പടുകൂറ്റൻ സൂര്യനും കല്ലുകൾ നിറഞ്ഞ ഗ്രഹവും; സൗരയൂഥത്തിന് പുറത്ത് 6 പുതിയ അതിഥികൾ; അമ്പരപ്പിന് കാരണമുണ്ട്...
സൂര്യനും സൂര്യനെ വലംവയ്ക്കുന്ന ഗ്രഹങ്ങളും അവയെ വലം വയ്ക്കുന്ന ഉപഗ്രഹങ്ങളും എല്ലാം ചേർന്നതിനെയാണ് സൗരയൂഥമെന്ന് വിളിക്കുന്നതെന്ന് ചെറിയ ക്ലാസുകൾ മുതൽ നാം പഠിക്കുന്നതാണല്ലോ. സൗരയൂഥത്തിനും അപ്പുറം മറ്റൊരു നക്ഷത്രമോ ഗ്രഹങ്ങളോ ഒന്നുമില്ലെന്നും നാം കരുതിപ്പോന്നിരുന്നു. എന്നാൽ 32 വർഷങ്ങൾക്കു മുൻപ് ആദ്യത്തെ സൗരയൂഥേതര ഗ്രഹം (എക്സോപ്ലാനറ്റ്) കണ്ടുപിടിക്കപ്പെട്ടതോടെ അതുവരെയുള്ള ചിന്തയെല്ലാം മാറി. സൗരയൂഥത്തിനപ്പുറം ഗ്രഹങ്ങൾ (പുറംഗ്രഹം എന്നും വിളിപ്പേര്) എങ്ങിനെ ആയിരിക്കുമെന്നായി പിന്നെ ലോകത്തിന്റെ ചിന്ത. അത് ഭൂമിയെപ്പോലെ ആയിരിക്കുമോ? അവിടെ ജീവനുണ്ടാകുമോ? മഴയും മഞ്ഞും വെയിലുമെല്ലാം ഉണ്ടാകുമോ? ഏതായിരിക്കും ആ ഗ്രഹങ്ങൾക്ക്
സൂര്യനും സൂര്യനെ വലംവയ്ക്കുന്ന ഗ്രഹങ്ങളും അവയെ വലം വയ്ക്കുന്ന ഉപഗ്രഹങ്ങളും എല്ലാം ചേർന്നതിനെയാണ് സൗരയൂഥമെന്ന് വിളിക്കുന്നതെന്ന് ചെറിയ ക്ലാസുകൾ മുതൽ നാം പഠിക്കുന്നതാണല്ലോ. സൗരയൂഥത്തിനും അപ്പുറം മറ്റൊരു നക്ഷത്രമോ ഗ്രഹങ്ങളോ ഒന്നുമില്ലെന്നും നാം കരുതിപ്പോന്നിരുന്നു. എന്നാൽ 32 വർഷങ്ങൾക്കു മുൻപ് ആദ്യത്തെ സൗരയൂഥേതര ഗ്രഹം (എക്സോപ്ലാനറ്റ്) കണ്ടുപിടിക്കപ്പെട്ടതോടെ അതുവരെയുള്ള ചിന്തയെല്ലാം മാറി. സൗരയൂഥത്തിനപ്പുറം ഗ്രഹങ്ങൾ (പുറംഗ്രഹം എന്നും വിളിപ്പേര്) എങ്ങിനെ ആയിരിക്കുമെന്നായി പിന്നെ ലോകത്തിന്റെ ചിന്ത. അത് ഭൂമിയെപ്പോലെ ആയിരിക്കുമോ? അവിടെ ജീവനുണ്ടാകുമോ? മഴയും മഞ്ഞും വെയിലുമെല്ലാം ഉണ്ടാകുമോ? ഏതായിരിക്കും ആ ഗ്രഹങ്ങൾക്ക്
