ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിനും ഒരു മാസം മുൻപ് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു–‘പ്രതീക്ഷയുടെ അമിതഭാരം വേണ്ട’. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതുക്കൽ നിൽക്കുമ്പോൾ, ഇത്തരമൊരു പ്രസ്താവന വെറുതെയായിരിക്കുമെന്നു പലരും കരുതി. പക്ഷേ, പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. കാര്യമായ പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിക്ക് ജനപ്രിയ തീരുമാനങ്ങളില്ലാതെ ബജറ്റ് അവതരിപ്പിക്കാമെന്നാണ് അന്ന് പറഞ്ഞുവച്ചത്. തിരഞ്ഞെടുപ്പിൽ മോദി സർക്കാരിന്റെ ആത്മവിശ്വാസത്തിന്റെ അളവുകോലായി ഇടക്കാല ബജറ്റ് ബ്രാൻഡ് ചെയ്യപ്പെട്ടു. എന്നാലിത് അമിത ആത്മവിശ്വാസമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം തന്നെ തെളിയിച്ചു. ബിജെപിക്ക് കേവലഭൂരിപക്ഷമില്ലാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിനും ഒരു മാസം മുൻപ് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു–‘പ്രതീക്ഷയുടെ അമിതഭാരം വേണ്ട’. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടിവാതുക്കൽ നിൽക്കുമ്പോൾ, ഇത്തരമൊരു പ്രസ്താവന വെറുതെയായിരിക്കുമെന്നു പലരും കരുതി. പക്ഷേ, പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. കാര്യമായ പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിക്ക് ജനപ്രിയ തീരുമാനങ്ങളില്ലാതെ ബജറ്റ് അവതരിപ്പിക്കാമെന്നാണ് അന്ന് പറഞ്ഞുവച്ചത്. തിരഞ്ഞെടുപ്പിൽ മോദി സർക്കാരിന്റെ ആത്മവിശ്വാസത്തിന്റെ അളവുകോലായി ഇടക്കാല ബജറ്റ് ബ്രാൻഡ് ചെയ്യപ്പെട്ടു.

എന്നാലിത് അമിത ആത്മവിശ്വാസമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഫലം തന്നെ തെളിയിച്ചു. ബിജെപിക്ക് കേവലഭൂരിപക്ഷമില്ലാത്ത എൻഡിഎ സർ‌ക്കാരിന് ഇടക്കാല ബജറ്റിലെ അമിത ആത്മവിശ്വാസം ജൂലൈ 23ന് അവതരിപ്പിക്കുന്ന ബജറ്റിൽ പുലർത്താനായേക്കില്ല. വിട്ടുവീഴ്ചകളും ജനപ്രിയ തീരുമാനങ്ങളും കൂടിയേ തീരൂ. സമ്പൂർണ ബജറ്റിൽ ചരിത്രപരമായ തീരുമാനങ്ങളുണ്ടാകുമെന്ന് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞുകഴിഞ്ഞു.

ADVERTISEMENT

∙ നിലനിർത്തണം, സാമ്പത്തിക അച്ചടക്കം

ധനക്കമ്മി നിയന്ത്രണവിധേയമാണെന്ന് തെളിയിക്കുന്നതായിരുന്നു ഇടക്കാല ബജറ്റിലെ കണക്കുകൾ. സർക്കാരിന്റെ മൊത്ത ചെലവും വായ്പ ഒഴികെയുള്ള മൊത്ത വരുമാനവും തമ്മിലുള്ള അന്തരമാണ് ധനക്കമ്മി. സാമ്പത്തിക അച്ചടക്കത്തിന്റെ സൂചിക കൂടിയാണിത്. 2023–24ലെ ധനക്കമ്മി രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 5.9 ശതമാനത്തിൽ നിർത്തണമെന്നാണ് 2023 ഫെബ്രുവരിയിലെ ബജറ്റിൽ ലക്ഷ്യമിട്ടത്. ഇത് ഇടക്കാല ബജറ്റിൽ 5.8 ശതമാനമായി കുറച്ചു. നടപ്പുസാമ്പത്തികവർഷത്തെ ലക്ഷ്യം 5.1 ശതമാനമാണ്.

2024 ഫെബ്രുവരി ഒന്നിന് നടന്ന വാർഷിക ബജറ്റ് അവതരണത്തിന് മുൻപ് ബജറ്റ് രേഖകൾ അടങ്ങിയ ബാഗ് പ്രദർശിപ്പിക്കുന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. (Photo by Sajjad HUSSAIN / AFP)

ഇത്തവണ കൂടുതൽ പണം ചെലവഴിക്കാൻ സർക്കാരിനുമേൽ സമ്മർദമുണ്ടെങ്കിലും മെച്ചപ്പെട്ട നികുതിപിരിവ്, റിസർവ് ബാങ്കിൽ നിന്ന് ലാഭവിഹിതമായി ലഭിച്ച 2.11 ലക്ഷം കോടി രൂപ അടക്കം സർക്കാരിന് അനുകൂലഘടകങ്ങളാണ്. അതിനാൽ 5.1 ശതമാനമെന്ന ലക്ഷ്യം 5 ശതമാനമായെങ്കിലും കേന്ദ്രം കുറയ്ക്കാനിടയുണ്ട്.

