നനഞ്ഞു കുതിർന്നു കിടക്കുന്ന പശ്ചിമഘട്ടത്തിലെ ഷിരൂർ കുന്നുകൾ. കുന്നിൻ മുകളിൽ എപ്പോൾ വേണമെങ്കിലും ഇടിയാമെന്നു തോന്നിപ്പിക്കുന്ന വിധം ഇപ്പോഴും വിള്ളലുകൾ. അതിവേഗത്തിൽ മണ്ണ് നീക്കം ചെയ്യുക അപകടകരം. മഴ ഇടയ്ക്കിടെ പെയ്തു കൊണ്ടിരിക്കുന്നു. കേരള–കർണാടക അതിർത്തി തലപ്പാടിയിൽ നിന്ന് 250 കിലോ മീറ്റർ അകലെ കർണാടക ഉത്തര കന്നഡ ജില്ല അങ്കോള താലൂക്കിൽ പശ്ചിമഘട്ട മലനിരയുടെ താഴ്‌വാരത്തിൽ മണ്ണിടിഞ്ഞ് അടിയിൽപ്പെട്ട ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ പ്രേമന്റെയും ഷീലയുടെയും മകൻ അർജുന് വേണ്ടിയുള്ള കേരളത്തിന്റെ കാത്തിരിപ്പ് വേദനയോടെ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് വേഗത പോരെന്ന പരാതികൾ കേരളത്തിൽ നിന്ന് ശക്തമായി ഉയരുന്നു. കർണാടക സർക്കാരിനെതിരെയും വിമർശനം ഉയരുമ്പോൾ എന്താണ് സത്യം? അപകടമുണ്ടായ അങ്കോള താലൂക്കിൽ ദേശീയപാതയിലുടനീളം കുന്നിടിച്ച് നിർമിച്ച പാതയുടെ വശത്തെ കുന്നുകൾ വ്യാപകമായി റോഡിലേക്ക് ഇടി‍ഞ്ഞിട്ടുണ്ട്. അർജുനെ കാണാതായ ശേഷമുള്ള ആദ്യത്തെ 3 ദിവസവും മഴയും മണ്ണിടിച്ചിലും തുടരുകയായിരുന്നു. പ്രദേശത്തെ സ്ഥിതിഗതികൾ അതിവേഗത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നനഞ്ഞു കുതിർന്നു കിടക്കുന്ന പശ്ചിമഘട്ടത്തിലെ ഷിരൂർ കുന്നുകൾ. കുന്നിൻ മുകളിൽ എപ്പോൾ വേണമെങ്കിലും ഇടിയാമെന്നു തോന്നിപ്പിക്കുന്ന വിധം ഇപ്പോഴും വിള്ളലുകൾ. അതിവേഗത്തിൽ മണ്ണ് നീക്കം ചെയ്യുക അപകടകരം. മഴ  ഇടയ്ക്കിടെ പെയ്തു കൊണ്ടിരിക്കുന്നു. കേരള–കർണാടക അതിർത്തി തലപ്പാടിയിൽ നിന്ന് 250 കിലോ മീറ്റർ അകലെ കർണാടക ഉത്തര കന്നഡ ജില്ല അങ്കോള താലൂക്കിൽ പശ്ചിമഘട്ട മലനിരയുടെ താഴ്‌വാരത്തിൽ മണ്ണിടിഞ്ഞ് അടിയിൽപ്പെട്ട ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ പ്രേമന്റെയും ഷീലയുടെയും മകൻ അർജുന് വേണ്ടിയുള്ള കേരളത്തിന്റെ കാത്തിരിപ്പ് വേദനയോടെ തുടരുകയാണ്.

രക്ഷാപ്രവർത്തനത്തിന് വേഗത പോരെന്ന പരാതികൾ കേരളത്തിൽ നിന്ന് ശക്തമായി ഉയരുന്നു. കർണാടക സർക്കാരിനെതിരെയും വിമർശനം ഉയരുമ്പോൾ എന്താണ് സത്യം? അപകടമുണ്ടായ അങ്കോള താലൂക്കിൽ ദേശീയപാതയിലുടനീളം കുന്നിടിച്ച് നിർമിച്ച പാതയുടെ വശത്തെ കുന്നുകൾ വ്യാപകമായി റോഡിലേക്ക് ഇടി‍ഞ്ഞിട്ടുണ്ട്. അർജുനെ കാണാതായ ശേഷമുള്ള ആദ്യത്തെ 3 ദിവസവും മഴയും മണ്ണിടിച്ചിലും തുടരുകയായിരുന്നു.