സൂര്യനും സൂര്യനെ വലംവയ്ക്കുന്ന ഗ്രഹങ്ങളും അവയെ വലം വയ്ക്കുന്ന ഉപഗ്രഹങ്ങളും എല്ലാം ചേർന്നതിനെയാണ് സൗരയൂഥമെന്ന് വിളിക്കുന്നതെന്ന് ചെറിയ ക്ലാസുകൾ മുതൽ നാം പഠിക്കുന്നതാണല്ലോ. സൗരയൂഥത്തിനും അപ്പുറം മറ്റൊരു നക്ഷത്രമോ ഗ്രഹങ്ങളോ ഒന്നുമില്ലെന്നും നാം കരുതിപ്പോന്നിരുന്നു. എന്നാൽ 32 വർഷങ്ങൾക്കു മുൻപ് ആദ്യത്തെ സൗരയൂഥേതര ഗ്രഹം (എക്സോപ്ലാനറ്റ്) കണ്ടുപിടിക്കപ്പെട്ടതോടെ അതുവരെയുള്ള ചിന്തയെല്ലാം മാറി. സൗരയൂഥത്തിനപ്പുറം ഗ്രഹങ്ങൾ (പുറംഗ്രഹം എന്നും വിളിപ്പേര്) എങ്ങിനെ ആയിരിക്കുമെന്നായി പിന്നെ ലോകത്തിന്റെ ചിന്ത. അത് ഭൂമിയെപ്പോലെ ആയിരിക്കുമോ? അവിടെ ജീവനുണ്ടാകുമോ? മഴയും മഞ്ഞും വെയിലുമെല്ലാം ഉണ്ടാകുമോ? ഏതായിരിക്കും ആ ഗ്രഹങ്ങൾക്ക്
സൂര്യനും സൂര്യനെ വലംവയ്ക്കുന്ന ഗ്രഹങ്ങളും അവയെ വലം വയ്ക്കുന്ന ഉപഗ്രഹങ്ങളും എല്ലാം ചേർന്നതിനെയാണ് സൗരയൂഥമെന്ന് വിളിക്കുന്നതെന്ന് ചെറിയ ക്ലാസുകൾ മുതൽ നാം പഠിക്കുന്നതാണല്ലോ. സൗരയൂഥത്തിനും അപ്പുറം മറ്റൊരു നക്ഷത്രമോ ഗ്രഹങ്ങളോ ഒന്നുമില്ലെന്നും നാം കരുതിപ്പോന്നിരുന്നു. എന്നാൽ 32 വർഷങ്ങൾക്കു മുൻപ് ആദ്യത്തെ സൗരയൂഥേതര ഗ്രഹം (എക്സോപ്ലാനറ്റ്) കണ്ടുപിടിക്കപ്പെട്ടതോടെ അതുവരെയുള്ള ചിന്തയെല്ലാം മാറി. സൗരയൂഥത്തിനപ്പുറം ഗ്രഹങ്ങൾ (പുറംഗ്രഹം എന്നും വിളിപ്പേര്) എങ്ങിനെ ആയിരിക്കുമെന്നായി പിന്നെ ലോകത്തിന്റെ ചിന്ത.
അത് ഭൂമിയെപ്പോലെ ആയിരിക്കുമോ? അവിടെ ജീവനുണ്ടാകുമോ? മഴയും മഞ്ഞും വെയിലുമെല്ലാം ഉണ്ടാകുമോ? ഏതായിരിക്കും ആ ഗ്രഹങ്ങൾക്ക് വെളിച്ചം പകരുന്ന നക്ഷത്രം? ഇങ്ങനെയിങ്ങനെ എത്രയെത്ര ചോദ്യങ്ങൾ. ഭൂമിക്കപ്പുറം മറ്റൊരിടത്തും ജീവനുണ്ടാകില്ല എന്നാണ് ഇതുവരെയുള്ള അറിവ്. പക്ഷേ നാളെയൊരുദിവസം ശാസ്ത്രലോകം അതിനൊരു തിരുത്താകുന്ന വിവരവും നമുക്കായി സമ്മാനിക്കുമോ? അങ്ങനെ ഒരു വിവരം ലഭിച്ചാൽ അതുമായി ഉറപ്പായും കൂട്ടിച്ചേർത്തു പറയാവുന്ന പേരാണ് എക്സോപ്ലാനറ്റുകളുടേത്. അതുകൊണ്ടുതന്നെയാണ് അടുത്തിടെ നാസ ആറു പുതിയ എക്സോപ്ലാനറ്റുകളുടെ വിവരങ്ങൾ പുറത്തുവിട്ടപ്പോൾ ശാസ്ത്രലോകം പ്രതീക്ഷകളുടെ വഞ്ചി ഒന്നാഞ്ഞു തുഴഞ്ഞത്.
