന്നിവർക്കാണു മറ്റു കോർപറേഷനുകളുടെ ചുമതല. ഇതിനു പുറമേ ജില്ലകളെ 3 മേഖലകളായി വിഭജിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റുമാർക്കും ചുമതല നൽകി. തിരുവനന്തപുരം മേഖലയുടെ ചുമതല കൊടിക്കുന്നിൽ സുരേഷ് എംപിക്കും എറണാകുളം മേഖലയുടേത് ടി.എൻ.പ്രതാപനും കോഴിക്കോട് മേഖലയുടേത് ടി.സിദ്ദീഖ് എംഎൽഎയ്ക്കും നൽകി.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റും സ്ഥാനാർഥിയുമായ കെ.സുധാകരനും (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

ജില്ലകളുടെ സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിമാർക്കു പുറമേ ജില്ലാതല മേൽനോട്ട ചുമതല ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കു കൂടി നൽകി. തിരുവനന്തപുരം– തിരുവഞ്ചൂർ രാധാകൃഷ്ണൻ, കൊല്ലം– അടൂർ പ്രകാശ്, പത്തനംതിട്ട– ഷാനിമോൾ ഉസ്മാൻ, ആലപ്പുഴ– കെ.സി.ജോസഫ്, കോട്ടയം– ബെന്നി ബഹനാൻ, ഇടുക്കി– ജോസഫ് വാഴയ്ക്കൻ, എറണാകുളം– ആന്റോ ആന്റണി, തൃശൂർ– എ.പി.അനിൽകുമാർ, പാലക്കാട്– ടി.എൻ.പ്രതാപൻ, മലപ്പുറം– എം.കെ.രാഘവൻ, കോഴിക്കോട്– രാജ്‌മോഹൻ ഉണ്ണിത്താൻ, വയനാട്–സണ്ണി ജോസഫ്, കണ്ണൂർ– ടി.സിദ്ദിഖ്, കാസർകോട്–ഷാഫി പറമ്പിൽ എന്നിവർക്കാണു ചുമതല. ജില്ലകളുടെ ചുമതല വഹിക്കുന്ന കെപിസിസി ജനറൽ സെക്രട്ടറിമാരുമായി ചേർന്ന് ഇവർ പ്രവർത്തിക്കും.

∙ ജീവകാരുണ്യത്തിന് കോൺഗ്രസ്

ADVERTISEMENT

സംസ്ഥാനത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജീവകാരുണ്യ സംഘടനകൾ റജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിക്കാനും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവർത്തനഫണ്ട് സമാഹരിക്കാനും കെപിസിസി ക്യാംപ് എക്സിക്യൂട്ടീവിലെ മാർഗരേഖ നിർദേശിച്ചു. ഇതുൾപ്പെടെ 20 ഇനങ്ങളാണു മാർഗരേഖയിലുള്ളത്. ജീവകാരുണ്യ സംഘടന വിവാദങ്ങൾക്കതീതമായി പ്രവർത്തിക്കുന്നുവെന്നു ബ്ലോക്ക് കമ്മിറ്റികൾ ഉറപ്പാക്കണം. ഇത്തരം സംഘടനകൾ ഒരു പഞ്ചായത്തിൽ ഒന്നിലേറെയുണ്ടെങ്കിൽ ഡിസിസികൾ ‍ഇടപെട്ട് അവരെ ഒറ്റ സംഘടനയാക്കി മാറ്റണം. സംഘടനകൾ വിഭാഗീയമായി പ്രവർത്തിക്കരുത്.

(ഫയൽ ചിത്രം: മനോരമ)

3 ഘട്ടങ്ങളിലായി ലഘുലേഖകൾ വിതരണം ചെയ്ത് ഓരോ വീടും സന്ദർശിച്ചു ഫണ്ട് ശേഖരിക്കാനാണു നിർദേശം. കെപിസിസിയുടെ മേൽനോട്ടത്തിൽ ഇങ്ങനെ ശേഖരിക്കുന്ന ഫണ്ട് ഡിസിസികളിൽ പ്രധാന നേതാക്കളുടെ ജോയിന്റ് അക്കൗണ്ടുകളിൽ സ്ഥിരനിക്ഷേപമാക്കും. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കുമെന്ന് ഉറപ്പുവരുത്തും. ഫണ്ടുശേഖരണത്തിന്റെ ആദ്യഘട്ടമായി നവംബർ 1 മുതൽ ഡിസംബർ 1 വരെ വാർഡിൽനിന്നു ശേഖരിക്കേണ്ടത് 50,000 രൂപയാണ്. 2025 ഏപ്രിലിലും സെപ്റ്റംബറിലും രണ്ടും മൂന്നും ഘട്ട ഫണ്ട് ശേഖരിക്കും.

