ലോകരാജ്യങ്ങളിലേക്ക് ഭീകരത കയറ്റി അയയ്ക്കുന്നവരെന്ന് ഇന്ത്യ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട് പാക്കിസ്ഥാന്റെ. 25 വർഷം മുൻപ് കാർഗിൽ യുദ്ധ സമയത്തും സൈന്യത്തിനൊപ്പം ഭീകരരെയാണ് ഇന്ത്യൻ കേന്ദ്രങ്ങൾ പിടിച്ചെടുത്താൻ പാക്കിസ്ഥാൻ അയച്ചത്. ഒട്ടേറെ സൈനിക കേന്ദ്രങ്ങളിൽ പാക്ക് സൈനികരുടെ തോളോടു തോൾ ചേർന്നായിരുന്നു ഭീകരരുടെ പ്രവർത്തനം. 1999 മേയിൽ, അന്നത്തെ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫും പട്ടാളത്തലവൻ ലഫ്. ജനറൽ മുഹമ്മദ് അസീസും നടത്തിയ സംഭാഷണം അതിന്റെ ഒന്നാന്തരം തെളിവുമായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഒരു വിമാനം ദ്രാസിൽവച്ച് തകർത്തതിന്റെ ഉത്തരവാദിത്തം ഭീകര സംഘടനകൾ ഏറ്റെടുക്കണമെന്ന നിർദേശം മുഷറഫ് നൽകുന്നതുമായി ബന്ധപ്പെട്ട സംഭാഷണമാണ് കാർഗിലിലെ പാക്ക് ഭീകരരുടെ ഇടപെടലിനു തെളിവായി ഇന്ത്യ ചൂണ്ടിക്കാണിച്ചത്. എന്നാൽ ഭീകരരും പാക്ക് സൈന്യവും ഒരുമെയ്യായി പ്രവർത്തിച്ചെങ്കിലും അതിനെയെല്ലാം തച്ചുതകർത്ത് വിജയദിവസം ആഘോഷിച്ചു ഇന്ത്യ. കാൽനൂറ്റാണ്ടിനിപ്പുറം, ജൂലൈ 26ന് കാർഗിൽ വിജയദിവസത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ മറ്റൊരു ‘കയറ്റുമതി’ വാർത്തയാണ് പാക്കിസ്ഥാനില്‍നിന്നു വരുന്നത്. ഭീകരതയ്ക്കൊപ്പം ഭിക്ഷക്കാരെയും കയറ്റിവിടുകയാണ് പാക്കിസ്ഥാൻ. ഇതിന്റെ പേരിൽ വിവിധ രാജ്യങ്ങളിൽനിന്ന് കണക്കിനു കിട്ടുകയും ചെയ്തു പാക്കിസ്ഥാന്. അത്രയേറെ ഗതികേടിലായോ രാജ്യം! ‘‘ഏതെങ്കിലും സുഹൃദ് രാജ്യത്തിലേക്കു പോകുമ്പോഴോ ഫോൺ വിളിക്കുമ്പോഴോ അവർ കരുതുന്നത് പണം യാചിക്കാൻ വന്നതാണെന്നാണ്’’ – വിഷമത്തോടെ ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകരാജ്യങ്ങളിലേക്ക് ഭീകരത കയറ്റി അയയ്ക്കുന്നവരെന്ന് ഇന്ത്യ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട് പാക്കിസ്ഥാന്റെ. 25 വർഷം മുൻപ് കാർഗിൽ യുദ്ധ സമയത്തും സൈന്യത്തിനൊപ്പം ഭീകരരെയാണ് ഇന്ത്യൻ കേന്ദ്രങ്ങൾ പിടിച്ചെടുത്താൻ പാക്കിസ്ഥാൻ അയച്ചത്. ഒട്ടേറെ സൈനിക കേന്ദ്രങ്ങളിൽ പാക്ക് സൈനികരുടെ തോളോടു തോൾ ചേർന്നായിരുന്നു ഭീകരരുടെ പ്രവർത്തനം. 1999 മേയിൽ, അന്നത്തെ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫും പട്ടാളത്തലവൻ ലഫ്. ജനറൽ മുഹമ്മദ് അസീസും നടത്തിയ സംഭാഷണം അതിന്റെ ഒന്നാന്തരം തെളിവുമായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഒരു വിമാനം ദ്രാസിൽവച്ച് തകർത്തതിന്റെ ഉത്തരവാദിത്തം ഭീകര സംഘടനകൾ ഏറ്റെടുക്കണമെന്ന നിർദേശം മുഷറഫ് നൽകുന്നതുമായി ബന്ധപ്പെട്ട സംഭാഷണമാണ് കാർഗിലിലെ പാക്ക് ഭീകരരുടെ ഇടപെടലിനു തെളിവായി ഇന്ത്യ ചൂണ്ടിക്കാണിച്ചത്.