നാസയുടെ ട്രാൻസിറ്റിങ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (TESS) ആണ് ഈ പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയത്. 2018ൽ വിക്ഷേപിക്കപ്പെട്ട ടെസ്സ് ഇതുവരെ 320 എക്സോപ്ലാനറ്റുകളെ കണ്ടെത്തി ഭൂമിയിലേക്ക് സമ്മാനിച്ചിട്ടുണ്ട്. എന്താണ് യഥാർഥത്തിൽ എക്സോപ്ലാനറ്റുകൾ? എങ്ങനെയാണ് ഇവ രൂപപ്പെടുന്നത്? പ്രകാശവർഷങ്ങൾക്കപ്പുറത്തുള്ള ഇവയെ എങ്ങനെ തിരിച്ചറിയും? ആരാണ് ഇവയ്ക്ക് പേരിടുന്നത്? ഇപ്പോൾ കണ്ടെത്തിയ ആറ് എക്സോപ്ലാനറ്റുകളുടെ പ്രത്യേകതകൾ എന്തെല്ലാമാണ്?
∙ എന്താണ് സൗരയൂഥേതര ഗ്രഹം?
സൗരയൂഥത്തിന്റെ പുറത്തുള്ള ഗ്രഹങ്ങളെ ആണ് സൗരയൂഥേതര ഗ്രഹം അല്ലെങ്കിൽ എക്സോപ്ലാനറ്റ് എന്ന് പറയുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലാണ് ജ്യോതിശാസ്ത്രജ്ഞർ സൗരയൂഥേതര ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാനാരംഭിച്ചത്. മറ്റ് നക്ഷത്രങ്ങൾക്ക് ചുറ്റും ഗ്രഹങ്ങളുണ്ടാകാമെന്ന് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നെങ്കിലും അവ എത്രത്തോളം സാധാരണമാണെന്നോ നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുമായി എത്രത്തോളം സാമ്യമുള്ളവയായിരിക്കുമെന്നോ ആർക്കും അറിയുമായിരുന്നില്ല. 1992ലാണ് സൗരയൂഥത്തിനു പുറത്ത് ആദ്യമായി ഒരു ഗ്രഹത്തെ കണ്ടെത്തുന്നത്.
1992ൽ സൗരയൂഥത്തിന് പുറത്തുള്ള ആദ്യത്തെ ട്വിൻ സൗരയൂഥേതര ഗ്രഹങ്ങൾ (Poltergeist and Phobetor) കണ്ടെത്തിയതിനു പിന്നാലെ, നാസ തുടരെത്തുടരെ ആയിരക്കണക്കിന് അത്തരം ഗ്രഹങ്ങളെയാണ് കണ്ടെത്തിയത്. 2022 മാർച്ചിൽ 5000 എന്ന മാന്ത്രിക സംഖ്യയും പിന്നിട്ടു.
ഇപ്പോൾ കണ്ടെത്തിയ ആറെണ്ണം കൂടി ചേർത്ത് 5502 എക്സോപ്ലാനറ്റുകളെ ശാസ്ത്രലോകം ഇതേവരെ കണ്ടെത്തിക്കഴിഞ്ഞു. ഇവയെല്ലാംതന്നെ ചുരുളഴിക്കുന്നത് സൗരയൂഥത്തിനുമപ്പുറമുള്ള ലോകമാണ്. നാം നമ്മുടെ പഠനത്തിൽ അടയാളപ്പെടുത്തിയ നിയന്ത്രണരേഖയ്ക്കും അപ്പുറമുള്ള ലോകമാണത്. ഇതുവരെ സൗരയൂഥേതര ഗ്രഹങ്ങളിൽ ഭൂരിഭാഗത്തെയും കണ്ടെത്തിയിട്ടുള്ളത് നേരിട്ടല്ലാതെയുള്ള രീതികളിലൂടെയാണ്. ആ രീതികളിൽ ചിലതാണ് ഇനി:
∙ പൾസാർ ടൈമിങ്ങ് (Pulsar timing)
പൾസാറുകൾ സ്വയം ഭ്രമണം ചെയ്യുന്നതോടൊപ്പം വളരെ കൃത്യമായ ഇടവേളകളിൽ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. പൾസാറുകൾക്ക് ചുറ്റും ഗ്രഹങ്ങളുണ്ടെങ്കിൽ അവ റേഡിയോ പൾസുകളുടെ ഇടവേളകളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നു. നാല് ഗ്രഹങ്ങളെ ഈ രീതിയുപയോഗിച്ച് കണ്ടെത്തിയിട്ടുണ്ട്. സൗരയൂഥേതര ഗ്രഹങ്ങളുടെ ആദ്യ നിരീക്ഷണം തന്നെ ഈ രീതിയുപയോഗിച്ചായിരുന്നു.
