അധികാരം കിട്ടിയ ശേഷമുള്ള സർക്കാരിന്റെ ആദ്യബജറ്റിനെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാനുള്ളതായാണ് പൊതുവേ വിലയിരുത്താറുള്ളത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും ഇതിൽനിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. പക്ഷേ അത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും നൽകിയ ‘വാഗ്ദാനങ്ങൾ’ പാലിക്കാനുള്ളത് ആയിരുന്നോ എന്നു മാത്രം സംശയിക്കേണ്ടിയിരിക്കുന്നു. ലോക്സഭയിൽ തുടരെത്തുടരെ ഈ രണ്ടു സംസ്ഥാനങ്ങളുടേയും പേരുകൾ മാറിമാറി വിളിച്ചാണ് നിർമല ഓരോ പദ്ധതിയും പ്രഖ്യാപിച്ചത്. കേന്ദ്രം ഭരിക്കുന്ന പാർട്ടി സംസ്ഥാനവും ഭരിച്ചാൽ അത് ‍ഡബിൾ എൻജിൻ സർക്കാരാവുമെന്നും അവിടേക്ക് വികസനം ഒഴുകുമെന്നും ഒട്ടേറെ സംസ്ഥാനങ്ങളിലെ ബിജെപി തിരഞ്ഞെടുപ്പു റാലികളിൽ സംസാരിച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പക്ഷേ സർക്കാരിന്റെ ഭാഗമായ നിതീഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും വാരിക്കോരി ബജറ്റിൽ ശതകോടികൾ നൽകിയപ്പോൾ ഉത്തർപ്രദേശ് അടക്കമുള്ള, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പേരുകൾ പോലും നാമമാത്രമായിട്ടാണ് നിർമലയുടെ നാവിൽ വന്നത്. അതേസമയം കേരളമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാവട്ടെ കടുത്ത നിരാശയും. പ്രതിപക്ഷം പറഞ്ഞപോലെ ഇത് പ്രധാനമന്ത്രിക്കസേര രക്ഷിക്കാനുള്ള 'കുർസി ബച്ചാവോ' ബജറ്റാണോ? ആന്ധ്രയ്ക്കും ബിഹാറിനും ബജറ്റിൽ അമിത പ്രാധാന്യമാണോ ലഭിച്ചത്? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധികാരം കിട്ടിയ ശേഷമുള്ള സർക്കാരിന്റെ ആദ്യബജറ്റിനെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാനുള്ളതായാണ് പൊതുവേ വിലയിരുത്താറുള്ളത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റും ഇതിൽനിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. പക്ഷേ അത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും നൽകിയ ‘വാഗ്ദാനങ്ങൾ’ പാലിക്കാനുള്ളത് ആയിരുന്നോ എന്നു മാത്രം സംശയിക്കേണ്ടിയിരിക്കുന്നു. ലോക്സഭയിൽ തുടരെത്തുടരെ ഈ രണ്ടു സംസ്ഥാനങ്ങളുടേയും പേരുകൾ മാറിമാറി വിളിച്ചാണ് നിർമല ഓരോ പദ്ധതിയും പ്രഖ്യാപിച്ചത്.

കേന്ദ്രം ഭരിക്കുന്ന പാർട്ടി സംസ്ഥാനവും ഭരിച്ചാൽ അത് ‍ഡബിൾ എൻജിൻ സർക്കാരാവുമെന്നും അവിടേക്ക് വികസനം ഒഴുകുമെന്നും ഒട്ടേറെ സംസ്ഥാനങ്ങളിലെ ബിജെപി തിരഞ്ഞെടുപ്പു റാലികളിൽ സംസാരിച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പക്ഷേ സർക്കാരിന്റെ ഭാഗമായ നിതീഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും വാരിക്കോരി ബജറ്റിൽ ശതകോടികൾ നൽകിയപ്പോൾ ഉത്തർപ്രദേശ് അടക്കമുള്ള, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പേരുകൾ പോലും നാമമാത്രമായിട്ടാണ് നിർമലയുടെ നാവിൽ വന്നത്. അതേസമയം കേരളമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാവട്ടെ കടുത്ത നിരാശയും. പ്രതിപക്ഷം പറഞ്ഞപോലെ ഇത് പ്രധാനമന്ത്രിക്കസേര രക്ഷിക്കാനുള്ള 'കുർസി ബച്ചാവോ' ബജറ്റാണോ? ആന്ധ്രയ്ക്കും ബിഹാറിനും ബജറ്റിൽ അമിത പ്രാധാന്യമാണോ ലഭിച്ചത്? വിശദമായി പരിശോധിക്കാം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമല സീതാരാമനും (PTI Photo)
ADVERTISEMENT

