ആദ്യമായി ആ മൂന്നു പേരെ കണ്ടുമുട്ടുമ്പോൾ അമി ലുട്ട്‌വാക്കിന് 17 വയസ്സായിരുന്നു. എല്ലാവരും ഇസ്രയേല്‍ സൈന്യത്തിൽ. സൈബർ പോരാട്ട ഭൂമികയിൽ ആ സൗഹൃദം വളർന്നു. 22 വർഷങ്ങൾക്കിപ്പുറം അവർ വലിയൊരു ‘യുദ്ധം’ ജയിച്ച് വെന്നിക്കൊടി പാറിച്ചതും ടെക്‌ ലോകത്തായിരുന്നു. അതാകട്ടെ ആരുടെയും കണ്ണഞ്ചിപ്പിക്കുന്ന വിജയവും. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടായിരുന്നു സൈബർ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ മേഖലയിൽ നാൽവർ സംഘത്തിന്റെ വളർച്ച. അവർ തുടക്കമിട്ട കമ്പനി ഇന്ന് ലോകമെമ്പാടുമുള്ള ടെക് ബിസിനസുകാരുടെ ചർച്ചാ വിഷയമാണ്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബറ്റ് ടെക് ലോകത്തെ ഏറ്റവും വലിയ ഏറ്റെടുക്കലിന് ഒരുങ്ങുന്നതാണ് ഈ ചർച്ചയ്ക്കു കാരണം. ആൽഫബറ്റ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ഈ നാൽവർ സംഘത്തിന്റെ കമ്പനിയെയാണ്. അതിന്റെ ചര്‍ച്ചകൾക്ക് നേതൃത്വം നൽകുന്നതാകട്ടെ ഒരു മലയാളിയും. 2300 കോടി ഡോളറിന് (ഏകദേശം 1.92 ലക്ഷം കോടി രൂപ) കമ്പനി ഏറ്റെടുക്കാനാണ് നീക്കമെന്നാണ് ‘വാൾസ്ട്രീറ്റ് ജേണൽ’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതിന്റെ ഭാഗമായി കമ്പനി പ്രതിനിധികളുമായി തോമസ് കുര്യൻ നേരിട്ട് ചർച്ചകളും നടത്തി. ഈ ചർച്ചയിൽ ഇടപാട് തുക സംബന്ധിച്ച തീരുമാനമായി എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇടപാട് ഇത്രയും വലുതായതിനാൽത്തന്നെ ഒട്ടേറെ വെല്ലുവിളികൾക്കും സാധ്യതയുണ്ടെന്നാണ് അറിയുന്നത്. അതിവേഗം വളരുന്ന സ്റ്റാർട്ടപ്പുകളെ വൻകിട കമ്പനികൾ വൻ തുകയ്ക്ക് ഏറ്റെടുക്കുന്നത് സംബന്ധിച്ച് വലിയ ചർച്ചകൾ നടക്കുന്ന സമയമാണിത്. സ്റ്റാർട്ടപ്പുകളെ ഇല്ലാതാക്കുകയാണ് വൻകിട കമ്പനികളുടെ ലക്ഷ്യമെന്നു വരെ വിമർശനമുണ്ട്. മേൽപ്പറഞ്ഞ കമ്പനിയുടെ കാര്യത്തിലും അങ്ങനെ സംഭവിക്കുമോ? എന്താണ് ഈ ഇടപാടിനു പിന്നിലെ രഹസ്യം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യമായി ആ മൂന്നു പേരെ കണ്ടുമുട്ടുമ്പോൾ അമി ലുട്ട്‌വാക്കിന് 17 വയസ്സായിരുന്നു– അസഫ് റാപ്പാപോർട്ട്, റോയ് റെസ്‌നിക്, യിനോൺ കോസ്റ്റിക്ക എന്നിവരായിരുന്നു ആ മൂന്നു പേർ. എല്ലാവരും ഇസ്രയേല്‍ സൈന്യത്തിൽ. സൈബർ പോരാട്ട ഭൂമികയിൽ ആ സൗഹൃദം വളർന്നു. 22 വർഷങ്ങൾക്കിപ്പുറം അവർ ഒരു ‘യുദ്ധം’ ജയിച്ച് വെന്നിക്കൊടി പാറിച്ചതും ടെക്‌ ലോകത്തായിരുന്നു. അതാകട്ടെ ആരുടെയും കണ്ണഞ്ചിപ്പിക്കുന്ന വിജയവും. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടായിരുന്നു സൈബർ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ മേഖലയിൽ നാൽവർ സംഘത്തിന്റെ വളർച്ച. അവർ തുടക്കമിട്ട ‘വിസ്’ എന്ന കമ്പനി ഇന്ന് ലോകമെമ്പാടുമുള്ള ടെക് ബിസിനസുകാരുടെ ചർച്ചാ വിഷയമാണ്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബറ്റ് ടെക് ലോകത്തെ ഏറ്റവും വലിയ ഏറ്റെടുക്കലിന് ഒരുങ്ങുന്നതാണ് ഈ ചർച്ചയ്ക്കു കാരണം. 