അങ്കോളയിലെ ഷിരൂർ ദേശീയ പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി റഡാർ ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നു. ലോറിയുടെ ലൊക്കേഷൻ ലഭിച്ച സ്ഥലത്ത് മണ്ണ് നീക്കുന്ന മണ്ണുമാന്തിയന്ത്രം സമീപം. (ചിത്രം: മനോരമ)
ADVERTISEMENT

പ്രദേശത്തെ സ്ഥിതിഗതികൾ അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനത്തിന് സാധ്യമല്ലാത്തതായിരുന്നു. വിള്ളലുള്ള കുന്നും ചെളി നിറഞ്ഞ പരിസരവും രക്ഷാ പ്രവർത്തനം അതി ദുരിതം നിറ‍ഞ്ഞതാക്കുന്നു. അതേ സമയം ആദ്യ ദിവസങ്ങളിൽ തന്നെ അതിവേഗത്തിലുള്ള ഇടപെടൽ അതികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവാതിരുന്നത് വലിയ തിരിച്ചടിയായിട്ടുണ്ട്. വീണ്ടും മണ്ണിടിച്ചിലുണ്ടായാൽ മറുവശത്ത് ഗംഗാവലി നദിയിലേക്ക് രക്ഷാപ്രവർത്തന ഉപകരണങ്ങളടക്കം ഒലിച്ചിറങ്ങിപ്പോകുന്നതാവും സ്ഥിതി.

∙ പ്രതീക്ഷയായി ജിപിഎസ്

ജൂലൈ 16ന് രാവിലെ 8.30നാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തെ ചായക്കട ഉടമ, ഭാര്യ, 2 മക്കൾ, ഇവരുടെ ബന്ധു, 2 ടാങ്കർ ലോറി ഡ്രൈവർമാർ എന്നിവരുൾപ്പെടെ 7 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. അർജുന് പുറമേ മറ്റു 2 പേർ മണ്ണിനടിയിലുണ്ടെന്നാണ് നിഗമനം. മരത്തടിയുമായി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിലാണ് അർജുൻ ഉണ്ടായിരുന്നത്. ഗ്ലാസ് ഡോർ കവർ ചെയ്ത എസി ഡ്രൈവിങ് കാബിനുള്ള ഭാരത് ബെൻസ് ലോറിയാണ് അർജുൻ ഓടിച്ചിരുന്നത്. മണ്ണിടിഞ്ഞപ്പോൾ ലോറി അടിയിലായതായാണ് കരുതുന്നതെങ്കിലും എസി കാബിനിൽ‌ അർജുൻ സുരക്ഷിതനാണെന്ന പ്രതീക്ഷയിലാണ് കുടുംബം.

ലോറിയുടെ ജിപിഎസ് മണ്ണിനടിയിൽ നിന്ന് കാണിക്കുന്നതും മൊബൈൽ ഫോൺ ഇടയ്ക്ക് ഓൺ ആയതുമാണ് പ്രതീക്ഷയ്ക്കു വക നൽകുന്നത്. അതേ സമയം കൂടുതൽ പേരും വാഹനങ്ങളും മണ്ണിനടിയിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

∙ ശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ വീണ്ടും ഇടിയും

ADVERTISEMENT

റോഡിന് ഒരു വശത്ത് ഷിരൂർ കുന്നും മറുവശത്ത് ഗംഗാവലി നദിയുമായാണ് ഇവിടത്തെ ഭൂപ്രകൃതി. കുന്നിൽ ഇപ്പോഴും ധാരാളം വിള്ളലുകൾ. മഴയിൽ കുതിർന്നു കിടക്കുന്ന മണ്ണ് വീണ്ടും ഇടിയാമെന്നതിനാൽ അമിത വേഗമില്ലാതെയാണ് മണ്ണ് നീക്കം ചെയ്യൽ മുന്നോട്ടുപോയത്. ഇടിഞ്ഞ ഭാഗത്തു നിന്ന് റോഡിലേക്ക് നീരൊഴുക്കും തുടരുന്നു. ഗംഗാവലി നദിയിലും ശക്തമായ ഒഴുക്കുണ്ട്. അപകട മുനമ്പിലിരുന്നുള്ള രക്ഷാ പ്രവർ‌ത്തനം സാഹസികം.

