‘‘വേമ്പനാട്ടു കായലിലെ കാറ്റിൽ പ്രൗ‍‍ഢിയാർന്നു തലയാട്ടി നിൽക്കുന്ന തെങ്ങിൻ തോപ്പുകളുടെ ആകാശ വിതാനവും സമൃദ്ധവും ഹരിതാഭവുമായ നെൽവയലേലകളും അവയ്ക്കിടയിലൂടെ വളഞ്ഞു പുളഞ്ഞൊഴുകുന്ന ചെറുതും വലുതുമായ തോടുകളുമൊക്കെ ചേർന്നു സൃഷ്ടിക്കുന്ന മനോഹരമായ പ്രകൃതി പശ്ചാത്തലത്തിലാണു വെള്ള സിമന്റിന്റെ തറവാടായ ദ് ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്’’. മനോഹരമായ വർണന ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിന്റെ (ടിസിഎൽ) വെബ്സൈറ്റിലെ ആമുഖത്തിലുണ്ട്. ഈ ഹരിതാഭയും പച്ചപ്പും പ്രകൃതിയിലും ജീവനക്കാരുടെ ജീവിതത്തിലുമുണ്ടായിരുന്നത് ഭൂതകാലത്തിലെ കെട്ടുക്കഥക്കാലമായി മാറിയിട്ട് 2 പതിറ്റാണ്ടിൽ ഏറെയായി. 2000 മുതൽ കമ്പനി നഷ്ടത്തിലൂടെയാണു പോകുന്നതെന്നു നിയമസഭയിൽ അടുത്തിടെ മന്ത്രി പി.രാജീവ് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ അഭിമാനമായിരുന്ന ട്രാവൻകൂർ സിമന്റ്സിന് എന്തു പറ്റി? ഈ ചോദ്യത്തിനു കാരണമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാക്കനാട്ടെ സ്ഥല വിൽപനയ്ക്ക് വീണ്ടും ടെൻഡർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിക്കാൻ ട്രാവൻകൂർ സിമന്റ്സ് ബോർഡ് യോഗം തീരുമാനിച്ചു. ഒന്നിച്ചു വിൽക്കാൻ പറ്റിയില്ലെങ്കിൽ പ്ലോട്ടുകളായി തിരിച്ച് വിൽക്കാനും ശ്രമിക്കണമെന്നാണ് അഭ്യർഥന. ഇതിൽ സർക്കാർ വീണ്ടും അനുമതി നൽകണം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വസ്തു വിൽപനയിലേക്കു കടക്കാൻ ഇനിയും മാസങ്ങൾ വേണ്ടി വരും. പ്രതിസന്ധി പരിഹരിക്കാൻ വ്യവസായ വകുപ്പ്, റിയാബ്, സിമന്റ്സ് മാനേജ്മെന്റ്, ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ വിശദ മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാരിനു നേരത്തെ തന്നെ സമർപ്പിച്ചിട്ടുണ്ട്. ഉൽപാദനം ഇരട്ടിയാക്കുക, ഗ്രേ സിമന്റ് ഉൽപാദനത്തിലേക്കു കടക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രധാനം. 3 പ്ലാന്റുകളുള്ള ടിസിഎല്ലിൽ നിലവിലെ സൗകര്യം ഉപയോഗിച്ചു തന്നെ ഗ്രേ സിമന്റ് ഉൽപാദനം നടത്താം. ഇതിനുള്ള സർക്കാർ അനുമതിയാണു വേണ്ടത്. സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തിന് ഇത് എത്രത്തോളം സാധിക്കും എന്നതിലാണു 78 വർഷം പഴക്കമുള്ള ടിസിഎല്ലിന്റെ ഭാവി.