∙ 'തല'പ്പൊക്കം ആന്ധ്രയ്ക്ക്

എൻഡിഎ സർക്കാരിൽ 16 എംപിമാരാണ് ആന്ധ്രയിലെ ടിഡിപിയുടെ മൂലധനം. 2014ൽ തെലങ്കാനയ്ക്കായി സംസ്ഥാനം വിഭജിച്ചപ്പോൾ ആന്ധ്ര പ്രദേശിന് നഷ്ടമായത് തലസ്ഥാനമായ ഹൈദരാബാദും. കേവലം 10 വർഷം കഴിഞ്ഞ്  മറ്റൊരു തലസ്ഥാനം കണ്ടെത്തി സ്വയം ഒഴിഞ്ഞുപോവുക എന്ന നിബന്ധനയും ആന്ധ്രയ്ക്ക് മുന്നിലുണ്ട്. ഹൈദരാബാദിനെ ഒരുകാലത്ത് ഹൈടെക് സിറ്റിയായി വളർത്തിയ ചന്ദ്രബാബു നായിഡു വീണ്ടും മുഖ്യമന്ത്രിയായതാണ് ആന്ധ്രയുടെ തലവര മാറ്റുന്നത്. 

(Manorama Online Creative)

2024ൽ ഹൈദരാബാദ് വിട്ട് അമരാവതിയിലേക്ക് സംസ്ഥാനത്തിന്റെ 'തല' മാറ്റാനാണ് ചന്ദ്രബാബു നായിഡുവിന്റെ പദ്ധതി. ഇതിനായി നരേന്ദ്ര മോദി ‘3.0’ സർക്കാരിന് നൽകിയ കൈത്താങ്ങ് ഫലപ്രദമായി ഉപയോഗിക്കാനും നായിഡുവിന് കഴിഞ്ഞുവെന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്. ആന്ധ്രപ്രദേശിന്റെ തലസ്ഥാന വികസനത്തിനായി മാത്രം 15,000 കോടി രൂപയാണ് ഈ വർഷത്തെ ബജറ്റിൽ നിർമല സീതാരാമൻ വകയിരുത്തിയത്. സംസ്ഥാനത്തേയ്ക്ക് മൂലധനം ആകർഷിക്കുന്നതിനു സഹായിക്കുമെന്നും വാഗ്ദാനമുണ്ട്. ഇതൊരു തുടക്കം മാത്രമാണെന്ന സൂചന നൽകി വരും വർഷങ്ങളിൽ സംസ്ഥാനത്തിന്റെ വികസനത്തിനായി കൂടുതൽ ഫണ്ട് താൻ അനുവദിക്കാമെന്നും നിർമല ബജറ്റവതരണത്തിൽ ഉറപ്പുനൽകി.

ആന്ധ്രയിലെ പൊളാവരം ഡാം. (Representative image by Alla Sravani /shutterstock)

1980ൽ തറക്കല്ലിട്ട ആന്ധ്രയുടെ സ്വപ്നമായ പൊളാവരം ജലസേചന പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനുള്ള സഹായം ബജറ്റിലൂടെ വാഗ്ദാനം നൽകാനും നിര്‍മല മറന്നില്ല. ഒപ്പം സംസ്ഥാനത്തെ പിന്നാക്ക പ്രദേശങ്ങൾക്കായി പ്രത്യേക ഫണ്ടുകൾ അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി നടപ്പിലാക്കുന്ന 3 ലക്ഷം കോടി രൂപയുടെ പദ്ധതികളിൽ ആന്ധ്രയ്ക്കു പ്രാധാന്യം നൽകും. ഇതിനു പുറമേ റോഡ്, റെയിൽ മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവയിൽ സംസ്ഥാനത്തിന് മുൻഗണന നൽകുമെന്നും ബജറ്റിലൂടെ നിർമല ഉറപ്പുനൽകി.

ആന്ധ്രപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്ന നരേന്ദ്ര മോദിക്കൊപ്പം ചന്ദ്രബാബുനായിഡുവും പവൻ കല്യാണും (Image Credit: narendramodi/facebook)
ADVERTISEMENT

∙ ബിഹാറിന് വാരിക്കോരി

ബജറ്റില്‍ ബിഹാറിനുള്ള പദ്ധതികൾ നിര്‍മല സീതാരാമൻ പ്രഖ്യാപിക്കുമ്പോൾ ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്. വിമാനത്താവളങ്ങൾ, മെഡിക്കൽ കോളജുകൾ, റോഡുകൾ, പാലങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ടൂറിസം പദ്ധതികൾ എന്നുവേണ്ട വാരിക്കോരിയാണ് സംസ്ഥാനത്തിന് മോദി സർക്കാർ നൽകിയത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ തന്റെ ‘സ്വന്തം’ സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്നതിനു തെളിവായി ബജറ്റ്. 