മണ്ണ് നീക്കുമ്പോൾ ഇനിയും ഇടിഞ്ഞു വീഴാമെന്ന ആശങ്കയിൽ 4 ജെസിബികളും ഒരു ക്രെയിനും മാത്രമാണ് ആദ്യഘട്ടത്തിൽ രക്ഷാ പ്രവർത്തനത്തിന് ഉപയോഗിച്ചത്. മാത്രമല്ല ലോറി എവിടെയാണെന്ന് കൃത്യമായി തിരിച്ചറിയാനാവാതെ കൂടുതൽ സജ്ജീകരണങ്ങളോടെ തിരച്ചിൽ നടത്തിയിട്ടും കാര്യമുണ്ടായിരുന്നില്ല. ലോറി നദിയിൽ അകപ്പെട്ടോ എന്നറിയാ‍ൻ നാവിക സേനയുടെ നേതൃത്വത്തിലും പരിശോധന നടത്തിയെങ്കിലും വിഫലമായിരുന്നു.

അങ്കോളയിലെ ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിൽ. സൂറത്ത്കൽ എൻഐടികെ റോഡിലും. നേവി സംഘം ഗംഗാവലി നദിയിലും പരിശോധന നടത്തുന്നു. (ചിത്രം: മനോരമ)

∙ ആദ്യ ദിവസങ്ങളിൽ അതീവ മെല്ലെപ്പോക്ക്

സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിക്കാൻ മാത്രമാണ് അധികൃതർ ശ്രദ്ധ നൽകിയത്. ആദ്യ ദിവസങ്ങളിൽ അർജുന്റെ ബന്ധുക്കളുടെ തുടർച്ചയായുള്ള ആവശ്യങ്ങൾ പരിഗണിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ അധികൃതർ‌ തയാറായില്ല. ഇത് വലിയ തിരിച്ചടിയായി. 16ന് സംഭവം നടന്ന് രാത്രി തന്നെ അർജുന്റെ സഹോദരൻ അഭിജിത്ത്, സഹോദരി ഭർത്താവ് ജിതിൻ, ബന്ധു പ്രസാദ് എന്നിവർ ട്രെയിൻ മാർ‌ഗ്ഗം ഷിരൂരിലേക്ക് പുറപ്പെട്ടിരുന്നു. ഇതിനു മുന്നേ തന്നെ മണ്ണിടിച്ചിലിൽ ഉൾപ്പെട്ട ലോറിയുടെ ഉടമയുടെ സഹോദരൻ മുബീനും സുഹൃത്ത് രഞ്ജിത്തും എന്തോ അപകടം മണത്ത് ഷിരൂരിലേക്ക് തിരിച്ചിരുന്നു.

ആദ്യ ദിവസങ്ങളിൽ ഒരു പൊലീസ് ജീപ്പും മണ്ണുമാന്തി യന്ത്രവും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.വെറും പ്രഹസനമായിരുന്നു തിരച്ചിൽ. മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താനല്ല ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള തിരക്കായിരുന്നു അധികൃതർക്ക്

അർജുന്റെ ബന്ധു പ്രസാദ്

ADVERTISEMENT

അങ്കോളയിലെത്തി ഇവർ 5 പേർ ഒന്നിച്ചാണ് ഷിരൂരിലെത്തിയത്. സംഘത്തെ പൊലീസ് തടഞ്ഞു. സംഭവ സ്ഥലത്തേക്ക് എത്താനാവാതിരുന്നതിനാൽ 30 കിലോ മീറ്റർ ചുറ്റി വേറെ വഴിയിലൂടെ സഞ്ചരിച്ചാണ് പിന്നീട് സ്ഥലത്തെത്തിയത്. ഈ വഴി വന മേഖലകളിലെല്ലാം അർജുൻ ഉണ്ടോ എന്ന് ഇവർ തിരച്ചിൽ നടത്തി. പല തവണ പൊലീസ് സ്റ്റേഷനുകളിൽ‌ കയറി ഇറങ്ങി. ഇതിനിടെ ലോറി ഉടമ മനാഫും സ്ഥലത്തെത്തി. 