∙ നക്ഷത്രങ്ങൾക്ക് ചുറ്റുമുള്ള ഡിസ്കുകൾ
പൊടിയും വാതകങ്ങളും കൊണ്ട് നിർമ്മിതമായ ഡിസ്കുകൾ മിക്ക നക്ഷത്രങ്ങൾക്ക് ചുറ്റും കാണപ്പെടുന്നു. നക്ഷത്രങ്ങളിൽ നിന്ന് പ്രകാശം ആഗിരണം ചെയ്ത് ഇൻഫ്രാറെഡ് വികിരണമായി പുറത്തുവിടുന്നതിനാൽ ഈ ഡിസ്കുകളെ നിരീക്ഷിക്കാനാകും. ഈ ഡിസ്കുകളിലെ പ്രത്യേകതകൾ പരിശോധിക്കുകവഴി ഗ്രഹങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ കഴിയും.
∙ ആരീയപ്രവേഗമുപയോഗിച്ചുള്ള രീതി (ഡോപ്ലർ രീതി)
ഗ്രഹം മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്നതിനോടൊപ്പം നക്ഷത്രവും വ്യവസ്ഥയുടെ പിണ്ഡകേന്ദ്രത്തിന് ചുറ്റും ചെറിയൊരു പരിക്രമണപഥത്തിൽ ചലിക്കും. അതിന്റെ ഫലമായി നക്ഷത്രത്തിന്റെ ആരീയപ്രവേഗത്തിൽ വരുന്ന മാറ്റങ്ങൾ ഡോപ്ലർ പ്രഭാവം മൂലം നക്ഷത്രത്തിന്റെ സ്പെക്ട്രൽ രേഖകളിൽ വരുന്ന ചലനങ്ങളിൽ നിന്ന് മനസ്സിലാക്കിയെടുക്കാം. 1 m/s വരെ ചെറിയ വ്യത്യാസങ്ങൾ പോലും ഇങ്ങനെ നിരീക്ഷിക്കാനാകും. ഇതുവരെ ഏറ്റവും കൂടുതൽ സൗരയൂഥേതര ഗ്രഹങ്ങളെ കണ്ടെത്താൻ സഹായിച്ചിട്ടുള്ള രീതി ഇതാണ്. വളരെ വ്യത്യസ്തമായ സ്വഭാവസവിശേഷതകളുള്ള നക്ഷത്രങ്ങൾക്കുചുറ്റും ഗ്രഹങ്ങളെ ഇങ്ങനെ കണ്ടെത്താൻ സാധിക്കും എന്നതാണ് ഈ രീതിയുടെ ഒരു പ്രത്യേകത.
∙ ട്രാൻസിറ്റ് രീതി (Transit Method)
ഗ്രഹം മാതൃനക്ഷത്രത്തിന്റെ ഡിസ്കിന് മുന്നിലൂടെ കടന്നുപോകുമ്പോൾ നമുക്ക് ദൃശ്യമാകുന്ന നക്ഷത്രത്തിന്റെ പ്രകാശത്തിൽ ചെറിയ കുറവുവരുന്നു. ഈ കുറവ് നക്ഷത്രത്തിന്റെയും ഗ്രഹത്തിന്റെയും വലിപ്പത്തെ ആശ്രയിച്ചിരിക്കുന്നു. ഈ രീതിയുപയോഗിച്ചും വളരെയേറെ സൗരയൂഥേതര ഗ്രഹങ്ങളെ കണ്ടെത്താനായിട്ടുണ്ടെങ്കിലും ഇത്തരം ചില കണ്ടെത്തലുകൾ തെറ്റായിരിക്കാൻ സാധ്യതയുണ്ട് എന്ന പ്രശ്നമുണ്ട്. അതിനാൽ തന്നെ ഈ രീതിയുപയോഗിച്ചുള്ള കണ്ടെത്തലുകളെ മറ്റു രീതികളുപയോഗിച്ച് സ്ഥിരീകരിക്കേണ്ടത് ആവശ്യമായി കരുതപ്പെടുന്നു.
