അന്ന് ‘ഹൈഫൻ’ നശിപ്പിച്ചത് നിർണായക ദൗത്യം; പേടിപ്പിച്ച് ‘ഡിജിറ്റൽ ലോകാവസാന’വും; ക്രൗഡ്സ്ട്രൈക് ഓർമിപ്പിക്കുന്നത്
ജൂലൈ 19ന് രാവിലെ (IST) മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനം ഒരു തടസ്സം നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു, ആദ്യം ഇത് സെൻട്രൽ യുഎസിലെ ഉപയോക്താക്കളെ ബാധിച്ചു. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ, സർവീസ് തകരാർ കാട്ടുതീ പോലെ ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് പടർന്നു. ഫ്ലൈറ്റ് പ്രവർത്തനങ്ങളും എയർ ട്രാഫിക്കും ബ്രോക്കറേജുകളും സ്റ്റോക്ക് എക്സ്ചേഞ്ചുകളും തടസ്സപ്പെടുത്തി. കൂടാതെ പലരുടെയും ഡിജിറ്റൽ ജീവിതം താറുമാറായി . ക്രൗഡ്‌സ്ട്രൈക്കിന്റെ എൻഡ് പോയിന്റ് പ്രൊട്ടക്‌ഷൻ പ്രോഗ്രാമായ ഫാൽക്കൺ സെൻസറിന്റെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിലെ ഒരു തകരാർ അഥവാ ഗ്ലിച്. ഇത്ര ഭീകരമാകുമോ ചെറിയൊരു പ്രശ്നം?

ജൂലൈ 19ന് രാവിലെ (IST) മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനം ഒരു തടസ്സം നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു, ആദ്യം ഇത് സെൻട്രൽ യുഎസിലെ ഉപയോക്താക്കളെ ബാധിച്ചു. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ, സർവീസ് തകരാർ കാട്ടുതീ പോലെ ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിലേക്ക് പടർന്നു. ഫ്ലൈറ്റ് പ്രവർത്തനങ്ങളും എയർ ട്രാഫിക്കും ബ്രോക്കറേജുകളും സ്റ്റോക്ക് എക്സ്ചേഞ്ചുകളും തടസ്സപ്പെടുത്തി. കൂടാതെ പലരുടെയും ഡിജിറ്റൽ ജീവിതം താറുമാറായി .
ക്രൗഡ്‌സ്ട്രൈക്കിന്റെ എൻഡ് പോയിന്റ് പ്രൊട്ടക്‌ഷൻ പ്രോഗ്രാമായ ഫാൽക്കൺ സെൻസറിന്റെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിലെ ഒരു തകരാർ അഥവാ ഗ്ലിച്. ഇത്ര ഭീകരമാകുമോ ചെറിയൊരു പ്രശ്നം? അതേ, പരസ്പര ബന്ധിതമായ ഡിജിറ്റല്‍ ലോകം കൂടുതൽ ദുർബലമാണെന്ന ഓർമപ്പെടുത്തലാണ് ക്രൗഡ്സ്ട്രൈക് ഓർമിപ്പിക്കുന്നത്. ഇതേപോലെ പ്രോഗ്രാമിലെ ചെറിയൊരു തെറ്റിൽ ദശലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച നിരവധി സംഭവങ്ങളുണ്ട് ചിലത് പരിശോധിക്കാം.