ആൽഫബറ്റ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് ‘വിസി’നെയാണ്. അതിന്റെ ചര്‍ച്ചകൾക്ക് നേതൃത്വം നൽകുന്നതാകട്ടെ ഗൂഗിൾ ക്ലൗഡ് മേധാവി, കോട്ടയത്തു വേരുകളുള്ള തോമസ് കുര്യനും. 2300 കോടി ഡോളറിന് (ഏകദേശം 1.92 ലക്ഷം കോടി രൂപ) വിസ് ഏറ്റെടുക്കാനാണ് നീക്കമെന്നാണ് ‘വാൾസ്ട്രീറ്റ് ജേണൽ’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതിന്റെ ഭാഗമായി വിസ് പ്രതിനിധികളുമായി തോമസ് കുര്യൻ നേരിട്ട് ചർച്ചകളും നടത്തി. ഈ ചർച്ചയിൽ ഇടപാട് തുക സംബന്ധിച്ച തീരുമാനമായി എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇടപാട് ഇത്രയും വലുതായതിനാൽത്തന്നെ ഒട്ടേറെ വെല്ലുവിളികൾക്കും സാധ്യതയുണ്ടെന്നാണ് അറിയുന്നത്. അതിവേഗം വളരുന്ന സ്റ്റാർട്ടപ്പുകളെ വൻകിട കമ്പനികൾ വൻ തുകയ്ക്ക് ഏറ്റെടുക്കുന്നത് സംബന്ധിച്ച് വലിയ ചർച്ചകൾ നടക്കുന്ന സമയമാണിത്. സ്റ്റാർട്ടപ്പുകളെ ഇല്ലാതാക്കുകയാണ് വൻകിട കമ്പനികളുടെ ലക്ഷ്യമെന്നു വരെ വിമർശനമുണ്ട്. വിസിന്റെ കാര്യത്തിലും അങ്ങനെ സംഭവിക്കുമോ? എന്താണ് ഈ ഇടപാടിനു പിന്നിലെ രഹസ്യം?

കലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലെ ഗൂഗിൾ ഓഫിസിനു മുന്നിൽ നിന്നൊരു കാഴ്ച. (Photo by JUSTIN SULLIVAN / GETTY IMAGES NORTH AMERICA / Getty Images via AFP)
ADVERTISEMENT

∙ നടക്കാനിരിക്കുന്നത് എക്കാലത്തെയും വൻ ഇടപാട്

വിവിധ ബിസിനസ് ഇടപാടുകളെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിടുന്ന ‘ക്രഞ്ച്ബേസ്’ വെബ്സൈറ്റിന്റെ ഡേറ്റ അനുസരിച്ച്, വിസും ഗൂഗിളും ഒന്നിച്ചാൽഅത് ടെക്‌ലോകത്തെ എക്കാലത്തെയും വലിയ ഇടപാടായിരിക്കും. 2022ൽ, ഡിസൈനിങ് മേഖലയിലെ യൂണികോൺ കമ്പനിയായ ഫിഗ്മ സ്വന്തമാക്കാൻ അഡോബി മുന്നോട്ടുവച്ച 2000 കോടി ഡോളറിന്റെ ഇടപാടിനേക്കാൾ വലുതാകും ഇത്. എന്നാൽ അധികൃതരുടെ സമ്മർദത്തെ തുടർന്ന് ഈ ഇടപാട് നടന്നില്ല. അന്ന് അഡോബിക്ക് സംഭവിച്ചത് ഗൂഗിളിന്റെ ഇടപാടിനും സംഭവിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ചെറുകിട കമ്പനികളെ ഇല്ലാതാക്കാൻ വന്‍കിട കമ്പനികൾ അവയെ വൻവില കൊടുത്ത് വാങ്ങി വിഴുങ്ങുന്നു എന്ന ആരോപണം നേരത്തേത്തന്നെയുണ്ട്. ഈ സാഹചര്യത്തിലാണ്, വൻ ഏറ്റെടുക്കലുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ യുഎസും യൂറോപ്യൻ യൂണിയനും രംഗത്തിറങ്ങിയതും. ആ ആരോപണം ശക്തമാക്കുന്നതാണ് വിസിന്റെ ഏറ്റെടുക്കലും. യുഎസും യൂറോപ്യൻ യൂണിയനും അടുത്തിടെ ഗൂഗിളിനും മറ്റ് ടെക് ടൈറ്റനുകൾക്കുമെതിരെ ‘ആന്റിട്രസ്റ്റ്’ നീക്കങ്ങൾ ശക്തമാക്കിയിരുന്നു. അത് ഈ ഇടപാടിലും ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുന്നവരും ഏറെ. 