ട്രാവൻകൂർ സിമന്റ്സ് ഫാക്ടറി. (Photo Credit: https://www.travcement.com)
ADVERTISEMENT

∙ ലാഭം നൽകിയത് കക്ക സിമന്റ്, ക്ലിങ്കർ വന്നതോടെ നഷ്ടം

തിരുവിതാംകൂറിന്റെ വ്യവസായ വികസനത്തിനു സിമന്റിന് എത്രത്തോളം പ്രധാന്യമുണ്ടെന്നു തിരിച്ചറിഞ്ഞ ദിവാൻ സി.പി.രാമസ്വാമി അയ്യരാണു വേമ്പനാട് കായലിന്റെ തീരത്തു സിമന്റ് കമ്പനി എന്ന ആശയത്തിനു പിന്നിൽ. സ്വാതന്ത്ര്യത്തിന് ഒരു വർഷം മുൻപ് 1946ൽ ട്രാവൻകൂർ സിമന്റ്സ് അങ്ങനെ സ്ഥാപിതമായി. 1949 ഓഗസ്റ്റിൽ ഗ്രേ സിമന്റിന്റെ ഉൽപാദനം ട്രാവൻകൂർ സിമന്റ്സിൽ ആരംഭിച്ചു. 1959ൽ വൈറ്റ് സിമന്റ് നിർമാണവും ടിസിഎല്ലിൽ തുടങ്ങി. 1974 മുതൽ വൈറ്റ് സിമന്റ് ഉൽപാദനത്തിലേക്കു മാത്രമായി കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചു. 1989ൽ സർക്കാർ കമ്പനിയായി ടിസിഎൽ മാറി. വൈറ്റ് സിമന്റ്, വാൾപുട്ടി എന്നിവയാണ് ഇപ്പോൾ ടിസിഎല്ലിന്റെ പ്രധാന ഉൽപന്നങ്ങൾ. വേമ്പനാട് കായലിൽ നിന്നു കക്ക നീറ്റി അതിൽ നിന്നു സിമന്റ് ഉണ്ടാക്കുകയാണു ടിസിഎൽ ചെയ്തു കൊണ്ടിരുന്നത്.

ട്രാവൻകൂർ സിമന്റ്സിൽ നിർമിക്കുന്ന സിമന്റ്. (Photo Credit: https://www.travcement.com)
ADVERTISEMENT

എന്നാൽ കക്ക വാരലിനു നിരോധനം വന്നതോടെ വിദേശത്തു നിന്ന് അസംസ്കൃത വസ്തുവായ ക്ലിങ്കർ ഇറക്കുമതി ചെയ്താണു കമ്പനിയുടെ പ്രവർത്തനം. വേമ്പനാട് എന്ന ബ്രാൻഡിൽ ആണു ഉൽപന്നങ്ങൾ പുറത്തിറക്കുന്നത്. എംസി റോഡിൽ നാട്ടകത്തിനു സമീപം 56 ഏക്കറിലാണു ടിസിഎൽ സ്ഥിതി ചെയ്യുന്നത്. 3 പ്ലാന്റുകൾ ഇവിടെയുണ്ട്. 10,000 ടൺ വൈറ്റ് സിമന്റ്, 150 ടൺ വോൾപുട്ടി എന്നിങ്ങനെയാണു ഇപ്പോഴത്തെ പ്രതിവർഷ ഉൽപാദനം. വേമ്പനാട് കായലിൽ നിന്നു കക്ക വാരുന്നതിനു വിലക്ക് വന്നതോടെ വിദേശത്തു നിന്നു ക്ലിങ്കർ ഇറക്കുമതി ആരംഭിച്ചതോടെയാണ് കമ്പനിയുടെ പ്രതിസന്ധി ആരംഭിക്കുന്നത്. ക്ലിങ്കർ ഇറക്കുമതിക്കു വലിയ തുക വേണ്ടി വന്നു. ഇതിനൊപ്പം കമ്പനിയുടെ നടത്തിപ്പിലെ വീഴ്ചകളും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ജീവനക്കാരുടെ ആനുകൂല്യങ്ങൾ സമയത്ത് നൽകാതിരുന്നതും പ്രതിസന്ധി വർധിപ്പിച്ചു.