∙ നാസയെ വഴിമാറ്റിയ ഹൈഫൻ
1962 ജൂലൈ 22– ഒരു നിർണായക ദൗത്യത്തിന്റെ തിരക്കിലായിരുന്നു നാസ. മാരിനർ വൺ ശുക്രനിലേക്ക് വിക്ഷേപിക്കുന്നതിന്റെ തിരക്കുകൾ. കേപ്കനാവറലിലെ ലോഞ്ച് കോംപ്ലക്സ് 12ൽ നിന്നും വിജയകരമായി 29 മിനിറ്റിനുള്ളിൽ പേടകം ദിശ തെറ്റി അന്തരീക്ഷത്തിൽ കത്തി നശിച്ചു. ദശലക്ഷം ഡോളറുകൾ ധൂളിയായ ആ വലിയ പതനത്തിനു പിന്നിൽ. കോഡിന്റെ ഒരു വരിയിൽ വന്നു വീണ വെറും ഒരു ഹൈഫൻ (-)ആയിരുന്നു. ലോഞ്ച് വെഹിക്കിളിന്റെ ഗൈഡൻസ് സോഫ്‌റ്റ്‌വെയറിലാണ് ചെറുതെന്നു തോന്നുന്ന എന്നാൽ ഒരു ഗുരുതരമായ പിശക് കടന്നുകൂടിയത്. മാനുവൽ കോഡിങ് പ്രക്രിയയിൽ, ഒരു ഹൈഫൻ ഒരു നിർണായക സമവാക്യത്തിൽ നിന്ന് വിട്ടുപോയി. ബഹിരാകാശ പേടകത്തിന്റെ സ്ഥാനവും ചലനവും സോഫ്റ്റ്‌വെയർ തെറ്റായി വ്യാഖ്യാനിച്ചു. ആന്റിനയിലെ ചെറിയ ഒരു തകരാർ കൂടി ആയതോടെ ബഹിരാകാശപേടകം വഴിതെറ്റി.
ഈ നിർഭാഗ്യകരമായ സംഭവം, ഒരു തിരിച്ചടിയാണെങ്കിലും, നാസയ്ക്ക് വിലപ്പെട്ട ഒരു പഠനാനുഭവമായി മാറി. ഏജൻസി കാരണങ്ങൾ സൂക്ഷ്മമായി അവലോകനം ചെയ്യുകയും ഭാവി ദൗത്യങ്ങളിൽ സമാനമായ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കർശനമായ കോഡിങ് രീതികളും ഹാർഡ്‌വെയർ ആവർത്തന നടപടികളും നടപ്പിലാക്കുകയും ചെയ്തു.ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയ്ക്കു പോലും കണ്ണിൽപെടാതെ പോകാവുന്ന ഒരു തെറ്റിന്റെ വലിയ ഇരയാകാൻ കഴിയും.
∙ ഒരു സോഫ്റ്റ്‌വെയറിന്റെ കുസൃതി പാപ്പരാക്കിയ കഥ
നൈറ്റ് ക്യാപിറ്റൽ ഗ്രൂപ്പിന്റെ 2012ലെ ട്രേഡിങ് ദുരന്തം ഡിജിറ്റൽ ട്രേഡിങ് സോഫ്റ്റ്‌വെയറുകൾ നിർമിക്കുന്നവരുടെ പാഠപുസ്തകമാണ്. 2012 ഓഗസ്റ്റ് ഒന്നിന് രാവിലെയായിരുന്നു ഏതൊരു സിഇഒയുടെയും പേടിസ്വപ്നം സംഭവിച്ചത്. ഒരു സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് സമയത്ത്, ട്രേഡിങ് സെർവറുകളിൽ ഒന്നിലേക്ക് പുതിയ കോഡ് പകർത്തുന്നതിൽ ഒരു സാങ്കേതിക വിദഗ്ധൻ പരാജയപ്പെട്ടു. ഇത് ഒരു കാലഹരണപ്പെട്ട കോഡ് പ്രവർത്തിപ്പിക്കുന്നതിന് കാരണമായി. 17 വർഷം കൊണ്ട് കെട്ടിപ്പൊക്കിയ ബിസിനസിന്റെ ആണിക്കല്ല് ഏതാനും മണിക്കൂറിൽ കടപുഴകി വീണു.