(Manorama Online Creative)

ആന്ധ്രയുടെ വികസനത്തിനായി 15,000 കോടിയുടെ പദ്ധതിയാണ് നിർമല പ്രഖ്യാപിച്ചതെങ്കില്‍ ബിഹാറിലെ ഹൈവേകൾക്ക് മാത്രം ലഭിച്ചു 26,000 കോടി രൂപ. പട്‌ന- പൂർണിയ, ബക്‌സർ-ഭഗൽപൂർ, ബോധ്ഗയ- രാജ്ഗിർ- വൈശാലി-ദർഭംഗ എക്‌സ്‌പ്രസ് ഹൈവേകളാണ് ബിഹാറിന്റെ വികസനവേഗം വരും നാളുകളിൽ കൂട്ടാനായി ഒരുങ്ങുന്നത്. ബിഹാറിലെ ബക്സർ ജില്ലയിൽ ഗംഗാ നദിക്കു കുറുകെ പാലം നിർമിക്കുന്നതിനുള്ള പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. അടുത്തിടെ, പാലങ്ങൾ തകർന്നുവീഴുന്നതിലൂടെ വാർത്തകളിൽ ഇടം പിടിച്ച ബിഹാറിനെ പുതിയ പാലങ്ങൾ നൽകിയാണ് കേന്ദ്രം സമാശ്വസിപ്പിച്ചത്. ഇതിനുപുറമേ പ്രളയക്കെടുതിയിൽ നിന്നും കരകയറുന്നതിന് 11,500 കോടി രൂപയുടെ വിവിധ പദ്ധതികളും നടപ്പിലാക്കും.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. (Image Credit : NitishKumarJDU/facebook)

ബിഹാറിന്റെ ഊർജാവശ്യങ്ങൾ നിറവേറ്റുന്നതിനായി 2400 മെഗാവാട്ട് വൈദ്യുതി നിലയം സ്ഥാപിക്കും. ഭഗൽപൂരിലെ പിർപൈന്തിയിലാണ് നിലയം വരുന്നത്. ഇതിനുപുറമേ സംസ്ഥാനത്തിന്റ ഉൽപാദനം വർധിപ്പിക്കുന്നതിനും മൂലധനം ആകർഷിക്കുന്നതിനുമായി വ്യവസായ ഇടനാഴിയും നടപ്പിലാക്കും. ടൂറിസം മേഖലയിലും ബിഹാറിന് ഏറെ പദ്ധതികൾ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഗയയിലെ വിഷ്ണുപദ് ക്ഷേത്രം, ബോധഗയയിലെ മഹാബോധി ക്ഷേത്രം എന്നിവ കാശി മോഡലിൽ വികസിപ്പിക്കുമെന്നതാണ് പ്രധാന വാഗ്ദാനം. നളന്ദയെ ടൂറിസം ഹബാക്കും. ബുദ്ധ, ജൈന മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലേക്കുള്ള ആത്മീയ ടൂറിസം വികസിപ്പിക്കുന്നതിനായി രാജ്ഗിർ പട്ടണത്തെ വികസിപ്പിക്കാനും ബജറ്റ് നിർദേശമുണ്ട്. 

പ്രഖ്യാപിച്ച പദ്ധതികൾ പരിശോധിച്ചാൽ ആന്ധ്രയ്ക്ക് നൽകിയതിലും പ്രാധാന്യം ബിഹാറിനാണ് നിർമല ബജറ്റിൽ നൽകിയത്. മൂന്നാം മോദി സർക്കാരിനെ പിന്താങ്ങി നിർത്തുന്ന നിതീഷ്കുമാറിന്റെ ജെ‍ഡി(യു)വിന് 12 എംപിമാരാണുള്ളത്. 