∙ ട്രംപ് വന്നാൽ നടക്കും?

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിന് കീഴിലാണ് ടെക് ഭീമന്മാർക്കെതിരെ തീവ്രമായ ആന്റിട്രസ്റ്റ് നിയമനടപടികൾക്ക് തുടക്കമിട്ടത്. നിശ്ചിത മേഖലകളിലെ ചില കമ്പനികളുടെ കുത്തക നിയന്ത്രിക്കുക എന്നതുൾപ്പെടെയുള്ള ലക്ഷ്യങ്ങളാണ് യുഎസിന്റെ ആന്റിട്രസ്റ്റ് നിയമങ്ങൾക്കുള്ളത്. എന്നാൽ, ട്രംപ് വീണ്ടും ഭരണം പിടിച്ചെടുക്കുകയാണെങ്കിൽ ഗൂഗിൾ-വിസ് ഇടപാട് നടന്നേക്കും. ട്രംപ് വന്നാൽ ആന്റിട്രസ്റ്റ് സൂക്ഷ്മപരിശോധനയിൽ ഇളവുകൾ വന്നേക്കുമെന്നാണ് കരുതുന്നത്. 

ആമസോൺ, ഗൂഗിൾ, മെറ്റ, ആപ്പിൾ തുടങ്ങിയ ടെക് കമ്പനികളുടെ പ്രതിനിധികൾക്കൊപ്പം ഡോണൾഡ് ട്രംപ്. (Photo by Drew Angerer / GETTY IMAGES NORTH AMERICA / Getty Images via AFP)
ADVERTISEMENT

അതേസമയം, യുഎസ് കമ്പനിയായ വിസ് ഏറ്റെടുക്കുന്നതിന് ഗൂഗിൾ നേരിടുന്ന തടസ്സങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇടപാടു ചർച്ചകൾ ദിവസങ്ങളോളം നീണ്ടേക്കാം. ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ഇടപാട് നടക്കാൻ 50 ശതമാനം മാത്രമാണ് സാധ്യതയെന്നും ഈ മേഖലയിലെ നിരീക്ഷകർ പറയുന്നു. ഇപ്പോൾ ഗൂഗിൾ നൽകാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന തുക വിസിന് ഏറ്റവും അവസാനമായി മൂല്യനിർണയം നടത്തിയപ്പോഴത്തെ തുകയായ 1200 കോടി ഡോളറിന്റെ ഇരട്ടിയിലധികം വരും. 2024 മേയിൽ വിസ് 100 കോടി ഡോളർ സമാഹരിച്ചിരുന്നു.

∙ തുടക്കം ഇസ്രയേലി സൈനിക ക്യാംപിൽ

2001ൽ ഇസ്രയേൽ സൈന്യത്തിന്റെ ക്യാംപിൽ വച്ചാണ് വിസ് സ്ഥാപകർ ആദ്യമായി നേരിട്ടു കാണുന്നത്. സഹസ്ഥാപകരായ അസഫ് റാപ്പാപോർട്ട്, റോയ് റെസ്‌നിക്, അമി ലുട്ട്‌വാക്ക്, യിനോൺ കോസ്റ്റിക്ക എന്നിവരെല്ലാം ഇസ്രയേൽ സൈന്യത്തിൽ ടെക് വിദഗ്ധരായും മറ്റു ജോലികളിലും പ്രവർത്തിച്ചിട്ടുണ്ട്്. അന്നത്തെ ആ കൂട്ടുക്കെട്ടിൽ നിന്നാണ് ടെക് ലോകത്തെ വൻ സ്റ്റാർട്ടപ് പിറന്നത്. ഈ നാല് സുഹൃത്തുക്കളും 'ഇസ്രയേൽ എൻഎസ്എ' എന്നറിയപ്പെടുന്ന എലൈറ്റ് സൈബർ ഇന്റലിജൻസ് ഡിവിഷൻ യൂണിറ്റ് 8200ലും പ്രവർത്തിച്ചിട്ടുണ്ട്. 

ഇസ്രയേൽ പ്രതിരോധ സേനയുടെ ഭാഗമായ എലൈറ്റ് സൈബർ ഇന്റലിജൻസ് ഡിവിഷൻ യൂണിറ്റ് 8200. (Photo Courtesy: IDF)

ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിൽ (ഐഡിഎഫ്) നിന്ന് പുറത്തുപോയ ശേഷം സുഹൃത്തുക്കൾ വീണ്ടും ഒത്തുകൂടി 2012ൽ അവരുടെ ആദ്യ സംരംഭമായ അഡലോം ആരംഭിച്ചു. മൂന്ന് വർഷത്തിന് ശേഷം ഇത് 32 കോടി ഡോളറിന് മൈക്രോസോഫ്റ്റിന് വിറ്റു. തുടർന്ന് അവർ സ്ഥാപനത്തിന്റെ ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമായ ആസുറിൽ പ്രവർത്തിക്കുകയും ചെയ്തു. അഞ്ച് വർഷത്തിന് ശേഷം മറ്റൊരു സംരംഭം തുടങ്ങാൻ നാലു പേരും മൈക്രോസോഫ്റ്റ് വിടുകയായിരുന്നു. അങ്ങനെ വിസ് പിറക്കുകയും ചെയ്തു.