എന്നാൽ ഭീകരരും പാക്ക് സൈന്യവും ഒരുമെയ്യായി പ്രവർത്തിച്ചെങ്കിലും അതിനെയെല്ലാം തച്ചുതകർത്ത് വിജയദിവസം ആഘോഷിച്ചു ഇന്ത്യ. കാൽനൂറ്റാണ്ടിനിപ്പുറം, ജൂലൈ 26ന് കാർഗിൽ വിജയദിവസത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുമ്പോൾ മറ്റൊരു ‘കയറ്റുമതി’ വാർത്തയാണ് പാക്കിസ്ഥാനില്‍നിന്നു വരുന്നത്. ഭീകരതയ്ക്കൊപ്പം ഭിക്ഷക്കാരെയും കയറ്റിവിടുകയാണ് പാക്കിസ്ഥാൻ. ഇതിന്റെ പേരിൽ വിവിധ രാജ്യങ്ങളിൽനിന്ന് കണക്കിനു കിട്ടുകയും ചെയ്തു പാക്കിസ്ഥാന്. അത്രയേറെ ഗതികേടിലായോ രാജ്യം!

പാക്കിസ്ഥാനിലെ ലഹോറിൽ തെരുവിൽ ഭിക്ഷയെടുക്കുന്നയാളുടെ സമീപത്തുകൂടി ബൈക്കിൽ പോകുന്ന പൊലീസ് ഉദ്യോഗസ്ഥൻ (File Photo by ARIF ALI / AFP)
ADVERTISEMENT

‘‘ഏതെങ്കിലും സുഹൃദ് രാജ്യത്തിലേക്കു പോകുമ്പോഴോ ഫോൺ വിളിക്കുമ്പോഴോ അവർ കരുതുന്നത്  പണം യാചിക്കാൻ വന്നതാണെന്നാണ്’’ – വിഷമത്തോടെ ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ്; രണ്ട് വർഷം മുൻപായിരുന്നു ഈ പറച്ചിൽ. ഇതിനോട് ചേർന്ന് നിൽക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസങ്ങളിൽ പാക്കിസ്ഥാനിലുണ്ടായി. 2000ത്തിലധികം ഭിക്ഷാടകരുടെ പാസ്‌പോർട്ട് അധികൃതർ സസ്പെൻ‍ഡ് ചെയ്തു! ഇതുകണ്ട്, ഭിക്ഷക്കാർക്ക് പോലും പാസ്പോർട്ടുള്ള രാജ്യമാണ് പാക്കിസ്ഥാനെന്നും ആ രാജ്യം ഇത്രയും പുരോഗതിയിലാണോ എന്നൊന്നും ഒരുനിമിഷം പോലും ചിന്തിച്ചേക്കരുത്.

വിദേശത്ത് ഭിക്ഷയെടുക്കാൻ ശ്രമിച്ച 2000ത്തിലധികം ഭിക്ഷാടകരുടെ പാസ്‌പോർട്ട് പാക്ക് അധികാരികള്‍ക്ക് ഏഴ് വർഷത്തേക്ക് തടയേണ്ടിവന്നത് വിദേശരാജ്യങ്ങളിൽ നിന്നും പരാതികളുടെ പ്രവാഹമെത്തിയതോടെയാണ്. 