ADVERTISEMENT

∙ പ്രത്യേക പദവിയില്ല 

ബജറ്റിന് മുന്നോടിയായുള്ള  യോഗങ്ങളിൽ ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യേക സംസ്ഥാന പദവി നൽകണമെന്ന ആവശ്യമാണ് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പ്രധാനമായും ഉയർത്തിയത്. ഇതിൽ ബിഹാറിന്റെ ആവശ്യം നടക്കില്ലെന്ന് കേന്ദ്രം പറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇന്ത്യാ സഖ്യം വിട്ടെത്തി സഹായിച്ച നിതീഷിനെ പരമാവധി സന്തോഷിപ്പിക്കാൻ ബജറ്റിലൂടെ മൂന്നാം മോദി സർക്കാർ ശ്രമിച്ചത് പകൽ പോലെ വ്യക്തമാണ്. സഭയിൽ ആന്ധ്രയ്ക്കും ബിഹാറിനുമുള്ള പദ്ധതികൾ ഒന്നൊന്നായി മുന്നിലെ ടാബിൽ നിന്നും നിര്‍മല പുറത്തെടുക്കുമ്പോൾ പ്രതിപക്ഷത്തെ എംപിമാർ പ്രതിഷേധ സൂചകമായി ശബ്ദമുയർത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല.

ഡൽഹിയിൽ എൻഡിഎ യോഗത്തിനെത്തിയ ചന്ദ്രബാബുനായിഡുവും നിതീഷ് കുമാറും നരേന്ദ്ര മോദിക്കൊപ്പം (Image Credit : NitishKumarJDU/facebook)

എന്നാൽ ഭരണപക്ഷ ബെഞ്ചിലിരുന്ന ടിഡിപി നേതാവും കേന്ദ്ര മന്ത്രിയുമായ റാം മോഹൻ നായിഡുവിന്റെ മനസ്സിലെ സന്തോഷം പിടിച്ചുനിർത്താനാവാതെ മുഖത്ത് നിറചിരിയായി മാറിയത് പല തവണയാണ്. സന്തോഷത്തോടെ അദ്ദേഹം പെരുവിരലുയർത്തി സംസ്ഥാനത്തിലേക്കുള്ള പദ്ധതികളെ സ്വാഗതം ചെയ്തു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലും നിതീഷ് കുമാർ സർക്കാരിന് ഏറെ ആശ്വാസം പകരുന്നതാണ് ബജറ്റ്.

ബിജെപി അക്കൗണ്ട് തുറന്നപ്പോള്‍ സംസ്ഥാനത്തിന്റെ അക്കൗണ്ട് പൂട്ടുകയാണ് കേന്ദ്രം ചെയ്തത്.  കേന്ദ്ര ബജറ്റ് ജനവിരുദ്ധവും നിരാശാജനകവുമാണ്.

ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

ആന്ധ്രയ്ക്കും ബിഹാറിനും പ്രത്യകമായി സംസ്ഥാന പദവികൾ നൽകിയില്ലെങ്കിലും ഇരുസംസ്ഥാനങ്ങളെയും ഉൾപ്പെടുത്തിയുള്ള പൂർവോദയ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ സമഗ്രപദ്ധതിയാണ് ലക്ഷ്യം. ഈ സംസ്ഥാനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ, മാനവവിഭവശേഷി, സാമ്പത്തിക വികസനം ഇതെല്ലാം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് തയാറാക്കുക. എന്നാൽ പ്രഖ്യാപിച്ച പദ്ധതികളിൽ സിംഹഭാഗവും ആന്ധ്രയും ബിഹാറും സ്വന്തമാക്കുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പ്രത്യേക പദവി ലഭിച്ചില്ലെങ്കിൽ പ്രത്യേക പാക്കേജ് ബിഹാറിന് വേണമെന്നാണ് ജെഡിയു ആവശ്യപ്പെട്ടിരുന്നത്. ബജറ്റിൽ ബിഹാറിന് ലഭിച്ച പരിഗണന പാർട്ടിയെ പിണക്കില്ലെന്നത് ഉറപ്പാണ്.

∙ എവിടെ മോദിയുടെ ഗാരന്റി?

ബജറ്റിൽ കേരളത്തിന് പ്രത്യേകിച്ച് ഞെട്ടലൊന്നും ഉണ്ടായില്ല. ബജറ്റവതരണത്തിന് ശേഷമുണ്ടായ, മന്ത്രിമാരുടെയും ജനപ്രതിനിധികളുടെ പ്രതികരണത്തിൽനിന്നും വ്യക്തമാവുന്നതും ഇതാണ്. ഇക്കുറി തൃശൂരിൽ ബിജെപി ജയിച്ചതും സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായതും കേരളത്തിന് ഗുണകരമാവുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ നിരാശയായിരുന്നു ഫലം. കേരളത്തിന്റെ ആവശ്യങ്ങൾ ഡൽഹിയിലെത്തി നിർമല സീതാരാമനെ നേരിട്ടുകണ്ട് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിക്കുകയും ചെയ്തതാണ്. സില്‍വര്‍ലൈന്‍, എയിംസ്, 24,000 കോടിയുടെ പാക്കേജ്, വിളകൾക്ക് താങ്ങുവില തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയെങ്കിലും ഇതൊന്നും നിർമലയുടെ ബജറ്റവതരണത്തിൽ ഇടം പിടിച്ചില്ല.

