‘പ്രിയപ്പെട്ട നിർമലാജീ... അവിടെ സുഖമെന്ന് വിശ്വസിക്കുന്നു, ഇവിടെ തീരെ സുഖമില്ല’: എന്തുകിട്ടും കേരളത്തിന്?
എല്ലാ വർഷവും ചോദിക്കും. ഒന്നും കിട്ടാറില്ല. കേന്ദ്ര ബജറ്റിൽ നിന്നു കേരളം പ്രതീക്ഷിക്കുന്നതെന്ത് എന്നു സംസ്ഥാനത്തെ ഏതു മന്ത്രിയോടും ചോദിച്ചാലും ഇതാണുത്തരം. ഇങ്ങനെ ചോദിച്ചു ചോദിച്ച്, ഒടുവിൽ ഒന്നും ചോദിച്ചിട്ടു കാര്യമില്ലെന്ന മാനസികാവസ്ഥയിലേക്ക് സംസ്ഥാന സർക്കാർ മാറി. അതുകൊണ്ടാണ് കഴിഞ്ഞ ഇടക്കാല കേന്ദ്ര ബജറ്റിൽ പരിഗണിക്കുന്നതിനായി കേരളം കാര്യമായ ആവശ്യങ്ങളൊന്നും മുന്നോട്ടു വയ്ക്കാത്തത്. എന്നാൽ, ഇത്തവണ അങ്ങനെയല്ല കാര്യങ്ങൾ. ബജറ്റിനു മുന്നോടിയായുള്ള ചർച്ചയ്ക്കായി മന്ത്രി കെ.എൻ.ബാലഗോപാൽ ഡൽഹിക്കു പോയിരുന്നു. ചർച്ചയിൽ പങ്കെടുത്തതിനു പുറമേ, കേന്ദ്രമന്ത്രിയെയും കണ്ടു. നേരിട്ടു കണ്ടപ്പോൾ അനുകൂല പ്രതികരണമാണു ലഭിച്ചതും. കേരളത്തിന്റെ ആവശ്യങ്ങൾ കത്തായി തന്നെ നിർമല സീതാരാമനു കൈമാറി. അതു മാത്രമല്ല, പ്രതീക്ഷയ്ക്കു കാരണം.

എല്ലാ വർഷവും ചോദിക്കും. ഒന്നും കിട്ടാറില്ല. കേന്ദ്ര ബജറ്റിൽ നിന്നു കേരളം പ്രതീക്ഷിക്കുന്നതെന്ത് എന്നു സംസ്ഥാനത്തെ ഏതു മന്ത്രിയോടും ചോദിച്ചാലും ഇതാണുത്തരം. ഇങ്ങനെ ചോദിച്ചു ചോദിച്ച്, ഒടുവിൽ ഒന്നും ചോദിച്ചിട്ടു കാര്യമില്ലെന്ന മാനസികാവസ്ഥയിലേക്ക് സംസ്ഥാന സർക്കാർ മാറി. അതുകൊണ്ടാണ് കഴിഞ്ഞ ഇടക്കാല കേന്ദ്ര ബജറ്റിൽ പരിഗണിക്കുന്നതിനായി കേരളം കാര്യമായ ആവശ്യങ്ങളൊന്നും മുന്നോട്ടു വയ്ക്കാത്തത്. എന്നാൽ, ഇത്തവണ അങ്ങനെയല്ല കാര്യങ്ങൾ. ബജറ്റിനു മുന്നോടിയായുള്ള ചർച്ചയ്ക്കായി മന്ത്രി കെ.എൻ.ബാലഗോപാൽ ഡൽഹിക്കു പോയിരുന്നു.
ചർച്ചയിൽ പങ്കെടുത്തതിനു പുറമേ, കേന്ദ്രമന്ത്രിയെയും കണ്ടു. നേരിട്ടു കണ്ടപ്പോൾ അനുകൂല പ്രതികരണമാണു ലഭിച്ചതും. കേരളത്തിന്റെ ആവശ്യങ്ങൾ കത്തായി തന്നെ നിർമല സീതാരാമനു കൈമാറി. അതു മാത്രമല്ല, പ്രതീക്ഷയ്ക്കു കാരണം. ഘടകകക്ഷികളുടെ സഹായത്തോടെ ഭരിക്കുന്ന മൂന്നാം മോദി സർക്കാർ സംസ്ഥാനങ്ങളോട് അനുകമ്പയോടെ പെരുമാറുമെന്നും കേരളം കരുതുന്നു.