കേവലം 2000 ഭിക്ഷക്കാർ മാത്രമല്ല പാക്കിസ്ഥാനിൽ പാസ്പോർട്ടെടുത്ത് വിദേശത്ത് പോയി ഭിക്ഷയെടുത്ത് ജീവിക്കുന്നത്. അവരുടെ എണ്ണം ലക്ഷത്തിനും മുകളിലാണ്. ഭിക്ഷാടനത്തിലൂടെ വലിയ അളവിൽ വിദേശനാണ്യം പാക്കിസ്ഥാനിൽ എത്തുന്നുമുണ്ട്. രാജ്യത്തിനുള്ളിലും ഭിക്ഷാടനം സംഘടിതമായ ഒരു ബിസിനസാണ്. അവരെ തടയാൻ പൊലീസ് പോലും ഭയക്കുന്നു. ഭിക്ഷാടകർ പാസ്പോർട്ടെടുത്ത് സന്ദർ‍ശക വീസയുമായി വിദേശരാജ്യങ്ങളിൽ ഭിക്ഷാടനത്തിനു പോകുന്നത് എങ്ങനെയാണ്? പാക്കിസ്ഥാനിലെ ഭിക്ഷാടന മാഫിയയുടെ പ്രവർത്തന രീതി എന്താണ്? ഭീകരത കയറ്റി അയയ്ക്കുന്നവരെന്ന് ഇന്ത്യ വിശേഷിപ്പിച്ച പാക്കിസ്ഥാനിൽനിന്ന് എന്തുകൊണ്ടാണ് ഭിക്ഷാടകരുടെ ‘കയറ്റുമതി’ ശക്തമാകുന്നത്?

∙ രാജ്യം നിറയെ യാചകർ, ഭയന്ന് പോലീസ്

പാക്കിസ്ഥാനിൽ പാസ്പോർട്ടെടുത്ത് വിദേശത്തേക്ക് കടക്കാൻ ഭിക്ഷക്കാരെ പ്രേരിപ്പിക്കുന്നത് നാട്ടിൽ ഭിക്ഷാടന മേഖലയിലുണ്ടായ ‘തിരിച്ചടി’കളാണ്. കാരണം നാട്ടിൽ 'കോംപറ്റീഷൻ' കടുപ്പമാണ്. പാക്കിസ്ഥാനിൽ ഏകദേശം 3.8 കോടി ഭിക്ഷക്കാരുണ്ടെന്നാണ് കണക്കുകൾ. നഗരങ്ങളിലും ഗ്രാമീണമേഖലയിലും ഇവർ 'പണി'യെടുക്കുന്നുണ്ടെങ്കിലും തിരക്കേറിയ നഗരങ്ങളിലാണ് പാത്രത്തിൽ തുട്ടുകൾ കൂടുതലായി വീഴുന്നത്. കറാച്ചിയിൽ ഭിക്ഷക്കാർക്ക് ശരാശരി രണ്ടായിരം പാക്ക് രൂപവരെ ദിവസവും യാചനയിലൂടെ ലഭിക്കുന്നുണ്ട്. രാജ്യത്തെ ഭിക്ഷക്കാരുടെ പ്രതിവർഷ വരുമാനം ഉദ്ദേശം 4200 കോടി ഡോളർ വരും, പാക്കിസ്ഥാന്റെ ജിഡിപിയുടെ 12 ശതമാനം വരും ഈ തുക. 

പാക്കിസ്ഥാനിലെ കറാച്ചിയിൽ തെരുവിൽ ഭിക്ഷയെടുക്കുന്നയാൾ (File Photo by Rizwan TABASSUM / AFP)
ADVERTISEMENT

സ്ഥിരമായി ഭിക്ഷയെടുക്കുന്നവർക്ക് കലക്‌ഷൻ കൂടിയ സ്ഥലവും അവിടെ എത്തേണ്ട സമയവുമെല്ലാം മനഃപാഠമാണ്. ഇതിനിടെ മറ്റാരെങ്കിലും സ്വന്തം തട്ടകത്തിൽ കയറിയാൽ ഭിക്ഷക്കാർ തമ്മിലടിക്കും. പാക്കിസ്ഥാനിൽ ഭിക്ഷക്കാരെ നിലയ്ക്ക് നിർത്താൻ പൊലീസുകാർക്കും ഭയമാണ്. സംഘടിതരായി ഭിക്ഷക്കാർ പൊലീസിനെ നേരിട്ട സംഭവങ്ങൾ പലപ്പോഴും ഇവിടെയുണ്ടായിട്ടുണ്ട്. 2011ൽ യാചകർ കൂട്ടമായി ഫൈസലാബാദിലെ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയിരുന്നു.

Show more

ഭിക്ഷാടനം നിരോധിച്ച് നിയമം പാസാക്കിയ രാജ്യമാണ് പാക്കിസ്ഥാന്‍. സർക്കാർ നിയന്ത്രണം കടുപ്പിച്ചപ്പോൾ ഒരു മാധ്യമത്തിനോട് ഇതേകുറിച്ച് ഒരു ഭിക്ഷക്കാരൻ പ്രതികരിച്ചത് ‘ഐഎംഎഫിൽ നിന്നും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും എപ്പോഴാണോ സർക്കാർ യാചന നിർത്തുന്നത് അന്ന് ഞങ്ങളും ഭിക്ഷാടനം അവസാനിപ്പിക്കാം’ എന്നാണ്. രാജ്യത്ത് നടക്കുന്ന സംഭവങ്ങളിൽ ഇത്രയും അറിവുള്ളവരാണ് പാക്കിസ്ഥാനിൽ ഭിക്ഷയെടുക്കുന്നതെന്നും അറിയുക.