ADVERTISEMENT

2020 ജനുവരിയിലാണ് വിസ് സ്ഥാപിക്കുന്നത്. കോവിഡ് കാലത്ത് വീട്ടിലിരുന്നായിരുന്നു വിസിന്റെ പ്രവർത്തനം. കോവിഡ് ലോക്ഡൗണുകളുടെ ഫലമായുണ്ടായ തൊഴിൽ സാഹചര്യങ്ങളിലെ പെട്ടെന്നുള്ള ആഗോള മാറ്റത്തെ എളുപ്പത്തിൽ ഉപയോഗപ്പെടുത്തിയെടുക്കാൻ വിസിന് കഴിഞ്ഞു, അത് വൻ നേട്ടവുമായി. മഹാമാരി വന്നതോടെയാണ് വിസിന്റെയും സമയം തെളിഞ്ഞത്. കാരണം ഓൺ-സൈറ്റ് സജ്ജീകരണങ്ങൾ ഉപയോഗിക്കുന്നതിനുപകരം ക്ലൗഡ് അധിഷ്‌ഠിത സുരക്ഷാ പരിഹാരങ്ങൾ തേടാൻ കോവിഡ് മറ്റ് കമ്പനികളെ നിർബന്ധിതരാക്കി. കമ്പനിയുടെ വിജയത്തിന്റെ താക്കോൽ സഹസ്ഥാപകർ തമ്മിലുള്ള ബന്ധം തന്നെയാണ്. 2023ലെ ഫോർബ്‌സിൽ റാപ്പപോർട്ടിനെക്കുറിച്ച് ‘ബന്ധത്തിന്റെ മാന്ത്രികത’ എന്ന തലക്കെട്ടിൽ ഒരു കവർ സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു. ‘വിസിന്റെ ഓരോ സഹസ്ഥാപകനും വ്യത്യസ്തനാണ്, മികച്ചത് പുറത്തെടുക്കാൻ ഇത് ഞങ്ങളെ സഹായിക്കുന്നു. അതാണ് ഞങ്ങളുടെ വിജയത്തിന്റെ മാജിക്കും’ എന്നാണ് റാപ്പപോർട്ട് ആ റിപ്പോർട്ടിൽ ഒരിടത്തു പറഞ്ഞത്.

Representative Image: (Photo: facebook/Wiz)

∙ വളർന്ന് പന്തലിച്ചത് 4 വർഷത്തിനിടെ

ടെക് ലോകത്ത് അതിവേഗം വളർന്നുവന്ന കമ്പനിയാണ് വിസ്. അതിവേഗത്തിൽ 1000 കോടി ഡോളർ മൂല്യത്തിലെത്തിയ ഡെകാകോൺ കമ്പനികളുടെ പട്ടികയിൽ ഒന്നാമതാണ് വിസിന്റെ സ്ഥാനം. തുടങ്ങി നാലു വർ‍ഷത്തിനിടെയാണ് വിസ് ഇത്രയും വലിയ നേട്ടം കൈവരിച്ചത്. ആരംഭിച്ച് 18 മാസത്തിനുള്ളിൽ കമ്പനിയുടെ വാർഷിക വരുമാനം 10 കോടി ഡോളറിലെത്തി. ഇത് എക്കാലത്തെയും അതിവേഗം വളരുന്ന കമ്പനികളിലൊന്നാക്കി വിസിനെ മാറ്റി. മേയിൽ വിസിന്റെ മൊത്തം വരുമാനം 35 കോടി ഡോളറിലെത്തിയതായും പ്രഖ്യാപിച്ചു. 2024 ഏപ്രിൽ വരെയുള്ള കണക്ക് പ്രകാരം കമ്പനിയുടെ വാർഷിക വരുമാനം 39 കോടി ഡോളറാണ്. 2025ൽ ഇത് 100 കോടി ഡോളറിലെത്തിക്കാനാണ് പദ്ധതി. ക്ലൗഡ് സെക്യൂരിറ്റി രംഗത്ത് അതിവേഗം വളരുന്ന സ്റ്റാർട്ടപ്പുകളിൽ ഒന്നായി മാറിയിരിക്കുന്നു വിസ്. ഈ മേഖലയിലെ പ്രമുഖരായ പാലോ ആൾട്ടോ നെറ്റ്‌വർക്കുകൾ, ഇസഡ്സ്കെയ്‌ലർ എന്നിവയ്‌ക്കെതിരെ ശക്തമായ മത്സരമാണ് വിസ് നടത്തുന്നത്.