ഘടകകക്ഷികളുടെ സംസ്ഥാനങ്ങളായ ആന്ധ്രയ്ക്കും ബിഹാറിനും നൽകുന്ന സഹായങ്ങളുടെ കൂട്ടത്തിൽ മറ്റു സംസ്ഥാനങ്ങളെയും പരിഗണിക്കേണ്ടി വരും. സംസ്ഥാനങ്ങളുമായി വിഹിതം വീതം വയ്ക്കുന്ന കാര്യത്തിൽ കേന്ദ്രത്തിനെതിരായ കേരളത്തിന്റെ ഹർജി ഇപ്പോൾ സുപ്രീംകോടതിയിലുണ്ട്. ഹർജി പിൻവലിച്ചാൽ നൽകേണ്ട സഹായങ്ങൾ നൽകാമെന്ന് ഒരിക്കൽ നിലപാടെടുത്ത കേന്ദ്രം തുടർന്നും അതേ നിലപാടു തന്നെയാണു സ്വീകരിക്കുന്നതെങ്കിൽ ഇൗ വർഷവും കേരളത്തിനു കരയാനേ കഴിയൂ.
∙ പട്ടികയിൽ ആദ്യം സിൽവർ ലൈൻ
മന്ത്രി കെ.എൻ.ബാലഗോപാൽ പരസ്യമായി അധികം പറയുന്നില്ലെങ്കിലും കേന്ദ്ര മന്ത്രിക്കു നൽകിയ കത്തിലെ പ്രധാന ആവശ്യം സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകണമെന്നു തന്നെയാണ്. പദ്ധതിയുമായി തൽക്കാലം മുന്നോട്ടില്ലെന്നും കേരളത്തിന് ഒറ്റയ്ക്കു മുന്നോട്ടു പോകാനാകില്ലെന്നും കഴിഞ്ഞ ജൂലൈയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പദ്ധതിയിൽനിന്നു പിന്നോട്ടു പോകുന്നെന്ന സൂചനയായാണ് ഇതു വിലയിരുത്തപ്പെട്ടത്. എന്നാൽ, മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ സിൽവർലൈൻ പരിഗണിക്കണമെന്നു സംസ്ഥാനം രേഖാമൂലം ആവശ്യപ്പെട്ടതു പദ്ധതി സജീവമാക്കാനുള്ള ശ്രമമാണ്.
∙ 24,000 കോടിയുടെ പാക്കേജ്
24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേരളത്തിന്റെ മറ്റൊരു മുഖ്യ ആവശ്യം. 2022-23ലെയും 2023-24 ലെയും കടമെടുപ്പു പരിധി വെട്ടിക്കുറച്ചതുമൂലമുണ്ടായ നഷ്ടം നികത്താനാണ് ഇൗ പാക്കേജ്. ഇതിനു പുറമേ, ധനകാര്യ കമ്മിഷൻ ഗ്രാന്റിലെയും റവന്യു കമ്മി നികത്തൽ ഗ്രാന്റിലെയും കുറവും പരിഹരിക്കണമെന്നു കേരളം ആവശ്യപ്പെടുന്നു. കിഫ്ബി, പെൻഷൻ കമ്പനി എന്നിവ മുൻവർഷങ്ങൾ എടുത്ത വായ്പയുടെ പേരിൽ ഈ വർഷവും അടുത്ത വർഷവും 5710 കോടി രൂപ വീതമാണ് വായ്പയിൽ കുറയുന്നത്.
ദേശീയപാതാ വികസനത്തിനാവശ്യമായ ഭൂമിയേറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനമായ 6,000 കോടി രൂപയും സംസ്ഥാനം നൽകേണ്ടി വരുന്നു. ഇവയെല്ലാം പരിഹരിക്കാനാണ് 24,000 കോടിയുടെ പാക്കേജ്. ഇതു ലഭിക്കില്ലെന്നു സർക്കാരിന് അറിയാമെങ്കിലും ചോദിക്കുക എന്നത് കേരളത്തിന്റെ ജോലിയാണല്ലോ.
∙ വിഴിഞ്ഞം, എയിംസ്, റബർ...
വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് 5,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജും കേരളത്തിന്റെ ആഗ്രഹപ്പട്ടികയിലുണ്ട്. 8,867 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിയിൽ 5,595 കോടി രൂപ സംസ്ഥാനമാണ് വഹിക്കുന്നത്. ഇതു കൃത്യമായി കൊടുക്കാൻ കേരളത്തിനു കഴിയുന്നില്ല. 818 കോടി രൂപ മാത്രമാണ് കേന്ദ്ര വിഹിതമായുള്ളത്. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാത, റെയിൽവേ സംവിധാനങ്ങളുടെ നവീകരണം, എയിംസ്, റബറിന്റെ താങ്ങുവില ഉയർത്തൽ എന്നിവയും കേരളം ആവശ്യപ്പെട്ട പട്ടികയിലുണ്ട്.
∙ കുടിശിക വേഗം വേണം
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഭാഗമായി സംസ്ഥാനം ചെലവഴിച്ച കേന്ദ്രവിഹിതത്തിന്റെ കുടിശികയായ 3,686 കോടി രൂപ ലഭ്യമാക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. കൂടാതെ ആശ, അങ്കണവാടി ഉൾപ്പെടെ വിവിധ സ്കീം തൊഴിലാളികളുടെയും പ്രവർത്തകരുടെയും ഓണറേറിയം കാലോചിതമായി പരിഷ്കരിക്കുകയും വേണം.