∙ തലകുനിച്ചത് സൗദിയുടെ ദേഷ്യത്തിൽ

‘ഹജ് തീർഥാടനത്തിന്റെ മറവിൽ തങ്ങളുടെ രാജ്യത്തേക്ക്  ഭിക്ഷക്കാരെയും പോക്കറ്റടിക്കാരെയും അയയ്ക്കരുത്!’ 2023ൽ, സൗഹൃദരാജ്യമായ സൗദിയുടെ ഈ ആവശ്യത്തിന് മുന്നിൽ പാക്കിസ്ഥാൻ നാണംകെട്ടുപോയി. രാജ്യാന്തരതലത്തിൽ പാക്ക് ഭിക്ഷാടന കയറ്റുമതി ചർച്ചയാക്കാനും ഈ സംഭവം കാരണമായി. തീർഥാടന വീസയിലെത്തുന്നവരാണ് ഗൾഫ് രാജ്യത്തിലെത്തി ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരിൽ കൂടുതലും. 90 ശതമാനം പാകിസ്ഥാൻ പൗരന്മാരും തീർഥാടനത്തെയാണ് ഭിക്ഷാടനത്തിനുള്ള ഉപാധിയായി കാണുന്നത്. ഇതിനുപുറമേ പുണ്യസ്ഥലങ്ങളിൽനിന്നുപോലും പാക്കിസ്ഥാനികളായ പോക്കറ്റടിക്കാരെ പൊലീസ് പിടികൂടിയിട്ടുണ്ട്. 

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ വാഹനങ്ങളിൽ നിന്നും ഭിക്ഷതേടുന്ന യുവാവ് (Photo by BILAL QABALAN / AFP)
ADVERTISEMENT

രാജ്യത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ ഭൂരിഭാഗവും പാക്കിസ്ഥാനികളാണെന്ന സൗദി അറേബ്യയുടെ ആരോപണം പാക്കിസ്ഥാന് വലിയ പ്രഹരമായി. പ്രധാനമായും  സൗദി അറേബ്യ, ഇറാൻ, ഇറാഖ് എന്നീ മൂന്ന് വിദേശരാജ്യങ്ങളെയാണ് പാക്ക് യാചകർ ലക്ഷ്യമിടുന്നത്. ‌അനധികൃതമായി എത്തി ഭിക്ഷയെടുത്ത പാക്ക് യാചകരെക്കൊണ്ട് ഇവിടുത്തെ ജയിലുകൾ  നിറഞ്ഞിരിക്കുകയാണെന്നും ഈ രാജ്യങ്ങൾ പാക്കിസ്ഥാനോട് പരാതി പറഞ്ഞിട്ടുണ്ട്. ഇതേതുടർന്നാണ് വിമാനത്തിൽ ഭിക്ഷ യാചിക്കാൻ പുറപ്പെടുന്നവരെ തടയാൻ നടപടിയെടുത്തത്. ഇതേത്തുടർന്ന് പാക്ക് ആഭ്യന്തര മന്ത്രാലയം 2022 മുതലുള്ള കാലയളവിൽ സംശയാസ്പദമായെത്തിയ  44,000പേരുടെ വിദേശ യാത്ര തടഞ്ഞിട്ടുണ്ട്.

2023 സെപ്റ്റംബറിലും ഡിസംബറിലും ഉംറ വീസയിൽ സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ 40ഓളം യാത്രികരെ പാക്കിസ്ഥാനിലെ മുൾട്ടാൻ വിമാനത്താവളത്തിൽ തടഞ്ഞു തിരിച്ചയച്ചിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്നതായിരുന്നു ഈ സംഘം. അതേസമയം പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ നടത്തുന്ന പരിശോധന കാര്യക്ഷമമാക്കണമെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെടുന്നു. 

Show more

∙ എന്തുകൊണ്ട് വിദേശത്തേക്ക് ഭിക്ഷാടനം?