അങ്കോളയിലെ ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ അനിയൻ അഭിജിത്ത്. (ചിത്രം: മനോരമ)

‘‘രാവിലെയും ഉച്ചയ്ക്കുമെല്ലാം പല തവണ ഞങ്ങൾ സ്റ്റേഷനിലേക്ക് ഓടും. അവർ ഒന്നും വ്യക്തമായി പറയില്ല. ​ഞങ്ങളുടെ സഹോദരി പിന്നീട് കോഴിക്കോട് എംപി എം.കെ.രാഘവനെ പോയി കണ്ട് പരാതി പറഞ്ഞു. ഞങ്ങൾ മാധ്യമങ്ങളെ വിവരമറിയിച്ചു. അതിനു ശേഷം വലിയ വാർ‌ത്തയായതോടെയാണ് അൽപമെങ്കിലും തിരച്ചിലിന് ജീവ ജീവൻ വച്ചത്. വെള്ളിയാഴ്ച വൈകിട്ട് മാത്രമാണ് ഞങ്ങളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി വിവരങ്ങൾ‌ ചോദിച്ചറിഞ്ഞത്. ഞങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കാതെ പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളോട് ക്ഷോഭിച്ചു. ഇപ്പോഴും പ്രതീക്ഷിച്ച വേഗം പോരാ. എന്താണ് സംഭവിക്കുക എന്നറിയില്ല.’’ അഭിജിത്ത് പറയുന്നു.

∙ ലോറി തെളിയുമോ റഡാറിൽ

തിരച്ചിൽ തുടരുകയും കേന്ദ്ര സേന ഇവിടെ എത്തുകയും ചെയ്യുന്നതോടെ രക്ഷാപ്രവർത്തനത്തിന് ഊർജം വയ്ക്കുമെന്നാണ് പ്രതീക്ഷ. കെ.സി.വേണുഗോപാൽ എംപി കേന്ദ്ര സേനയെ അനുവദിക്കുന്നതിനുള്ള ഇടപെടൽ നടത്തിയിരുന്നു. ഐഎസ്ആർ ചെയർമാനുമായി സംസാരിച്ച് ഉപഗ്രഹ ദൃശ്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള സാധ്യതയും ഉറപ്പാക്കിയിട്ടുണ്ട്. ഇതിനു പുറമേ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചതോടെ തിരച്ചിൽ വേഗം കൂടിയിട്ടുണ്ട്.

അങ്കോളയിലെ ഷിരൂർ ദേശീയ പാതയിലേക്ക് ഇടിഞ്ഞ മണ്ണ് നീക്കുന്നു. .ചിത്രം: മനോരമ)

ലൊക്കേറ്റ് ചെയ്ത 3 സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. മഴ തുടരുന്നത് വെല്ലുവിളിയാണ്. സൂറത്ത്കൽ എൻഐടിയിൽ നിന്നുള്ള സംഘം ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ(ജിപിആർ) ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ലോറിയെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചില്ല. ഇതിനിടെ 3 റഡാർ സിഗ്നലുകൾ മണ്ണിനടിയിൽ ലോറിയോ മറ്റോ ഉള്ളതായി സൂചന നൽകുന്നതായി ഡപ്യൂട്ടി കമ്മിഷണർ പറഞ്ഞിരുന്നെങ്കിലും പിന്നീട് അതേക്കുറിച്ച് യാതൊരു സ്ഥിരീകരണവുമുണ്ടായില്ല.