∙ ട്രാൻസിറ്റ് ടൈമിങ് വേരിയേഷൻ (Transit Timing Variations)
ട്രാൻസിറ്റ് രീതിയുടെ തന്നെ മറ്റൊരു വ്യതിയാനമാണിത്. ഒരു ഗ്രഹം നക്ഷത്രത്തിന്റെ ഡിസ്കിന് മുന്നിലൂടെ ചലിക്കുന്ന സമയത്തിൽ വരുന്ന മാറ്റമുപയോഗിച്ച് മറ്റൊരു ഗ്രഹത്തിന്റെ സാന്നിധ്യം അനുമാനിക്കുന്നു. WASP-3c ആണ് ഈ രീതിയുപയോഗിച്ച് കണ്ടെത്തിയ ആദ്യത്തെ ഗ്രഹം. ഈ രീതിയുപയോഗിച്ച് ഭൂമിക്ക് സമാനമായ വലിപ്പമുള്ള ഗ്രഹങ്ങളെ വരെ കണ്ടെത്താനാകും.
∙ ഗ്രാവിറ്റേഷണൽ മൈക്രോലെൻസിങ്ങ് (Gravitational Microlensing)
ഒരു നക്ഷത്രത്തിന്റെ ഗുരുത്വാകർഷണബലം ചാലകമായി പ്രവർത്തിച്ച് പശ്ചാത്തലത്തിലെ നക്ഷത്രത്തിന്റെ പ്രകാശത്തെ തീവ്രമാക്കുമ്പോഴാണ് ഗ്രാവിറ്റേഷണൽ മൈക്രോലെൻസിങ്ങ് നടക്കുന്നത്. ഈ രീതിയുപയോഗിച്ച് വളരെക്കുറച്ച് സൗരയൂഥേതരഗ്രഹങ്ങളെയേ കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ എങ്കിലും നക്ഷത്രത്തിൽനിന്ന് നല്ല അകലത്തിൽ സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളുടെ കാര്യത്തിൽ ഈ രീതി മെച്ചപ്പെട്ട ഫലങ്ങൾ തരുന്നു.
∙ ആസ്ട്രോമെട്രി (Astrometry)
ആകാശത്ത് ഒരു നക്ഷത്രത്തിന്റെ കൃത്യമായ സ്ഥാനവും കാലക്രമേണ ഈ സ്ഥാനത്തിൽ വരുന്ന മാറ്റങ്ങളും അളക്കുന്ന രീതിക്കാണ് ആസ്ട്രോമെട്രി എന്ന് പറയുന്നത്. ഗ്രഹത്തിന്റെ ഗുരുത്വാകർഷണഫലമായുള്ള നക്ഷത്രചലനങ്ങൾ ഈ രീതിയുപയോഗിച്ച് നിരീക്ഷിക്കാൻ സാധിക്കും. എന്നാൽ. ഈ ചലനം വളരെ ചെറുതായതിനാൽ ഈ രീതി സൗരയൂഥേതര ഗ്രഹങ്ങളെ കണ്ടെത്തുന്നതിൽ അത്ര വിജയകരമായിട്ടില്ല.
എക്ലിപ്സിങ്ങ് ബൈനറി (Eclipsing binary)
ഒരു എക്ലിപ്സിങ്ങ് ബൈനറിയിലെ രണ്ട് നക്ഷത്രങ്ങളുടെ ചുറ്റും ഒരു ഗ്രഹം പരിക്രമണം ചെയ്യുകയാണെങ്കിൽ ഗ്രഹണത്തിന്റെ ഇടവേളയിൽ അത് ചില മാറ്റങ്ങൾക്ക് കാരണമായേക്കും. ഈ മാറ്റങ്ങൾ നിരീക്ഷിച്ചുകൊണ്ട് ഗ്രഹത്തിന്റെ സാന്നിധ്യമറിയാൻ കഴിയും. രണ്ട് സൗരയൂഥേതരഗ്രഹങ്ങളെ ഇങ്ങനെ കണ്ടെത്തിയിട്ടുണ്ട്.
∙ എങ്ങനെയാണ് പേരിടൽ?