സ്റ്റോക്ക് വ്യാപാരത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ ബില്യൻ കണക്കിനു ഡോളർ മൂല്യമുള്ള നൂറുകണക്കിനു വ്യത്യസ്ത കമ്പനികളുടെ ഓഹരികൾ നൈറ്റ് വാങ്ങാൻ തുടങ്ങി.അപകടം തിരിച്ചറിഞ്ഞു നൈറ്റ് വ്യാപാര കരാർ റദ്ദാക്കാൻ ശ്രമിച്ചു. എന്നാൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ ചെയർമാൻ മേരി ഷാപ്പിറോ അതിനു വിസമ്മതിച്ചു. വാങ്ങിയ ഓഹരികൾ വിറ്റഴിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലാതെയായി. തിരിച്ചുപിടിക്കാൻ കഴിയാത്ത നഷ്ടത്തിലേക്ക് നൈറ്റ് കൂപ്പുകുത്തി.
വെറും 45 മിനിറ്റിനുള്ളിൽ നൈറ്റ് ക്യാപിറ്റലിന് 440 മില്യൻ ഡോളർ നഷ്ടമുണ്ടായി, ഇത് കമ്പനിയെ പാപ്പരത്തത്തിലേക്ക് നയിച്ചു. നൈറ്റ് ക്യാപിറ്റൽ തകരാർ കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക ദുരന്തമായിരുന്നു. ഇത് സ്ഥാപനത്തിന്റെ മൊത്തം മൂല്യത്തിന്റെ പകുതിയിലധികവും ഇല്ലാതാക്കി, നൂറുകണക്കിനു ജീവനക്കാരെ പിരിച്ചുവിടാൻ സ്ഥാപനത്തെ നിർബന്ധിതരാക്കി. തകരാർ സ്ഥാപനത്തിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുകയും ചെയ്തു.
∙ ആരെങ്കിലുമോർത്തോ ‘മില്ലേനിയൽ ബഗ്’?
ക്രൗഡ്സ്ട്രൈക് പ്രശ്നത്തെപ്പറ്റിയുള്ള വാർത്തകൾ വായിക്കുമ്പോൾ ‘Y2K ബഗ്’ പലരും ഓർക്കുന്നുണ്ടാകും. ലോകം ഒരു സാങ്കേതിക ദുരന്തം അഭിമുഖീകരിക്കുകയാണെന്നു ഭയന്നത് 24 വർഷം മുൻപാണ്. തീയതികളിൽ വർഷത്തെ സൂചിപ്പിക്കാൻ രണ്ട് അക്കങ്ങൾ മാത്രം പ്രോഗ്രാം ചെയ്ത നിലയിലായിരുന്നു ലോകമെമ്പാടുമുള്ള കംപ്യൂട്ടറുകൾ. വർഷം 2000ൽ എത്തുമ്പോൾ, ഈ കംപ്യൂട്ടറുകൾ അത് 1900 ആണെന്ന് കരുതും. ബാങ്ക് അക്കൗണ്ടുകളിൽ തെറ്റായ തുക ക്രെഡിറ്റ് ചെയ്യുകയോ ഡെബിറ്റ് ചെയ്യുകയോ ചെയ്യുന്നത് മുതൽ പവർ ഗ്രിഡുകൾ തകരാറിലാകുന്നത് വരെ എല്ലാത്തരം പ്രശ്‌നങ്ങൾക്കും അതു കാരണമാകുമെന്നു കരുതിയിരുന്നു.
Y2K ബഗ് അല്ലെങ്കിൽ മില്ലേനിയം ബഗ് എന്നാണ് ആ പ്രശ്നം അറിയപ്പെട്ടത്. 1990 കളുടെ തുടക്കത്തിൽ വിദഗ്ധരുടെ ശ്രദ്ധയിൽപെട്ട ആ ആശങ്ക പെട്ടെന്ന് ഒരു പ്രധാന പ്രശ്നമായി മാറി. അതിന്റെ പരിഹാരത്തിന് കോടിക്കണക്കിന് ഡോളർ ചെലവഴിച്ചു, ലോകമെമ്പാടുമുള്ള ഓർഗനൈസേഷനുകൾ അതിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ പദ്ധതികൾ വികസിപ്പിച്ചെടുത്തു. അവസാനം, Y2K ബഗ് പലരും ഭയപ്പെട്ടിരുന്നതിനേക്കാൾ തീവ്രത കുറഞ്ഞതായി തീരുകയും ചെയ്തു.