നനഞ്ഞു കുതിർന്നു കിടക്കുന്ന മണ്ണിൽ റഡാർ സംവിധാനം വേണ്ടപോലെ പ്രവർത്തിക്കില്ല എന്നാണ് വിദഗ്ധർ പറയുന്നത്. കേരളത്തിൽ നിന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷവും ഒരുപോലെ ഇടപെടൽ നടത്തുന്നുണ്ട്. കർണാടക മന്ത്രിമാരും എംപിമാരും എംഎൽഎമാരും സ്ഥലത്തെത്തി കൃത്യമായ ഇടവേളകളിൽ സ്ഥിതിഗതികൾ പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശാനുസരണം കേരളത്തിൽ നിന്നുള്ള  ഇടപെടലുകളും പുരോഗമിക്കുന്നുണ്ട്. കൊച്ചി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ മണ്ണിടിച്ചിലുണ്ടായ 4 വരിപ്പാതയിൽ മണ്ണ് 70 ശതമാനം നീക്കം ചെയ്തിട്ടുണ്ട്.

അങ്കോളയിലെ ഷിരൂർ ദേശീയ പാതയിൽ റോഡിലേക്ക് ഇടിഞ്ഞ മണ്ണ് നീക്കുന്നു. (ചിത്രം: മനോരമ)

ഇതുവഴി രക്ഷാപ്രവർത്തന വാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്. ദേശീയപാതയിൽ ഗതാഗതം പുനസ്ഥാപിക്കാത്തതിനാൽ വാഹനങ്ങൾ 30 കിലോ മീറ്റർ അധികം വഴിതിരിച്ച് ഉൾറോഡിലൂടെ സഞ്ചരിച്ചാണ് മറുവശത്ത് ദേശീയപാതയിലെത്തുന്നത്. മംഗളൂരുവിൽ നിന്ന് വരുമ്പോൾ അപകട സ്ഥലത്തു നിന്ന് അര കിലോ മീറ്ററും മറുവശത്ത് 3 കിലോ മീറ്ററും അകലെയായി ബാരിക്കേഡ് വച്ച് തടഞ്ഞ് ആരെയും സ്ഥലത്തേക്ക് കടത്തിവിടുന്നില്ല. പ്രതിഷേധത്തെ  തുടർന്ന് കർണാടക പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വാഹനത്തിൽ 3 തവണയായി മാധ്യമ പ്രവർത്തകർക്ക് പ്രവേശനം അനുവദിച്ചിരുന്നെങ്കിലും പിന്നീട് തടഞ്ഞു.

∙ കടത്തിവിടാതെ പൊലീസ്

അർജുനെ കാണാതായ സ്ഥലത്തേക്ക് കോഴിക്കോട് നിന്നെത്തിയ അർജുന്റെ ബന്ധുക്കളെയും വാഹന ഉടമയെയും രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേലിനെയും പൊലീസ് തടഞ്ഞതിനെ തുടർന്ന് 20ന് വൈകിട്ട് സംഘർഷമുണ്ടായിരുന്നു. ഹിമാചലിൽ അടക്കം ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിലുടെ ശ്രദ്ധേയനായ തിരുവനന്തപുരം സ്വദേശി രഞ്ജിത്തിനെ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. കർണാടക പൊലീസ് ഇതിനു തയാറായില്ല. തുടർ‌ന്ന് ബന്ധുക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ ഉന്തും തള്ളുമുണ്ടായി. രക്ഷാപ്രവർത്തകനാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.

മർദനമേറ്റതായി ബന്ധുക്കൾ ഉത്തര കന്നഡയുടെ ചുമതലയുള്ള മന്ത്രി മംഗാള വൈദ്യയോട് പരാതി പറഞ്ഞു. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് രഞ്ജിത്ത് ഇസ്രയേലിനെയും സഹോദരി ഭർത്താവ് ജിതിനെയും അധികൃതർ രക്ഷാപ്രവർത്തന സ്ഥലത്തേക്ക് വൈകുന്നേരം കടത്തിവിട്ടു. അർജുന്റെ  ബന്ധുക്കളും ലോറി ഉടമയുടെ ബന്ധുക്കളും അടക്കം 8 അംഗ സംഘമാണ് ഷിരൂർ കുന്നിൻ ചെരിവിൽ മഴയും തണുപ്പും അതിജീവിച്ച് രക്ഷാപ്രവർത്തനത്തിന് സാക്ഷിയാവുന്നത്. അർജുന്റെ ജീവനു വേണ്ടി കേരളം കാത്തിരിക്കുമ്പോൾ ശുഭവാർത്ത ഇന്നെത്തുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.

English Summary:

Landslide Rescue Mission in Karnataka: Delays, Challenges, and Hope for Arjun's Family