 2.79 ഏക്കർ സ്ഥലത്തിന്റെ സർക്കാർ നിശ്ചയിച്ച ന്യായവില 21.72 കോടി രൂപയാണ്. ഇതിൽ നിന്ന് ഒരു രൂപ മാത്രമാണു സ്വകാര്യ വ്യക്തി അധികം ക്വോട്ട് ചെയ്തത്. സ്ഥലം വിറ്റിരുന്നെങ്കിലും കമ്പനിയുടെ നഷ്ടം തുടരുമെന്ന് ഉറപ്പായിരുന്നു. 

ഇതിനൊപ്പം സർക്കാർ പാട്ടത്തുക വർധിപ്പിച്ചതും തിരിച്ചടിച്ചു. നാട്ടകം വില്ലേജിൽ സർക്കാർ പാട്ടത്തിനു നൽകിയ 56 ഏക്കർ സ്ഥലത്താണു ട്രാവൻകൂർ സിമന്റ്സ് സ്ഥിതി ചെയ്യുന്നത്. 2016 വരെ 21,000 രൂപയായിരുന്നു പ്രതിവർഷ പാട്ടം. ഇതിനുശേഷം പാട്ടം പുതുക്കി. ഇപ്പോൾ വർഷം ഒരു കോടിക്ക് അടുത്ത് പാട്ടം നൽകണം. പാട്ടത്തുക പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി പാട്ടം സ്വീകരിച്ചിരുന്നില്ല. ഇപ്പോൾ 13 കോടി രൂപ പാട്ടം നൽകണമെന്നാണ് അറിയിപ്പ്. ഒറ്റയടിക്ക് ഇത്രയും തുക വന്നതോടെ പ്രതിസന്ധിയായി. വിരമിച്ച ജീവനക്കാർക്ക് നൽകാനുള്ള തുക 8 കോടി രൂപയോളം വരും. ക്ലിങ്കർ വാങ്ങിയത് അടക്കമുള്ള കുടിശികകൾ 22 കോടി രൂപയോളം വരുന്നു എന്നാണു കണക്ക്. ഇങ്ങനെ പാട്ടത്തുക ഒഴിച്ചുള്ള ബാധ്യത 30 കോടി രൂപ കവിഞ്ഞു. ക്ലിങ്കർ ഇറക്കുമതി മുടങ്ങുന്നതിനാൽ പല ഉൽപാദനവും പല സമയങ്ങളിൽ മുടങ്ങി. ഇപ്പോൾ 9 മാസമായി ജീവനക്കാർക്കു കൃത്യമായി ശമ്പളവും നൽകുന്നില്ല.

ADVERTISEMENT

∙ ബജറ്റുകളിൽ പദ്ധതികൾ; പ്രാവർത്തികമാകില്ല

എന്തുകൊണ്ടാണ് സ്ഥലം വിറ്റ് കടം വീട്ടേണ്ട സ്ഥിതിയിലേക്ക് കമ്പനി നീങ്ങിയത്. അതിനുള്ള ഉത്തരം ഇവിടെയുണ്ട്. എൽഡിഎഫ് സർക്കാർ വന്ന ശേഷം വിവിധ പദ്ധതികൾക്കായി ബജറ്റുകളിൽ പണം അനുവദിച്ചു. എന്നാൽ ഇതൊന്നും പ്രയോജനപ്പെട്ടില്ല. ആ വാഗ്ദാനങ്ങൾ ഇവയാണ്. വിവിധ കാലയളവുകവിൽ സർക്കാർ ടിസിഎല്ലിന് സഹായ ധനം അനുവദിച്ചിട്ടുണ്ട്. 