നീറ്റ് യുജി, സിഎസ്ഐആർ നെറ്റ് പരീക്ഷാക്രമക്കേട് വിഷയങ്ങളുടെ പശ്ചാത്തലത്തിൽ യുവാക്കളെ ലക്ഷ്യമിട്ടും പദ്ധതികളുണ്ടാകാം. തൊഴിലില്ലായ്മ നേരിടാനായി തൊഴിൽ–ബന്ധിത ആനുകൂല്യ പദ്ധതി പ്രഖ്യാപിക്കുമെന്നും പറയപ്പെടുന്നു. 

∙ നികുതി മാറ്റങ്ങളിൽ കണ്ണുംനട്ട്

ADVERTISEMENT

ഇടക്കാല ബജറ്റ് ആദായനികുതിയിൽ‌ മാറ്റങ്ങൾ വരുത്തിയിരുന്നില്ല. പുതിയ ആദായനികുതി സ്കീമിനെ പരമാവധി പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. 2023ലെ ബജറ്റിലും ഇതിനായി ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ടായി. എങ്കിലും ഇപ്പോഴും വലിയൊരു ശതമാനവും ആശ്രയിക്കുന്നത് പഴയ സ്കീമിനിനെയാണ്. 5 ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് പുതിയ സ്കീമിലേക്ക് മാറിയവരിൽ ഏറെയും. ഒരു വർഷത്തിനകം പുതിയ ആദായനികുതി രീതിയിലേക്ക് 50 ശതമാനത്തിലേറെപ്പേർ മാറുമെന്നാണ് ധന സെക്രട്ടറി അന്ന് അവകാശപ്പെട്ടത്. ഇക്കുറി പുതിയ സ്കീമിനെ ആകർഷകമാക്കാൻ കൂടുതൽ നടപടികളുണ്ടാകാനിടയുണ്ട്. പുതിയ സ്കീമിലെ സ്റ്റാൻഡേഡ് ഡിഡക‍്ഷൻ 50,000 രൂപയെന്നത് ഒരു ലക്ഷം രൂപയാക്കിയാൽ ഏറെ ഗുണകരമാകും. പുതിയ സ്കീമിലെ നികുതി സ്ലാബുകളിൽ പരിഷ്കാരമുണ്ടാകുമെന്നും കരുതുന്നവരുണ്ട്.

(Representative image by Deepak Sethi/istock)

മൂലധനനേട്ട (ക്യാപ്പിറ്റൽ ഗെയിൻസ്) നികുതി രീതി കൂടുതൽ ലളിതവും യുക്തിസഹവുമാക്കിയേക്കും. വിവിധ ആസ്തികളുമായി ബന്ധപ്പെട്ട് വിവിധ നിരക്കുകളും കാലാവധിയുമാണ് നിലവിലുള്ളത്. ഉദാഹരണത്തിന് 2 വർഷത്തിൽ കൂടുതൽ കൈവശം വച്ച ശേഷം വിൽക്കുന്ന വസ്തുവിനാണ് ദീർഘകാല മൂലധന നേട്ടത്തിൻമേലുള്ള നികുതി ഈടാക്കുന്നതെങ്കിൽ ലിസ്റ്റഡ് ഓഹരികൾക്ക് ഇത് ഒരു വർഷമാണ്. 

∙ അടൽ പെൻഷനും എൻപിഎസും

അടൽ പെൻഷൻ പദ്ധതിയിലൂടെ ലഭിക്കുന്ന മിനിമം പെൻഷൻ തുക വർധിപ്പിക്കുമെന്ന പിഎഫ്ആർഡിഎയുടെ (പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി) ആവശ്യം ഇടക്കാല ബജറ്റിൽ പരിഗണിച്ചിരുന്നില്ല. 1000 രൂപ, 2000 രൂപ, 3000 രൂപ, 4000 രൂപ, 5000 രൂപ എന്നിങ്ങനെയുള്ള 5 സ്ലാബുകൾ 2,500 മുതൽ 7,500 രൂപ വരെയാക്കി ഉയർത്തുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്) സർക്കാർ ജീവനക്കാർക്ക് കൂടുതൽ ആകർഷകമാക്കാനും നടപടികളുണ്ടാകാം.