ADVERTISEMENT

∙ സമുദായ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കണം

ഓരോ മണ്ഡലം കമ്മിറ്റിയും അതതു പ്രദേശത്തെ സമുദായ സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കണമെന്നു കെപിസിസി മാർഗരേഖ. ഇത്തരം ബന്ധം ഇല്ലാതായതു മൂലം വർഗീയ സംഘടനകളും വിശ്വാസവിരുദ്ധ പാർട്ടികളും അവിടെ നുഴഞ്ഞുകയറിയെന്നു നയരേഖയിൽ പറയുന്നു. ഗ്രന്ഥശാലകൾ, യൂത്ത് ക്ലബുകൾ, ജീവകാരുണ്യസംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീകൾ, കുടുംബയോഗങ്ങൾ, വാട്സാപ് കൂട്ടായ്മകൾ എന്നിവയുടെ ഭാരവാഹികളുടെ വിവരശേഖരണം നടത്തി ഓഗസ്റ്റ് 15ന് അകം മണ്ഡലം കമ്മിറ്റികൾ ഡിസിസിക്കു കൈമാറണം. പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള നേതാക്കളും മാസത്തിൽ കുറഞ്ഞത് ഒരു ദിവസം അവരുടെ വാർഡിൽ പാർട്ടി പ്രവർത്തനത്തിന് ചെലവഴിക്കണം. പഞ്ചായത്ത്, മുനിസിപ്പൽ, ജില്ലാ തലങ്ങളി‍ൽ പ്രമുഖരെ പങ്കെടുപ്പിച്ചു വികസന സെമിനാറുകളും സംസ്ഥാനതലത്തിൽ വികസന കോൺഗ്രസും സംഘടിപ്പിക്കും.

∙ ‘പാർട്ടി അനുവദിച്ച പണം പോലും മുരളി കൈമാറിയില്ല’

തോറ്റാൽ പാർട്ടിയെ കുറ്റം പറയും, ജയിച്ചാൽ അതു സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവമാകും– തൃശൂരിൽ കെ.മുരളീധരൻ തോറ്റതിനെക്കുറിച്ച് ടി.എൻ.പ്രതാപൻ കെപിസിസി ക്യാംപ് എക്സിക്യൂട്ടീവിന്റെ സമാപനദിവസം നടന്ന ചർച്ചയിൽ ആഞ്ഞടിച്ചു. തോറ്റതിന്റെ പൂർണ ഉത്തരവാദിത്തം മുരളിക്കു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചെലവിലേക്കു പാർട്ടി അനുവദിച്ച പണം പോലും മുരളി കൈമാറിയിട്ടില്ല. തോറ്റശേഷവും പാർട്ടിക്കെതിരെ പറഞ്ഞുനടക്കുന്ന മുരളിക്കെതിരെ നടപടിയെടുക്കാത്ത നേതൃത്വത്തെയും പ്രതാപൻ ‍വിമർശിച്ചു.

തൃശൂർ ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി കെ.മുരളീധരൻ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചുള്ള റോഡ് ഷോയ്ക്ക് തുറന്ന വാഹനത്തിലേക്കു കയറിയപ്പോൾ ടി.എൻ പ്രതാപൻ ചുംബിക്കുന്നു. ഫയൽ ചിത്രം: വിഷ്ണു വി.നായർ ∙മനോരമ

‘ഞാനും തോറ്റിരുന്നു, പക്ഷേ എന്റെ വീട്ടിൽ നേതാക്കളാരും വന്ന് ആശ്വസിപ്പിച്ചിരുന്നില്ല. എന്നാൽ, തോറ്റ മുരളിയുടെ വീട്ടിൽ പോകാൻ നേതാക്കളുണ്ട്, എന്നിട്ടും പാർട്ടിക്കെതിരെ വിമർശനമുന്നയിച്ചു നടക്കുകയാണ് മുരളി’– രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ നേതൃത്വത്തിനു ധൈര്യമുണ്ടോയെന്ന് ഷാനിമോൾ വെല്ലുവിളിച്ചു. ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവും നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുന്നയിച്ചു. പെരുവന്താനം മണ്ഡലം പ്രസിഡന്റ് ഷാജി പുല്ലാടിനെ താനറിയാതെ കെപിസിസി ഇടപെട്ടു നീക്കിയ വിഷയത്തിലായിരുന്നു പ്രതികരണം.

English Summary:

Local Body Election Strategies Emerge from KPCC Camp Executive Meeting