∙ ജിഎസ്‌ടി വിഹിതം കൂട്ടണം
സർക്കാർ പിരിക്കുന്ന ജിഎസ്ടിയുടെ പകുതി കേന്ദ്രത്തിനും ബാക്കി പകുതി കേരളത്തിനുമാണു ലഭിക്കുന്നത്. എന്നാൽ, ജിഎസ്ടി നടപ്പാക്കിയതിനു ശേഷം കേരളത്തിന്റെ നികുതി വരുമാന വളർച്ച ഉദ്ദേശിച്ചത്ര മുന്നേറാത്തതു ജിഎസ്ടി നികുതി സംവിധാനത്തിന്റെ പോരായ്മയാണെന്നാണു കേരളം വിലയിരുത്തുന്നത്. ഇതു കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് 60 ശതമാനവും കേന്ദ്രത്തിനു 40 ശതമാനവും ജിഎസ്ടി ലഭിക്കുന്ന തരത്തിൽ പരിഷ്കാരണം വേണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്.
∙ കിട്ടിയ പദ്ധതികളിൽ മെല്ലെപ്പോക്ക്
ചോദിക്കുന്നതോ കിട്ടുന്നില്ല. എന്നാൽ, കിട്ടുന്നവ ഫലപ്രദമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ നടപടിക്രമങ്ങളിലെ വേഗക്കുറവു കാരണം നടക്കുന്നില്ല. രാജ്യത്തെ 550 ജില്ലകളെ 4 വരിപ്പാതയാൽ ബന്ധിപ്പിക്കുന്ന ഭാരത്‌മാല റോഡ് വികസന പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചെങ്കിലും അവയിൽ ഉൾപ്പെടുത്തി പുതിയ റോഡുകൾ നിർമിക്കുന്ന കാര്യത്തിൽ സർക്കാർ ഇപ്പോഴും മെല്ലെപ്പോക്കിലാണ്. തിരുവനന്തപുരം – അങ്കമാലി ഹൈവേയ്ക്കു പുറമേ, മൈസൂരു– മലപ്പുറം സാമ്പത്തിക ഇടനാഴിയും ഭാരത്‌മാല പദ്ധതിക്കു പുറത്തായി.
ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെട്ട വിഴിഞ്ഞം– നാവായിക്കുളം ഔട്ടർ റിങ് റോഡ്, കൊല്ലം – ചെങ്കോട്ട ഹൈവേ, അങ്കമാലി– കുണ്ടന്നൂർ (എറണാകുളം ബൈപാസ്) എന്നിവയുടെ നിർമാണ കരാറിൽ സംസ്ഥാനം ഒപ്പു വയ്ക്കാത്തതിനാൽ ചീഫ് സെക്രട്ടറി മുൻകയ്യെടുത്ത് ചർച്ച ചെയ്ത ശേഷം ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോയാൽ മതിയെന്നു കേന്ദ്രം അറിയിച്ചു.ഭാരത്‌മാലയിൽ ഉൾപ്പെട്ട കൊച്ചി– തേനി പദ്ധതിക്കു ഭൂമി ഏറ്റെടുത്തിട്ടില്ല. മൈസൂരു– മലപ്പുറം ഹൈവേയെ ഭാരത്‌മാലയിൽ തിരികെ കയറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ദേശീയപാത വിഭാഗം 3 മാസം മുൻപ് കേന്ദ്രത്തിനു കത്തയച്ചെങ്കിലും തീരുമാനമായില്ല. ഈ പദ്ധതിയും തിരുവനന്തപുരം – അങ്കമാലി ഹൈവേയും ദേശീയപാത തനത് (എൻഎച്ച് ഒറിജിനൽ) പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമമുണ്ട്.
ഇക്കാര്യത്തിൽ തീരുമാനമാകാത്തതിനാലാണ് കോട്ടയത്ത് തുടങ്ങിയ എൻഎച്ച് പ്രോജക്ട് ഓഫിസ് കൊല്ലം – ചെങ്കോട്ട പാതയ്ക്കു വേണ്ടി കൊല്ലത്തേക്കു മാറ്റിയത്. മുൻഗണനാ പദ്ധതികൾക്കായി കേന്ദ്രം ഫണ്ട് വക മാറ്റിയതാണ് മൈസൂരു – മലപ്പുറം ഹൈവേ ഭാരത്‌മാല പദ്ധതിക്കു പുറത്താകാൻ കാരണം. 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചാൽ നഷ്ടപരിഹാരം നൽകാമെന്ന കേന്ദ്രത്തിന്റെ ഓഫറിനും കേരളം കൈകൊടുത്തിട്ടില്ല.