ADVERTISEMENT

∙ കർഷകരോഷമടക്കാൻ

കർഷകപ്രക്ഷോഭം ആഞ്ഞടിച്ച ഹരിയാനയിൽ ബിജെപിക്ക് 5 സീറ്റാണ് ഒറ്റയടിക്ക് ഇക്കുറി കുറഞ്ഞത്. നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നില പരിശോധിച്ചാൽ 90 നിയമസഭാ മണ്ഡലങ്ങളിൽ 46 എണ്ണത്തിൽ കോൺഗ്രസാണ് മുൻപിൽ. 44 സീറ്റുകളിൽ ബിജെപിയും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിൽ ബിജെപിക്ക് ഭരണം നിലനിർത്താനും മറ്റു സംസ്ഥാനങ്ങളിൽ ഭരണം നേടാനും കർഷകരെ വിശ്വാസത്തിലെടുത്തുള്ള പ്രഖ്യാപനങ്ങൾ കൂടിയേ തീരൂ.

അമൃത്‌സറിലെ ബിജെപി സ്ഥാനാർഥി തരൺജിത് സിങ് സന്ധുവിന്റെ വീട് വളയൽ സമരത്തിൽ പങ്കെടുക്കുന്ന കർഷകർ. (ഫയൽ ചിത്രം : മനോരമ)

പ്രതിവർഷം 3 ഗഡുക്കളായി 6000 രൂപ കർഷകർക്ക് നൽകുന്ന പിഎം കിസാൻ പദ്ധതിയായിരുന്നു 2019ൽ ബിജെപിയുടെ തുറപ്പുചീട്ട്. തുകയിൽ വർധനയുണ്ടാകുമോയെന്ന് കർഷകർ ഉറ്റുനോക്കുന്നു. സ്ത്രീകൾക്കു മാത്രമായി കിസാൻ നിധി ആനുകൂല്യം ഇരട്ടിയാക്കണമെന്ന നിർദേശവും ഉയർന്നിരുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി നടപ്പുസാമ്പത്തിക വർഷത്തേക്കുള്ള വിഹിതത്തിൽ മാറ്റം വരുത്തിയിട്ടില്ല. ഇതിൽ വ്യത്യാസമുണ്ടാകുമോയെന്നും കണ്ടറിയേണ്ടതാണ്.

∙ വരുമോ തൊഴിൽ ബന്ധിത ആനുകൂല്യ പദ്ധതി?

നീറ്റ് യുജി, സിഎസ്ഐആർ നെറ്റ് പരീക്ഷാക്രമക്കേട് വിഷയങ്ങളുടെ പശ്ചാത്തലത്തിൽ യുവാക്കളെ ലക്ഷ്യമിട്ടും പദ്ധതികളുണ്ടാകാം. തൊഴിലില്ലായ്മ നേരിടാനായി തൊഴിൽ–ബന്ധിത ആനുകൂല്യ പദ്ധതി പ്രഖ്യാപിക്കുമെന്നും പറയപ്പെടുന്നു. ടെക്സ്റ്റൈൽ, ഫർണിച്ചർ, ടൂറിസം രംഗങ്ങൾക്കായായിരിക്കും പദ്ധതി. പുതിയ ജീവനക്കാരെ ജോലിക്കെടുക്കുന്നതിനനുസരിച്ചു നികുതിയിളവ്, സബ്സിഡി തുടങ്ങിയവ ലഭ്യമാക്കും. സെമി–കണ്ടക്ടർ (ഇലക്ട്രോണിക് ചിപ്) ഉൽപാദനവും മറ്റും ശക്തിപ്പെടുത്താനായി കേന്ദ്രം കൊണ്ടുവന്ന പിഎൽഐ (ഉൽപാദന ബന്ധിത ആനുകൂല്യം) പദ്ധതിക്കു സമാനമായിരിക്കുമിത്.

പ്രതീകാത്മക ചിത്രം (Photo by SANJAY KANOJIA / AFP)

തുടർച്ചയായുള്ള ട്രെയിൻ അപകടങ്ങളുടെ പശ്ചാത്തലത്തിൽ  സുരക്ഷ വർധിപ്പിക്കാനായി വലിയ വകയിരുത്തലുണ്ടാകുമെന്നും സൂചനയുണ്ട്. ഓൺലൈൻ ഡെലിവറി ഉൾപ്പെടെ ചെയ്യുന്ന ഗിഗ് ജീവനക്കാരുടെ ക്ഷേമത്തിനായി സാമൂഹിക സുരക്ഷാ ഫണ്ട് രൂപീകരിക്കാനുമിടയുണ്ട്.  ഇവർക്ക് മറ്റ് പരിരക്ഷകളില്ലാത്തതിനാൽ മെഡിക്കൽ, അപകട ഇൻഷുറൻസുകൾക്ക് വേണ്ടിയാണ് ഈ ഫണ്ട്. 

English Summary:

Modi Government's First Budget Unfolds Tomorrow: Key Expectations and Historic Decisions Await