ഇരട്ടനക്ഷത്രങ്ങൾക്ക് പേരിടാനുപയോഗിക്കുന്ന രീതിയുപയോഗിച്ചുതന്നെയാണ് സൗരയൂഥേതര ഗ്രഹങ്ങളെയും നാമകരണം ചെയ്യുന്നത്. നക്ഷത്രങ്ങൾക്ക് വലിയ അക്ഷരങ്ങൾ ഉപയോഗിക്കുന്നതിനുപകരം ഗ്രഹങ്ങൾക്ക് ചെറിയ അക്ഷരങ്ങൾ ഉപയോഗിക്കുന്നു എന്ന വ്യത്യാസമുണ്ട്. നക്ഷത്രത്തിന്റെ പേരിനുശേഷം ചെറിയ അക്ഷരമിട്ട് ഗ്രഹത്തിന് പേരിടുന്നു. മുഖ്യനക്ഷത്രത്തിന്റെ പേരുമായി ആശയക്കുഴപ്പം വരാതിരിക്കാൻ b മുതലുള്ള അക്ഷരങ്ങളേ ഉപയോഗിക്കാറുള്ളൂ. അവിടെ (a) ഒഴിവാക്കിയിരിക്കുന്നു. അടുത്ത ഗ്രഹത്തിന് അടുത്ത അക്ഷരം ഉപയോഗിക്കുന്നു.
ഉദാഹരണത്തിന് 51 Planetis b ക്ക് ശേഷം കണ്ടുപിടിക്കപ്പെടുന്ന ഗ്രഹത്തിന്റെ പേര് 51 Planetis c എന്നായിരിക്കും. ഒന്നിലേറെ ഗ്രഹങ്ങളെ ഒരേ സമയം കണ്ടെത്തുകയാണെങ്കിൽ നക്ഷത്രത്തോട് കൂടുതൽ അടുത്തായുള്ള ഗ്രഹത്തിനാണ് ആദ്യത്തെ അക്ഷരം കൊണ്ട് പേരിടുക. എങ്കിലും നക്ഷത്രത്തിൽ നിന്ന് കൂടുതൽ അകലത്തിലുള്ള ഗ്രഹമാകാം ആദ്യം നിരീക്ഷിക്കപ്പെടുന്നത് എന്നതിന് സാധ്യതയുള്ളതിനാൽ അക്ഷരങ്ങളുടെ ക്രമം നക്ഷത്രത്തിൽ നിന്ന് ഗ്രഹങ്ങളുടെ ദൂരത്തിന്റെ ക്രമത്തിൽ ആയിക്കൊള്ളണമെന്നില്ല.
∙ ഇവയാണ് ആറ് പുതിയ ഗ്രഹങ്ങൾ
1) HD 36384 b - എണ്ണമറ്റ എം-ജയന്റ് നക്ഷത്രങ്ങളെ വലം വയ്ക്കുന്ന സൂപ്പർ ജൂപ്പിറ്റർ ഗ്രഹങ്ങളാണ് ഇവ. ഇവയെ കണ്ടെത്തിയത് റേഡിയൽ വെലോസിറ്റി (Radial Velocity) രീതി ഉപയോഗിച്ചാണ്. ഈ രീതിയിലൂടെ ഗ്രഹങ്ങൾ നിറഞ്ഞ ഒരിടത്ത് അതിന്റെ അടുത്തുള്ള നക്ഷത്രങ്ങളെ ഭൂഗുരുത്വബലം എത്രമാത്രം ബാധിക്കുന്നു എന്നതും, അതുമൂലമുള്ള ഇളക്കവും അളക്കുകയാണ് ചെയ്യുന്നത്. ഈ ഗ്രഹമാകട്ടെ വലം വച്ചുകൊണ്ടിരിക്കുന്ന ഒരു നക്ഷത്രത്തിന് നമ്മുടെ സൂര്യന്റെ നാൽപതു മടങ്ങ് വലുപ്പമുണ്ട്.
2) TOI-198 b - കല്ലുകൾ നിറഞ്ഞ ഈ ഗ്രഹം കണ്ടെത്തിയത് ട്രാൻസിറ്റ് എന്ന രീതി അവലംബിച്ചാണ്. നക്ഷത്രങ്ങളുടെ അടുത്തുകൂടെ കടന്നുപോകുമ്പോഴോ അതിനെ വലം വയ്ക്കുമ്പോഴോ ഉണ്ടാകുന്ന വെളിച്ചത്തിന്റെ കാഠിന്യത്തിൽ ഉണ്ടാകുന്ന മാറ്റം പരിശോധിച്ചാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്.