Info Grphics (Manorama)

∙ ആമസോൺ, മൈക്രോസോഫ്റ്റ് വെല്ലുവിളികളെ നേരിടാൻ...

ഗൂഗിൾ ഇപ്പോൾ വിസ് വാങ്ങുന്നതിന് പിന്നിലെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് ക്ലൗഡ് വിപണി പിടിച്ചടക്കാനും എതിരാളികളായ ആമസോണിന്റെയും മൈക്രോസ്ഫ്റ്റിന്റെയും സേവനങ്ങളെ നേരിടാനുമാണ്. വിസ് എത്തുന്നതോടെ ഗൂഗിൾ ക്ലൗഡിന്റെ ജനപ്രീതിയും വിശ്വാസവും വർധിക്കുമെന്നും കരുതുന്നു. മൈക്രോസോഫ്റ്റിന് കാര്യമായ സൈബർ സുരക്ഷാ ടൂളുകൾ ഉണ്ടെങ്കിലും ആസുർ ക്ലൗഡ് ബിസിനസ് ഇപ്പോഴും ഹാക്കിങ് ഭീഷണികളെ നേരിടുന്നുണ്ട്. 

വിസിന്റെ സ്ഥാപകരായ അസഫ് റാപ്പാപോർട്ട്, റോയ് റെസ്‌നിക്, അമി ലുട്ട്‌വാക്ക്, യിനോൺ കോസ്റ്റിക്ക. (Photo: Wiz)

വിസുമായുള്ള ഇടപാടിലൂടെ മൾട്ടി-ക്ലൗഡ്, സൈബർസെക്യൂരിറ്റി എന്നിവയിലൂടെ ഗൂഗിൾ ക്ലൗഡ് പ്ലാറ്റ്‌ഫോമിന് വിപണിയിൽ വൻ മുന്നേറ്റം നടത്താനാകുമെന്നാണ് ഡച്ച് ബാങ്ക് അനലിസ്റ്റ് ബ്രാഡ് സെൽനിക്ക് പറഞ്ഞത്. വിസ് എത്തുന്നതോടെ ക്ലൗഡ് സുരക്ഷയിൽ ഗൂഗിൾ ബഹുദൂരം മുന്നേറ്റം നടത്തും. എതിരാളികളെ കീഴടക്കാൻ ഈ ഇടപാടിന് സാധിക്കും. ക്ലൗഡ് മേഖലയിലെ സൈബർസെക്യൂരിറ്റി വലിയ വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ മൈക്രോസോഫ്റ്റും ആമസോണും വൻ മാറ്റങ്ങൾക്ക് തുടക്കമിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

∙ സൈബർ സെക്യൂരിറ്റി കമ്പനികളുടെ ഏറ്റെടുക്കലുകൾ

അതിവേഗം വളരുന്ന സൈബർ സെക്യൂരിറ്റി വിപണിയിൽ വിസിന് വലിയൊരു വിഹിതം തന്നെയുണ്ട്. എന്നാൽ വിസിന് മുൻപും ഈ മേഖലയിൽ വൻ ഏറ്റെടുക്കുലുകൾ നടന്നിട്ടുണ്ട്. 2022ൽ, ഗൂഗിൾ 540 കോടി ഡോളറിന് സൈബർ സുരക്ഷാ സ്ഥാപനമായ മാൻഡിയന്റിനെ ഏറ്റെടുത്തു. മാൻഡിയന്റിന്റെ സ്ഥാപകനായ കെവിൻ മാൻഡിയ അടുത്തിടെ ഗൂഗിൾ വിട്ട് നിക്ഷേപ സ്ഥാപനമായ ബാലിസ്റ്റിക് വെഞ്ച്വേഴ്സിൽ ചേരുകയും ചെയ്തു. 2022ൽ ഗൂഗിൾ 50 കോടി ഡോളറിന്, സൈബർ സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന സിംപ്ലിഫൈയും വാങ്ങിയിരുന്നു. ക്ലൗഡ് നേറ്റീവ് ആപ്ലിക്കേഷൻ പ്രൊട്ടക്‌ഷൻ പ്ലാറ്റ്ഫോമിന്റെ ഉൽപന്നങ്ങളും സേവനങ്ങളും 2023ൽ 720 കോടി ഡോളറിൽ നിന്ന് 2027ൽ 163 കോടി ഡോളറായി വളരുമെന്ന ബാങ്ക് ഓഫ് അമേരിക്ക പ്രവചനം ഈ മേഖലയിലെ വൻ സാധ്യതകളെയാണ് കാണിക്കുന്നത്. 

∙ അന്ന് ഗൂഗിൾ മോട്ടറോളയെ വാങ്ങിയത് 1250 കോടി ഡോളറിന്

ഒരു ദശാബ്ദത്തിന് മുൻപ് 1250 കോടി ഡോളറിന് ഗൂഗിൾ മോട്ടറോളയെ വാങ്ങിയതിനെയും ഈ കരാർ മറികടക്കും. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു അത്. എന്നാൽ വാങ്ങി രണ്ട് വർഷത്തിന് ശേഷം ഗൂഗിൾ മോട്ടറോളയെ വൻ നഷ്ടത്തിലേക്ക് എത്തിക്കുകയും ചെയ്തു.