ബജറ്റിൽ അനുവദിച്ച തുക

∙ 2017

10 കോടി – ഗ്രേ സിമന്റ്സ് ഗ്രൈൻഡിങ് യൂണിറ്റ് (നടന്നില്ല) 

∙ 2018

10 കോടി – വൈറ്റ് സിമന്റ് യൂണിറ്റിന്റെ ആധുനികവൽക്കരണം (നടന്നില്ല) 

∙ 2019

2 കോടി – വൈറ്റ് സിമന്റ് യൂണിറ്റിന്റെ ആധുനികവൽക്കരണ പദ്ധതി തുടരുന്നതിന് (നടന്നില്ല) 

∙ 2020

10 കോടി – ഗ്രേ സിമന്റ് പ്ലാന്റ് പുനരുദ്ധാരണം, വാൾ പുട്ടി യൂണിറ്റ് ആധുനികവൽക്കരണം (നടന്നില്ല) 

∙ 2021

10 കോടി – ഗ്രേ സിമന്റ് പ്ലാന്റ് പുനരുദ്ധാരണം, കെഎസ്ഇബിക്ക് ഇലക്ട്രിക് പോസ്റ്റുകൾ നിർമിക്കുക (നടന്നില്ല) 

∙ 2022

6 കോടി – 2021ലെ ഗ്രേ സിമന്റ് പ്ലാന്റ് പുനരുദ്ധാരണം, കെഎസ്ഇബിക്ക് ഇലക്ട്രിക് പോസ്റ്റുകൾ നിർമിക്കുക എന്നീ പദ്ധതികൾ തുടരാൻ (നടന്നില്ല) 

∙ 2023

5 കോടി – വാൾപുട്ടി നിർമാണ യൂണിറ്റിന്റെ ആധുനിക വൽക്കരണം, പുതിയ പാക്കിങ് മെഷീൻ (നടന്നില്ല) 

∙ 2024

4 കോടി – വാൾപുട്ടി നിർമാണ യൂണിറ്റിന്റെ ആധുനികവൽക്കരണം, പുതിയ പാക്കിങ് മെഷീൻ (നടന്നില്ല) 

∙ ഇനി പ്രതീക്ഷ സ്ഥലം വിൽപ്പനയിൽ

പ്രതിസന്ധികളിലൂടെയാണ് കമ്പനിയുടെ യാത്ര. വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകാതെ വന്നതോടെ 2019നു ശേഷം വിരമിച്ച ജീവനക്കാർ ഏറ്റുമാനൂർ ലേബർ കോടതിയേയും തുടർന്നു ഹൈക്കോടതിയേയും സമീപിച്ചു. ഹൈക്കോടതിയെ സമീപിച്ച 36 ജീവനക്കാരുടെ പരാതിയിൽ കമ്പനി സ്ഥലങ്ങള്‍ ജപ്തി ചെയ്യാനും അക്കൗണ്ടുകൾ മരവിപ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തിൽ ഹൈക്കോടതിയിൽ നിന്നു കമ്പനി തേടിയ സാവകാശം അവസാനിക്കുന്നതോടെ ജപ്തി അടക്കമുള്ള നടപടികളിലേക്കു വീണ്ടും പോകേണ്ടി വരും. വൈദ്യുതി ചാർജ് കുടിശികയും കമ്പനിക്കുണ്ട്. ടിസിഎല്ലിന്റെ കാക്കനാട് വാഴക്കാല ദേശീയ കവലയിലെ 2.79 ഏക്കർ സ്ഥലം വിറ്റ് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല.