3, 4) TOI-2095 b & TOI-2095 c - ഇവ രണ്ടും ട്രാൻസിറ്റ് രീതി അവലംബിച്ചാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ രണ്ടും ഇവയുടെ നക്ഷത്രവുമായി ഏറ്റവും അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇവയ്ക്ക് സൗരയൂഥത്തിലുള്ള ശുക്രൻ ഗ്രഹവുമായി അതിയായ സാമ്യമുണ്ട്. എന്നാൽ ഭൂമിയുമായി സാമ്യവുമില്ല.
5) TOI-4860 b - വ്യാഴഗ്രഹത്തോളം വലുപ്പമുള്ള ഈ ഗ്രഹം 'ഹോട്ട് ജൂപ്പിറ്റർ എന്നും പറയപ്പെടുന്നു. ഇവ എം-കുള്ളൻ നക്ഷത്രത്തെ വലം വയ്ക്കുന്നു. നമ്മുടെ ഒന്നര ദിവസം കൊണ്ടാണ് അത് അടുത്തുള്ള നക്ഷത്രത്തെ വലം വയ്ക്കുന്നത്. അതുകൊണ്ടുതന്നെ നക്ഷത്രത്തോട് അടുത്താണ് അവ സ്ഥിതി ചെയ്യുന്നതെന്ന് കരുതുന്നു. ഇത്രയും വലിപ്പമുള്ള ഗ്രഹം എം-കുള്ളൻ നക്ഷത്രങ്ങളെ വലം വയ്ക്കുന്നത് അപൂർവമായ പ്രതിഭാസമാണെന്നും നാസ അഭിപ്രായപ്പെടുന്നു.
6) MWC 758 c - ഈ ഗ്രഹം വലുതാണെങ്കിലും താരതമ്യേന പ്രായം കുറഞ്ഞ നക്ഷത്രത്തെയാണ് വലം വയ്ക്കുന്നത്. ഈ നക്ഷത്രത്തിനുചുറ്റും വാതകങ്ങളും പൊടിപടലങ്ങളും കൊണ്ട് നിർമിക്കപ്പെട്ട ഫോട്ടോപ്ലാനറ്ററി ഡിസ്‌കും കാണുവാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ഫോട്ടോപ്ലാനറ്ററി ഡിസ്‌ക് അടങ്ങിയ നക്ഷത്രത്തെ വലം വയ്ക്കുന്ന ആദ്യത്തെ ഗ്രഹമാണ് MWC 758 c. ഈ ഗ്രഹത്തെ നേരിട്ടുള്ള ചിത്രീകരണം (Direct Imaging) വഴിയാണ് കണ്ടെത്തിയത്. പ്രോട്ടോപ്ലാനറ്റ് ഗണത്തിൽപെട്ടതാണിത്. രൂപീകരണ പ്രക്രിയ പൂർത്തിയാകാത്ത ഗ്രഹങ്ങളാണ് പ്രോട്ടോപ്ലാനറ്റുകൾ. ഗ്രഹങ്ങളുടെ ഉദ്ഭവത്തെക്കുറിച്ച് വിവരങ്ങൾ നൽകാൻ ഇത്തരം പ്രോട്ടോപ്ലാനറ്റുകൾക്കു കഴിഞ്ഞേക്കും.
നാസയുടെ വെബ്സൈറ്റിൽ രസകരമായ ഒരു വിഡിയോ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ചുരുങ്ങിയ മിനിറ്റുകൾ മാത്രമുള്ള ആ വിഡിയോയിൽ ഇതുവരെ കണ്ടെത്തിയ സൗരയൂഥേതര ഗ്രഹങ്ങളുടെ എല്ലാം കണ്ടെത്തലുകളെ ഒരു സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുണ്ട്. ഓരോ വർഷം കഴിയുന്തോറും കൂടുതൽ കൂടുതൽ ഗ്രഹങ്ങൾ നാം കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അതിനനുസരിച്ചു സംഗീതം മുറുകുകയും ചെയ്യുകയാണ്. ഇനിയും നാം കണ്ടെത്താനായി എത്രയോ ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും വരുന്ന ഗ്രഹങ്ങൾ സൗരയൂഥത്തിനപ്പുറത്തെ ലോകത്തു ശാസ്ത്രലോകത്തെ കാത്തിരിപ്പുണ്ടാകും? കാത്തിരിക്കാം.