രാജ്യത്ത് പട്ടിണി കൂടുന്നതാണ് പാക്കിസ്ഥാനിൽ ഭിക്ഷാടകർ കൂടാനുള്ള പ്രധാന കാരണം. അവശ്യവസ്തുക്കൾക്ക് വില ആകാശത്തോളം ഉയരുമ്പോൾ ദരിദ്രരുടെ എണ്ണവും വർധിക്കുന്നു. കൂടുതൽ പേർ ഭിക്ഷാടന മേഖലയിലേക്ക് എത്തപ്പെടുന്നു. ആരാധനാലയങ്ങളുടെ സമീപമാണ് കൂടുതൽ പേരും ഭിക്ഷയാചിക്കുന്നത്. ഇവിടെനിന്ന് ലഭിക്കുന്ന തുക മറ്റു ജോലികൾ ചെയ്താൽ കിട്ടാത്തതിനാൽത്തന്നെ, യാചന തൊഴിലാക്കുന്നവരുടെ എണ്ണവും കൂടുകയാണ്.

പാക്കിസ്ഥാനിലെ പെഷാവറില്‍ തെരുവിൽ ഇരിക്കുന്ന യുവാക്കൾ (File Photo by Muhammad Sajjad/AP)

2010ൽ നാഷനൽ കൗൺസിൽ ഫോർ സോഷ്യൽ വെൽഫെയർ പാക്കിസ്ഥാനിൽ നടത്തിയ പഠനത്തിൽ നെയ്ത്ത്, തയ്യൽ, തടിപ്പണി തുടങ്ങിയ വൈദഗ്ധ്യമേറിയ കൈത്തൊഴിലുകൾ ചെയ്തിരുന്നവർ പോലും ഭിക്ഷാടനത്തിലേക്ക് വരുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു. ഭിക്ഷാടകരിൽ 24 ശതമാനവും ഇത്തരക്കാരായിരുന്നു. മികച്ച വരുമാനമാണ് ഇതിന് അവരെ പ്രേരിപ്പിക്കുന്നത്. ഭിക്ഷാടകർക്ക് മാന്യമായ വരുമാനം ലഭിക്കുന്ന മറ്റു തൊഴിലുകൾ നൽകാമെന്ന വാഗ്ദാനം പോലും കറാച്ചിയിലെ 58% യാചകരും നിരസിച്ചതായും പഠനം വെളിപ്പെടുത്തുന്നു.

ഭിക്ഷയെടുക്കുമ്പോൾ തടസ്സപ്പെടുത്തിയതിന് ഒരു യാചകൻ കറാച്ചി കോടതിയെ സമീപിച്ച സംഭവം വരെ പാക്കിസ്ഥാനിലുണ്ട്. കൂടുതൽ വരുമാനം ലഭിക്കുന്നതിലുള്ള സ്ഥലത്തിനായുള്ള തർക്കമാണ് കേസിലേക്ക് എത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ  കണ്ടെത്തി. കോടതി കേസ് തള്ളിയെങ്കിലും യാചകർക്ക് പിന്നിൽ കരുത്തുറ്റ മാഫിയകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു. 

നാൽപത് വയസ്സിൽ താഴെയുള്ള പുരുഷൻമാരാണ് പാക്കിസ്ഥാനിലെ ഭിക്ഷക്കാരിൽ കൂടുതലും. 23.58 കോടിയാണ് പാക്കിസ്ഥാനിലെ മൊത്തം ജനസംഖ്യ. ദ് ഡോൺ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഭിക്ഷാടകർക്ക് വൻനഗരങ്ങളായ കറാച്ചി, ലാഹോർ, ഇസ്‌ലാമാബാദ് എന്നിവിടങ്ങളിൽ നിന്നും മികച്ച വരുമാനമാണ് ലഭിക്കുന്നത്. ഇവിടങ്ങളിലെ യാചകരുടെ ശരാശരി പ്രതിദിന വരുമാനം യഥാക്രമം 2000, 1400, 950 പാക്ക് രൂപയാണ്. പാക്ക് നഗരമായ കറാച്ചിയിൽ മാത്രം 1.3 ലക്ഷം ഭിക്ഷാടകരുണ്ടെന്നാണ് പാക്കിസ്ഥാൻ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മറ്റു നഗരങ്ങളിൽ നിന്നും വർഷംതോറും 30,000ത്തോളം യാചകർ കറാച്ചിയിലേക്ക് കുടിയേറുന്നു. 