എംസി റോഡിൽ സിമന്റ് കവല ജംക്‌ഷനിലെ ട്രാവൻകൂർ സിമന്റ്സിന്റെ ഗോൾഡൻ ജൂബിലി ഗേറ്റ്. (ചിത്രം∙മനോരമ)

40 കോടി രൂപയോളം ലഭിക്കുമെന്ന പ്രതീക്ഷയിൽ നടത്തിയ ടെൻഡറിന് തണുപ്പൻ പ്രതികരണമാണു ലഭിച്ചത്. സ്ഥല വിൽപ്പന വീണ്ടും ടെൻഡർ ചെയ്യാനുള്ള നടപടികൾ വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. 3 തവണ ടെൻഡർ വിളിച്ചെങ്കിലും ഒരാൾ മാത്രമാണ് എത്തിയത്. ഇൗ വ്യക്തിക്ക് വിൽക്കാൻ നോക്കിയെങ്കിലും താൽപര്യം പ്രകടിപ്പിക്കാത്തതിനാൽ വിൽപന മുടങ്ങി. 2.79 ഏക്കർ സ്ഥലത്തിന്റെ സർക്കാർ നിശ്ചയിച്ച ന്യായവില 21.72 കോടി രൂപയാണ്. ഇതിൽ നിന്ന് ഒരു രൂപ മാത്രമാണു സ്വകാര്യ വ്യക്തി അധികം ക്വോട്ട് ചെയ്തത്. സ്ഥലം വിറ്റിരുന്നെങ്കിലും കമ്പനിയുടെ നഷ്ടം തുടരുമെന്ന് ഉറപ്പായിരുന്നു. വസ്തു വിൽപന വഴി 10 കോടിയോളം രൂപ അധികം ലഭിക്കുമെന്നും അതു വഴി പ്രതിസന്ധി പരിഹരിക്കുമെന്നുമായിരുന്നു ആദ്യ ഘട്ടത്തിൽ ടിസിഎൽ മാനേജ്മെന്റിന്റെ കണക്കു കൂട്ടൽ. എന്നാൽ വിൽപന തന്നെ പ്രതിസന്ധിയിലായി.

മുഖ്യമന്ത്രി പിണറായി വിജയനും ഇ.പി.ജയരാജനും (ഫയൽ ചിത്രം: മനോരമ)

കാക്കനാടുള്ള സ്ഥലം കിൻഫ്ര ഏറ്റെടുത്ത് 25 കോടി രൂപ ട്രാവൻകൂർ സിമന്റ്സിന് അനുവദിക്കാമെന്നു ഒന്നാം പിണറായി വിജയൻ സർക്കാരിലെ വ്യവസായ മന്ത്രിയായിരുന്ന ഇ.പി.ജയരാജൻ ഉറപ്പു നൽകിയിരുന്നു. ഇതിന്റെ ആദ്യ ഘട്ടമായി 5 കോടി രൂപ അനുവദിച്ചു. ഇതോടെ കമ്പനി രക്ഷപെടുമെന്ന പ്രതീക്ഷ ഉണർന്നു. കൂടാതെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ഗ്രേ സിമന്റ് ഉൽപാദന പ്ലാന്റ്, കെഎസ്ഇബിക്ക് വൈദ്യുത പോസ്റ്റ് നിർമിച്ചു നൽകുന്ന പദ്ധതി എന്നിവയും ഇ.പി. ജയരാജന്റെ കാലത്ത് അവതരിപ്പിക്കപ്പെട്ടു. ഇവയുടെ നിർമാണോദ്ഘാടനവും നടത്തി. എന്നാൽ പദ്ധതികൾ പിന്നോട്ടു പോയി. രണ്ടാം പിണറായി സർക്കാരിൽ ഇ.പി. ജയരാജനു പകരം പി.രാജീവ് എത്തിയതോടെ കിൻഫ്ര സ്ഥലം വാങ്ങാനുള്ള പദ്ധതിയിൽ നിന്നു പിന്മാറി. സ്ഥലം പൊതു മാർക്കറ്റിൽ വിറ്റാൽ മതിയെന്നു തീരുമാനിച്ചു. ഇതോടെ പ്രതിസന്ധിയിൽ നിന്നു രക്ഷപെടാനുള്ള വഴിയിൽ നിഴൽ വീണു. 

English Summary:

Travancore Cements Ltd.: The Rise and Fall of Kerala’s White Cement Pioneer