Show more

∙ വിസിന്റെ സേവനം വാങ്ങുന്നവരിൽ ആമസോണും മൈക്രോസോഫ്റ്റും

വിസിന്റെ സേവനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ ബിഎംഡബ്ല്യു, സ്ലാക്ക്, സെയിൽസ്ഫോഴ്സ് എന്നിവ ഉൾപ്പെടുന്നു, കൂടാതെ ഇത് ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയുൾപ്പെടെയുള്ള പ്രമുഖ ക്ലൗഡ് കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുമുണ്ട്. വിഡിയോ ഗെയിം ഡവലപ്പർ ഇഎ മുതൽ ബാങ്കിങ് ഭീമൻ മോർഗൻ സ്റ്റാൻലി വരെയുള്ള ഉപഭോക്താക്കളുമായി ലോകത്തിലെ ഏറ്റവും വലിയ ബിസിനസുകളെ ആകർഷിക്കാനും ഈ സ്റ്റാർട്ടപ്പിന് പെട്ടെന്ന് കഴിഞ്ഞു.

∙ എന്താണ് വിസിന്റെ സേവനം?

ഗുരുതരമായ അപകടസാധ്യതകൾ തിരിച്ചറിയാനും അതിവേഗം പ്രശ്നങ്ങൾ പരിഹരിക്കാനും ബിസിനസ് സംരംഭങ്ങളെ സഹായിക്കുന്നതാണ് വിസ് ഉൽപന്നങ്ങൾ. കോർപറേറ്റ് ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സുരക്ഷിതമാക്കുകയാണ് വിസിന്റെ മുഖ്യ പ്രവർത്തനം. വിസിന്റെ ആദ്യ ഉൽപന്നമായ സിഎസ്പിഎം ക്ലൗഡ് സെറ്റിങ്സ്, പോരായ്മകൾ, സുരക്ഷിതമല്ലാത്ത സെർവറുകൾ എന്നിവയിലെ പ്രശ്നങ്ങൾ തിരിച്ചറിയാനാണ് ഉപയോഗിച്ചിരുന്നത്. ഒരു കമ്പനിയുടെ മുഴുവൻ ക്ലൗഡ് സെക്യൂരിറ്റി ആർക്കിടെക്ചറും ചിത്രീകരിക്കുന്നതിന് ഗ്രാഫുകളും ചാർട്ടുകളും ഉപയോഗിക്കുന്ന വിഷ്വൽ ഡിസ്പ്ലേകളും വിസ് നൽകുന്നു. ഇത് അതാത് കമ്പനികൾക്ക് തന്നെ പ്രശ്നങ്ങൾ അതിവേഗം കണ്ടെത്താനും പരിഹരിക്കാനും എളുപ്പമാക്കുന്നു. ഇതോടെയാണ് വിസിന് ടെക് ലോകത്ത് വലിയ ജനപ്രീതി ലഭിച്ചത്. 

വിസിന്റെ പ്രവർത്തനം കാണിക്കുന്ന ഗ്രാഫിക്സ്. (Photo: Wiz)

∙ ഗൂഗിൾ എന്തിന് വിസിന് പിന്നാലെ?

കമ്പനിയുടെ ക്ലൗഡ് കംപ്യൂട്ടിങ് യൂണിറ്റായ ഗൂഗിൾ ക്ലൗഡ്, മൈക്രോസോഫ്റ്റിന്റെ ആസുറുമായും ആമസോണിന്റെ എഡബ്ല്യുഎസുമായും കടുത്ത മത്സരത്തിലാണ്. ഇവർക്ക് മുന്നിൽ ഗൂഗിൾ ക്ലൗഡ് ഇപ്പോൾ ചെറുതും സൈബർ സുരക്ഷാ ശേഷിയിൽ പിന്നിലുമാണ്. വിസ് വാങ്ങുന്നതോടെ എല്ലാത്തരം ക്ലൗഡ് കംപ്യൂട്ടിങ്ങിനെയും പിന്തുണയ്ക്കുന്ന, വിപണിയിലെ ഏറ്റവും മികച്ച സൈബർ സുരക്ഷാ ഉൽപന്നങ്ങളിലൊന്നിന്റെ നിയന്ത്രണം ലഭിക്കും. അത് കൂടുതൽ സേവനങ്ങളും ഉൽപന്നങ്ങളും വികസിപ്പിച്ചെടുക്കാനും വളർച്ച സജീവമാക്കാനും വിപണി വിഹിതം പിടിച്ചെടുക്കാനും ഗൂഗിൾ ക്ലൗഡിനെ പ്രാപ്തമാക്കും.