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (Photo by Arif ALI / AFP)

രാജ്യത്തിനുള്ളിൽ ഭിക്ഷാടനം കടുത്ത മത്സരം നേരിടുന്നതും, വിദേശത്ത് ഈ തൊഴിലുമായി പോയാൽ വൻതുക സമ്പാദിക്കാം എന്ന ചിന്തയും ഗൾഫ് രാജ്യങ്ങളിലേക്ക് പാസ്പോർട്ടെടുക്കാൻ യാചകരെ പ്രേരിപ്പിക്കുന്നു.  അതേസമയം വിദേശത്തേക്ക് ഭിക്ഷാടനം വളർത്തുന്നതിൽ വലിയ മാഫിയകളുടെ ഇടപെടലുകളുമുണ്ട്. വ്യാജരേഖകൾ തയാറാക്കി നൽകുന്ന മനുഷ്യക്കടത്ത് സംഘങ്ങൾ പാക്കിസ്ഥാനിലും വിദേശരാജ്യങ്ങളിലും ഭിക്ഷാടകർക്ക് സഹായം നൽകുന്നു. പാക്കിസ്ഥാൻ പാർലമെന്ററി കമ്മിറ്റി നടത്തിയ അന്വേഷണത്തിലും ഭിക്ഷാടകർ വിദേശത്തേക്ക് കുടിയേറുന്നതായും, അതിനു പിന്നിൽ മനുഷ്യക്കടത്ത് സംഘങ്ങളുണ്ടെന്നും  കണ്ടെത്തിയിരുന്നു. 

∙ കയറ്റുമതിയിൽ ഭീകരർ, കഴുതകൾ... ഇപ്പോൾ യാചകരും

പാക്കിസ്ഥാനെ  ലോകഭീകരതയുടെ പ്രഭവ കേന്ദ്രമായിട്ടാണ് ഏറെക്കാലമായി ഇന്ത്യ വിശേഷിപ്പിക്കുന്നത്. അതിനു തെളിവു പകരുന്ന മുംബൈ ഭീകരാക്രമണം ഉൾപ്പെടെ നമ്മുടെ മുന്നിലുണ്ടുതാനും. ഭീകരപ്രവർത്തനം ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന വിശേഷണവും അടുത്തിടെ രാജ്യാന്തര വേദികളിലടക്കം പാക്കിസ്ഥാന് ഇന്ത്യ ചാർത്തിക്കൊടുത്തിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് കടുത്ത രീതിയിൽ പാക്കിസ്ഥാനെ വിമർശിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ഭിക്ഷാപാത്രവുമായി പാക്കിസ്ഥാൻ നടക്കുകയാണെന്ന് പാക്ക് സാമ്പത്തിക പ്രതിസന്ധി ചൂട്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിഹസിച്ചിരുന്നു.

Show more

ഭീകരത കയറ്റുമതി ചെയ്യുന്നതിനെ പരസ്യമായി അംഗീകരിക്കുന്നില്ലെങ്കിലും വ്യത്യസ്തമായ കയറ്റുമതികളിലൂടെ വിദേശനാണ്യം സ്വന്തമാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കാറുണ്ട്. ഇതിലൊന്നാണ് കഴുതകളുടെ കയറ്റുമതി. ചൈനയിലേക്ക് കയറ്റുമതിക്കായാണ് പാക്ക് ഗ്രാമീണർ കഴുതകളെ വളർത്തുന്നത്. പാക്കിസ്ഥാൻ സർക്കാർ പുറത്തിറക്കിയ 2023-24 വർഷത്തെ സാമ്പത്തിക സർവേയിലും കഴുതകളുടെ എണ്ണത്തിൽ വർധനയുണ്ടായതായി ചൂണ്ടിക്കാട്ടിയിരുന്നു. 2023നെ അപേക്ഷിച്ച് 1.72 ശതമാനമാണ് വർധന. രാജ്യത്ത് 59 ലക്ഷം കഴുതകളുണ്ട്. ലോകത്ത് കഴുതകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് പാക്കിസ്ഥാനുള്ളത്. ഇത്യോപ്യ, ചൈന എന്നിവയാണ് മുന്നിലുള്ള രാജ്യങ്ങള്‍. പാക്ക് കഴുതകളിൽ ചൈന താൽപര്യം പ്രകടിപ്പിച്ചതോടെ സർക്കാർ മുൻകൈ എടുത്ത് ഗ്രാമീണരെ കഴുത വളർത്തലിനും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

English Summary:

How the Pakistani Begging Mafia Works; Beggars with Passports