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്ദേ ഭാരതിന്റെ മാതൃക സമ്മാനിക്കുന്ന സുരേഷ് ഗോപി (ചിത്രം∙മനോരമ))

നിർമല അവതരിപ്പിച്ചത് രണ്ടു സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള ബജറ്റാണെന്നാണ് ആന്ധ്രയേയും ബിഹാറിനെയും മനസ്സിൽ വച്ചുകൊണ്ട് മന്ത്രി കെ.രാജൻ പ്രതികരിച്ചത്. അതേസമയം ബിജെപി അക്കൗണ്ട് തുറന്നപ്പോള്‍ സംസ്ഥാനത്തിന്റെ അക്കൗണ്ട് പൂട്ടുകയാണ് കേന്ദ്രം ചെയ്തതെന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രതികരിച്ചത്. കേന്ദ്ര ബജറ്റ് ജനവിരുദ്ധവും നിരാശാജനകവുമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വികസിത ഭാരതത്തിലേക്കുള്ള ചുവടുവയ്പ്പാണ് ബജറ്റെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രതികരണം. വരുംനാളുകളിൽ സംസ്ഥാനത്തിന് കടമെടുക്കാനെങ്കിലും നിര്‍മല സീതാരാമൻ അനുകൂല നിലപാട് സ്വീകരിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്?

∙ ഓഫാക്കിയോ ഡബിൾ എൻജിൻ?

മോദിസർക്കാരിന്റെ മുൻബജറ്റുകളിൽ എക്സ്പ്രസ് ഹൈവേകളും വ്യാവസായിക ഇടനാഴികളുമെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പേരിനൊപ്പമാണ് കേൾക്കാറുള്ളത്. പ്രധാനമായും യുപിയുമായി ബന്ധപ്പെടുത്തി. എന്നാൽ ഇക്കുറി നിർമലയുടെ ബജറ്റവതരണം കണ്ടവർ എത്രപ്രാവശ്യം യുപിയടക്കമുള്ള സംസ്ഥാനങ്ങളുടെ പേരുകൾ കേട്ടു എന്ന് സ്വയം ചോദിക്കണം. ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്ക് കൈകൾ ഉയർത്തി ഡെസ്കിൽ അടിച്ച് പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രിയെ ഇടയ്ക്കിടെ കാണാമായിരുന്നു. എന്നാൽ ഭരണബെഞ്ചുകളിലെ മുഖങ്ങളിൽ ബജറ്റ് നൽകിയ ആനന്ദം കുറവായിരുന്നു.

സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സദസ്സിനെ വണങ്ങുന്നു (Photo from Facebook/NarendraModi)

അധികമായി ലഭിച്ച ശക്തി ശബ്ദങ്ങളിലൂടെ ഉയർത്താൻ പ്രതിപക്ഷത്ത് ആളുണ്ടായിരുന്നു എന്നതും മൂന്നാം മോദിസർക്കാരിന്റെ ആദ്യബജറ്റ് കാണിച്ചുതരുന്നു. പ്രധാനപ്പെട്ട വകുപ്പുകൾ സഖ്യകക്ഷികൾക്ക് നൽകാതെ ബിജെപി സ്വന്തമാക്കിയെങ്കിലും ബജറ്റിൽ അതിന്റെ ഗുണഫലം പുറത്തെടുക്കാൻ മോദിക്കായില്ല. മാസങ്ങൾക്കകം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ പോലും മറന്നാണ് ആന്ധ്രയ്ക്കും ബിഹാറിനും പണം വാരിക്കോരി നൽകിയത്. രാജ്യത്തെ ഡബിൾ എന്‍ജിൻ സംസ്ഥാനങ്ങൾ ഈ ബജറ്റിനോട് എങ്ങനെയാവും പ്രതികരിക്കുക? വരുംനാളുകളിൽ പാർട്ടിക്കകത്തും പുറത്തും ബിജെപി നേരിടേണ്ടത് ഈ ചോദ്യമാകുമെന്നത് ഉറപ്പ്.

English Summary:

Union Budget: How Bihar and Andhra Pradesh Took the Spotlight, Leaving Others in the Dark?