2021ൽ എഡബ്ല്യുഎസ് കോൺഫറൻസിൽ നാസ്‌ഡാക്കിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ അഡെന ഫ്രീഡ്‌മാൻ സംസാരിക്കുന്നു. (Photo by Noah Berger / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ ഗൂഗിളിന്റെ പ്രതീക്ഷയാണ് ക്ലൗഡ്

ഗൂഗിൾ ക്ലൗഡ് സർവീസ് എന്നാൽ ആൽഫബെറ്റിന് സേർച്ചിങ്, പരസ്യം എന്നിവയിൽ നിന്ന് വരുമാനം ലഭിക്കുന്നതു പോലെ പ്രധാന  ബിസിനസ് കേന്ദ്രവും ഭാവിയിൽ ഏറ്റവും കൂടുതൽ വരുമാന സാധ്യതയുള്ള സംരംഭവും കൂടിയാണ്. ക്ലൗഡ് വിൽപന വർധിച്ചിട്ടുണ്ടെങ്കിലും മൈക്രോസോഫ്റ്റ്, ആമസോൺ പോലുള്ള സമാന സേവനങ്ങളുമായി മത്സരിക്കാൻ പാടുപെടുകയാണ് ഗൂഗിൾ. കോവിഡ് മഹാമാരി കാലത്താണ് ക്ലൗഡ് സേവനങ്ങൾക്ക് ആവശ്യക്കാർ കൂടിയത്. ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിൽ ഡേറ്റ സൂക്ഷിക്കാനായി നിരവധി കമ്പനികൾ കോടികൾ ചെലവഴിക്കാൻ തുടങ്ങി. ഇതോടെ ഡേറ്റ സുരക്ഷയും പ്രധാന വിഷയമായി. 10 വർഷത്തിനിടെ നിരവധി കമ്പനികളുടെ ഡേറ്റ ചോർന്നത് വാർത്തയായിരുന്നു. ഇതിനെല്ലാം കാരണം ക്ലൗഡുകളുടെ സുരക്ഷാ വീഴ്ചയായിരുന്നു.

Representative Image: (Photo by PATRICIA DE MELO MOREIRA / AFP)

∙ പിച്ചൈയേക്കാൾ ആസ്തി, ആരാണ് തോമസ് കുര്യൻ?

ഇന്ത്യയില്‍നിന്ന് സിലിക്കൺ വാലി ടെക്‌നോളജി കമ്പനികളുടെ തലപ്പത്തെത്തിയെ നിരവധി പ്രമുഖരുണ്ട്. ഇവരില്‍ ഏറ്റവുമധികം ആസ്തി ഇപ്പോള്‍ ഗൂഗിള്‍ ക്ലൗഡ് മേധാവി തോമസ് കുര്യനാണെന്ന് കണക്കുകൾ പറയുന്നു. അദ്ദേഹത്തിന് ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും മേധാവിയായ സുന്ദര്‍ പിച്ചൈയേക്കാള്‍ ആസ്തിയുണ്ടെന്നാണ് (ഏകദേശം 15,000 കോടി രൂപ) റിപ്പോര്‍ട്ട്. 1966ല്‍ കേരളത്തിലെ കോട്ടയം ജില്ലയിൽ ജനിക്കുകയും ബെംഗളൂരുവില്‍ വളരുകയും ചെയ്ത കോത്തല പുള്ളോലിക്കൽ തോമസ് കുര്യനും സഹോദരൻ തോമസ് കുര്യനും ഐഐടി മദ്രാസിലാണ് പഠിച്ചത്. 

ഗൂഗിള്‍ ക്ലൗ‍ഡ് സിഇഒ തോമസ് കുര്യൻ. (Photo: Google)

ഇരുവരും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് അമേരിക്കയിലെ പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേരുകയായിരുന്നു. അവര്‍ അമേരിക്കയിലേക്കു പോകുന്നത് 16-ാം വയസ്സിലാണ്. ഇലക്ട്രിക്കല്‍ എൻജിനീയറിങ്ങിലാണ് തോമസ് കുര്യന്‍ ഡിഗ്രി നേടിയത്. സ്റ്റാന്‍ഫഡ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എംബിഎയും കരസ്ഥമാക്കിയ അദ്ദേഹം മക്കിന്‍സി ആന്‍ഡ് കമ്പനിയിലാണ് ആദ്യം ജോലിക്കു ചേരുന്നത്. പിന്നീട് ഓറക്കിളില്‍ നീണ്ട 22 വര്‍ഷവും കുര്യന്‍ ചെലവിട്ടു. സഹോദരൻ ജോർജ് കുര്യൻ നെറ്റ്ആപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആണ്.

∙ വിസ് സ്ഥാപകർക്ക് ലഭിക്കുക 200 കോടി ഡോളർ

വിസ് സ്ഥാപകരായ നാലു പേരും കമ്പനിയുടെ 10 ശതമാനം വീതം ഓഹരി കൈവശം വച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഗൂഗിളുമായുള്ള ഇടപാടിൽ വിഹിതമായി ഓരോർത്തർക്കും 200 കോടി ഡോളർ ലഭിക്കും. നാല് പേരും ഇസ്രയേൽ നിവാസികളായതിനാൽ ആ രാജ്യത്തിനും നേട്ടമുണ്ടാകും. ഓരോരുത്തരും 25 ശതമാനം മൂലധനനികുതിയും 3 ശതമാനം അധിക സർചാർജും അടയ്‌ക്കേണ്ടിവരും. അതായത് അവർ ഓരോരുത്തർക്കും 64 കോടി ഡോളർ നികുതിയായി രാജ്യത്തിന് സംഭാവന ചെയ്യും. അവരിൽ ആർക്കെങ്കിലും 10 ശതമാനത്തിൽ കൂടുതൽ ഓഹരികൾ  കൈവശമുണ്ടെങ്കിൽ നികുതി നിരക്ക് 30 ശതമാനമായി ഉയരും (കൂടാതെ 3 ശതമാനം അധിക നികുതിയും). 

വിസിന്റെ ഇസ്രയേലി ഓഹരി ഉടമകളും നികുതി അടയ്ക്കേണ്ടി വരും. കമ്പനിയിലെ ആദ്യത്തെ നിക്ഷേപകൻ ഗിലി റാണനും ഇതിൽ ഉൾപ്പെടും. ഗിലി കുറഞ്ഞത്, ദശലക്ഷക്കണക്കിന് ഡോളർ നികുതി നൽകേണ്ടിവരും. 

ഒരു സ്റ്റാർട്ടപ്പിന്റെ 10 ശതമാനം മുതൽ 15 ശതമാനം വരെ ഓഹരികൾ ജീവനക്കാരുടെ കൈവശം വയ്ക്കാമെന്നതാണ് ചട്ടം. ജീവനക്കാരിൽ മൂന്നിലൊന്ന് പേരും ഇസ്രയേലികളാണെങ്കിൽ അവരിൽ നിന്ന് 20 കോടി ഡോളർ കൂടി നികുതി ഈടാക്കുമെന്നാണ് ഏകദേശ കണക്ക്. ഇങ്ങനെ നോക്കുമ്പോൾ ഇസ്രയേലിന് വൻ നേട്ടമാണ് വരാൻ പോകുന്നത്.

വിസ് ഓഫിസിൽ ജീവനക്കാർ (Photo: Wiz)

∙ വിസിന്റെ മുതലാളിമാർ ആദ്യ കമ്പനി വിറ്റത് 32 കോടി ഡോളറിന്

വിസിന്റെ സ്ഥാപകരമായ നാലു പേർ 2015ൽ അവരുടെ മുൻ കമ്പനിയായ അഡലോമിനെ മൈക്രോസോഫ്റ്റിന് 32 കോടി ഡോളറിനാണ് വിറ്റതിന്. നാൽവർ സംഘത്തിലെ റാപ്പാപോർട്ട് നേരത്തേ മൈക്രോസോഫ്റ്റ് ഇസ്രയേലിലെ റിസർച് ആൻഡ് ഡവലപ്മെന്റ് ജനറൽ മാനേജരായിരുന്നു. വിസിന്റെ മറ്റ് സഹസ്ഥാപകരെല്ലാം ഇസ്രയേൽ സൈന്യത്തിൽ ജോലി ചെയ്ത കാലം മുതൽ റാപ്പാപോർട്ടിനൊപ്പം ഉണ്ടായിരുന്നു. കൂടാതെ അഡലോമിലും വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. 

∙ വിസും വാങ്ങി രണ്ട് കമ്പനികൾ

2024 തുടക്കത്തിൽ വിസ് ഇസ്രയേലി സൈബർ സ്റ്റാർട്ടപ്പായ ജെം സെക്യൂരിറ്റിയെ 35 കോടി ഡോളറിന് ഏറ്റെടുത്തിരുന്നു. 2023 അവസാനത്തോടെ ടെൽ അവീവ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ് റാഫ്റ്റിനെയും വാങ്ങി. എന്നാൽ ഇടപാട് തുക വെളിപ്പെടുത്തിയിരുന്നില്ല. ക്ലൗഡിൽ വികസിപ്പിച്ചെടുക്കുന്നതും പ്രവർത്തിപ്പിക്കുന്നതുമായ എല്ലാ സോഫ്റ്റ്‌വയറുകളും ടെക് ടൂളുകളും ഡേറ്റയും സുരക്ഷിതമാക്കാൻ തങ്ങളുടെ പ്ലാറ്റ്‌ഫോമിന് കഴിയുമെന്നാണ് വിസ് അവകാശപ്പെടുന്നത്.

English Summary:

Google to Acquire Cybersecurity Startup Wiz in Landmark Deal